രുചികരം ഈ കാരമൽ കേക്ക്; കുട്ടികള്‍ കൊതിയോടെ വാങ്ങി കഴിക്കും... Easy Homemade Caramel Cake Recipe
വീട്ടിൽ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന കാരമൽ കേക്കിന്റെ രുചികരമായ പാചകക്കുറിപ്പ് ഇതാ. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഈ കേക്ക് തയ്യാറാക്കുന്നതിന് മൈദ, ബേക്കിംഗ് പൗഡർ, ഉരുക്കിയ വെണ്ണ, പൊടിച്ച പഞ്ചസാര, മുട്ട, നാരങ്ങാനീര്, കാരമൽ സിറപ്പ്, വാനില എസ്സൻസ്, ഉപ്പ് എന്നിവ ആവശ്യമാണ്. തയ്യാറാക്കിയ കേക്ക് മിശ്രിതം കേക്ക് ടിന്നിൽ ഒഴിച്ച് മുകളിൽ കശുവണ്ടിയും ബദാമും വിതറി അലങ്കരിച്ച ശേഷം 180°C യിൽ ചൂടാക്കിയ അവ്നിൽ 30-40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാവുന്നതാണ്. കാരമൽ സിറപ്പ് തയ്യാറാക്കുന്നതിനുള്ള എളുപ്പവഴികളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വീട്ടില്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ഒരു കേക്കിന്റെ റെസിപ്പിയാണ് ഇത്തവണ. കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുന്ന കാരമൽ കേക്ക് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
കാരമൽ കേക്ക്
1. മൈദ – രണ്ടു കപ്പ്
ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ
2. വെണ്ണ ഉരുക്കിയത് – അര കപ്പ്
പഞ്ചസാര പൊടിച്ചത് – ഒരു കപ്പ്
3. മുട്ട – രണ്ട്
നാരങ്ങ – ഒന്നിന്റെ പകുതി, നീരാക്കിയത്
4. കാരമൽ സിറപ്പ് – അരക്കപ്പ്
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
കശുവണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ബദാം – ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ അവ്‍ൻ 1800C ൽ ചൂടാക്കിയിടണം.
∙ മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞു യോജിപ്പിച്ചു മാറ്റിവയ്ക്കുക.
∙ ഒരു ബൗളിൽ വെണ്ണയും പഞ്ചസാരയും ചേർത്ത് അടിച്ചു മയപ്പെടുത്തി യോജിപ്പിക്കുക. ഇതിലേക്കു മുട്ടയും നാരങ്ങാനീരും ചേർത്ത് അടിച്ചു യോജിപ്പിക്കണം.
∙ ഇതിലേക്ക് കാരമൽ സിറപ്പും വനില എസ്സൻസും ഉപ്പും യോജിപ്പിക്കുക. മൈദ മിശ്രിതം കൂടി ചേർ ത്തു നന്നായി യോജിപ്പിക്കണം.
∙ കേക്ക് മിശ്രിതം തയാറാക്കിയ േകക്ക് ടിന്നിൽ ഒഴിക്കുക. കശുവണ്ടിപ്പരിപ്പും ബദാമും മുകളിൽ വിതറി അലങ്കരിക്കാം.
∙ ചൂടാക്കിയിട്ട അവ്നിൽ വച്ചു 30– 40 മിനിറ്റ് ബേക്ക് ചെയ്യുക.
കാരമൽ സിറപ്പിന്
∙ അരക്കപ്പ് പഞ്ചസാര ഒരു പാനിൽ വച്ച് ബ്രൗൺനിറമാകുന്നതു വരെ ഉരുക്കിയെടുക്കുക.
∙വാങ്ങിയ ശേഷം മെല്ലേ കാൽകപ്പ് വെള്ളം േചർക്കുക. ചെറുതീയിൽ വച്ചു സിറപ്പാക്കിയെടുക്കാം.
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം