‘തേങ്ങ ചേർക്കാതെയും അസാധ്യ രുചി’: ഈസിയായി തയാറാക്കാം നാലു വെജിറ്റേറിയൻ കറികൾ
തേങ്ങ ചേർക്കാതെ തയാറാക്കാവുന്ന നാലു വെജിറ്റേറിയൻ കറികൾ >> കാപ്സിക്കം ഡ്രൈ 1. മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ ജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ആംചൂർ പൗഡർ – മുക്കാൽ ചെറിയ സ്പൂൺ പഞ്ചസാര – ഒരു ചെറിയ സ്പൂൺ കായംപൊടി – കാൽ ചെറിയ സ്പൂൺ എള്ള് –
തേങ്ങ ചേർക്കാതെ തയാറാക്കാവുന്ന നാലു വെജിറ്റേറിയൻ കറികൾ >> കാപ്സിക്കം ഡ്രൈ 1. മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ ജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ആംചൂർ പൗഡർ – മുക്കാൽ ചെറിയ സ്പൂൺ പഞ്ചസാര – ഒരു ചെറിയ സ്പൂൺ കായംപൊടി – കാൽ ചെറിയ സ്പൂൺ എള്ള് –
തേങ്ങ ചേർക്കാതെ തയാറാക്കാവുന്ന നാലു വെജിറ്റേറിയൻ കറികൾ >> കാപ്സിക്കം ഡ്രൈ 1. മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ ജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ആംചൂർ പൗഡർ – മുക്കാൽ ചെറിയ സ്പൂൺ പഞ്ചസാര – ഒരു ചെറിയ സ്പൂൺ കായംപൊടി – കാൽ ചെറിയ സ്പൂൺ എള്ള് –
തേങ്ങ ചേർക്കാതെ തയാറാക്കാവുന്ന നാലു വെജിറ്റേറിയൻ കറികൾ
>> കാപ്സിക്കം ഡ്രൈ
1. മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
ജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ആംചൂർ പൗഡർ – മുക്കാൽ ചെറിയ സ്പൂൺ
പഞ്ചസാര – ഒരു ചെറിയ സ്പൂൺ
കായംപൊടി – കാൽ ചെറിയ സ്പൂൺ
എള്ള് – ഒന്നര വലിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് – അഞ്ച്
ഉപ്പ് – പാകത്തിന്
2. എണ്ണ – രണ്ടു വലിയ സ്പൂൺ
3. ജീരകം – മുക്കാൽ ചെറിയ സ്പൂൺ
4. പച്ച കാപ്സിക്കം നാല്, ചതുരക്കഷണങ്ങളായി മുറിച്ചത്
5. നാരങ്ങാനീര് – ഒന്നര ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു വയ്ക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ച ശേഷം കാപ്സിക്കം കഷണങ്ങളാക്കിയതു ചേർത്തു 10 മിനിറ്റ് വഴറ്റണം.
∙ ഇതിലേക്കു യോജിപ്പിച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് അഞ്ചു മിനിറ്റ് നന്നായി വഴറ്റുക.
∙ നാരങ്ങാനീരു ചേർത്തിളക്കി വാങ്ങി ചോറിനോ ചപ്പാത്തിക്കോ ഒപ്പം ചൂടോടെ വിളമ്പാം.
>> വെണ്ടയ്ക്ക സാലൻ
1. എണ്ണ – മൂന്നു വലിയ സ്പൂൺ
2. ഇഞ്ചി–വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ
കസൂരി മേത്തി – ഒരു വലിയ സ്പൂൺ
ജീരകം – ഒരു വലിയ സ്പൂൺ
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
4. ഇളം വെണ്ടയ്ക്ക – അരക്കിലോ, രണ്ടറ്റവും മുറിച്ചു കളഞ്ഞത്
ഉപ്പ് – പാകത്തിന്
ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ
5. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ ഇതിലേക്കു സവാള ചേർത്തു വഴറ്റിയ ശേഷം വെണ്ടയ്ക്കയും ഉപ്പും ഗരംമസാലപ്പൊടിയും ചേർത്തു നന്നായി വഴറ്റണം.
∙ വെണ്ടയ്ക്ക വേവാകുമ്പോൾ തക്കാളിയും കുരുമുളകുപൊടിയും ചേർത്തു വഴറ്റി വേവിച്ചു വാങ്ങുക.
>> ദാൽ ഫ്രൈ
1. തുവരപ്പരിപ്പ് – ഒരു കപ്പ്
2. വെള്ളം – രണ്ടു കപ്പ്
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – ഒരു ചെറിയ സ്പൂൺ
3. എണ്ണ – രണ്ടു വലിയ സ്പൂൺ
4. വറ്റൽമുളക് – രണ്ട്
ജീരകം – രണ്ടു ചെറിയ സ്പൂൺ
കായംപൊടി – കാൽ ചെറിയ സ്പൂൺ
5. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
6. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂണ്‍
മഞ്ഞൾപ്പൊടി – ഒരു നുള്ള്
7. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
8. മല്ലിയില അരിഞ്ഞത് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ പരിപ്പു കഴുകി രണ്ടാമത്തെ ചേരുവ ചേർത്തു കുക്കറിലാക്കി നാല്–അഞ്ചു വിസിൽ വരും വരെ വേവിച്ചു മാറ്റി വയ്ക്കണം.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, ചെറുതീയില്‍ വച്ചു നാലാമത്തെ ചേരുവ ചേർത്തു മൂപ്പിച്ച ശേഷം സവാള ചേ ർത്തു വഴറ്റുക.
∙ സവാള പിങ്ക് നിറമാകുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും മഞ്ഞൾപ്പൊടിയും ചേർത്തു വഴറ്റണം.
∙ ഇതിലേക്കു തക്കാളിയും പാകത്തിനുപ്പും ചേർത്തിളക്കി നന്നായി യോജിപ്പിച്ച ശേഷം മല്ലിയിലയും ചേർത്തിളക്കണം.
∙ ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പരിപ്പു ചേർത്തിളക്കി യോജിപ്പിച്ചു വാങ്ങുക.
∙ മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
>> പരിപ്പ്–ചുരയ്ക്ക കറി
1. പരിപ്പ് – ഒരു കപ്പ്
ചുരയ്ക്ക കഷണങ്ങളാക്കിയത് – മൂന്നു കപ്പ്
വെളുത്തുള്ളി – 10 അല്ലി, ഓരോന്നും രണ്ടായി പിളർന്നത്
പച്ചമുളക് – എട്ട്, നീളത്തിൽ കീറിയത്
വെള്ളം – പാകത്തിന്
2. ഉപ്പ് – പാകത്തിന്
3. എണ്ണ – രണ്ടു വലിയ സ്പൂൺ
4. ജീരകം – അര ചെറിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
5. വറ്റൽമുളക് – മൂന്ന്, മുറിച്ചത്
ചുവന്നുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
6. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വേവിക്കുക. വെന്തു വരുമ്പോൾ ഉപ്പു ചേർക്കണം.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ജീരകവും കടുകും മൂപ്പിക്കുക. ഇതിലേക്കു വറ്റൽമുളകും ചുവന്നുള്ളിയും ചേർത്തു വഴറ്റുക.
∙ ചെറുതീയിലാക്കി, മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു മൂപ്പിച്ച ശേഷം ചുരയ്ക്ക – പരിപ്പു കൂട്ടു ചേർത്തിളക്കി ഒന്നു തിളയ്ക്കുമ്പോൾ വാങ്ങി വിളമ്പാം.
തയാറാക്കിയത്: മെർലി എം. എൽദോ, പാചകക്കുറിപ്പുകൾക്കു കടപ്പാട്: ബീന മാത്യു