സ്വാദിഷ്ടമായ പഞ്ചകജ്ജായ; നവരാത്രി മധുരം ഇനി എളുപ്പത്തില് Traditional Panchakajjaya Recipe for Navratri
നവരാത്രി ആഘോഷവേളകളിൽ പരമ്പരാഗത കൊങ്കണി ശൈലിയിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു മധുരപലഹാരമാണ് പഞ്ചകജ്ജായ. എള്ള്, പൊട്ടുകടല, ചുരണ്ടിയ തേങ്ങ, ശർക്കര, നെയ്യ്, ഏലയ്ക്കാപ്പൊടി എന്നിവയാണ് ഇതിനായി ആവശ്യമായ ചേരുവകൾ. ചേരുവകൾ വറുത്തെടുത്ത് പൊടിച്ചും നെയ്യിൽ വഴറ്റിയുമാണ് ഈ രുചികരമായ വിഭവം തയാറാക്കുന്നത്.

നവരാത്രി ആഘോഷിക്കാൻ പരമ്പരാഗത കൊങ്കണി രുചിക്കൂട്ടിൽ ഏലയ്ക്കാപ്പൊടിയും നെയ്യും ചേർത്തു തയാറാക്കുന്ന പഞ്ചകജ്ജായയുടെ റെസിപ്പി ഇതാ..
പഞ്ചകജ്ജായ
1. എള്ള് – രണ്ടു വലിയ സ്പൂൺ
2. പൊട്ടുകടല – അരക്കപ്പ്
3. തേങ്ങ – ഒരു കപ്പ്, ചുരണ്ടിയത്
ശർക്കര– അരക്കപ്പ്
4. നെയ്യ് – ഒരു വലിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ എള്ള് ചെറുതായി വറുത്തെടുക്കുക.
∙ പൊട്ടുകടല െചറുതീയിൽ വറുത്തെടുത്ത് തരുതരുപ്പായി പൊടിച്ചെടുക്കുക.
∙ ഒരു പാനിൽ നെയ്യ് ചൂടാക്കി ചെറുതീയിൽ വച്ചു തേങ്ങ വറുത്തെടുക്കുക. ചൂടാറിയ തേങ്ങയിലേക്ക് ശർക്കര പൊടിച്ചത്, പൊട്ടുകടല, എള്ള് എന്നിവ ചേർത്തു യോജിപ്പിക്കുക.
∙ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും നെയ്യും ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കുക.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: വിജയലക്ഷ്മി അമ്മാൾ, കൊല്ലം. വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം