നവരാത്രി മധുരത്തിന് ഗോദു ഷീര; കൊങ്കണി രുചിക്കൂട്ടിൽ ഈസി റെസിപ്പി Godu Sheera Recipe for Navratri
നവരാത്രി മധുരത്തിനായി നെയ്യും റവയുമൊക്കെ ചേര്ത്ത് വളരെ എളുപ്പത്തില് തയാറാക്കാവുന്ന ഒരു കൊങ്കണി സ്പെഷല് പലഹാരമാണ് ഗോദു ഷീര. പാത്രത്തിൽ നെയ്യ് ചൂടാക്കി റവ വറുത്തെടുത്ത ശേഷം തിളച്ച വെള്ളവും പാലും ചേര്ത്ത് വേവിച്ചാണ് ഇത് ഉണ്ടാക്കുന്നത്. പാകം പാകമാകുമ്പോൾ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും നെയ്യും കശുവണ്ടിപ്പരിപ്പും ചേർത്ത് മൃദുവായ പരുവത്തിൽ വാങ്ങി ഉപയോഗിക്കാവുന്നതാണ്.

നവരാത്രി മധുരത്തിന് നെയ്യും റവയുമൊക്കെ ചേര്ത്തു തയാറാക്കുന്ന കൊങ്കണി സ്പെഷല് ഗോദു ഷീര ആയാലോ? ഈസി റെസിപ്പി ഇതാ..
ഗോദു ഷീര
1. നെയ്യ് – ആവശ്യത്തിന്
റവ – ഒരു കപ്പ്
2. വെള്ളം – ഒരു കപ്പ്
പാൽ – അരക്കപ്പ്
3. പഞ്ചസാര – മുക്കാൽ കപ്പ്
4. നെയ്യ് – മൂന്നു– നാല് വലിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒരു പാനിൽ നെയ്യ് ചൂടാക്കി റവ നന്നായി വറുക്കുക.
∙ വേറൊരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഈ ചൂടുവെള്ളം റവയിലേക്ക് അൽപാൽപമായി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
∙ ഇതിലേക്ക് പാൽ ചേർത്ത് ഇളക്കുക. മൂന്നോ നാലോ മിനിറ്റ് ചെറുതീയിൽ മൂടി വച്ചു വേവിക്കാം. റവ വേവുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കി നന്നായി യോജിപ്പിക്കുക.
∙ കുറുകുമ്പോൾ നെയ്യ്, ഏലയ്ക്കാപ്പൊടി, കശുവണ്ടിപ്പരിപ്പ് എന്നിവ േചർത്ത് ഇളക്കുക. മൃദുവായ പരുവത്തിൽ വാങ്ങാം.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: വിജയലക്ഷ്മി അമ്മാൾ, കൊല്ലം. വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം