ചോറിനൊപ്പം ചൂടോടെ ഉള്ളിത്തണ്ട് തോരൻ; വയറും മനസ്സും നിറയും രുചിയില്‍ Easy Onion Stalk Thoran Recipe
പുളിയില്ലാത്ത തൈരിനും ചോറിനും കൂട്ടായി കഴിക്കാൻ പറ്റിയ, തയ്യാറാക്കാൻ എളുപ്പമുള്ളതും ആരോഗ്യപ്രദവുമായ ഒരു വിഭവമാണ് ഉള്ളിത്തണ്ട് തോരൻ. തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി, പച്ചമുളക് എന്നിവ മിക്സിയിൽ ചതച്ചെടുത്ത് വെളിച്ചെണ്ണയിൽ കടുക് താളിച്ച് വഴറ്റിയെടുക്കുന്ന ഈ തോരനിൽ, കൊത്തിയരിഞ്ഞ ഉള്ളിത്തണ്ടും കറിവേപ്പിലയും ഉപ്പും ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുന്നു. ഇത് വയറിനും മനസ്സിനും ഒരുപോലെ സംതൃപ്തി നൽകുന്ന വിഭവമാണ്.

പുളിയില്ലാത്ത തൈരിനും ചോറിനുമൊപ്പം രസികന്‍ രുചിയില്‍ ഒരു ഉള്ളിത്തണ്ട് തോരൻ കൂടിയായാലോ? വയറും മനസ്സും നിറയ്ക്കുന്ന ഈ വിഭവം തയാറാക്കാനും എളുപ്പമാണ്. തേങ്ങയും കറിവേപ്പിലയുമൊക്കെ ഇട്ട് തയാറാക്കുന്ന ഉള്ളിത്തണ്ട് തോരൻ ആരോഗ്യപ്രദവുമാണ്.
ഉള്ളിത്തണ്ട് തോരൻ
1. തേങ്ങ – അര കപ്പ്, ചുരണ്ടിയത്
ജീരകം – അര ചെറിയ സ്പൂൺ
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന് എണ്ണം
2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
3. ഉള്ളിത്തണ്ട് – 250 ഗ്രാം, കൊത്തിയരിഞ്ഞത്
കറിവേപ്പില – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ തേങ്ങ ചുരണ്ടിയതും ജീരകവും മഞ്ഞൾപൊടിയും പച്ചമുളകും ചേർത്തു യോജിപ്പിച്ചു മിക്സിയി ൽ ചതച്ചു വയ്ക്കുക.
∙ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് ചേർത്തു പൊട്ടിക്കണം. തുടർന്നു ചതച്ചുവച്ച കൂട്ട് ചേർത്തു നന്നായി വഴറ്റുക.
∙ പച്ചമണം മാറുമ്പോൾ ഉള്ളിത്തണ്ടും കറിവേപ്പിലയും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ച് അടച്ചു വയ്ക്കണം.
∙ ചെറുതീയിൽ വേവിക്കുക. ഇടയ്ക്ക് നന്നായി ഇളക്കണം. വേവ് പാകമാകുമ്പോൾ അടുപ്പിൽ നിന്നിളക്കി വാങ്ങുക.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം