കുട്ടികളുടെ സമഗ്രമായ ബുദ്ധിവികാസത്തിന് ഒമേഗ 3 പോലുള്ള കൊഴുപ്പുകളും ഇരുമ്പ്, വൈറ്റമിൻ ബി6, ബി12 തുടങ്ങിയ പോഷകങ്ങളും അത്യന്താപേക്ഷിതമാണ്. ഇവയുടെ ലഭ്യത ഉറപ്പാക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യകാലങ്ങളിലെ ഭക്ഷണരീതി കുട്ടികളുടെ ഭാവി ശീലങ്ങളെ സ്വാധീനിക്കുന്നതിനാൽ, മധുരം, എരിവ്, മസാല എന്നിവ മിതമായി നൽകുകയും വിവിധ നിറങ്ങളിലുള്ള പച്ചക്കറികൾ പരിചയപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ, കണ്ണുകളുടെയും കൈകളുടെയും ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഭാവിയിൽ സ്വയം ഭക്ഷണം കഴിക്കാൻ പ്രാപ്തരാക്കുന്നതിനും കുട്ടികളെ ചെറുപ്പത്തിലേ സ്വയം കഴിക്കാൻ പ്രോത്സാഹിപ്പിക്കണം. സ്ക്രീനിനു മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് അമിതമായി ഭക്ഷണം കഴിക്കാനും പിന്നീട് അമിതവണ്ണത്തിലേക്കും നയിച്ചേക്കാം.

കുട്ടികളുടെ ബുദ്ധിവികാസം ഉറപ്പാക്കാൻ...

കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ പ്രധാനപോഷകങ്ങളിൽ ഒന്നാണ് ഒമേഗ 3 പോലെയുള്ള ഗുണമേന്മയുള്ള കൊഴുപ്പുകൾ. കൊഴുപ്പുള്ള മീൻ, കോഡ് ലിവർ ഓയിൽ, ഫ്ളാക്സ് സീഡ്, ചിയ വിത്ത്, വോൾനട്ട് തുടങ്ങിയവയിൽ ഒമേഗ 3 (ഡിഎച്ച്എഇപി) സമൃദ്ധമായടങ്ങിയിട്ടുണ്ട്. 

ADVERTISEMENT

ശ്രദ്ധ, ഏകാഗ്രത തുടങ്ങിയവ ഉറപ്പാക്കുന്നതിന് ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്റെ കുറവു മൂലം കുട്ടികളിൽ ക്ഷീണം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ വരാം. ഇലക്കറികൾ, കരൾ, ഈന്തപ്പഴം, എള്ള്, മുട്ടയുടെ മഞ്ഞ, മാംസം മുതലായവയിൽ ഇരുമ്പ് സമൃദ്ധമായടങ്ങിയിട്ടുണ്ട്.  ഇരുമ്പിന്റെ അളവു കുറവുള്ള കുട്ടികൾക്കു വൈറ്റമിൻ സി സമൃദ്ധമായടങ്ങിയ ഭക്ഷണം നൽകണം. നാരങ്ങ, ഓറഞ്ച്, പേരയ്ക്ക, മുളപ്പിച്ച പയർവർഗങ്ങൾ എന്നിവയിൽ വൈറ്റമിൻ സി സമൃദ്ധമായുണ്ട്. വിരശല്യമുള്ളവരിൽ ഇരുമ്പിന്റെ അ പര്യാപ്തത കൂടുതൽ പ്രശ്നമാകാനിടയുണ്ട്. ആറു മാസം കൂടുമ്പോൾ വിരനിർമാർജനത്തിനുള്ള മരുന്നു നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. 

ബുദ്ധിവളർച്ച ഉറപ്പാക്കുന്നതിന് ഏറെ ആവശ്യമുള്ള പോഷകങ്ങളാണു വൈറ്റമിൻ ബി6, ബി12 എന്നിവ. ഇവയുടെ അപര്യാപ്തത ഓർമക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയവയ്ക്ക് ഇടയാക്കും. മാംസം, മുട്ട, മീൻ, കരൾ തുടങ്ങിയവയിൽ വൈറ്റമിൻ ബി12 സമൃദ്ധമായടങ്ങിയിട്ടുണ്ട്. പാൽ, വെണ്ണ, നട്സ്, യീസ്റ്റ് ഉപയോഗിച്ചു പുളിപ്പിച്ച ഭക്ഷണങ്ങൾ തുടങ്ങിയവയിൽ ചെറിയ അളവിൽ വൈറ്റമിൻ ബി12 അടങ്ങിയിട്ടുണ്ട്. 

ADVERTISEMENT

തീരെ ചെറിയ പ്രായത്തിൽ നൽകുന്ന ഭക്ഷണമാണു ഭാവിയിലെ ഭക്ഷണശീലത്തെ സ്വാധീനിക്കുകയെന്നതു ശരിയാണോ? 

കട്ടിയാഹാരം കഴിച്ചു തുടങ്ങുന്ന പ്രായത്തിൽ കുട്ടികൾക്ക് ആദ്യമായി നൽകുന്ന ഭക്ഷണത്തിനു പ്രാധാന്യം നൽകണം. രണ്ടു വയസ്സുവരെയുള്ള പ്രായത്തിൽ നൽകുന്ന ഭക്ഷണം അവരുടെ പിന്നീടുള്ള ഭക്ഷണശീലത്തെ സ്വാധീനിക്കും. ഈ പ്രായത്തിൽ അമിതമായി മധുരം നൽകുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ഭാവിയിൽ കുട്ടികൾ അമിതമധുരം ശീലമാക്കും. പഴങ്ങൾ, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ ചേർത്തു പ്രകൃതിദത്തമായ മധുരം നൽകാം. അതേപോലെ എരിവ്, മസാല ഉള്ളവ അധികം നൽകാതിരുന്നാൽ അവരുടെ രസമുകുളങ്ങളെ ഗുണപരമായി സ്വാധീനിക്കും. 

ADVERTISEMENT

കൂടുതൽ പച്ചക്കറികളും പല നിറങ്ങളിലുള്ളവയും പരിചയപ്പെടാൻ ഈ പ്രായത്തിൽ അവസരം നൽകണം. എന്നാലേ ഭാവിയിൽ പല നിറങ്ങളിലുള്ള ഭക്ഷണം കഴിക്കാൻ അവർ സന്നദ്ധത കാണിക്കൂ. 

തനിയെ കഴിക്കാൻ തീരെ ചെറിയ പ്രായം മുതലേ പ്രേരിപ്പിക്കാം. കിഡ്സ് ചെയർ, ചെറിയ കസേരയും ടേബിളും തുടങ്ങിയവയൊരുക്കി കഴിക്കാൻ പ്രോത്സാഹിപ്പിക്കാം. ഇതിലൂടെ കണ്ണുകളുടെയും കൈകളുടെയും ഏകോപനം മെച്ചപ്പെടുത്തി ഭക്ഷണം സ്വയം കഴിക്കാൻ കുട്ടികൾ ശീലിക്കും. തുടക്കത്തിൽ ഫിംഗർ ഫൂഡ്, പിന്നീട് സാധാരണ ഭക്ഷണം കഴിക്കാം. ഇങ്ങനെ ശീലിച്ചാൽ മൂന്നു – നാലു വയസ്സിൽ സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ തനിയെ ഭക്ഷണം കഴിക്കാൻ അവർ പഠിക്കും. 

സ്ക്രീനിനു മുന്നിലിരുത്തി ഭക്ഷണം നൽകുന്നത് ഒഴിവാക്കണം. ഇങ്ങനെയാകുമ്പോൾ എന്താണു കഴിക്കുന്നതെന്നു കുട്ടി ശ്രദ്ധിക്കില്ല. കാഴ്ചയിൽ ലയിച്ചിരിക്കുന്ന കുട്ടി ആവശ്യത്തിലധികം ഭക്ഷണം  കഴിക്കാനും സാധ്യതയുണ്ട്. ഇത്തരം ഭക്ഷണശീലം ഭാവിയിൽ അമിതവണ്ണത്തിലേക്ക് നയിക്കാം. 

Nutrition for a Bright Future in Childhood:

Child brain development requires essential nutrients like omega-3 fatty acids, found in fatty fish and flax seeds. Iron is crucial for attention and concentration, with deficiencies leading to fatigue and lack of focus; its sources include leafy greens and eggs. Vitamins B6 and B12 are vital for cognitive function, with meats and eggs being rich sources. Early dietary habits, particularly avoiding excessive sugar and introducing a variety of colorful vegetables, significantly influence future eating patterns. Encouraging self-feeding from a young age enhances coordination and prepares children for school. Avoiding screen time during meals prevents overeating and potential obesity.

ADVERTISEMENT