സിസേറിയൻ കഴിഞ്ഞപ്പോൾ ശക്തമായ വിറയൽ! എന്തുകൊണ്ടാണ് ഇങ്ങനെ ഷിവറിങ് വരുന്നത്? Why Shivering Happens After Cesarean Delivery
പ്രസവത്തിന് തൊട്ടുപിന്നാലെ സ്ത്രീകൾ അനുഭവിക്കുന്ന ശക്തമായ വിറയലിനെ പോസ്റ്റ്പാർടം ചിൽസ് എന്ന് വിളിക്കുന്നു. ഹോർമോണുകളുടെ പെട്ടെന്നുള്ള വ്യതിയാനങ്ങൾ, എപിഡ്യൂറൽ അല്ലെങ്കിൽ സ്പൈനൽ അനസ്തേഷ്യ മരുന്നുകൾ, പ്രസവസമയത്തുണ്ടാകുന്ന രക്തനഷ്ടം, നാഡീവ്യൂഹത്തിന്റെ പ്രതികരണങ്ങൾ എന്നിവയാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമാകുന്നത്. ഇതിന് സാധാരണയായി പ്രത്യേക മരുന്നുകൾ ആവശ്യമില്ലെങ്കിലും, കട്ടിയുള്ള ബ്ലാങ്കറ്റ് കൊണ്ടോ വാമർ കൊണ്ടോ ചൂട് നൽകുകയും ഉണങ്ങിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയും വേണം. കുഞ്ഞിനെ അമ്മയുടെ നെഞ്ചോട് ചേർത്തു കിടത്തുന്നത് ശരീരനില ക്രമീകരിക്കാൻ സഹായിക്കും. എന്നാൽ വിറയലിനോടൊപ്പം ഉയർന്ന പനി, കഠിനമായ വയറുവേദന, ദുർഗന്ധമുള്ള ഡിസ്ചാർജ് എന്നിവ ഉണ്ടായാൽ അത് അണുബാധയുടെ ലക്ഷണമാകാം എന്നതിനാൽ വിദഗ്ദ്ധ വൈദ്യസഹായം തേടേണ്ടതാണ്.

Q. 25 വയസ്സ്. സിസേറിയൻ കഴിഞ്ഞപ്പോൾ ശക്തമായ വിറയൽ വന്നു. ബ്ലാങ്കറ്റ് പുതച്ചിട്ടും വിറയൽ കുറയാൻ സമയമെടുത്തു. എന്തുകൊണ്ടാണ് ഇങ്ങനെ ഷിവറിങ് വരുന്നത് ?- മിത്ര, കാർത്തികപ്പള്ളി
A. പ്രസവം കുഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ ഏകദേശം 50% സ്ത്രീകളിലും വിറയലുണ്ടാകാറുണ്ട്. പോസ്റ്റ്പാർടം ചിൽസ് എന്നാണിതിനു പറയുന്നത്. ഏതാനും നിമിഷങ്ങൾ മുതൽ ഒരു മണിക്കൂർ വരെ ഷിവറിങ് നീണ്ടുനിൽക്കാം. കാരണങ്ങൾ നോക്കാം.
∙ പ്രസവശേഷം ഈസ്റ്ററജൻ, പ്രൊജസ്ട്രോണ്‍, അഡ്രിനാലിൻ എന്നീ ഹോർമോണുകളുടെ അളവ് പെട്ടെന്നു കുറയുന്നതു ശരീരത്തിന്റെ താപനിലയെ ബാധിക്കുകയും വിറയലിനു കാരണമാകുകയും ചെയ്യും.
∙ പ്രസവസമയത്തു നൽകുന്ന എപിയൂഡറൽ/ സ്പൈനൽ അനസ്തേഷ്യ മരുന്നുകൾ, പ്രസവാനന്തരം ബ്ലീഡിങ് പ്രതിരോധിക്കുന്നതിനായി നൽകുന്ന മരുന്നുകൾ തുടങ്ങിയവയുടെ പാർശ്വഫലമായും ഷിവറിങ് വരാം.
∙ പ്രസവസമയത്തു രക്തവും മറ്റു ദ്രാവകങ്ങളും നഷ്ടപ്പെടുന്നതും ശരീരത്തിന്റെ താപനില താഴ്ത്താം.
∙ പ്രസവത്തിന്റെ സമ്മർദത്തോടു നാഡീവ്യൂഹത്തിന്റെ പ്രതികരണവും കാരണമാകാം.
പോസ്റ്റ് പാർട്ടം ചിൽസിനു മരുന്നുകളുടെ ആവശ്യമില്ല. പക്ഷേ, പരിചരണം വേണം. ചൂട് നൽകാനായി അമ്മയെ കട്ടിയുള്ള ബ്ലാങ്കറ്റ് / വാമർ കൊണ്ടു പുതപ്പിക്കാം. പ്രസവസമയത്തു വിയർപ്പോ മറ്റു ദ്രാവകങ്ങളോ കൊണ്ട് നനഞ്ഞിട്ടുണ്ടെങ്കിൽ അവ മാറ്റി ഉണങ്ങിയ വസ്ത്രങ്ങൾ ധരിപ്പിക്കുക. എപിഡ്യൂറൽ/ സ്പൈനൽ അനസ്തേഷ്യ നൽകിയതിനു ശേഷമുള്ള വിറയലാണെങ്കിൽ മരുന്നുകൾ നൽകാറുണ്ട്. കുടിക്കാൻ സാധിക്കുന്ന അവസ്ഥയിലാണെങ്കിൽ ചൂടുള്ള പാനീയങ്ങൾ ഡോക്ടറുടെ നിർദേശാനുസരണം നൽകാം. കുഞ്ഞിനെ അമ്മയുടെ നെഞ്ചോട് ചേർത്തു കിടത്തുന്നത് അമ്മയുടെ ശരീരാപനില ക്രമീകരിക്കാനും സഹായിക്കും.
നേരിയ പനി, പ്രസവവേദനയ്ക്കു സമാനമായ വേദന, മാനസികപിരിമുറുക്കം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും പ്രസവശേഷം കണ്ടുവരാറുണ്ട്.
വിറയൽ സാധാരണമാണെങ്കിലും അണുബാധയുടെ ലക്ഷണമാണോ എന്നു തിരിച്ചറിയണം. 100.40Fനു മുകളിലുള്ള പനി, അതികഠിനമായ വയറുവേദന, ദുർഗന്ധമുള്ള ഡിസ്ചാർജ്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, വയറിളക്കം എന്നിവ അണുബാധയുടെ ലക്ഷണമാകാം.