വീട്ടിലെ സാധനങ്ങൾ തല്ലിത്തകർക്കുക, അസഭ്യം പറയുക, ആത്മഹത്യാ ഭീഷണി മുഴക്കുക; ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ വിളിക്കൂ..
കുട്ടികളുടെ മാനസിക പ്രശ്നങ്ങൾക്കു പരിഹാരമായി കേരള പൊലീസ് ഏർപ്പെടുത്തിയ ഹെൽപ് ലൈനിലേക്ക് നിരവധി പേരാണ് ദിനംപ്രതി വിളിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ, ഗെയിം കളിക്കേണ്ട’ എന്നു നിർദേശിക്കുന്നതോടെ പല കുട്ടികളും അക്രമാസക്തരാകുന്നു. ചിരി ഹെല്പ് ലൈനിലൂടെ, പൊലീസ് ഇടപെട്ട് ഇത്തരം കുട്ടികൾക്ക്

"കുട്ടികളുടെ മാനസിക പ്രശ്നങ്ങൾക്കു പരിഹാരമായി കേരള പൊലീസ് ഏർപ്പെടുത്തിയ ഹെൽപ് ലൈനിലേക്ക് നിരവധി പേരാണ് ദിനംപ്രതി വിളിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ, ഗെയിം കളിക്കേണ്ട’ എന്നു നിർദേശിക്കുന്നതോടെ പല കുട്ടികളും അക്രമാസക്തരാകുന്നു. ചിരി ഹെല്പ് ലൈനിലൂടെ, പൊലീസ് ഇടപെട്ട് ഇത്തരം കുട്ടികൾക്ക് കൗൺസലിങ്ങും ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സേവനവും നൽകി വരുന്നു." -കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;
കുട്ടികളുടെ മാനസിക പ്രശ്നങ്ങൾക്കു പരിഹാരമായി കേരള പൊലീസ് ഏർപ്പെടുത്തിയ ഹെൽപ് ലൈനിലേക്ക് നിരവധി പേരാണ് ദിനംപ്രതി വിളിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ, ഗെയിം കളിക്കേണ്ട’ എന്നു നിർദേശിക്കുന്നതോടെ പല കുട്ടികളും അക്രമാസക്തരാകുന്നു. ചിരി ഹെല്പ് ലൈനിലൂടെ, പൊലീസ് ഇടപെട്ട് ഇത്തരം കുട്ടികൾക്ക് കൗൺസലിങ്ങും ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സേവനവും നൽകി വരുന്നു.
ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ള മാതാപിതാക്കളുടെ കുട്ടികളാണ് പ്രധാനമായും ഗെയിമുകളുടെ അഡിക്റ്റ് ആകുകയും ഇത്തരം ഘട്ടത്തിൽ എത്തിച്ചേരുന്നതും. അത്യാധുനിക സൗകര്യങ്ങളും വളരെ വേഗതയുമുള്ള മൊബൈൽ ഫോണുകളാണ് ഇത്തരക്കാരുടെ കൈവശമുള്ളത്. ഇത്തരം കുടുംബങ്ങളിൽ മുഴുവൻ സമയ വൈഫൈയും ലഭ്യമാകുന്നതോടെ കുട്ടികൾക്ക് കാര്യങ്ങൾ എളുപ്പമായി. കുട്ടികൾ ഏറെ സമയവും ജോലിക്കാരുടെയോ മാതാപിതാക്കളുടെ അച്ഛനമ്മമാരുടെയോ നിയന്ത്രണത്തിലാകും. കുട്ടികളെ കർശനമായി നിയന്ത്രിക്കാൻ ഇവർക്കു കഴിയാറില്ല. ഓൺലൈൻ സാങ്കേതികപരിജ്ഞാനത്തിലും ഇവർ വളരെ പിന്നോക്കം നിൽക്കുന്നത് മുതലെടുത്ത് കുട്ടികൾ മണിക്കൂറുകളോളം ഓൺലൈനിൽ ചിലവഴിക്കുന്നു.
മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കാനോ സംസാരിക്കാനോ മടി കാണിക്കുകയും മറ്റൊരു മായിക ലോകത്തിൽ കുട്ടികളുടെ പ്രവർത്തനം ചുരുങ്ങുമ്പോഴാണ് കുട്ടികൾ അപകടത്തിലാണെന്ന് രക്ഷിതാക്കൾ അറിയുന്നതുതന്നെ. അപ്പോഴത്തേക്കും ഒരുപാട് താമസിച്ചിരിക്കും. ഈ ഘട്ടത്തിൽ വിലക്ക് ഏർപ്പെടുത്തുമ്പോൾ കുട്ടികളുടെ പ്രതികരണം വളരെ നെഗറ്റീവ് ആയിരിക്കും. വീട്ടിലെ സാധനങ്ങൾ തല്ലിത്തകർക്കുക, അസഭ്യം പറയുക, ആത്മഹത്യാ ഭീഷണി മുഴക്കുക തുടങ്ങി അച്ഛനമ്മമാരെയും സഹോദരങ്ങളെയും ആക്രമിക്കാൻ മുതിരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇത്തരം പ്രശ്നങ്ങൾ ഉള്ള കുട്ടികൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ വിളിക്കൂ.. 9497900200