‘ചോറിനൊപ്പം നെയ്യ്, പച്ചക്കറികളിലും സൂപ്പിലും ഒരു നുള്ള് മഞ്ഞള്‍’; കുട്ടികളിൽ ഓർമശക്തി വർധിപ്പിക്കും 7 ഭക്ഷണങ്ങൾ
കുട്ടികളുടെ ഓർമശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കുന്നതിന് പോഷകസമൃദ്ധമായ ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഒമേഗ ഫാറ്റി ആസിഡുകൾ അടങ്ങിയ നെയ്യും വാൾനട്ടും ബദാമും തലച്ചോറിന്റെ കോശങ്ങളെ പരിപോഷിപ്പിക്കാനും ഏകാഗ്രത കൂട്ടാനും സഹായിക്കുന്നു. കൂടാതെ, മഞ്ഞൾ, ബജ്റ, തൈര്, ചീര, ഉലുവ തുടങ്ങിയവ കുട്ടികളിലെ ബൗദ്ധിക വളർച്ചയ്ക്കും ഉദരാാരോഗ്യത്തിനും മാനസിക വ്യക്തതയ്ക്കും മികച്ച സംഭാവന നൽകുന്നു.

കുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്താൻ ഭക്ഷണകാര്യത്തില്‍ പോഷകങ്ങൾ കൂടി ഉള്‍പ്പെടുത്തണം. തലച്ചോറിന്റെ ബുദ്ധി വികാസത്തിനും ഓര്‍മ മെച്ചപ്പെടുത്താനും ചില ഭക്ഷണങ്ങൾ സഹായിക്കും. കുട്ടികളിൽ ബുദ്ധിശക്തി വർധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ അറിയാം.
1. നെയ്യ്
വളരുന്ന കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് നെയ്യ്. നാടൻ നെയ്യിൽ ഒമേഗ ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ കോശങ്ങളെ പുഷ്ടിപ്പെടുത്തുകയും ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. തലച്ചോറിലെ കോശങ്ങൾക്ക് ആരോഗ്യമേകുന്ന ഒമേഗ 3, ഒമേഗ 9 ഫാറ്റി ആസിഡുകൾക്കൊപ്പം ആരോഗ്യകരമായ കൊഴുപ്പുകളും വൈറ്റമിനുകളും മറ്റ് പോഷകങ്ങളും നെയ്യിൽ ധാരാളമായുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തിനു സഹായിക്കുന്ന വൈറ്റമിൻ എ, ഡി, ഇ, കെ എന്നിവയും നെയ്യിൽ ഉണ്ട്. കുട്ടികളുടെ ഭക്ഷണത്തിൽ, പരിപ്പ്, റോട്ടി, ചോറ് ഇവയുടെയൊപ്പം ദിവസവും ഒരു ടീസ്പൂൺ നെയ്യും ഉള്‍പ്പെടുത്താവുന്നതാണ്.
2. ബജ്റ, മില്ലറ്റ്
തണുപ്പുകാലത്തെ ഒരു സൂപ്പർ ഫുഡ് ആണ് ബജ്റ. തലച്ചോറിന്റെ വികാസത്തിന് ഇത് സഹായിക്കും. ബി വൈറ്റമിനുകൾ പോലുള്ള അവശ്യ പോഷകങ്ങൾ ബജ്റയിലുണ്ട്. തലച്ചോറിൽ ഊർജം ഉൽപാദിപ്പിക്കാനും ബൗദ്ധിക പ്രവർത്തനങ്ങൾക്കും ആവശ്യമായ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. മില്ലറ്റുകൾ സാവധാനത്തിൽ മാത്രമേ ഊർജം പുറന്തള്ളുകയുള്ളൂ. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. മില്ലറ്റിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാതെ സംരക്ഷിക്കുന്നു.
3. മഞ്ഞൾ
ഓർമശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഓക്സീകരണ സമ്മർദം കുറയ്ക്കാനും മഞ്ഞൾ സഹായിക്കും. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിൻ, വളരുന്ന കുട്ടികളിൽ പഠനത്തിനുള്ള കഴിവ് വർധിപ്പിക്കും. പച്ചക്കറികളിലും സൂപ്പിലും മാംസാഹാരങ്ങളിലും ഒരു നുള്ള് മഞ്ഞൾ ഇടാം. ഇത് കുട്ടികളിലെ ബൗദ്ധികാരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും.
4. വാൾനട്ട്
കുട്ടികളിലെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് വാൾനട്ട്. ഇതിൽ ധാരാളം ഒമേഗ ഫാറ്റി ആസിഡ് ഉണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. വൈറ്റമിൻ ഇ, ബി, ഫോളേറ്റ്, മറ്റ് ധാതുക്കൾ എന്നിവയും വാൾനട്ടിലുണ്ട്. ബൗദ്ധിക വളർച്ചയ്ക്കും ഓർമശക്തി വർധിപ്പിക്കാനും നാഡികളുടെ ആരോഗ്യത്തിനും വാൾനട്ട് സഹായിക്കും. വാൾനട്ടിൽ ഫ്ലേവനോയ്ഡുകളും പ്രോട്ടീൻ പെപ്റ്റൈഡുകളും ഉണ്ട്. ഇവ ഒരുമിച്ച് ചേർന്ന് ഓർമശക്തിയും ഏകാഗ്രതയും വർധിപ്പിക്കും.
5. തൈര്
നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. കാത്സ്യം, വൈറ്റമിന്‍ ബി12, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ ഇവ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് തലച്ചോറിന്റെ വികാസത്തിനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും. തൈരിൽ ധാരാളം പ്രോബയോട്ടിക്കുകൾ ഉണ്ട്. ഇവ ഉദരാരോഗ്യം ശക്തിപ്പെടുത്തും. മനോനില മെച്ചപ്പെടുത്താനും മാനസികമായ വ്യക്തത ലഭിക്കാനും തൈര് സഹായിക്കും. തൈരിലടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തും.
6. ഉലുവയും ചീരയും
ചീരയിൽ ധാരാളം അയൺ, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളമായുണ്ട്. ഇവ തലച്ചോറിലേക്ക് ഓക്സിജൻ നൽകുക വഴി ബൗദ്ധിക പ്രവർത്തനങ്ങൾ കൂട്ടുകയും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഉലുവയിലയിലും അയൺ ധാരാളമായുണ്ട്. ഇത് അരുണരക്താണുക്കളുടെ രൂപീകരണത്തിന് ആവശ്യമാണ്. ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും.
7. ബദാം
കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും വൈറ്റമിൻ ഇ യും ബദാമിൽ ധാരാളമുണ്ട്. ബദാമിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നാഡികളുടെ ആരോഗ്യത്തിനും സഹായിക്കുന്ന റൈബോഫ്ലേവിൻ, എൽ- കാർനിറ്റൈൻ എന്നിവ ഉണ്ട്. ഇത് കുട്ടികളിലെ ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തും. ഈ പോഷകങ്ങൾ ഓർമശക്തി നിലനിർത്തുകയും ഓക്സീകരണസമ്മർദത്തില്‍ നിന്ന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ബദാം രാത്രി വെള്ളത്തിലിട്ട് കുതിർത്ത ശേഷം പിറ്റേന്ന് കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും.