‘അമർത്തി തിരുമ്മിയാൽ കുഞ്ഞിനു വേദനിക്കുമെന്നല്ലാതെ മറ്റൊരു പ്രയോജനവുമില്ല’; ശരിയായി ചെയ്യാം മസാജ്, അറിയാം ഇക്കാര്യങ്ങള്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്... അച്ഛന്റെയും അമ്മയുടെയും സ്നേഹസ്പർശം കുഞ്ഞുങ്ങൾക്ക് മരുന്നാണ്. കുഞ്ഞുമേനി മസാജ് ചെയ്തു നല്‍കുന്നതിലൂടെ വാവയ്ക്കു ലഭിക്കുന്നതും ശാരീരിക മാനസിക വളർച്ചയ്ക്കുള്ള ഈ മരുന്നാണ്. കരുതലും സുരക്ഷിതത്വ
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്... അച്ഛന്റെയും അമ്മയുടെയും സ്നേഹസ്പർശം കുഞ്ഞുങ്ങൾക്ക് മരുന്നാണ്. കുഞ്ഞുമേനി മസാജ് ചെയ്തു നല്‍കുന്നതിലൂടെ വാവയ്ക്കു ലഭിക്കുന്നതും ശാരീരിക മാനസിക വളർച്ചയ്ക്കുള്ള ഈ മരുന്നാണ്. കരുതലും സുരക്ഷിതത്വ
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്... അച്ഛന്റെയും അമ്മയുടെയും സ്നേഹസ്പർശം കുഞ്ഞുങ്ങൾക്ക് മരുന്നാണ്. കുഞ്ഞുമേനി മസാജ് ചെയ്തു നല്‍കുന്നതിലൂടെ വാവയ്ക്കു ലഭിക്കുന്നതും ശാരീരിക മാനസിക വളർച്ചയ്ക്കുള്ള ഈ മരുന്നാണ്. കരുതലും സുരക്ഷിതത്വ
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്...
അച്ഛന്റെയും അമ്മയുടെയും സ്നേഹസ്പർശം കുഞ്ഞുങ്ങൾക്ക് മരുന്നാണ്. കുഞ്ഞുമേനി മസാജ് ചെയ്തു നല്‍കുന്നതിലൂടെ വാവയ്ക്കു ലഭിക്കുന്നതും ശാരീരിക മാനസിക വളർച്ചയ്ക്കുള്ള ഈ മരുന്നാണ്. കരുതലും സുരക്ഷിതത്വ ബോധവുമാണ്. അല്ലാതെ പ ലരും കരുതുന്നതു പോലെ കുഞ്ഞിന്റെ മുഖവും മൂക്കും സുന്ദരമാക്കാനല്ല മസാജ് ചെയ്യുന്നത്. അറിയാം, വിശദമായി...
എന്തിനാണ് മസാജ് ചെയ്യുന്നത്?
കുഞ്ഞുങ്ങളെ മസാജ് ചെയ്യുന്നതിന്റെ ഏറ്റവും പ്രധാനഗുണം അച്ഛനമ്മമാരും കുഞ്ഞും തമ്മിലുള്ള സ്േനഹബന്ധം ഊഷ്മളമാകുമെന്നതും കുഞ്ഞിന് അമ്മയിലും അ ച്ഛനിലും വിശ്വാസം ഉണ്ടാകുമെന്നതുമാണ്.
കുഞ്ഞും അമ്മയും തമ്മിലുള്ള സ്കിൻ ടു സ്കിൻ കോ ൺടാക്ട് ആദ്യ നാളുകളിൽ ഏറെ പ്രധാനമാണ്. അമ്മയുെടയും കുഞ്ഞിന്റെയും ശരീരം േചർന്നിരിക്കുമ്പോൾ രണ്ടു പേരിലും ഉണ്ടാകുന്ന രാസപ്രവാഹം കുഞ്ഞിന്റെ ബുദ്ധി വളർച്ചയ്ക്കും ശാരീരികവളർച്ചക്കും ഉപകാരപ്പെടും. അമ്മയ്ക്ക് മുലപ്പാൽ കൂടുതലായി ഉണ്ടാകാനും സഹായിക്കും. അമ്മ കുഞ്ഞിനെ മസാജ് ചെയ്യുമ്പോൾ പ്രസവാനന്തരം അമ്മയിലുണ്ടാകുന്ന വിഷാദവും ആശങ്കകളും കുറയുമെന്നും െമച്ചപ്പെട്ട ഉറക്കം ലഭിക്കുമെന്നും വിദഗ്ധർ പറയുന്നു.
മാത്രമല്ല, മിതമായ മർദം കൊടുത്തുള്ള മസാജ് രക്തയോട്ടം കൂട്ടുകയും കോശഘടനയെ ബലപ്പെടുത്തുകയും ചെയ്യും. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ശ്വാസകോശപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും സഹായിക്കും.
ആര് മസാജ് ചെയ്യണം?
കുഞ്ഞിന്റെ അമ്മയോ അച്ഛനോ മസാജ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അതിനു തീരെ കഴിയുന്നില്ലായെങ്കിൽ മുത്തച്ഛനോ മുത്തശ്ശിയോ കുഞ്ഞിെന മസാജ് ചെയ്യുക.
എപ്പോഴാണു മസാജ് ചെയ്യേണ്ടത്?
കുഞ്ഞ് ഉറങ്ങുകയാണോ ഉണർന്നിരിക്കുകയാണോ എ ന്ന വ്യത്യാസമില്ലാെത, ഒരു നിശ്ചിത സമയത്ത് എണ്ണ േതപ്പിച്ചു തിരുമ്മി കുഞ്ഞിനെ കുളിപ്പിക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ കുഞ്ഞു ശാന്തമായിരിക്കുന്ന സമയത്തു വേ ണം മസാജിങ്. കുഞ്ഞു നിങ്ങളുടെ മുഖത്തു തന്നെ നോക്കുകയും സ്പർശിക്കുമ്പോൾ ശാന്തമായി തുടരുകയും െചയ്യുകയാണെങ്കിൽ മാത്രം മസാജ് തുടങ്ങുക.
കുഞ്ഞിന് ഉറക്കം വരികയോ, വിശക്കുകയോ ചെയ്താ ൽ മസാജിങ് മറ്റൊരു േനരത്തേക്കു മാറ്റിവയ്ക്കണം. മസാജിനിടയിൽ കുഞ്ഞു ശ്വാസംപിടിച്ചു കരയുകയാണെങ്കിൽ അപ്പോൾ തന്നെ നിർത്തുകയും േവണം.
എങ്ങനെ വേണം മസാജ് ?
ആദ്യം കൈകൾ വൃത്തിയാണ് എന്നുറപ്പു വരുത്തണം. ഇ രുകൈകളും പരസ്പരം ഉരസി അൽപം ചൂടാക്കിയ ശേഷം കുഞ്ഞിന്റെ ദേഹമാസകലം തടവാം. മൃദുലമായ രീതിയിൽ മുകളിൽ നിന്നു താഴേക്കു വേണം മസാജ് ചെയ്യാൻ.
ആദ്യം തലയിലും പിന്നെ, മുഖത്തും എന്ന രീതിയിൽ പുരോഗമിക്കട്ടെ. തലയിലെ ‘fontanalle’ എന്നറിയപ്പെടുന്ന മൃദുലമായ ഭാഗം തിരുമ്മാതെ പ്രത്യേകം ശ്രദ്ധിക്കണം. പിന്നെ തോളുകളിൽ നിന്നു കൈപ്പത്തിയിലേക്ക് എന്ന ക്രമത്തിൽ ഓരോ കയ്യും മസാജ് ചെയ്യാം. നെഞ്ചും വയറും ഒരുമിച്ചു വലിയ വൃത്തങ്ങൾ വരയ്ക്കുംപോലെ മെല്ലെ കൈകൾ ഓടിക്കുക. കാലുകളിലേക്കു വരുമ്പോൾ ഒന്നു തടവിയശേഷം കാൽ മടക്കുകയും നിവർത്തുകയും ചെയ്യുക. കമഴ്ത്തി കിടത്തിയും കയ്യിൽ കമഴ്ത്തി എടുത്തും കുഞ്ഞിന്റെ പുറം മസാജ് ചെയ്യാവുന്നതാണ്.
പൊക്കിൾകൊടി ഉണങ്ങുന്നതു വരെ വയറ്റിൽ മസാജിങ് വേണ്ട. ഓർക്കുക, വെള്ളം, എണ്ണ, പാൽ തുടങ്ങിയവ പൊക്കിളിൽ കെട്ടി നിന്നാൽ അണുബാധ വരാം.
കുളിപ്പിക്കുന്നതിനു മുൻപല്ലേ മസാജ്?
അങ്ങനെ യാതൊരു നിർബന്ധവുമില്ല. കുഞ്ഞിന്റെ ശരീരത്തിൽ പുരട്ടുന്ന എണ്ണ കഴുകിക്കളയുന്നതിനുള്ള എളുപ്പത്തിനാണു കുളിപ്പിക്കുന്നതിനു മുൻപേ മസാജ് ചെയ്യുന്നത്. എണ്ണ േതക്കാതെയും മസാജ് ചെയ്യാവുന്നതാണ്.
മസാജിങ്ങിനായി എണ്ണ ഉപയോഗിക്കുന്നുണ്ടെങ്കിൽ തേങ്ങാപ്പാൽ വറ്റിച്ചുണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത്. ശുദ്ധമായ വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ബദാം ഓയിൽ എന്നിവയും ഉപയോഗിക്കാം.
അമർത്തി തിരുമ്മി മസാജ് ചെയ്യണോ?
നേർത്ത മർദം കൊടുത്തു മാത്രമേ കുഞ്ഞിെന തിരുമ്മാൻ പാടുള്ളൂ. േവദനിപ്പിക്കും പോെല അമർത്താൻ പാടില്ല, എന്നാൽ ഇക്കിളിയാകും പോലുള്ള സ്പർശനവും അല്ല. മൂക്കും നെറ്റിയും മസാജ് ചെയ്യുന്നതും അവയുടെ ആകൃതിയും തമ്മിൽ യാതൊരു ബന്ധവുമില്ല. എല്ലാ അവയവങ്ങളുടെ രൂപവും ആകൃതിയും ജനിതകമായി നിശ്ചയിക്കപ്പെട്ടതാണ്. കുഞ്ഞിന്റെ മുലക്കണ്ണിൽ നിന്നും ദ്രാവകം പിഴിഞ്ഞെടുക്കൽ, കുളിപ്പിച്ചിട്ട് കുഞ്ഞിന്റെ െചവിയിൽ ശക്തിയായി ഊതൽ തുടങ്ങിയവയൊന്നും ആവശ്യമില്ല.
കുഞ്ഞിന്റെ ആദ്യ നാളിലെ ശുശ്രൂഷ സർട്ടിൈഫഡ് ഇ ൻസ്ട്രക്േടഴ്സിൽ നിന്നു മനസ്സിലാക്കുക. അതിനായി ധാരാളം ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസ്സുകൾ ലഭ്യമാണ്. ഗർഭിണിയായിരിക്കുമ്പോൾ തന്നെ ക്ലാസ് അറ്റൻഡ് െചയ്ത് ഒരുങ്ങിയിരിക്കാം.
എപ്പോൾ മുതൽ മസാജ് ?
ആദ്യ ദിവസം മുതൽ മെല്ലെ മസാജ് ചെയ്യാവുന്നതാണ്. കുളിപ്പിക്കാൻ തുടങ്ങുന്ന ദിവസം മുതൽ എണ്ണ ഉപയോഗിച്ചു മസാജ് ചെയ്യാൻ ആരംഭിക്കാം. ഒന്നര–രണ്ടു മാസത്തിനുള്ളിൽ കുഞ്ഞിെന മസാജ് ചെയ്യുന്നത് അവസാനിപ്പിക്കുന്നതാണ് പൊതുവിൽ കണ്ടുവരുന്നത്. കുഞ്ഞു നടന്നു തുടങ്ങിയാലും ഇടയ്ക്ക് മസാജ് ചെയ്യുന്നത് നിങ്ങളും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയേ ഉള്ളൂ.
കോളിക് അകറ്റാൻ മസാജ്
കുഞ്ഞുങ്ങളിലെ കോളിക് അകറ്റാൻ സഹായിക്കുന്ന I Love You മസാജ്.
1. കുഞ്ഞിന്റെ വയറിന്റെ ഇടതുവശത്തായി നിങ്ങളുടെ വലതു കൈകൊണ്ട് ‘I’ എന്ന് എഴുതാം.
2. ‘L’ എന്ന അക്ഷരം തലതിരിച്ചു എഴുതിയാൽ എങ്ങനെയാണോ അങ്ങനെ കുഞ്ഞിന്റെ വയറിന്റെ വലതുവശത്ത് നിന്ന് ഇടതുവശത്തേക്ക് മസാജ് ചെയ്യാം.
3. ‘U’ എന്ന അക്ഷരം തിരിച്ചിട്ടാൽ എങ്ങനെ ഉണ്ടാകും? നമ്മുടെ ‘റ’. കുഞ്ഞിന്റെ അടിവയറ്റിൽ നിന്ന് മുകളിലേക്ക് പോയി വളഞ്ഞു താഴേക്ക് വന്ന് മെല്ലെ മസാജ് ചെയ്യുക. ഇനി കുഞ്ഞിനോട് പറഞ്ഞോളൂ ‘I love you‘ എന്ന്.
വിവരങ്ങൾക്കു കടപ്പാട് : അഖില നിസാം,
ഡയറക്ടർ, BirthMyWay
Lamaze Child Birth Educator and certified Infant Massage Instructor