കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം? അപകടം വരാതെ വേണം ഫീഡിങ് When Can You Start Giving Fruits to Your Baby?
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സ ഹായകമാണ്. ഡയറ്റിൽ പഴങ്ങൾ ചേരുമ്പോൾ മലബന്ധം ഉണ്ടാകാതിരിക്കുകയും ചെയ്യും. കുഞ്ഞുങ്ങൾക്കു എപ്പോൾ മുതൽ പഴങ്ങൾ നൽകാം, എങ്ങനെ നൽകാം എന്നറിയാം.
∙ ഏഴു മാസം പ്രായമാകുമ്പോൾ മുതൽ കുഞ്ഞുങ്ങൾക്കു പഴങ്ങൾ നൽകിത്തുടങ്ങാം.
തുടക്കത്തിൽ പഴങ്ങൾ വേവിച്ചു കൊടുക്കുക. ഏത്തപ്പഴവും ആപ്പിളും ആവിയിൽ വേവിച്ചുടച്ച് സ്പൂണിൽ കോരി അൽപാൽപം വീതം നൽകാം. രണ്ടാഴ്ചയ്ക്കുശേഷം പഴങ്ങൾ വേവിക്കാതെ നൽകാം.
നാടൻ പഴങ്ങളാണു കുഞ്ഞുങ്ങൾക്കു നൽകാൻ ഏറ്റവും നല്ലത്. ചെറുപഴം, ഏത്തപ്പഴം, പപ്പായ, മാമ്പഴം, സപ്പോട്ട, സീതപ്പഴം എന്നിവയെല്ലാം നല്ലതാണ്. സീസണൽ ഫ്രൂട്സ് നൽകാനും ശ്രമിക്കുക.
പഴച്ചാറുകൾ നൽകുന്നതിനേക്കാൾ നാരുകൾ ലഭിക്കാൻ നല്ലത് പഴങ്ങൾ ഉടച്ചോ കഷണങ്ങളാക്കിയോ നൽകുന്നതാണ്. തുടക്കത്തിൽ വലിയ കഷണങ്ങളായി മുറിച്ചു നൽകുക. ഒൻപതു മാസത്തിനുശേഷം ചെറിയ കഷണങ്ങളാക്കി കൊടുക്കുക.
പഴക്കഷണങ്ങൾ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുമോ എന്ന പേടിയുണ്ടെങ്കിൽ ഫ്രൂട്ട് നിബ്ലറിൽ പഴക്കഷണങ്ങൾ വച്ചു നൽകാം.
ടീത്തറായും ഉപയോഗിക്കാവുന്ന ഒന്നാണ് ഫ്രൂട്ട് നിബ്ലർ. പല്ലു മുളച്ചു തുടങ്ങുമ്പോൾ കുഞ്ഞുങ്ങളുടെ മോ ണയിലുണ്ടാകുന്ന അസ്വസ്ഥകൾ കുറയ്ക്കാൻ തണുത്ത പഴങ്ങൾ വ ച്ച് നിബ്ലർ നൽകുക.