ഓറിയോ കുക്കീസ് കൊണ്ടൊരു ‘ഉണ്ണിമധുരം’; നാവിലലിയും ചോക്കോ ഓറിയോ ഫജ് Easy Choco Oreo Fudge Recipe
മധുരപ്രിയർക്കായി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രുചികരമായ പലഹാരമാണ് ചോക്കോ ഓറിയോ ഫഡ്ജ്. ഇതിനായി 250 ഗ്രാം കണ്ടൻസ്ഡ് മിൽക്ക്, 100 ഗ്രാം ഡാർക്ക് ചോക്ലേറ്റ്, 200 ഗ്രാം വൈറ്റ് ചോക്ലേറ്റ്, 10-20 ഓറിയോ കുക്കികൾ എന്നിവ ആവശ്യമുണ്ട്. കണ്ടൻസ്ഡ് മിൽക്ക് ചെറുതീയിൽ ചൂടാക്കി അതിലേക്ക് നുറുക്കിയ ചോക്ലേറ്റുകൾ ചേർത്ത് നന്നായി ഉരുകുന്നത് വരെ ഇളക്കുക. ശേഷം തരുതരുപ്പായി പൊടിച്ച ഓറിയോ കുക്കികൾ ചേർത്ത് യോജിപ്പിച്ച് ബേക്കിങ് ട്രേയിൽ ഒഴിച്ച് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഷണങ്ങളായി മുറിച്ചു വിളമ്പാവുന്നതാണ്.

മധുരക്കൊതിയന്‍മാര്‍ക്ക് വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാന്‍ പറ്റുന്ന ഒരു പലഹാരമായാലോ ഇന്ന്. ഓറിയോ കുക്കീസ് കൊണ്ടാണ് രുചികരമായ ചോക്കോ ഓറിയോ ഫജ് തയാറാക്കുന്നത്. ഈസി റെസിപ്പി ഇതാ..
ചോക്കോ ഓറിയോ ഫജ്
1. കണ്ടൻസ്ഡ് മിൽക്ക് – 250 ഗ്രാം
2. ഡാർക്ക് ചോക്‌ലെറ്റ് നുറുക്കിയത് – 100 ഗ്രാം
വൈറ്റ് ചോക്‌ലെറ്റ് നുറുക്കിയത് – 200 ഗ്രാം
3. ഓറിയോ കുക്കീസ് – 10–20,
തരുതരുപ്പായി പൊടിച്ചത്
പാകം െചയ്യുന്ന വിധം
∙ ബേക്കിങ് ഡിഷിൽ പേപ്പറിട്ടു വയ്ക്കുക.
∙ കണ്ടൻസ്ഡ് മിൽക്ക് നോൺസ്റ്റിക് പാനിലാക്കി ചെറുതീയിൽ വയ്ക്കുക.
∙ ചൂടാകുമ്പോൾ ചോക്‌ലെറ്റ് രണ്ടും നുറുക്കിയതു ചേർത്തു നന്നായി യോജിപ്പിക്കുക.
∙ ചോക്‌ലെറ്റ് നന്നായി ഉരുകുന്നതു വരെ തുടരെയിളക്കണം.
∙ ഇതിലേക്കു കുക്കീസ് പൊടിച്ചതു ചേർത്തു നന്നായി യോജിപ്പിച്ചു ബേക്കിങ് ട്രേയിൽ ഒഴിക്കുക. രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.
∙ സെറ്റായ ശേഷം കഷണങ്ങളായി മുറിച്ചു വിളമ്പാം
പാചകക്കുറിപ്പുകൾക്കു കടപ്പാട്: മഞ്ജു മാത്യു, മുംബൈ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: പി. കെ. രഘുനാഥ്, മലയാള മനോരമ, കൊച്ചി