കുട്ടികളിൽ ചിട്ടയായ ദിനചര്യകളും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം നൽകുകയും ബാക്കി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക, കഴിച്ച പാത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കാനും അവരെ പഠിപ്പിക്കുക. 'സ്റ്റാർ റേറ്റിങ്' പോലുള്ള സമ്പ്രദായങ്ങളിലൂടെ കുട്ടികൾക്ക് വാഗ്ദാനം ചെയ്ത കാര്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കാനുള്ള പ്രചോദനം നൽകാം. കൂടാതെ, കുട്ടികളുടെ പ്രായത്തിനനുസരിച്ച് ദൃശ്യമാധ്യമങ്ങളുടെ (ടിവി, മൊബൈൽ) ഉപയോഗ സമയം കർശനമായി നിയന്ത്രിക്കേണ്ടത് അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

ഭക്ഷണസമയം ക്രമീകരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. വീട്ടിൽനിന്നു പ്രഭാത ഭക്ഷണം കഴിപ്പിച്ചു തന്നെ കുട്ടിയെ സ്കൂളിലേക്കു വിടണം. ഇതിനായി രാവിലെ ഉണരാനും പ്രഭാതകൃത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ശീലിപ്പിക്കണം.

ഉച്ചഭക്ഷണം കൃത്യസമയത്തു നൽകി കുട്ടി അതു മുഴുവൻ കഴിക്കുന്നുണ്ട് എന്നുറപ്പാക്കുക. ചെറിയ കുട്ടികളെ തനിയെ വൃത്തിയായി ഭക്ഷണം കഴിക്കാൻ ശീലിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വലിയ കുട്ടികളെ ആരോഗ്യഭക്ഷണങ്ങൾ കഴിപ്പിക്കുന്നതും. ഇതിനായി കുട്ടിയുടെ ഇഷ്ടാനുസരണം ആരോഗ്യഭക്ഷണം തയാറാക്കാം. 

ADVERTISEMENT

കഴിച്ച പാത്രം അവരെകൊണ്ടുതന്നെ കഴുകിക്കുക. ഉച്ചഭക്ഷണം കൊണ്ടുപോകുന്ന ലഞ്ച് ബോക്സ് കഴുകി തിരികെ കൊണ്ടുവരാനുള്ള പരിശീലനമാണിത്. ഭക്ഷണം പങ്കുവച്ചു കഴിക്കാൻ പ്രോത്സാഹിപ്പിക്കണം. വീട്ടിൽ രണ്ടു കുട്ടികളുണ്ടെങ്കിൽ രണ്ടുപേർക്കും ഒരു പ്ലേറ്റിൽ നിന്നു കഴിക്കാൻ അവസരം നൽകാം. അപ്പോൾ കറികളും മീൻ വറുത്തതുമൊക്കെ പങ്കുവയ്ക്കുന്നുണ്ട് എന്നുറപ്പാക്കണേ.

ആഗ്രഹത്തിന്റെ എക്സ്ചേഞ്ച് ഓഫർ

ADVERTISEMENT

അഞ്ചു– 10 വയസ്സു വരെയുള്ള കുട്ടികളെ ദിനചര്യകൾ ശീലിപ്പിക്കാനായി ‘സ്റ്റാർ റേറ്റിങ്’ രീതി പരീക്ഷിക്കാം. കുട്ടിയുടെ കിടപ്പുമുറിയിൽ ഒട്ടിച്ചുവയ്ക്കുന്ന ടൈംടേബിൾ പോലുള്ള ചാർട്ട്പേപ്പറാണിത്. ഒരു ദിവസം കുട്ടി നിർബന്ധമായും ചെയ്തിരിക്കേണ്ട അഞ്ചു കാര്യങ്ങളാണ് ഇതിൽ എഴുതേണ്ടത്. ഉണരുന്ന സമയം, രാവിലെ പഠിക്കേണ്ട സമയം, കളിക്കേണ്ട സമയം, മൊബൈൽ ഉപയോഗിക്കാനുള്ള സമയം എന്നിങ്ങനെയാകാം ഇവ.

തിങ്കൾ മുതൽ ഞായർ വരെയുള്ള ദിവസങ്ങളാണ് അ തിനു നേരേയുള്ള കോളങ്ങളിൽ വരേണ്ടത്. ഈ അഞ്ചു കാര്യങ്ങളും കുട്ടി സ്വയം ചെയ്താൽ ഓരോ ദിവസത്തിനു നേരേയും ഓരോ സ്റ്റാർ വരയ്ക്കണം. 

ADVERTISEMENT

ആഴ്ചയിൽ അഞ്ചുസ്റ്റാർ വന്നാൽ ആറാംദിവസം ഈ സ്റ്റാറുകളെ കുട്ടിക്ക് ഇഷ്ടമുള്ള ഒരു സംഗതി ചെയ്യാനായി എക്സ്ചേഞ്ച് ചെയ്യാം. ഒരു സിനിമ ടിവിയിലോ തിയറ്ററിലോ പോയി കാണുക, ഒരു മണിക്കൂർ കൂടുതൽ കളിക്കാൻ അനുവദിക്കുക, മൊബൈൽ ഗെയിം കളിക്കുക എ ന്നിങ്ങനെയാകണം ഈ എക്സ്ചേഞ്ച് ഓഫർ. ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കാൻ ചിട്ടയോടെയുള്ള പരിശ്രമം വേണമെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും കുട്ടി ഇതിലൂടെ പഠിക്കും.

മൊബൈൽ തിരികെ വാങ്ങാം  

രണ്ടു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ഒരുതരത്തിലുമുള്ള ദൃശ്യമാധ്യമങ്ങളും (ടിവി, മൊബൈൽ ഫോൺ) നൽകാൻ പാടില്ല. രണ്ടു– മൂന്നു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി അരമണിക്കൂർ ദൃശ്യമാധ്യമങ്ങൾ നൽകാം. മൂന്ന്– അഞ്ച് വയസ്സു വരെ പരമാവധി ഒരു മണിക്കൂർ ആയിരിക്കണം ദൃശ്യമാധ്യമ സമയം. ഇതിൽത്തന്നെ പകുതി സമയത്തിൽ താഴെ മാത്രമേ കാർട്ടൂണുകൾ, ഓൺലൈൻ ഗെയിം പോലെയുള്ള ചടുലമായ ദൃശ്യങ്ങൾ ഉൾപ്പെടുന്നവ ഉണ്ടാകാവൂ.

ആറ്– 18 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് എല്ലാ ആവശ്യങ്ങൾക്കും വേണ്ടി പരമാവധി രണ്ടു മണിക്കൂർ നേരമേ ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാവൂ. പാഠ്യവിഷയങ്ങളിൽ ഗവേഷണം നടത്താനടക്കമുള്ള സമയമാണിത്. ഈ ചിട്ട പാലിക്കാനാകുന്ന തരത്തിൽ ഓരോ ദിവസവും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സമയദൈർഘ്യം ക്രമമായി കുറച്ചു കൊണ്ടുവരണം. 

വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം. (ഓണററി കൺസൽറ്റന്റ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി)

Child Development: Balancing Routines, Diet, and Screen Time:

Children's routine and discipline are crucial for their development. Establishing a strict schedule for meals, encouraging healthy eating, and limiting screen time are key strategies. The 'star rating' system can effectively motivate children aged 5-10 to follow daily routines by exchanging stars for desired activities. Parents should also adhere to recommended screen time limits based on age, ensuring a balanced approach to media consumption for overall well-being. This approach fosters patience and a drive to achieve goals through consistent effort.

ADVERTISEMENT