മഷ്റൂം സാലഡ് 1. ബട്ടൺ മഷ്റൂം - 200 ഗ്രാം, അൽപം ഉപ്പും വെർജിൻ കോക്കനട്ട് ഓയിലും ചേർത്തു വഴറ്റിയത് മുട്ട - രണ്ട് പുഴുങ്ങി കഷണങ്ങൾ ആക്കിയത് തക്കാളി അരിഞ്ഞത് -100 ഗ്രാം കാപ്സിക്കം അരിഞ്ഞത് - 50 ഗ്രാം സാലഡ് കുക്കുമ്പർ അരിഞ്ഞത് - 100 ഗ്രാം നിലക്കടല വറുത്തത് - 30 ഗ്രാം സവാള അരിഞ്ഞത് - 50 ഗ്രാം 2. ആപ്പിൾ

മഷ്റൂം സാലഡ്

1. ബട്ടൺ മഷ്റൂം - 200 ഗ്രാം, അൽപം ഉപ്പും വെർജിൻ കോക്കനട്ട് ഓയിലും ചേർത്തു വഴറ്റിയത്
മുട്ട - രണ്ട് പുഴുങ്ങി കഷണങ്ങൾ ആക്കിയത്
തക്കാളി അരിഞ്ഞത് -100 ഗ്രാം
കാപ്സിക്കം അരിഞ്ഞത് - 50 ഗ്രാം
സാലഡ് കുക്കുമ്പർ അരിഞ്ഞത് - 100 ഗ്രാം 
നിലക്കടല വറുത്തത് - 30 ഗ്രാം
സവാള അരിഞ്ഞത് - 50 ഗ്രാം
2. ആപ്പിൾ സിഡർ വിനിഗർ/നാരങ്ങാനീര്- പാകത്തിന്
വെർജിൻ കോക്കനട്ട് ഓയിൽ - ഒരു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക. 

ADVERTISEMENT

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി, സാലഡിൽ ചേർത്തു വിളമ്പാം.

ഗുണങ്ങൾ : മുഖത്തിനും ശരീരത്തിനും തിളക്കമുണ്ടാകാൻ ഈ സാലഡ് കഴിക്കുന്നതു ഗുണം ചെയ്യും.  ചർമപരിപാലനത്തിനു സഹായിക്കുന്ന ഗ്ലൂട്ടത്തയോണും കോകൊളാജനും ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകാനും സഹായിക്കുന്നു. ഇതിൽ ധാരാളം വൈറ്റമിൻ സി യും സെലീനിയവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

ADVERTISEMENT

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: വിഷ്ണു നാരായണൻ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജെറി എം. മാത്യു, എക്സിക്യൂട്ടീവ് ഷെഫ്, മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ

Delicious Mushroom Salad for Radiant Skin:

Mushroom salad is a healthy and delicious recipe that promotes skin glow and boosts collagen. This flavorful dish is packed with essential nutrients like Vitamin C, selenium, and protein, making it a beneficial addition to your diet.