അമ്മയെ ഹാപ്പിയാക്കാന് ഓരോ പ്രായത്തിലും മക്കള്ക്കു ചെയ്യാവുന്ന 25 കാര്യങ്ങള് 25 Ways to Make Your Mother Feel Cherished
അമ്മയ്ക്കു മക്കളോടുള്ള സ്നേഹം അളക്കാനാകില്ല ല്ലോ. വയറ്റിനുള്ളിൽ ഒരു കുഞ്ഞു സ്പന്ദനമായി പിറവിയെടുക്കുന്ന നിമിഷം മുതൽ ‘ഫെൽ ഇൻ ലവ് വിത് യൂ’ എന്ന ടാഗ് അമ്മ സ്വയം എടുത്തണിയും. പക്ഷേ, അമ്മയോടു നിങ്ങൾക്ക് എത്ര സ്നേഹമുണ്ട് ? അമ്മയുടെ ജന്മദിനം എല്ലാ വർഷവും ആഘോഷിക്കാറുണ്ടോ ? കുറേ കാലമായി അമ്മ പോകണമെന്ന്
അമ്മയ്ക്കു മക്കളോടുള്ള സ്നേഹം അളക്കാനാകില്ല ല്ലോ. വയറ്റിനുള്ളിൽ ഒരു കുഞ്ഞു സ്പന്ദനമായി പിറവിയെടുക്കുന്ന നിമിഷം മുതൽ ‘ഫെൽ ഇൻ ലവ് വിത് യൂ’ എന്ന ടാഗ് അമ്മ സ്വയം എടുത്തണിയും. പക്ഷേ, അമ്മയോടു നിങ്ങൾക്ക് എത്ര സ്നേഹമുണ്ട് ? അമ്മയുടെ ജന്മദിനം എല്ലാ വർഷവും ആഘോഷിക്കാറുണ്ടോ ? കുറേ കാലമായി അമ്മ പോകണമെന്ന്
അമ്മയ്ക്കു മക്കളോടുള്ള സ്നേഹം അളക്കാനാകില്ല ല്ലോ. വയറ്റിനുള്ളിൽ ഒരു കുഞ്ഞു സ്പന്ദനമായി പിറവിയെടുക്കുന്ന നിമിഷം മുതൽ ‘ഫെൽ ഇൻ ലവ് വിത് യൂ’ എന്ന ടാഗ് അമ്മ സ്വയം എടുത്തണിയും. പക്ഷേ, അമ്മയോടു നിങ്ങൾക്ക് എത്ര സ്നേഹമുണ്ട് ? അമ്മയുടെ ജന്മദിനം എല്ലാ വർഷവും ആഘോഷിക്കാറുണ്ടോ ? കുറേ കാലമായി അമ്മ പോകണമെന്ന്
അമ്മയ്ക്കു മക്കളോടുള്ള സ്നേഹം അളക്കാനാകില്ല ല്ലോ. വയറ്റിനുള്ളിൽ ഒരു കുഞ്ഞു സ്പന്ദനമായി പിറവിയെടുക്കുന്ന നിമിഷം മുതൽ ‘ഫെൽ ഇൻ ലവ് വിത് യൂ’ എന്ന ടാഗ് അമ്മ സ്വയം എടുത്തണിയും. പക്ഷേ, അമ്മയോടു നിങ്ങൾക്ക് എത്ര സ്നേഹമുണ്ട് ? അമ്മയുടെ ജന്മദിനം എല്ലാ വർഷവും ആഘോഷിക്കാറുണ്ടോ ? കുറേ കാലമായി അമ്മ പോകണമെന്ന് ആഗ്രഹം പറയുന്ന ഒരിടം ഇപ്പോഴും വെയ്റ്റിങ് ലിസ്റ്റിൽ ആണോ?
അമ്മയെ സന്തോഷിപ്പിക്കാൻ ഓരോ പ്രായത്തിലും മക്കൾക്കു ചെയ്യാൻ ഒരുപാടു കാര്യങ്ങളുണ്ട്. ഒരു കെട്ടിപ്പിടിത്തവും ഉമ്മയും മുതൽ വലിയൊരു ആഗ്രഹം നിറവേറ്റുന്നതു വരെ ആ ലിസ്റ്റിൽ പെടും. പ ക്ഷേ, ഇതൊന്നും ആരും പറഞ്ഞിട്ടു ചെയ്യേണ്ടതല്ല കേട്ടോ.
അമ്മയെ സന്തുഷ്ടരാക്കാൻ ചെയ്യാവുന്ന 25 കാര്യങ്ങൾ ഇതാ. വരുന്ന മാതൃദിനത്തിൽ അമ്മയ്ക്കു സർപ്രൈസ് സമ്മാനമായി ഈ ശീലങ്ങൾ തുടങ്ങിയാലോ. തീരെ ചെറിയ കുട്ടികളെ ഈ കാര്യങ്ങൾ പരിചയപ്പെടുത്താൻ അച്ഛനോ മുത്തശ്ശനോ മുത്തശ്ശിയോ വീട്ടിലുള്ള മുതിർന്നവരോ ഒക്കെ മുൻകൈ എടുത്താൽ അമ്മയ്ക്ക് ഇരട്ടി സന്തോഷമാകുമെന്ന് ഉറപ്പ്.
അഞ്ചു വയസ്സു വരെ
1. ചെറിയ കുട്ടികൾ രാവിലെ ഉണർന്നെഴുന്നേറ്റ ഉടനേ അമ്മയോടു ഗുഡ്മോണിങ് പറയുക. അമ്മയുടെ മനസ്സ് സദാ കുട്ടികൾക്കു ചുറ്റുമാണ്. ജീവിതത്തിൽ അമ്മ ഏറ്റവും സന്തോഷിക്കുന്നതു മക്കൾ പോസിറ്റീവായി സംസാരിക്കുമ്പോഴാണ്. കുട്ടി രാവിലെ തന്നെ പ്രഭാതവന്ദനം നടത്തുന്നത് അമ്മയ്ക്ക് ആ ദിവസം മുഴു വൻ നന്നായി പ്രവർത്തിക്കാനുള്ള ഊർജം പകരും. നല്ലൊരു വ്യക്തിയായി വളരാനുള്ള ആദ്യപാഠമാണ് അമ്മയോടു പ്രകടിപ്പിക്കുന്ന സ്നേഹവും ബഹുമാനവും.
2. ഞാൻ അമ്മയ്ക്കു വേണ്ടി എന്നും പ്രാർഥിക്കാറുണ്ട് എന്ന് അമ്മയോടു പറയാം. അമ്മയുടെ നന്മയ്ക്കു വേണ്ടി മക്കൾ പ്രാർഥിക്കുന്നതും അത് അനുഭവിക്കുന്നതും അമ്മയ്ക്ക് ആത്മവിശ്വാസവും സന്തോഷവും നൽകും. പ്രകടിപ്പിക്കപ്പെടുന്ന സ്നേഹമാണ് കരുതൽ. മക്കളുടെ മനസ്സിൽ തന്നെക്കുറിച്ചുള്ള കരുതൽ ഉണ്ടെന്ന തിരിച്ചറിവ് അമ്മയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. മനസ്സിന്റെ സന്തോഷം രോഗപ്രതിരോധശേഷിയെ വരെ ഗുണപരമായി സ്വാധീനിക്കും.
3. അമ്മ എന്തു നല്ല കാര്യം നിങ്ങൾക്കു വേണ്ടി ചെയ്യുമ്പോഴും നന്ദി പറയുക. താങ്ക് യൂ അമ്മാ... എന്ന വാക്കു പതിവാക്കുക. വളരെ രുചികരമായ ഭക്ഷണം ഉണ്ടാക്കി തന്നാൽ അതു തുറന്നു പറയാൻ മടിക്കല്ലേ. ഇന്നത്തെ ഫൂഡ് സൂപ്പറായിരുന്നു, താങ്ക്യൂ അമ്മാ... എന്നു പറയാം. പ്രവൃത്തി എത്ര നല്ലതാണെങ്കിലും അതിന് അംഗീകാരം കിട്ടാത്ത സാഹചര്യം പതിവായാൽ അമ്മമനസ്സിലാണെങ്കിലും നെഗറ്റിവിറ്റി കടന്നു കൂടും. ചെയ്യുന്ന ജോലിക്ക് അംഗീകാരം കിട്ടുന്നു എന്ന മനസ്സിലാക്കൽ അമ്മയെ കൂടുതൽ സന്തോഷവതിയാക്കും.
4. അമ്മയോട് എന്തെങ്കിലും കാര്യം ആവശ്യപ്പെടുമ്പോൾ പ്ലീസ് (ദയവു ചെയ്ത്) എന്ന വാക്കു കൂടി ചേർത്തു നോക്കൂ. പ്ലീസ്, ഐസ്ക്രീം വാങ്ങി തരുമോ? പ്ലീസ്, ഈ ആഴ്ച സിനിമയ്ക്കു കൊണ്ടുപോകുമോ? എന്നിങ്ങനെ ചോദ്യങ്ങൾ മയപ്പെടുത്താം. ഇത്തരത്തിൽ പോസിറ്റീവായ തുടക്കമില്ലാതെ, അധികാര സ്വരത്തിലും ആജ്ഞാരൂപത്തിലും ആവശ്യങ്ങൾ ഉന്നയിക്കുന്നത് അമ്മയെ ദേഷ്യം പിടിപ്പിക്കും. ഏറ്റവും സ്വാതന്ത്ര്യത്തോടെ ഇടപെടാവുന്ന വ്യക്തിയാണ് അമ്മ. പക്ഷേ, അതിന് എങ്ങനെയും പെരുമാറാവുന്ന ആൾ എന്നർഥമില്ല. ഇത്തരം മര്യാദകൾ ശീലിപ്പിക്കുന്നത് നല്ലൊരു വ്യക്തിയായി വളരാൻ കുട്ടിയെ സഹായിക്കും.
5. സ്കൂളിൽ നിന്നു മടങ്ങി എത്തുമ്പോൾ വസ്ത്രങ്ങളും ഷൂസും അമ്മ പറയുന്ന സ്ഥലത്തു ത ന്നെ കൃത്യമായി കൊണ്ടു വയ്ക്കുക. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ഇത് അമ്മമാർ പരിശീലിപ്പിക്കാറുണ്ട്. അവർ കൃത്യമായി അതു ചെയ്യുമ്പോൾ അമ്മയ്ക്കു വലിയ സന്തോഷമുണ്ടാകും. താൻ കുട്ടികളെ വളർത്തുന്ന രീതി ശരിയാണ്, താൻ കുട്ടികളുടെ ജീവിതത്തിൽ ശരിയായ സ്വാധീനമായി മറുന്നു എന്ന വിശ്വാസം അമ്മയ്ക്കു കിട്ടും. അതിനു എല്ലാ കുടുംബാഗങ്ങളും പിന്തുണ നൽകണം.
അഞ്ചു മുതൽ പത്തു വയസ്സു വരെ
6. അമ്മ സങ്കടത്തോടെ ഒറ്റയ്ക്കിരിക്കുന്നതു ക ണ്ടാൽ ‘എന്താണു സങ്കടം, പറയൂ?’ എന്നു പറഞ്ഞ് അടുത്തു ചെല്ലാം. സ്വാഭാവികമായി കുട്ടി അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അമ്മയ്ക്കെന്താണ് സങ്കടമെന്നു ചോദിക്കാൻ മറ്റു കുടുംബാംഗങ്ങൾക്കു നിർദേശിക്കാം. മുത്തശ്ശൻ പറഞ്ഞു അമ്മയോട് ചോദിക്കാൻ എന്ന തുടക്കത്തോടെയാകാം പലപ്പോഴും കുട്ടി ഇതു പറയുക. ഒന്നോ രണ്ടോ തവണ കഴിയുമ്പോൾ അത്തരം സാഹചര്യത്തിൽ അമ്മയെ കരുതണം എന്ന തോന്നൽ കുട്ടിയുടെ മനസ്സിലുറയ്ക്കും.
7. അഞ്ചു വയസ്സു മുതൽ പത്തു വയസ്സുവരെ മക്കൾക്കു തിരിച്ചറിവും വിവേകവും കൈവരുന്ന പ്രായമാണ്. അമ്മ പ്രതീക്ഷിക്കുന്നത്, ആവശ്യപ്പെടാതെ തന്നെ ചെയ്തു കൊടുക്കാൻ തയാറാകാം. രാത്രി ഭക്ഷണം കഴിക്കുമ്പോൾ മേശപ്പുറത്തു പാത്രങ്ങളും ഗ്ലാസ്സും കൊണ്ടുവയ്ക്കുന്ന ജോലി കുട്ടികൾ ചെയ്താൽ നല്ലത് എന്നാണ് അമ്മയുടെ മനോഭാവം എന്നു കരുതുക. ഒന്നുരണ്ടു വട്ടം അമ്മ ഇതു പറയുകയും നിങ്ങളെ കൊണ്ടു ചെയ്യിക്കുകയും ചെയ്തിട്ടുമുണ്ടാകും. മൂന്നാം ദിവസം മുതൽ അമ്മ പറയാതെ തന്നെ ഇതു ചെയ്യാൻ കുട്ടിയെ പ്രേരിപ്പിക്കണം. അമ്മയെ ഹാപ്പിയാക്കണം എന്ന ഉത്തരവാദിത്തം കുട്ടികൾക്കുള്ളതാണെന്ന ബോധം മനസ്സിൽ വളരാൻ ഇ ത്തരം ചെറുശീലങ്ങൾ സഹായിക്കും.
8. അമ്മ അസ്വസ്ഥയായി ഇരിക്കുന്ന സമയങ്ങളുണ്ടാകാം. ശല്യമുണ്ടാക്കുന്ന കാര്യങ്ങൾ ആവശ്യപ്പെടാതിരിക്കുക. ആരോഗ്യപ്രശ്നം കൊണ്ടോ മറ്റോ ബുദ്ധിമുട്ടിലായിരിക്കുമ്പോ ൾ ഏതെങ്കിലും പ്രത്യേക ഭക്ഷണം ഉണ്ടാക്കണമെന്നതു പോലെയുള്ള വാശി വേണ്ട. ഭക്ഷണം കഴിക്കാതെ പ്രതിഷേധിക്കുന്നതും നല്ലതല്ല. അമ്മയുടെ മൂഡും വിഷമവും മക്കൾ പരിഗണിക്കാൻ മറക്കരുതെന്ന പാഠം സ്വന്തം പ്രവൃത്തികളിലൂടെ പ്രകടിപ്പിച്ചു മറ്റു കുടുംബാംഗങ്ങൾ കുട്ടിക്കു മാതൃകയാകണം.
പത്തു മുതൽ പതിനഞ്ചു വയസ്സു വരെ
9. പത്തു മുതൽ 15 വയസ്സു വരെയുള്ള പ്രായത്തിൽ വീട്ടിലെ ചെറിയ ഉത്തരവാദിത്തങ്ങൾ കുട്ടിക്ക് ഏറ്റെടുക്കാനാകും. അമ്മയ്ക്കു സഹായകമാകുന്ന ജോലികൾ ചെയ്യാൻ തയാറാണ്, എന്താണു ചെയ്യേണ്ടത് എന്ന് അമ്മയോടു തന്നെ ചോദിക്കുക. ചെടികൾക്കു വെള്ളമൊഴിക്കുക, വളർത്തു മൃഗങ്ങളെ കുളിപ്പിക്കുക, അമ്മയോടൊപ്പം ഓൺലൈൻ ഷോപ്പിങ്ങിലും ബിൽ പേയ്മെന്റിലും സഹായിയായി ഇരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാകാം അവ. ഇത്തരം കാര്യങ്ങളിൽ അമ്മയെ സഹായിക്കുന്ന കുട്ടിയെ അമ്മയുടെ ‘റൈറ്റ് ഹാൻഡ്’ എന്ന് വിശേഷിപ്പിച്ചി അഭിനന്ദിക്കാനും മറക്കല്ലേ.
10. പഠനവുമായി ബന്ധപ്പെട്ടോ മറ്റുള്ള വിഷയങ്ങളിലോ അമ്മ വളരെ ഗൗരവത്തോടെ നൽകുന്ന ഉപദേശങ്ങൾ ശ്രദ്ധാപൂർവം കേൾക്കുക. പലപ്പോഴും അമ്മമാർ പറയുന്ന ഉപദേശത്തെ നിസ്സാരമായി കാണാനും നെഗറ്റീവായി എടുക്കാനുമാണു കൗമാരക്കാർക്കു താത്പര്യം. പക്ഷേ, അമ്മ വളരെ ഗൗരവത്തോടെ പറയുന്ന ഉപദേശം എതിർക്കാതെ, ശാന്തമായ മുഖഭാവത്തോടെ ക്ഷമയോടെ കേട്ടിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ അത് അമ്മയ്ക്ക് ഉണ്ടാക്കുന്ന സന്തോഷം ചെറുതാകില്ല. എന്നാൽ അമ്മയുടെ ഉപദേശത്തിന് എതിരേ കുട്ടി പ്രതികരിക്കുമ്പോൾ അത് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടു മറ്റു കുടുംബാഗങ്ങള്‍ സ്വീകരിക്കരുത്
11. സ്കൂൾ ഡേ, പേരന്റ് ടീച്ചേഴ്സ് ഡേ, ആനുവ ൽ ഡേ പോലെ സ്കൂളിലെ പ്രധാനപ്പെട്ട വിശേ ഷദിവസങ്ങളിൽ സമയം കണ്ടെത്തി അമ്മ വരുന്നു എങ്കിൽ അതിനു നന്ദി പറയാൻ മടിക്കരുത്. ഇതൊക്കെ അമ്മ ചെയ്യേണ്ട ജോലി തന്നെയല്ലേ, ഇതിനൊക്കെ എന്തിനാണു നന്ദി പറയേണ്ടത് എന്ന ചിന്ത ശരിയല്ല. അച്ഛൻ മറ്റേതെങ്കിലും സ്ഥലത്തു ജോലി ചെയ്യുന്ന സാഹചര്യങ്ങളിൽ അമ്മ ലീവ് എടുത്താകും സ്കൂളിലേക്കു വന്നിട്ടുണ്ടാകുക. ഇതെല്ലാം വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ് എന്ന് സ്വയം പറയാൻ അമ്മയ്ക്കു മടിയുണ്ടാകും. അധികമായി ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും മൂല്യം കുട്ടിക്കു മനസ്സിലാക്കി കൊടുക്കാൻ വീട്ടിലെ മറ്റു മുതിർന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
12. വീട്ടിൽ ഇളയ കുട്ടികളുണ്ടെങ്കിൽ അവരോടു വഴക്കിടാതിരിക്കുക. അവരുടെ പരിചരണത്തിന്റെ ചുമതലകളും ഏറ്റെടുക്കാം. പഠിക്കാൻ സ ഹായിക്കുക, കുളിപ്പിക്കുക പോലെയുള്ള ജോലികളിൽ സഹായിക്കണ്ടതാണെന്ന ബോധ്യം കുട്ടികളിൽ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.
13. പ്രായം ചെന്ന മുത്തശ്ശനോ മുത്തശ്ശിയോ വീട്ടിലുണ്ടെങ്കിൽ, അവർക്കു വേണ്ട പരിചരണം നൽകാൻ തയാറാണെന്ന് അമ്മയോടു പറയുക. മരുന്നുകൾ വാങ്ങുക, കുഴമ്പു തേച്ചുകൊടുക്കുക, ശയ്യാവലംബിയായവരെ കുളിപ്പിക്കാൻ സഹായിക്കുക എന്നിവയൊക്കെ അമ്മയുടെ ജോലിഭാരം കുറയ്ക്കും. സേവന മനോഭാവം വളർത്താനും കുടുംബാംഗങ്ങൾക്കു പരസ്പരം കരുതൽ പുലർത്താനുമുള്ള ഉത്തരവാദിത്തം ഉണ്ടെന്നു പഠിക്കാനും ഇതു നല്ലതാണ്.
15- 20 വയസ്സു വരെ
14. ഈ പ്രായത്തിലാണു കുട്ടികളും അമ്മമാരും ത മ്മിൽ പലപ്പോഴും അകലുന്നത്. കുട്ടികൾ പഠനത്തിന്റെ തിരക്കിലാകും. മക്കൾ പഠനത്തിന്റെ തിരക്കിലല്ലേ എന്നു കരുതി അവരെ ശല്യം െചയ്യാതെ അമ്മ മാറി നിൽക്കുകയും ചെയ്യും. അങ്ങനെയൊരു അകലമുണ്ടായാൽ അതു പരിഹരിക്കാൻ പലപ്പോഴും പ്രയാസമാകും. ആശയവിനിമയത്തിന്റെ ഒഴുക്ക് ഒരിക്കലും മുറിയരുത്. ഏതു നിമിഷത്തിലും തോളത്ത് മുഖമമർത്തി ഒരു നിമിഷം നിൽക്കാമെന്ന ഉറപ്പ് ഏതു പ്രായത്തിലും അമ്മയ്ക്കും മക്കൾക്കുമിടയിൽ ഉണ്ടാകണം.
സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചും കുട്ടിയുടെ അതേ പ്രായത്തിൽ നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച വിധവും പറഞ്ഞു കൊടുക്കാം. അപ്പോൾ കുട്ടി ചോദ്യങ്ങൾ ചോദിക്കും. ജീവിതകാഴ്ചപ്പാടുകൾ പകരാനും പരസ്പരം നന്നായി മനസ്സിലാക്കാനും ഇതു സഹായിക്കും.
15. നമ്മുടെ പഠനത്തിനും ആരോഗ്യസംരക്ഷണത്തിനും നമ്മൾ വലിയൊരു ആളായി മാറാനുമൊക്കെ വേണ്ടി അമ്മ ഒരുപാടു ത്യാഗങ്ങൾ സ ഹിച്ചിട്ടുണ്ടാകും. അതെല്ലാം എത്ര മഹത്താണ് എന്നു മനസ്സിലാക്കുന്നു എന്നു പറഞ്ഞ് അമ്മയ്ക്കു നന്ദി പറയുക. അൽപം ഫ്രീയായി അമ്മ ഇരിക്കുന്ന സമയത്ത് ഇക്കാര്യങ്ങൾ പറഞ്ഞ്, അവയെ നിങ്ങൾ എത്രമാത്രം വിലമതിക്കുന്നു എന്നും ധരിപ്പിക്കുക. അമ്മയ്ക്ക് അതു വലിയ സന്തോഷം പകരും.
16. കോളജ് തിരഞ്ഞെടുക്കുക, കോഴ്സ് തീരുമാനിക്കുക എന്നിവ പോലെ നിങ്ങളുടെ ജീവിതത്തിൽ ഏതു പ്രധാന തീരുമാനം എടുക്കും മുൻപും അമ്മയോട് അഭിപ്രായം ചോദിക്കുക. കോളജിൽ നിങ്ങൾ ഏതു കോഴ്സ് എടുക്കണം എന്ന് അഭിപ്രായം പറയാനുള്ള അറിവ് അമ്മയ്ക്കുണ്ടാകില്ല. ‘എനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ല, നീ തന്നെ പറഞ്ഞു താ...’ എന്നാകും അമ്മയുടെ മറുപടി.
കോഴ്സുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾ പറഞ്ഞുകൊടുത്ത ശേഷം അമ്മയുടെ അഭിപ്രായം ചോദിക്കാം. അമ്മയുടെ അഭിപ്രായം കൂടി നമ്മൾ പരിഗണിക്കുന്നുണ്ട് എന്നു ബോധ്യപ്പെടുത്താനും അതുവഴി അമ്മയ്ക്കു വലിയ ആത്മവിശ്വാസവും സന്തോഷവും നൽകാനും ഇതിലൂടെ സാധിക്കും. മക്കൾ അമ്മയുടെ അഭിപ്രായത്തിനു വില കൽപിക്കുന്നു എന്ന തിരിച്ചറിവ് ഒട്ടും ചെറുതല്ല.
17. മറ്റുള്ളവരോടു മാന്യതയോടെയും സഭ്യത യോ ടെയും കരുണയോടെയും അനുതാപത്തോടെയും പെരുമാറുക. വീടിനു പുറത്തു ബന്ധുക്കളോ സുഹൃത്തുക്കളോ അധ്യാപകരോ ആദ്യമായി പരിചയപ്പെടുന്ന ആളോ ഒക്കെയാകാം ഇത്. അമ്മ നിങ്ങളെ വളർത്തിയ രീതി എത്ര നല്ലതാണ് എന്ന് അവർക്കു തോന്നാനും ആ അഭിപ്രായം അമ്മയോടു പറയാനും ഇടയാകുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന പകരം വയ്ക്കാനില്ലാത്ത സന്തോഷം ഓർത്തു നോക്കൂ.
18. കുട്ടിക്കാലത്ത് അമ്മയോടൊപ്പം ചെലവഴിച്ച ഏതെങ്കിലും മുഹൂർത്തത്തെ കുറിച്ച് ഓർത്തെടുത്ത് അമ്മയോടു പറയുക. ആ സമയം എത്രമാത്രം സന്തോഷം അനുഭവിച്ചു എന്നുള്ള കാര്യം പറയുമ്പോൾ തീർച്ചയായും അമ്മയ്ക്കുണ്ടാകുന്ന സന്തോഷം വലുതായിരിക്കും.
19. അമ്മയുടെ പിറന്നാൾ ദിനം മറക്കല്ലേ. അതോ ർത്തുവച്ചു രാവിലെ തന്നെ വിഷ് ചെയ്യുക. ആ ദിനങ്ങളിൽ അമ്മയ്ക്ക് ഇഷ്ടമുള്ള സമ്മാനം നൽകാം. അതിന്റെ വിലയല്ല, നിങ്ങൾ ഓർത്തുവച്ചു എന്നതിലാണു കാര്യം. സ്വന്തം കൈകൊണ്ടു തയാറാക്കിയ ആശംസാ കാർഡ് മതി അമ്മയെ സന്തോഷവതിയാക്കാൻ.
20. ജീവിതത്തിൽ ഉണ്ടാകുന്ന സൗഹൃദങ്ങളും പ്രണയം അടക്കമുള്ള ബന്ധങ്ങളും അമ്മയോടു തുറന്നു പറയുക. മക്കൾ ജീവിതത്തിലെ എല്ലാ കാര്യവും പങ്കുവയ്ക്കുന്നു എന്ന തിരിച്ചറിവ് അമ്മമാർക്കു പകരുന്ന സന്തോഷം വലുതാണ്, പ്രത്യേകിച്ചു കൗമാരത്തിൽ. മക്കൾ എങ്ങനെയൊക്കെ പോകുന്നു, ആ രോടൊക്കെ ഇടപെടുന്നു, വഴിതെറ്റി പോകുമോ എ ന്നൊക്കെ ആധിയും ആശങ്കയും ഉണ്ടാകും.
സുഹൃത്തുക്കൾ ആരാണെന്നും അവരോടൊപ്പം എവിടെയൊക്കെ പോകുന്നു എന്നും അമ്മയോടു മറച്ചു വയ്ക്കരുത്. ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ആദ്യം തന്നെ അമ്മയോടു പറയുക. എല്ലാം തുറന്നു പറയുന്ന തരത്തിൽ ജീവിതത്തിൽ മക്കൾ സുതാര്യത നിലനിർത്തിയാൽ അമ്മമാർക്കുണ്ടാകുന്ന സന്തോഷം വലുതായിരിക്കും.
20 വയസ്സിനു മുകളിൽ
21. നിങ്ങൾ വീട്ടിൽ നിന്നു വളരെ അകലെയോ വിദേശത്തോ ആണു താമസിക്കുന്നതെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും നാട്ടിൽ വരുന്നതു ചിട്ടയാക്കുക. ആ സമയത്തു രണ്ടു ദിവസമെങ്കിലും അമ്മയുമായി എവിടേക്കെങ്കിലും യാത്ര പോകുക.
വിനോദസഞ്ചാര കേന്ദ്രത്തിലോ അമ്മയ്ക്ക് ഇഷ്ടമുള്ള വിശ്വാസ കേന്ദ്രത്തിലേക്കോ ആകാം ഇത്. അമ്മയുടെ ചെറുപ്പകാലത്തു പോകാനാഗ്രഹിച്ച സ്ഥലങ്ങളോ മക്കളുടെ പഠനത്തിനുള്ള ചെലവോർത്തു പിന്നെയാകട്ടെ എന്നു പറഞ്ഞ് അമ്മ മാറ്റിവച്ച യാത്രകളോ ഒക്കെയുണ്ടാകും മനസ്സിൽ. അവ നടത്തി കൊടുക്കാം. നിങ്ങൾ നാട്ടിൽ തന്നെയാണെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും അമ്മയുമായി പുറത്തുപോകാം.
അമ്മയ്ക്ക് ഇഷ്ടപ്പെട്ട സുഹൃത്തിന്റെ വീട്ടിലോ ബന്ധുക്കളുടെ അടുത്തോ ആരാധാനാലയത്തിലോ ഒ ക്കെ കൊണ്ടു പോകാൻ പ്രത്യേകം ഒാർമിക്കുക.
22. ഇരുപതു വയസ്സിനു മുകളിലേക്കുള്ള പ്രായം പലതരം ജീവിത മാറ്റങ്ങളുടേതാണ്. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി നേടി വിവാഹജീവിതം നയിക്കുന്ന പ്രായമാണിത്. അപ്പോഴും അമ്മയുടെ പ്രാധാന്യം കുറയ്ക്കരുത്.
നിങ്ങളുടെ വളർച്ചയ്ക്ക് അമ്മ നൽകിയ ത്യാഗങ്ങളെ കുറിച്ച് ഇടയ്ക്കെങ്കിലും നന്ദിപൂർവം സംസാരിക്കുക. വിദേശപഠനത്തിനായി പോകാൻ അമ്മയാകും സ്വർണാഭരണങ്ങൾ പണയം വച്ചു പണം ഉണ്ടാക്കി തന്നത്. ചിലപ്പോൾ അമ്മയുടെ ധീരമായൊരു തീരുമാനമാകാം നിങ്ങളുടെ ഇ പ്പോഴത്തെ നേട്ടങ്ങളുടെ ആധാരശില. അത്തരം നിർണായക നിമിഷങ്ങൾ കൃത്യമായി ഓർത്ത് അതു നിങ്ങളുടെ ജീവിതത്തിൽ എത്രത്തോളം വഴിത്തിരിവായി മാറി എന്ന് അമ്മയോടു നന്ദിപൂർവം സംസാരിക്കുക.
23. അമ്മ ക്ഷീണിച്ചിരിക്കുന്ന ഒരു ദിവസം വീട്ടിലെ ജോലികളെല്ലാം ഏറ്റെടുത്തു പൂർണ വിശ്രമം നൽകാം. പാചകവും വീടു വൃത്തിയാക്കലും തുണിയലക്കും പൂർണമായും ഏറ്റെടുത്ത ശേഷം അമ്മയോടു ഫ്രീയായി ഇരിക്കാൻ പറയാം.
പഠനത്തിന്റെയും ജോലിയുടെയും തിരക്കിനെ കുറിച്ച് ഓർമിപ്പിച്ച് അമ്മ ഇതിനു തയാറാകുന്നില്ലെങ്കിൽ നിങ്ങളുടെ ഒരു അവധി ദിവസം ഇതിനായി നീക്കി വയ്ക്കാം. നിങ്ങൾ വീടിന്റെ ചുമതല ഏറ്റെടുക്കുന്നത് അമ്മയ്ക്കു നൽകുന്ന സന്തോഷം ചെറുതാകില്ല.
ഭാവിയിലും എല്ലാ കാര്യവും മക്കൾ ഉത്തരവാദിത്തത്തോടെ ചെയ്യും, മക്കൾ തിരക്കിലാകുമ്പോൾ തന്റെ കാര്യം മറക്കില്ല എന്നൊക്കെയുള്ള ഉറപ്പ് അമ്മയ്ക്കുണ്ടാകും
24. കുടുംബമായി നിങ്ങൾ വീട്ടിൽ നിന്ന് അകലെയാണു താമസിക്കുന്നതെങ്കിൽ നിങ്ങളുടെ കുട്ടികളെ കൊണ്ടു മുടങ്ങാതെ അമ്മയെ വിളിച്ചു സംസാരിപ്പിക്കുക.
അടുത്താണു താമസിക്കുന്നതെങ്കിൽ ദിവസത്തിൽ ഒരു നേരമെങ്കിലും അമ്മയെ കാണാൻ കൊണ്ടുപോകുക. ദൂരെ താമസിക്കുന്ന പേരക്കുട്ടികളെ കാണാനാകാത്തതിന്റെ സങ്കടത്തിലാകും മുത്തശ്ശനും മുത്തശ്ശിയും. എല്ലാ ദിവസവും കുട്ടികളുടെ അഞ്ചു മിനിറ്റ് അവര്‍ക്കായി നീക്കിവയ്ക്കാൻ മറക്കരുത്. വിഡിയോ കോൾ ചെയ്യാനുള്ള സംവിധാനമുണ്ടെങ്കിൽ അതു മുടക്കരുത്.
25. അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ വച്ചു പുലർത്തുക. പ്രമേഹവും പ്രഷറും പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണിക്കുക, രക്ത പരിശോധന നടത്തുക. അമ്മ മരുന്നു കഴിച്ചോ എന്നും എല്ലാ ദിവസവും ചോദിച്ച് ഉറപ്പാക്കുക. നിങ്ങൾ കുഞ്ഞായിരുന്നപ്പോൾ അ മ്മ പരിപാലിച്ചത് ഓർമയില്ലേ, അതേ രീതിയിൽ അമ്മക്കുഞ്ഞിനെയും നോക്കിക്കോളൂ.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ, സൈക്യാട്രി വിഭാഗം, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം (ഓണററി കൺസൽറ്റന്റ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി)