അച്ഛന്റെ പാട്ട് ഇഷ്ടപ്പെട്ടോ... ‘ഉം...’ എന്ന് മൂളി ഓമി: ക്യൂട്ട് നിമിഷങ്ങളുമായി കുഞ്ഞാവ: വൈറൽ വിഡിയോ Aswin cute song for little Omi
സുന്ദരമാണ് അശ്വിനും ദിയയും കുഞ്ഞ് ഓമിയും ചേരുന്ന കുഞ്ഞു വലിയ ലോകം. സോഷ്യല്‍ മീഡിയയുടെ മനംകവരുന്ന നിമിഷങ്ങളുമായി അവർ നിറയുമ്പോൾ ഇഷ്ടങ്ങൾ പങ്കിട്ട് പ്രിയപ്പെട്ടവരും പിന്നാലെയുണ്ട്. ഇപ്പോഴിതാ ഓമിക്ക് സ്നേഹത്താരാട്ടുമായി എത്തുന്ന അച്ഛന്‍ അശ്വിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റുന്നത്. വിഡിയോ അശ്വിൻ തന്നെയാണ് പങ്കുവച്ചത്.
‘കാട്രെ എൻ വാസൽ വന്തായ്’ എന്ന തമിഴ് ഗാനമാണ് അശ്വിൻ ഓമിക്ക് പാടി കൊടുക്കുന്നത്. പാട്ട് ആസ്വദിക്കുന്നുണ്ടെന്ന് തോന്നുംവിധമാണ് ഓമിയുടെ മുഖഭാവങ്ങൾ.
പാട്ടിന്റെ അവസാനം അശ്വിൻ ഓമിയോട് പാട്ട് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുമ്പോൾ ഇഷ്ടമായി എന്ന അർഥത്തിൽ ഓമി ശബ്ദമുണ്ടാക്കുന്നതും വിഡിയോയിലെ ക്യൂട്ട് നിമിഷമാണ്. വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്ും. ‘
ക്യൂട്ടീസ്’ എന്നാണ് ദിയ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സിന്ധു കൃഷ്ണയും ഹൻസികയും വിഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചിട്ടുണ്ട്. ഓമിയെ കാണാൻ ദിയ കൃഷ്ണയെ പോലെയാണെന്നും അശ്വിൻ ഗണേശിനെ പോലെയാണെന്നുമുള്ള ചർച്ചകളും സജീവമാണ്.
അർജുൻ ജ്യോതിക ജോഡി ഒരുമിച്ച റിഥം എന്ന ചിത്രത്തിലെ ഗാനമാണ് ‘കാട്രെ എൻ വാസൽ വന്തായ്’. വൈരമുത്തുവിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. ഉണ്ണികൃഷ്ണനും കവിത സുബ്രഹ്മണ്യമും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.