നാവിലലിയും മധുരം; വിരുന്നിനു പ്രൗഢി പകരാന്‍ കോക്കനട്ട് പനാകോട്ട Homemade Coconut Panacotta
വിരുന്നുകളിൽ മധുരം നിറയ്ക്കാൻ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ കോക്കനട്ട് പനാകോട്ടയുടെ പാചകക്കുറിപ്പ് പരിചയപ്പെടുത്തുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയ്യാറാക്കാൻ ജെലറ്റിൻ, കട്ടിയുള്ള തേങ്ങാപ്പാൽ, ക്രീം, പഞ്ചസാര, വനില എസ്സൻസ് എന്നിവയാണ് പ്രധാനമായും വേണ്ടത്. ജെലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം, തേങ്ങാപ്പാലും ക്രീമും പഞ്ചസാരയും വനില എസ്സൻസും ചേർത്ത് ചെറുതീയിൽ ചൂടാക്കി, ഉരുക്കിയ ജെലറ്റിൻ യോജിപ്പിച്ച്, ശേഷം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. മാംഗോ സിറപ്പ് അല്ലെങ്കിൽ പാഷൻഫ്രൂട്ട് സിറപ്പിനൊപ്പം വിളമ്പുമ്പോൾ ഇതിന്റെ രുചി കൂടും.

വിരുന്നിനു മധുരമേകാൻ നാവിലലിയും രുചിയില്‍ എളുപ്പം തയാറാക്കാവുന്ന ഒരു സൂപ്പര്‍ ഡിസേർട്ട് ആയാലോ? കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കോക്കനട്ട് പനാകോട്ടയുടെ റെസിപ്പി ഇതാ...
കോക്കനട്ട് പനാകോട്ട
1. ജെലറ്റിൻ – ഒന്നര വലിയ സ്പൂൺ
2. കട്ടിയുള്ള തേങ്ങാപ്പാൽ – 400 മില്ലി
തിക് ക്രീം – 200 മില്ലി
പഞ്ചസാര – 70 ഗ്രാം
വനില എസ്സൻസ് – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ജെലറ്റിൻ ഒരു വലിയ സ്പൂൺ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
∙ തേങ്ങാപ്പാലും ക്രീമും പഞ്ചസാരയും വനില എസ്സൻസും യോജിപ്പിച്ചു ചെറുതീയിൽ വച്ചു പഞ്ചസാര അലിയുന്നതു വരെ തുടരെയിളക്കണം. തിളയ്ക്കുന്നതിനു മുൻപു വാങ്ങുക.
∙ െജലറ്റിൻ ഒരു പാത്രത്തിലാക്കി ചൂടുവെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കുക. ഇതു തേങ്ങാപ്പാൽ മിശ്രിതത്തിലേക്കു േചർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
∙ ചൂടാറിയ ശേഷം നാലു മണിക്കൂറോ ഒരു രാത്രി മുഴുവനോ ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.
∙ മാംഗോ സിറപ്പിനോ പാഷൻഫ്രൂട്ട് സിറപ്പിനോ ഒപ്പം വിളമ്പാം.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം