രുചികരമായ മുംബൈ ടോസ്റ്റി, ചെറുയാത്രയ്ക്കു ഒരുങ്ങുമ്പോൾ കയ്യില്‍ കരുതാം Delicious Mumbai Toast Recipe for Your Next Trip
ചെറുയാത്രകൾക്ക് കൊണ്ടുപോകാൻ അനുയോജ്യമായ രുചികരമായ മുംബൈ ടോസ്റ്റ് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കുന്നതിനുള്ള പാചകക്കുറിപ്പാണ് ഈ ലേഖനം വിശദീകരിക്കുന്നത്. ഉടച്ച ഉരുളക്കിഴങ്ങ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകം, കറിവേപ്പില തുടങ്ങിയവ ചേർത്തൊരുക്കിയ മസാല കൂട്ട് ബ്രെഡ് സ്ലൈസുകൾക്കിടയിൽ വെച്ച്, ഉള്ളി, തക്കാളി, ചീസ് എന്നിവയും നിറച്ച് ഗ്രിൽ ചെയ്തെടുക്കുന്ന ഈ വിഭവം ഗ്രീൻ ചട്നിക്കൊപ്പം വിളമ്പാം. ഗ്രീൻ ചട്നി തയ്യാറാക്കാനുള്ള എളുപ്പവഴിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെറുയാത്രയ്ക്ക് ഒരുങ്ങുമ്പോൾ വീട്ടിൽ തയാറാക്കി പായ്ക്ക് ചെയ്യാം രുചികരമായ മുംബൈ ടോസ്റ്റി. രുചികരമായ റെസിപ്പി ഇതാ...
മുംബൈ ടോസ്റ്റി
1. ഉരുളക്കിഴങ്ങ് ഉടച്ചത് – രണ്ടു കപ്പ്
2. എണ്ണ – മൂന്നു വലിയ സ്പൂൺ
3. മഞ്ഞക്കടുക് – ഒരു ചെറിയ സ്പൂൺ
4. ജീരകം – അര ചെറിയ സ്പൂൺ
കറിവേപ്പില – 10
5. മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
7. ബ്രെഡ് – എട്ടു സ്ലൈസ്
8. വെണ്ണ – പുരട്ടാൻ പാകത്തിന്
9. തക്കാളി – രണ്ട്, കനം കുറച്ചരിഞ്ഞത്
സവാള – ഒന്നിന്റെ പകുതി, കനം കുറച്ചരിഞ്ഞത്
ചീസ് സ്ലൈസ് – എട്ട്
പാകം ചെയ്യുന്ന വിധം
∙ ഉരുളക്കിഴങ്ങ് ഉടച്ചത് ഒരു ബൗളിലാക്കി വയ്ക്കണം.
∙ മറ്റൊരു പാനിൽ എണ്ണ ചൂടാക്കി, കടുകിട്ടു പൊട്ടുമ്പോൾ ജീരകവും കറിവേപ്പിലയും ചേർത്തിളക്കണം.
∙ ഒന്ന് രണ്ടു മിനിറ്റിനു ശേഷം മഞ്ഞൾപൊടിയും മു ളകുപൊടിയും ചേർത്തിളക്കി വാങ്ങി ഉരുളക്കിഴങ്ങ് ഉടച്ചതിൽ ചേർത്തു നന്നായി യോജിപ്പിക്കുക. പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കണം.
∙ നാലു ബ്രെഡ് സ്ലൈസുകൾ നിരത്തി വച്ച്, വെണ്ണ പുരട്ടി ഓരോന്നിലും ഫില്ലിങ്ങും ഓരോ സ്ലൈസ് തക്കാളിയും സവാളയും ചീസും വയ്ക്കുക.
∙ ബാക്കി നാലു സ്ലൈസ് ബ്രെഡിലും ഗ്രീൻചട്നി നിരത്തി ചട്നി അകത്തു വരുംവിധം ഫില്ലിങ്ങിനു മുകളിൽ കമഴ്ത്തി വയ്ക്കുക.
∙ സാൻവിച്ച് പ്രസ്സിൽ വച്ചോ ഗ്രില്ലിൽ വച്ചോ ഗ്രിൽ ചെയ്തെടുക്കണം.
∙ ഗ്രീൻചട്നിക്കൊപ്പം വിളമ്പാം.
∙ ഗ്രീന്‍ ചട്നി തയാറാക്കാൻ ഒരു കപ്പ് മല്ലിയില അമർത്തി അളന്നത്, അരക്കപ്പ് പുതിനയില, രണ്ട് അല്ലി വെളുത്തുള്ളി, ഒരു ചെറിയ സ്പൂൺ ചാട്ട്മസാല, രണ്ട്–മൂന്നു പച്ചമുളക് എന്നിവ മിക്സിയിലാക്കി തരുതരുപ്പായി അരച്ചു വയ്ക്കുക.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: മഞ്ജു മാത്യു, മുംബൈ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: പി. കെ. രഘുനാഥ്, മലയാള മനോരമ, കൊച്ചി