‘ഫോൺ കിട്ടാതെയാകുമ്പോൾ വാശിയും അസ്വസ്ഥതയും’; കുട്ടികളില്‍ സ്ക്രീൻ ടൈം കൂടുന്നു, കണ്ടുപിടിക്കാൻ 7 വഴികൾ How to Identify Smartphone Addiction in Children
കോവിഡ് കാലഘട്ടത്തിന് ശേഷം കുട്ടികളിൽ സ്മാർട്ട്ഫോൺ ഉപയോഗം വർധിച്ചതും അതുമൂലമുണ്ടാകുന്ന മാനസിക-ശാരീരിക പ്രശ്നങ്ങളും മാതാപിതാക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കുട്ടികൾ ഫോണിന് അടിമകളായിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള വഴികളും അവලിലുടെയുള്ള പ്രതിവിധികൾ ഇക്കാലത്ത് വളരെ പ്രധാനമാണ്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് സ്ക്രീൻ ടൈം നിജപ്പെടുത്തേണ്ടതും, ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും ഫോൺ ഉപയോഗിക്കാതിരിക്കാൻ കർശന നിയമങ്ങൾ നടപ്പിലാക്കേണ്ടതും അത്യാവശ്യമാണ്. മാതാപിതാക്കളുടെ ശ്രദ്ധയും കൃത്യമായ നിരീക്ഷണവും ഉണ്ടെങ്കിൽ മാത്രമേ കുട്ടികളെ ഡിജിറ്റൽ അഡിക്ഷനിൽ നിന്നും സുരക്ഷിതമായി സംരക്ഷിക്കാൻ സാധിക്കൂ.

സ്മാർട്ട്ഫോൺ ഉപയോഗം കുട്ടികളിലുണ്ടാകുന്ന ശാരീരിക- മാനസിക പ്രശ്‌നങ്ങളെ മുൻനിർത്തി അതു നിയന്ത്രിക്കുന്നതിനുള്ള വഴികൾ ആലോചിച്ചു കൊണ്ടിരിക്കുകയാണ് ഒട്ടുമിക്ക മാതാപിതാക്കളും. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ വന്നതോടെ കുട്ടികൾക്ക് സ്വതന്ത്രമായി ഫോൺ നൽകേണ്ട അവസ്ഥയായി. ഇത് സ്‌ക്രീൻ ടൈം വർധിപ്പിച്ചു. എങ്കിലും ഇക്കാര്യത്തിൽ ബുദ്ധിപൂർവമായ നിയന്ത്രണം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.
കുട്ടികൾ സ്മാർട്ട്ഫോണിന് അടിമകളാകാത്ത അത്രയും കാലം ഫോണിന്റെ ഉപയോഗം കൊണ്ടു ദോഷമില്ല. എന്നാൽ മക്കൾ സ്മാർട്ട്ഫോണിന് അടിമകളാണോ എന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. അല്പം ക്ഷമയും നിരീക്ഷണവും ഉണ്ടെങ്കിൽ ഏതൊരു മാതാപിതാക്കൾക്കും ഇത് കണ്ടെത്താനാകും. സ്മാർട്ട്ഫോണിന്റെ അമിതോപയോഗം മനസിലാക്കാൻ താഴെ പറയുന്ന വഴികൾ പരീക്ഷിക്കാം.
1. ഫോൺ കയ്യിൽ കിട്ടാതെയാകുമ്പോൾ കുട്ടികൾ അനിയന്ത്രിതമായി വാശി പിടിക്കുകയും അസ്വസ്ഥത കാണിക്കുകയും ചെയ്യുന്നു.
2. സോഷ്യൽ മീഡിയയോട് താല്പര്യം കാണിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകൾ, ഇന്‍സ്റ്റാഗ്രാം എന്നിവയിൽ സജീവമാകുന്നു.
3. ഫോൺ കയ്യിലുള്ളപ്പോൾ ചുറ്റും നടക്കുന്നതൊന്നും അറിയാതെ പോകുന്നു. അമ്മ വിളിച്ചാൽ പോലും അത് ശ്രദ്ധിക്കുന്നില്ല.
4. നോട്ടിഫിക്കേഷനുകൾ വരുമ്പോൾ ഉടനടി ഫോണിന്റെ അരികിലേക്ക് ഓടുന്നു.
5. ഉറങ്ങാൻ കിടക്കുമ്പോഴും ഉണർന്ന ഉടനെയും ഫോൺ നോക്കുന്നു.
6. ഒരു കാരണവും കൂടാതെ ഇടയ്ക്കിടെ മാതാപിതാക്കളുടെ ഫോണുകൾ പരിശോധിക്കുന്നു
7. പഠനസംബന്ധമായ കാര്യങ്ങൾക്ക് ടെക്സ്റ്റ് ബുക്കിനേക്കാൾ ഏറെ ആപ്പുകളെ ആശ്രയിക്കുന്നു
ഇപ്പറഞ്ഞ അവസ്ഥകളിൽ നിങ്ങളുടെ കുട്ടി എത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും അവര്‍ സ്മാർട്ട്ഫോണിനു അഡിക്റ്റായിക്കൊണ്ടിരിക്കുകയാണ്. തിരുത്തൽ അനിവാര്യമാണ്. അതിനാൽ കുട്ടികളുടെ സ്‌ക്രീൻ ടൈമിങ് കുറച്ച് മറ്റു പ്രവർത്തികളിലേക്ക് വഴിമാറ്റി വിടാം.
സ്‌ക്രീൻ ടൈം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
∙ വിഡിയോ ചാറ്റിങ് അല്ലാതെ 18 മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് ഒരു സ്ക്രീനും പരിചയപ്പെടുത്തരുത് (ഫോൺ, ടിവി ഉൾപ്പെടെ). 18 മുതല്‍ 24 മാസം പ്രായമുള്ള കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ പരിചയപ്പെടുത്തുന്ന രക്ഷിതാക്കൾ ഉന്നത നിലവാരമുള്ള ഉള്ളടക്കം മാത്രമേ അവതരിപ്പിക്കാവൂ. അവരുടെ പ്രായത്തിനു യോജിച്ച ഉള്ളടക്കം അവതരിപ്പിക്കാം. അത് അവർക്കു മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
∙ 2 മുതൽ 5 വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂർ വീതം സ്ക്രീൻ അനുവദിക്കാം. അതും അവർ നിലവാരമുള്ള ഉള്ളടക്കം മാത്രമേ കാണുന്നുള്ളൂ എന്നുറപ്പു വരുത്തണം. രക്ഷിതാവു കുട്ടിയോടൊപ്പം സ്ക്രീനിനു മുന്നിലുണ്ടാവണം. വിശദീകരിച്ചുകൊടുക്കേണ്ട കാര്യങ്ങൾ വിശദമാക്കണം. സ്ക്രീനിൽ കണ്ട കാര്യങ്ങൾ തന്റെ ചുറ്റുപാടിൽ പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും വേണം.
∙ 6 വയസ്സ് മുതലുള്ള കുട്ടികൾക്ക് അൽപം കൂടി സമയം അനുവദിക്കാം. എന്നാൽ, സ്ക്രീനിനു മുന്നിൽ ചിലവഴിക്കുന്ന സമയം കുട്ടികളുടെ മറ്റു കാര്യങ്ങൾക്കു തടസ്സമാകുന്നില്ല എന്നുറപ്പുവരുത്തണം. പുറത്തു കളിക്കാൻ പോകുന്നത് ഒഴിവാക്കി ടിവി കാണാൻ അനുവദിക്കരുത് എന്നു ചുരുക്കം. ഉറക്കത്തിനും വിഘാതമാകരുത്.
∙ കുട്ടികൾ ഉൾപ്പെടെ വീട്ടിൽ എല്ലാവർക്കുമായി സ്ക്രീൻ ഫ്രീ സമയം നിശ്ചയിക്കുക. പ്രത്യേകിച്ചു ഭക്ഷണം കഴിക്കുന്ന സമയത്തും യാത്രയിലും മറ്റും ആരും സ്ക്രീൻ ഉപയോഗിക്കാൻ പാടില്ല എന്നു കർശന നിയമം ഉണ്ടാക്കണം. രക്ഷിതാക്കൾ തന്നെ ഇതു കർശനമായി പാലിച്ചു മാതൃകയാവുകയും വേണം.
∙ 13 വയസ്സിനു ശേഷം മാത്രം സോഷ്യൽ മീഡിയ എന്ന നയത്തിൽ നിന്നു പിന്നോട്ടു പോകരുത്. ഓൺലൈൻ പൗരത്വത്തെപ്പറ്റിയും അതിന്റെ ഉത്തരവാദിത്വത്തെപ്പറ്റിയും അതിലെ അപകടങ്ങളെപ്പറ്റിയും വ്യക്തമായ ധാരണയും ബോധ്യവും വന്നതിനു ശേഷം മാത്രം കുട്ടികൾക്ക് സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രവേശനം അനുവദിക്കുക. സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നിർദേശങ്ങൾ നൽകുകയും നിരീക്ഷിക്കുകയും ചെയ്യണം.