നവരാത്രി ആഘോഷങ്ങൾക്കായ് പരമ്പരാഗത കൊങ്കണി ശൈലിയിൽ രുചികരമായ ചെറുപയർ പരിപ്പ് പായസം തയാറാക്കുന്ന വിധം. ശർക്കര, ചെറുപയർ പരിപ്പ്, തേങ്ങാപ്പാൽ, നെയ്യ് എന്നിവയാണ് ഇതിന്റെ പ്രധാന കൂട്ടുകൾ. വറുത്തു വേവിച്ച പരിപ്പിലേക്ക് ഉരുക്കിയ ശർക്കരയും രണ്ടാംപാലും ഒന്നാംപാലും ചേർത്ത് കുറുക്കിയെടുക്കുന്ന ഈ പായസം ഏലയ്ക്കാപ്പൊടിയും നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും ചേർത്ത് അലങ്കരിച്ച് വിളമ്പാം.

നവരാത്രി ആഘോഷമാക്കാൻ പരമ്പരാഗത കൊങ്കണി രുചിക്കൂട്ടിൽ ഒരുക്കുന്ന ചെറുപയർ പരിപ്പ് പായസത്തിന്റെ റെസിപ്പി ഇതാ.. 

ചെറുപയർ പരിപ്പ് പായസം

ADVERTISEMENT

1. ശർക്കര –  ഒരു കപ്പ്
2.  ചെറുപയർ പരിപ്പ് – അരക്കപ്പ്
വെള്ളം – ആവശ്യത്തിന് 
3. തേങ്ങ ചുരണ്ടിയതു പിഴിഞ്ഞെടുത്ത 
രണ്ടാംപാൽ – രണ്ടു കപ്പ് 
4.  ഒന്നാം പാൽ  – ഒരു കപ്പ്
 നെയ്യ് – ഒരു വലിയ സ്പൂൺ 
5.  ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
 നെയ്യ് – ആവശ്യത്തിന്
തേങ്ങാക്കൊത്ത് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ ശർക്കര ഉരുക്കി അരിച്ചെടുത്തു മാറ്റിവയ്ക്കുക. 

∙ ചെറുപയർ പരിപ്പ്  വറുത്ത ശേഷം കഴുകി വൃത്തിയാക്കി പാകത്തിനു വെള്ളം ചേർത്തു വേവിക്കുക. ഇതിലേക്ക് ശർക്കര ഉരുക്കിയതു ചേർത്ത് ഇളക്കുക.  

ADVERTISEMENT

 ∙ കുറുകുമ്പോൾ രണ്ടാം പാൽ ചേർത്തു യോജിപ്പിച്ചു തുടരെയിളക്കുക.  

∙ കുറുകുമ്പോൾ ചെറുതീയിലാക്കി  ഒന്നാം പാൽ ചേർത്തു തുടരെയിളക്കുക. ഏലയ്ക്കാപ്പൊടിയും നെയ്യും ചേർത്ത് ഇളക്കണം. നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് ചേർത്തു വാങ്ങാം.  

പാചകക്കുറിപ്പുകൾക്കു കടപ്പാട്: വിജയലക്ഷ്മി അമ്മാൾ, കൊല്ലം. വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം

Traditional Konkani Cherupayar Parippu Payasam Recipe for Navaratri:

Payasam is a traditional sweet dish prepared during Navaratri celebrations using authentic Konkani recipes. The recipe features split green gram, jaggery, and coconut milk as the main ingredients. First, the jaggery is melted and strained to be used later in the sweet mixture. Next, the roasted split green gram is cooked with adequate water until tender before mixing in the jaggery. Then, the second extract of coconut milk is added and stirred continuously until the mixture thickens properly. Finally, the first extract of coconut milk is poured in on a low flame along with cardamom powder, ghee, and fried coconut pieces. This delicious dessert brings a festive touch to traditional family gatherings and celebrations.

ADVERTISEMENT