പുതിയ കാലത്തു ട്രെൻഡായ ഇഞ്ച്സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം ഗർഭിണിയായെന്നറിഞ്ഞ ശേഷമുള്ള ഓേരാ ദിവസവും റീലാക്കുന്ന പുത്തൻ തലമുറ കുഞ്ഞാവയുടെ വരവിനു ശേഷം വെറുതെയിരിക്കുമോ? പൊന്നോമനയുടെ ഓേരാ നിമിഷവും ചിത്രങ്ങളായും വിഡിയോയായും പകർത്തും. എംബ്രേസിങ് ഇഞ്ച്സ്‌റ്റോൺസ്

പുതിയ കാലത്തു ട്രെൻഡായ ഇഞ്ച്സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം ഗർഭിണിയായെന്നറിഞ്ഞ ശേഷമുള്ള ഓേരാ ദിവസവും റീലാക്കുന്ന പുത്തൻ തലമുറ കുഞ്ഞാവയുടെ വരവിനു ശേഷം വെറുതെയിരിക്കുമോ? പൊന്നോമനയുടെ ഓേരാ നിമിഷവും ചിത്രങ്ങളായും വിഡിയോയായും പകർത്തും. എംബ്രേസിങ് ഇഞ്ച്സ്‌റ്റോൺസ്

പുതിയ കാലത്തു ട്രെൻഡായ ഇഞ്ച്സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം ഗർഭിണിയായെന്നറിഞ്ഞ ശേഷമുള്ള ഓേരാ ദിവസവും റീലാക്കുന്ന പുത്തൻ തലമുറ കുഞ്ഞാവയുടെ വരവിനു ശേഷം വെറുതെയിരിക്കുമോ? പൊന്നോമനയുടെ ഓേരാ നിമിഷവും ചിത്രങ്ങളായും വിഡിയോയായും പകർത്തും. എംബ്രേസിങ് ഇഞ്ച്സ്‌റ്റോൺസ്

പുതിയ കാലത്തു ട്രെൻഡായ ഇഞ്ച്സ്റ്റോൺ പേരന്റിങ് ശൈലി
ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം

ഗർഭിണിയായെന്നറിഞ്ഞ ശേഷമുള്ള ഓേരാ ദിവസവും റീലാക്കുന്ന പുത്തൻ തലമുറ കുഞ്ഞാവയുടെ വരവിനു ശേഷം വെറുതെയിരിക്കുമോ? പൊന്നോമനയുടെ ഓേരാ നിമിഷവും ചിത്രങ്ങളായും വിഡിയോയായും പകർത്തും. എംബ്രേസിങ് ഇഞ്ച്സ്‌റ്റോൺസ് പേരന്റിങ് എന്ന ടാഗുമിട്ട് അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. അടുത്തിടെ ട്രെൻഡായ ഇഞ്ച്സ്‌റ്റോൺസ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം.

ADVERTISEMENT

ഓേരാ ചുവടും മുന്നോട്ട്

ഓർമയില്ലേ, പൊന്നോമനക്കുഞ്ഞിന്റെ ആദ്യത്തെ ചുവടുകൾ.. ആദ്യമായി അമ്മേ എന്നു വിളിച്ചത്... കുഞ്ഞു വളരുകയാണല്ലോ എന്നു മനം നിറഞ്ഞ നാളുകൾ. കുട്ടികളുടെ വളർച്ചാവികാസം കൃത്യമാണോയെന്നു തിരിച്ചറിയാൻ നാഴികക്കല്ലുകൾ (മൈൽസ്‌റ്റോൺ) എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

ADVERTISEMENT

വളർച്ചയിലുള്ള താമസം തിരിച്ചറിയാനും വേണ്ട പരിഹാരം സ്വീകരിക്കാനും നാഴികക്കല്ലുകൾ അളവുകോലാക്കാനാകും. ശാരീരികം, ബുദ്ധിപരം, സാമൂഹികം, വൈകാരികം, ഭാഷാപരം, ഇന്ദ്രിയപരം ഇങ്ങനെ ഓരോ മേഖലയിലെയും വളർച്ചാവികാസമാണു പ്രധാന നാഴികക്കല്ലുകളിൽ ഉൾപ്പെടുന്നത്. ഈ നാഴികക്കല്ലുകൾ നേടിയെടുക്കാനുള്ള ചെറുചുവടുകളാണ് ഇഞ്ച്സ്‌റ്റോൺസ്.

നടക്കുകയെന്ന പ്രധാന നാഴികക്കല്ലിലേക്കെത്തണമെങ്കിൽ തനിെയ ഇരിക്കുക, പിടിച്ചു നിൽക്കുക തുടങ്ങിയവയിൽ ആദ്യം മികവു നേടേണ്ടതുണ്ട്. ഈ ഓേരാ ഘട്ടവും ഇഞ്ച്സ്‌റ്റോൺസ് ആണ്. നാഴികക്കല്ലുകളിലെത്താൻ കാലതാമസം നേരിടുന്ന കുട്ടികളെ മികവോടെ മുന്നോട്ടു നീങ്ങാൻ ഈ പേരന്റിങ് ശൈലി സഹായിക്കും.

ADVERTISEMENT

ഭിന്നശേഷിയുള്ള കുട്ടികൾ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങുന്നതു പോലും വലിയ നേട്ടമായാണു മാതാപിതാക്കൾ കണക്കാക്കാറ്. ഇത്തരം ചെറിയ നേട്ടങ്ങൾ േപാലും ആഘോഷിക്കുന്നത് അവരിൽ ആത്മവിശ്വാസം വർധിപ്പിക്കും. ഇങ്ങനെയുള്ള കുട്ടികളെ സഹായിക്കാനാണു വിദഗ്ധർ ഇഞ്ച്സ്‌റ്റോൺസ് പേരന്റിങ് ശൈലി ആവിഷ്കരിച്ചത്.

സ്കൂൾകാലത്തിലെത്തുമ്പോൾ ഈ കുട്ടികൾക്കു ശിക്ഷാരീതികൾക്കു പകരം പ്രോത്സാഹനമേകി പഠനമികവ് ഉറപ്പാക്കാനും നാഴികക്കല്ലുകൾ പൂർത്തിയാക്കാനും ഈ രീതി സഹായിക്കും.

പഴയകാലത്തെ പേരന്റിങ് രീതിയിൽ കുട്ടികൾക്കുമുതിർന്നവരിൽ നിന്നു വേണ്ട അംഗീകാരവും പ്രോത്സാഹനവും കിട്ടിയിരുന്നില്ല. ഈ രീതിക്കു പകരം മാനസികവും ശാരീരികവുമായ വളർച്ചാവികാസം പ്രോത്സാഹിപ്പിക്കാൻ ഇഞ്ച്സ്‌റ്റോൺ പേരന്റിങ് ശൈലി പ്രയോജനപ്പെടുത്താനാകും. ഈ ഗുണങ്ങൾ മനസ്സിലാക്കിയാണു പുതിയ തലമുറ ഇഞ്ച്സ്‌റ്റോൺ പേരന്റിങ് ശൈലി സ്വന്തമാക്കിയത്.

പഠിക്കാം, മികവ് നേടാം

പഠിക്കാനും സ്വതന്ത്രമായി കാര്യങ്ങൾ െചയ്യാനും മികവോടെ മുന്നേറാനും കുട്ടികളെ സഹായിക്കുന്ന അന്തരീക്ഷമൊരുക്കാനാണ് ഇഞ്ച്സ്‌റ്റോൺ പേരന്റിങ് ശൈലിയിലൂടെ ലക്ഷ്യമിടേണ്ടത്.

∙ കേക്കും പാർട്ടിയും മാത്രമല്ല ആഘോഷം എന്നർഥമാക്കുന്നത്. കുട്ടിയെ ചേർത്തു പിടിക്കുകയും നല്ല വാക്കുകൾ പറയുകയും ചെയ്യാം. വില കൂടിയ സമ്മാനങ്ങൾ നൽകുന്നതിനു പകരം കുട്ടിയുമായുള്ള ആത്മബന്ധം കൂട്ടാനും എപ്പോഴും കുടുംബം ഒപ്പമുണ്ടെന്നു പറയാനും സമയം കണ്ടെത്തണം.

∙വഴക്കു പറഞ്ഞാലോ തല്ലിയാലോ മാത്രമേ കുട്ടികൾ പെട്ടെന്നു കാര്യങ്ങൾ ചെയ്യൂ എന്ന രീതി ശരിയല്ല. കുട്ടികൾ നല്ല പെരുമാറ്റം പ്രകടിപ്പിക്കുമ്പോൾ കൃത്യമായി പ്രോത്സാഹിപ്പിച്ചു നോക്കൂ. ആ ശീലം ആവർത്തിക്കാൻ കുട്ടികൾ ശ്രമിക്കും. ക്രമേണ അത് അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്യും. ചെയ്ത നല്ല കാര്യം എടുത്തു പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നതു കുട്ടികളിൽ ആത്മവിശ്വാസവും സ്വയം മതിപ്പും വർധിപ്പിക്കും. പോസിറ്റീവ് റി ഇൻഫോഴ്സ്മെന്റ് എന്ന ഈ രീതി കൗമാരക്കാരിലും നല്ല ശീലം വളർത്താൻ ഗുണകരമാണ്.

∙ആരോഗ്യകരമായി വേണം ഇഞ്ച്സ്‌റ്റോൺസ് പേരന്റിങ് രീതി പിന്തുടരേണ്ടത്. മൈൽസ്റ്റോണിലേക്കുള്ള ഓേരാ ഘട്ടവും ആഘോഷിക്കാം. ആദ്യമായി സഹോദരങ്ങളുമായോ സുഹൃത്തുക്കളുമായോ സാധനങ്ങൾ പങ്കിട്ടു. ആദ്യമായി സോറി പറയാൻ പഠിച്ചു... ഇങ്ങനെയുള്ള കാര്യങ്ങൾ കുട്ടികളുടെ നേട്ടമെന്ന നിലയിൽ അഭിനന്ദിക്കണം.

ആദ്യമായി സോക്സ്, ഷൂസ്, വസ്ത്രം തുടങ്ങിയവ സ്വന്തമായി അണിയുമ്പോൾ കുട്ടിയെ പ്രോത്സാഹിപ്പിക്കാം. സ്വയം കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയ നിമിഷങ്ങൾ, േനട്ടങ്ങൾ ഇവയുടെ ചിത്രമെടുത്തു കുട്ടിയുടെ മുറിയിൽ പതിക്കാം. കൂടുതൽ കാര്യങ്ങളിൽ സ്വയംപര്യാപ്തത നേടാൻ അവർക്കു പ്രചോദനമേകുകയാണു വേണ്ടത്.

∙ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കുട്ടികളെ പഠിപ്പിക്കുന്നതിനും ഇഞ്ച്‌സ്‌റ്റോൺസ് ശൈലി പ്രയോജനപ്പെടുത്താം. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും അടുക്കി വയ്ക്കുക, മാതാപിതാക്കളെ സഹായിക്കുക ഇങ്ങനെ ചെറിയ ഉത്തരവാദിത്തങ്ങൾ ചെയ്തു തുടങ്ങുമ്പോൾ പ്രോത്സാഹിപ്പിക്കണം. അമ്മയും അച്ഛനും ഞാൻ ചെയ്യുന്നതു ശ്രദ്ധിക്കുകയും എന്നെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട് എന്നു കുട്ടികൾക്കു തോന്നും. അവരുടെ സ്വയംമതിപ്പും ആ ത്മവിശ്വാസവും വർധിക്കും. ക്രമേണ ഉത്തരവാദിത്തങ്ങൾ ആസ്വദിച്ചു ചെയ്യാൻ കുട്ടികൾ പഠിക്കും.

∙ നേട്ടങ്ങൾ അംഗീകരിക്കുമ്പോൾത്തന്നെ പരാജയങ്ങ ൾ നേരിടാനും പഠിപ്പിക്കേണ്ടതുണ്ട്. പരാജയമുണ്ടാകുമ്പോ ൾ ‘നന്നായി ശ്രമിച്ചു. ഇനി കൂടുതൽ പരിശ്രമിക്കുകയാണു വേണ്ടത്’ എന്നു പറയാം. തോൽവിയിൽ നിന്നു പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടു മുന്നേറാൻ അവർക്കു തുണയേകുക.

അവഗണിക്കരുത് പോരായ്മകൾ

∙ ഇഞ്ച് ‌സ്‌റ്റോൺസ് പേരന്റിങ് ശൈലി എന്ന വിശേഷണവുമായി എല്ലാ കുഞ്ഞു കാര്യങ്ങളും ആഘോഷിക്കുകയും അഭിനന്ദനങ്ങൾ വാരിക്കോരി നൽകുകയും ചെയ്താൽ ആ രീതി കുട്ടിയുടെ ശീലമായി മാറും. ഞാൻ എന്തു ചെയ്താലും മറ്റുള്ളവർ അഭിനന്ദിക്കണം എന്ന കാഴ്ചപ്പാടിലേക്കു മാറും. ഇതു കുട്ടിയുടെ മനോഭാവത്തെയും സ്വയംമതിപ്പിനെയും ദോഷകരമായി ബാധിച്ചേക്കാം. അഭിനന്ദിക്കുമ്പോൾ പരിശ്രമത്തിനു പ്രാധാന്യം നൽകണം. നന്നായി പരിശ്രമിച്ചു. മനോഹരമായി വരച്ചു ഇങ്ങനെ പരിശ്രമം ചൂണ്ടിക്കാട്ടി അഭിനന്ദിക്കുക.

നീ നല്ല കുട്ടിയാണ് എന്ന് എപ്പോഴും പറയുന്നതു ശരിയല്ല. ആരെ കണ്ടാലും അവരെല്ലാം താൻ നല്ല കുട്ടിയാണെന്നു പറയണം, എപ്പോഴും പ്രോത്സാഹനം വേണം എന്നു കുട്ടികൾ ചിന്തിക്കും. ഈ കാഴ്ചപ്പാട് സ്വഭാവമായി മാറിയേക്കാം. ഇതോടെ മറ്റുള്ളവരുടെ അഭിപ്രായവും വിധിക്കലും കുട്ടിയുെട ആത്മവിശ്വാസത്തെയും സ്വയംമതിപ്പിനെയും ബാധിക്കും. കൃത്യമായി കാര്യങ്ങൾ ചെയ്യുമ്പോൾ സ്വയം ബോധ്യപ്പെടുകയാണു വേണ്ടത്. സ്വയം അംഗീകരിക്കാനും സ്വയം സ്നേഹിക്കാനും കുട്ടികൾ പഠിക്കണം.

∙മാതാപിതാക്കൾ എപ്പോഴും ചിത്രങ്ങളും വിഡിയോയും പകർത്തുന്നതു കാണുന്ന കുട്ടിയുടെ ശ്രദ്ധ അതിൽ മാത്രമാകും. ആരെങ്കിലും ഫോൺ എടുത്താൽത്തന്നെ പോസ് ചെയ്യും. എന്തു ചെയ്താലാണ് എല്ലാവരുടെയും ശ്രദ്ധ കിട്ടുക എന്നാകും ഈ കുട്ടികളുടെ ചിന്ത. രണ്ടു വയസ്സിൽ മറ്റുള്ളവരുടെ ശ്രദ്ധ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. മുതിരുമ്പോഴും ഈ പെരുമാറ്റം തുടരുന്നത് ആരോഗ്യകരമല്ല.

∙ ചെറിയ ചെറിയ നേട്ടങ്ങൾക്ക് അഭിനന്ദനം നൽകുമ്പോഴും വലിയ നേട്ടങ്ങൾ സ്വപ്നം കാണാനും അവ നേടിയെടുക്കാൻ പരിശ്രമിക്കാനും പിന്തുണയേകണം. എന്തു ചെയ്താലും അഭിനന്ദനം കിട്ടും. പിന്നെ എന്തിനു കഠിനാധ്വാനം ചെയ്യണം എന്നു തോന്നുന്ന അവസ്ഥയുണ്ടാകരുത്.

∙ തങ്ങളുടെ പെരുമാറ്റത്തിന്റെ അതിർവരമ്പ് എവിടെ വരെയാകാം എന്നു തിരിച്ചറിയാൻ കുട്ടികളെ സഹായിക്കണം. വീട്ടിൽ നിയമങ്ങൾ പാലിക്കാൻ കുട്ടികളെ പഠിപ്പിക്കുക. എന്നാൽ മാത്രമേ സ്കൂളിൽ പോകുന്ന പ്രായത്തിൽ നിയമങ്ങൾ പാലിക്കാൻ കുട്ടികൾ പഠിക്കൂ.

ഇഞ്ച് സ്‌റ്റോൺ മുതിർന്നവർക്കും ജീവിതത്തിൽ പ്രാവർത്തികമാക്കാം. െചറിയ ചുവടുകളിലൂടെ വലിയ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുന്നതും ഇഞ്ച്‌സ്‌റ്റോൺ ശൈലിയാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. വസുന്ധര എസ്. നായർ
അസി. പ്രഫസർ,
ജിൻഡൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്
ബിഹേവിയറൽ സയൻസസ്,
ഹരിയാന

ADVERTISEMENT