‘നോർമൽ ഡെലിവറി കഴിഞ്ഞിട്ടു മൂന്നാഴ്ച; സ്റ്റിച്ച് ഇട്ടഭാഗത്ത് വേദനയും ചെറിയ തടിപ്പും..’; ഇത് സാധാരണമാണോ? Understanding Episiotomy and Post-Delivery Recovery
പൊൻകുന്നത്തുനിന്നുള്ള അമലയുടെ ചോദ്യത്തിനുള്ള മറുപടിയായി, പ്രസവശേഷം യോനിഭാഗത്തുണ്ടായ മുറിവിൽ മൂന്നാഴ്ചയായി വേദനയും ചെറിയ തടിപ്പും സാധാരണമാണോ എന്ന വിഷയത്തെക്കുറിച്ചാണ് ലേഖനം വിശദീകരിക്കുന്നത്. പ്രസവം സുഗമമാക്കാൻ ഡോക്ടർമാർ ചെയ്യുന്ന എപ്പിസിയോട്ടമി എന്ന മുറിവ്, ഫോർസെപ്സ്/വാക്വം ഡെലിവറി അല്ലെങ്കിൽ വലിയ കുഞ്ഞിനെ പ്രസവിക്കുന്ന സാഹചര്യങ്ങളിൽ വലുതാകാം. സാധാരണയായി മുറിവുകൾ ഒന്നു മുതൽ മൂന്നു ആഴ്ചക്കുള്ളിൽ ഉണങ്ങുമെങ്കിലും, ചിലരിൽ ആറാഴ്ചവരെ നേരിയ വേദനയും തടിപ്പും ഉണ്ടാകാം, ഇത് സാധാരണമാണ്. എന്നാൽ, വേദന കൂടുകയോ പഴുപ്പ്, ഡിസ്ചാർജ്, പനി, വിറയൽ എന്നിവ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്, കാരണം ഇത് അണുബാധയുടെ ലക്ഷണമാകാം. മുറിവ് വൃത്തിയായി സൂക്ഷിക്കുക, ഐസ് പായ്ക്ക് ഉപയോഗിക്കുക, ഡോക്ടറുടെ നിർദേശാനുസരണം വേദനസംഹാരികൾ കഴിക്കുക, സിറ്റ്സ് ബാത് ചെയ്യുക, മലബന്ധം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിച്ച് നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക, പൂർണ്ണമായി ഉണങ്ങും വരെ ലൈംഗികബന്ധം ഒഴിവാക്കുക എന്നിവ മുറിവുണങ്ങാൻ സഹായിക്കും.

നോർമൽ ഡെലിവറി ആയിരുന്നു. മൂന്ന് ആഴ്ചയായി. താഴെ സ്റ്റിച്ച് ഇട്ടഭാഗത്തു വേദനയും ചെറിയ തടിപ്പുമുണ്ട്. ഇതു സാധാരണമാണോ? - അമല, പൊൻകുന്നം
പ്രസവസമയത്തു യോനിയുടെ ഭാഗത്തായി ഉണ്ടാക്കുന്ന മുറിവിനെയാണ് എപ്പിസിയോട്ടമി (Episiotomy) എന്ന പറയുന്നത്. പ്രസവം സുഗമമാക്കാനാണ് ഈ മുറിവ് ഡോക്ടർ ഉണ്ടാക്കുന്നത്. ഇതല്ലാതെയും നേർത്ത മുറിവുകൾ പ്രസവസമയത്ത് ആ ഭാഗത്തുണ്ടാകാം.
എപ്പിസിയോട്ടമിയുടെ വ്യാപ്തി ചിലർക്കു കുറവായിരിക്കും. എന്നാൽ ഫോർസെപ്സ് ഡെലിവറി, വാക്വം ഡെലിവറി എന്നിവ വേണ്ടിവരുന്നവരിലും മൂന്നര കിലോഗ്രാമിനു മുകളിലുള്ള കുഞ്ഞിനെ പ്രസവിക്കുന്നവരിലും മുറിവിന്റെ വ്യാപ്തി കൂടുതലാകാം. മുറിവിന്റെ വലുപ്പം കൂടുന്നതിനനുസരിച്ചു തുന്നലുകളുടെ എണ്ണവും കൂടും. തനിയെ അലിഞ്ഞു പോകുന്ന സ്യൂച്ചർ മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ മുറിവ് പൊതുവേ തുന്നുന്നത്.
ഒന്ന് – മൂന്ന് ആഴ്ച കൊണ്ടു മുറിവ് ഉണങ്ങാറുണ്ടെങ്കിലും ആറാഴ്ച വരെ തടിപ്പും ചെറിയ വേദനയും ചിലർക്ക് ഉണ്ടാകാറുണ്ട്. അതു സ്വാഭാവികമാണ്. മുറിവ് ഉണങ്ങുമ്പോൾ സ്കാർ ടിഷ്യൂസ് അമിതമായി ഉണ്ടായാൽ തടിപ്പ് അനുഭവപ്പെടാം. എന്നാൽ, വേദന കൂടി വരിക, പഴുപ്പോ ഡിസ്ചാർജോ ഉണ്ടാവുക, പനിയും വിറയലും ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളിൽ ഉടനെ ഡോക്ടറെ കാണണം. അണുബാധ ആകാൻ സാധ്യതയുണ്ട്.
സ്റ്റിച്ച് ഇട്ട മുറിവു വൃത്തിയായി സൂക്ഷിക്കുക. ടോയ്‌ലറ്റിൽ പോയശേഷം ടിഷ്യൂ പേപ്പർ അല്ലെങ്കിൽ വൃത്തിയുള്ള തുണി ഉപയോഗിച്ച് ആ ഭാഗത്തെ നനവ് ഒപ്പുക. ആദ്യ ദിവസങ്ങളിൽ ഐസ് പാക്ക് വയ്ക്കുന്നതു വേദനയും തടിപ്പും കുറയാൻ സഹായിക്കും. ഡോക്ടറുടെ നിർദേശത്തോടെ സുരക്ഷിതമായ വേദനസംഹാരികൾ കഴിക്കാം. ദിവസവും രണ്ടു – മൂന്നു തവണ 15 മിനിറ്റ് വീതം സിറ്റ്സ് ബാത് ചെയ്യുക. മലബന്ധം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുകയും നാരുകൾ അധികമായി അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം. പൊതുവായുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതു മുറിവു വേഗം ഉണങ്ങാൻ സഹായിക്കും. മുറിവു പൂർണമായി ഉണങ്ങും വരെ ലൈംഗികബന്ധം ഒഴിവാക്കണം.