സൂര്യനെ ഭയക്കാതെ ഗര്‍ഭകാലം ആസ്വദിക്കാം; ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങുവിദ്യകള്‍
ചൂടും ഈർപ്പവുമൊക്കെ മിക്ക ആളുകൾക്കും അസുഖകരമാണെങ്കിലും ഗർഭിണികളായ സ്ത്രീകളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. കാരണം ഗർഭിണിയായിരിക്കുമ്പോൾ ശരീരത്തിന്റെ താപനില സാധാരണത്തേക്കാൾ അൽപ്പം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ചൂട് കൂടുന്നത് ഗർഭിണികളെ കൂടുതല്‍ അസ്വസ്ഥരാക്കും. ഈ സാഹചര്യത്തില്‍ എയർകണ്ടീഷനിങ്

ചൂടും ഈർപ്പവുമൊക്കെ മിക്ക ആളുകൾക്കും അസുഖകരമാണെങ്കിലും ഗർഭിണികളായ സ്ത്രീകളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. കാരണം ഗർഭിണിയായിരിക്കുമ്പോൾ ശരീരത്തിന്റെ താപനില സാധാരണത്തേക്കാൾ അൽപ്പം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ചൂട് കൂടുന്നത് ഗർഭിണികളെ കൂടുതല്‍ അസ്വസ്ഥരാക്കും. ഈ സാഹചര്യത്തില്‍ എയർകണ്ടീഷനിങ് ഓണാക്കി കഴിയുന്നത്ര വീടിനകത്ത് തന്നെ ഇരിക്കാന്‍ തോന്നും. എന്നാല്‍ സ്വാഭാവികമായും ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്ന ചില സിമ്പിള്‍ ടിപ്സ് ഇതാ..
1. കഴുത്തിന്റെ പിൻഭാഗത്തോ, നെറ്റിയിലോ, തലയുടെ മുകൾഭാഗത്തോ തണുത്ത നനഞ്ഞ തുണി ഇടുന്നത് ശരീരത്തിന്റെ താപനില കുറയ്ക്കാന്‍ സഹായിക്കും.
2. ചൂട് കാരണം നിങ്ങൾ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ ധാരാളം വെള്ളം കുടിക്കുക. വെള്ളത്തിന്റെ രൂപത്തില്‍ അമിത ജലാംശം ശരീരത്തില്‍ എത്തുന്നതും ദോഷകരമാണ്. അതുകൊണ്ട് ഓറഞ്ച് ജ്യൂസ്, പാൽ, പോലുള്ള ഫ്രൂട്ട് ഡ്രിങ്കുകള്‍ വളരെ നല്ലതാണ്.
3. ഗര്‍ഭിണികള്‍ പതിവായി നീന്തല്‍ അഭ്യസിക്കുന്നത് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല, ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു. അമിത ചൂട് കാരണം പലപ്പോഴും വ്യായാമം ഒഴിവാക്കേണ്ടി വരും. ഈ സാഹചര്യങ്ങളില്‍ സ്വിമ്മിങ് വളരെ നല്ലതാണ്.
4. ചൂട് കൂടിയാല്‍ ശരീരം പെട്ടെന്ന് വിയര്‍ക്കും. വിയര്‍പ്പ് തങ്ങി നില്‍ക്കുന്ന രീതിയിലുള്ള ഇറുകിയ വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. അയവുള്ളതും ശ്വസിക്കാൻ കഴിയുന്നതുമായ തുണിത്തരങ്ങൾ ധരിക്കുക. സ്തനങ്ങളിലും വയറിലും തുടയിടുക്കിലും വിയര്‍പ്പ് തങ്ങി നിന്നാല്‍ ചൂടുകുരു ഉണ്ടാകും. തൊലിപ്പുറത്ത് ചൊറിഞ്ഞ് തിണർപ്പ് ഉണ്ടാകാന്‍ ഇത് കാരണമാകും.
5. ശരീരത്തിന്റെ തണുപ്പ് നിലനിർത്തുന്നതിൽ ശ്വസനവും ഒരു സുപ്രധാന ഘടകമാണ്. ശുദ്ധമായ അന്തരീക്ഷത്തില്‍ പ്രാണായാമം പോലുള്ള യോഗ ചെയ്യാം. നന്നായി ശ്വസിക്കുന്നത് ചൂട് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഗർഭിണിയായിരിക്കുമ്പോൾ നിങ്ങളെ ശാന്തരാക്കുന്നതിനും യോഗ സഹായിക്കും. അലർജിയോ ആസ്തമയോ കാരണം ശ്വസിക്കാൻ പ്രശ്നമുണ്ടെങ്കിൽ ചെറിയ രീതിയിലുള്ള വ്യായാമം മതിയാകും.
6. ഗർഭിണികൾക്ക് സൂര്യതാപം വരാനുള്ള സാധ്യത കൂടുതലായതിനാൽ ഉച്ചകഴിഞ്ഞ് നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ചൂടുള്ള കാലാവസ്ഥയിൽ പുറത്തു പോകുകയാണെങ്കില്‍ ഓരോ മണിക്കൂറിലും എട്ട് ഔൺസ് ഗ്ലാസ് വെള്ളം കുടിക്കുക. പകൽസമയത്തെ ചൂടുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരാമാവധി ഒഴിവാക്കുക.
7. വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ ഉയർന്ന എസ്പിഎഫ് ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക. എസ്പിഎഫ് 30 അല്ലെങ്കിൽ 45 ഉപയോഗിക്കുക. ബലഹീനത, ക്ഷീണം, തലകറക്കം, തലചുറ്റൽ, അമിതമായ ദാഹം എന്നിവ തോന്നുന്നെങ്കില്‍ ഉടന്‍തന്നെ തണലിലേക്ക് മാറുക. നിര്‍ജ്ജലീകരണം തടയാന്‍ തണുത്ത വെള്ളമോ, ജ്യൂസോ കുടിക്കാം.
8. വേനൽക്കാല ഗർഭധാരണത്തിലെ മറ്റൊരു സാധാരണ പ്രശ്നം കാലിലെ വീക്കമാണ്. പകല്‍ 30 മുതൽ 60 മിനിറ്റ് വരെ കിടക്കുക. കിടക്കയുടെ താഴെ തലയണയോ പുതപ്പോ മടക്കിവച്ച് കാലുകൾ ഉയർത്തി വയ്ക്കുക. നടക്കുമ്പോള്‍ സുഖപ്രദമായ ഷൂസ് ധരിക്കുക. ഉച്ചസമയത്തെ ചൂട് അധികമില്ലാത്ത സമയങ്ങളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ നടക്കുക.
ഒരിക്കലും ചെയ്യരുത്
. ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ ധരിക്കരുത്, പ്രത്യേകിച്ച് അരയ്ക്ക് ചുറ്റും.
. ഒരു സ്ഥലത്ത് അധികനേരം നിൽക്കരുത്.
. ഭക്ഷണത്തിൽ നിന്ന് ഉപ്പ് കുറയ്ക്കുക, പക്ഷേ ഒഴിവാക്കരുത്. ഗര്‍ഭിണികളുടെ ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ ഘടകങ്ങള്‍ അയോഡൈഡ് ഉപ്പിൽ അടങ്ങിയിട്ടുണ്ട്.
ഈ നുറുങ്ങുകളെല്ലാം പിന്തുടരുകയാണെങ്കിൽ, ചൂട് അവഗണിച്ച്, ആരോഗ്യത്തോടെ ഗര്‍ഭകാലം വരവേല്‍ക്കാം.