പൂര്‍ണ ആരോഗ്യവാനായ കുഞ്ഞ് രാത്രി ഉറങ്ങി പുലര്‍ച്ചെ മരിച്ചു കിടക്കുന്ന അവസ്ഥയാണ് സിഡ്സ് അഥവാ സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം. ശ്വസനം നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ തകരാറുകളാണ് ഇതിന്റെ പ്രധാന കാരണം. ഗര്‍ഭകാലത്തെ പുകവലി, മദ്യപാനം, മാസം തികയാതെയുള്ള പ്രസവം എന്നിവ സിഡ്സ് സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ മുലപ്പാല്‍ കുടിക്കുന്ന കുട്ടികളിലും സൂത്തർ ഉപയോഗിക്കുന്നവരിലും ഈ അപകടസാധ്യത കുറവാണ്. കുഞ്ഞുങ്ങളെ കമിഴ്ത്തിക്കിടത്താതിരിക്കുക, കട്ടിയുള്ള കിടക്കയില്‍ കിടത്തുക, മുഖം തുണികൊണ്ട് മറയ്ക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകളിലൂടെ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കും.

പൂര്‍ണ ആരോഗ്യവാനായി രാത്രി ഉറങ്ങിയ കുട്ടി പുലര്‍ച്ചെ മരിച്ചു കിടക്കുന്ന സങ്കടകരമായ അവസ്ഥയുണ്ടാകാം. ഇതാണ് സിഡ്സ് (SIDS-Sudden Infant Death Syndrome). ശ്വസനം നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ തകരാറോ വളര്‍ച്ചക്കുറവോ ആണ് ഇതിനു അടിസ്ഥാന കാരണം.

ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള കുട്ടികളിലാണ് സാധാരണ ഇതു സംഭവിക്കാറ്. ഗര്‍ഭാവസ്ഥയിലുള്ള അമ്മയുടെ പുകവലി, മദ്യപാനം, മാസം തികയാതെയുള്ള പ്രസവം, ജനിക്കുമ്പോഴുള്ള തൂക്കക്കുറവ് എന്നിവ സിഡ്സ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികളിലും കരച്ചിൽ ശമിപ്പിക്കാനായി വായിൽ വച്ചുകൊടുക്കുന്ന സൂത്തർ (Soother) ഉപയോഗിക്കുന്ന കുട്ടികളിലും ഇതിനു സാധ്യത കുറവായാണ് കാണുന്നത്.

ADVERTISEMENT

എൺപതുകളില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം മരണം വളരെ ഏറെയായിരുന്നു. കുട്ടികള്‍ കമിഴ്ന്നു കിടന്നുറങ്ങുന്നതാണ് ഇതിന് ഒരു പ്രധാന കാരണമായി കണ്ടെത്തിയത്. ഒന്നര വര്‍ഷത്തിനു മുൻപ് പൂണെയില്‍ ഇതുപോലൊരു സംഭവമുണ്ടായപ്പോൾ അച്ഛൻ കുട്ടിക്കു കാർഡിയാക് മസാജ് നൽകി ജീവൻ രക്ഷിച്ച സംഭവത്തോടെ ഈ അവസ്ഥയ്ക്കു വലിയ പ്രചാരം കിട്ടി. ഇത്തരം മരണം ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം. 

∙ കുഞ്ഞിനെ കമിഴ്ത്തിക്കിടത്തി ഉറക്കരുത്.

ADVERTISEMENT

∙ താരതമ്യേന കട്ടിയുള്ള കിടക്കയില്‍ വേണം കുട്ടിയെ കിടത്താന്‍.

∙ കുഞ്ഞിനെ അച്ഛനും അമ്മയും കിടക്കുന്ന കട്ടിലില്‍ കൂടെ കിടത്താതെ ആ മുറിയില്‍ തന്നെ മറ്റൊരു കട്ടിലിലോ തറയിലോ വേണം കുഞ്ഞിനെ കിടത്തിയുറക്കാന്‍.

ADVERTISEMENT

∙ കുഞ്ഞു കിടക്കുന്നിടത്ത് വളരെ മൃദുവായ തലയിണകളോ പഞ്ഞി കൊണ്ടുള്ള കളിപ്പാട്ടങ്ങളോ വയ്ക്കാന്‍ പാടില്ല.

∙ കുഞ്ഞിന്റെ മുഖം ഒരിക്കലും തുണികൊണ്ട് മറയ്ക്കരുത്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. എസ്. ഹരികൃഷ്ണൻ, പ്രഫസർ, കാർഡിയോളജി. ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, തിരുവനന്തപുരം

Why Healthy Babies Die In Their Sleep:

SIDS refers to the tragic and sudden death of a seemingly healthy infant during sleep. This condition is primarily linked to abnormalities or developmental delays in the brain's nervous system that control breathing. Typically, this syndrome affects infants between one month and one year of age. Risk factors include maternal smoking or alcohol consumption during pregnancy, premature birth, and low birth weight. Conversely, breastfeeding and the use of pacifiers have been associated with a lower risk of occurrence. Preventive measures include ensuring babies sleep on their backs on firm mattresses rather than their stomachs. Parents should also avoid sharing a bed with the infant and keep soft objects or face coverings away from the sleeping area.

ADVERTISEMENT