കുട്ടികളിലെ പഞ്ചേന്ദ്രിയങ്ങളായ കാഴ്ച, കേൾവി, സ്പർശം, ഗന്ധം, രുചി എന്നിവയുടെ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വഴികൾ ഈ ലേഖനം വിശദീകരിക്കുന്നു. സ്പർശനശേഷി കൂട്ടാനായി പ്രകൃതിയിലേക്കിറങ്ങാനും വിവിധ വസ്തുക്കൾ തൊട്ടറിഞ്ഞും ഗോതമ്പുമാവ് കൊണ്ടുള്ള കളികളിലൂടെയും കുട്ടികളെ സഹായിക്കാം. ഗന്ധം തിരിച്ചറിയാനായി പഴങ്ങളുടെയും പൂക്കളുടെയും മണം കണ്ടെത്താനും രുചി തിരിച്ചറിയാനായി വിവിധ പഴങ്ങൾ രുചിച്ചുനോക്കാനും പ്രോത്സാഹിപ്പിക്കാം. കേൾവിശക്തി വർദ്ധിപ്പിക്കാനായി സംഗീതം പഠിക്കുന്നത് ഏറ്റവും ഉത്തമമാണ്, പ്രത്യേകിച്ച് ആറ്-ഏഴ് വയസ്സിൽ. കാഴ്ചശക്തി മെച്ചപ്പെടുത്താനായി നിറങ്ങൾ പഠിപ്പിക്കുകയും പ്രകൃതിയിലെ നിറങ്ങളെക്കുറിച്ചും നിറങ്ങളുടെ കൂടിച്ചേരലിനെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചിത്രങ്ങൾക്ക് നിറം നൽകാൻ സഹായിക്കുകയും ചെയ്യാം.

കുട്ടികളിലെ കാഴ്ച, കേള്‍വി, സ്പര്‍ശം, ഗന്ധം, രുചി എന്നീ പഞ്ചേന്ദ്രിയങ്ങളുടെ കാര്യശേഷി മെച്ചപ്പെടുന്നതിനുള്ള വഴികള്‍ അറിയാം. 

1. സ്പര്‍ശം - ഇടയ്ക്കു കുറച്ചു നേരം പ്രകൃതിയിലിറങ്ങി മണ്ണില്‍ നടക്കാന്‍ കുട്ടിയെ അനുവദിക്കണം. പലതരത്തിലുള്ള വസ്തുക്കളെ സ്പര്‍ശത്തിലൂടെ തിരിച്ചറിയാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഗോതമ്പ് മാവ് കൊണ്ട് രൂപങ്ങളുണ്ടാക്കാന്‍ കുട്ടിയെ സഹായിക്കുക. മാവ് കുഴച്ച് ഇഷ്ടമുള്ള രൂപമുണ്ടാക്കാന്‍ ശ്രമിക്കുന്നതിലൂടെ കുഞ്ഞ് സ്പര്‍ശത്തിന്റെ വിവിധ തലങ്ങള്‍ മനസിലാക്കും. പല രൂപത്തിലുള്ള കല്ലുകള്‍ ശേഖരിക്കാനും അവയുടെ രൂപത്തിന്റെ പ്രത്യേകത തൊട്ടു മനസ്സിലാക്കാനും കുട്ടികളെ സഹായിക്കണം.

ADVERTISEMENT

2. ഗന്ധം - പലതരം പഴങ്ങളുടെ ഗന്ധം തിരിച്ചറിയാന്‍ കുട്ടിയെ സഹായിക്കുക. ഗന്ധത്തിലൂടെ ഏതു പൂവാണെന്നു കുട്ടി തിരിച്ചറിയുമോയെന്നു കളിയിലൂടെ പരിശോധിക്കാം. ഗന്ധത്തിലൂടെ ഭക്ഷണമെന്തെന്നു തിരിച്ചറിയാനും ഇതുപോല കുട്ടിയെ സഹായിക്കണം.

3. രുചി - ഞാലിപ്പൂവനും പൂവമ്പഴവും തൊലി നീക്കി നല്‍കി അതു രുചിച്ച ശേഷം ഏതു പഴമാണെന്നു തിരിച്ചറിയാന്‍ കുട്ടിയോടു പറയാം. പലതരം പഴങ്ങള്‍ ഇങ്ങനെ തൊലി നീക്കി നല്‍കണം. രുചിച്ചു നോക്കി ഓരോന്നും ഏതു പഴമെന്നു തിരിച്ചറിഞ്ഞു പറയാന്‍ കുട്ടിയെ സഹായിക്കണം.

ADVERTISEMENT

4. കേള്‍വി - കേള്‍വിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു സംഗീതം പഠിക്കുന്നതാണ് ഉത്തമം. ക്ളാസിക്കല്‍ സംഗീതം, ഉപകരണസംഗീതം എന്നിവ പഠിക്കുന്നതു ശബ്ദങ്ങളുടെ വിവിധ തലങ്ങള്‍ തിരിച്ചറിയുന്നതിനു സഹായിക്കും. പരിശീലനം കിട്ടിയാല്‍ മാത്രമേ ഇത്തരം ശബ്ദതലങ്ങള്‍ തിരിച്ചറിയാനാവൂ. ആറ്-ഏഴ് വയസ് പ്രായത്തില്‍ സംഗീതം പഠിക്കുന്നതാണു കൂടുതല്‍ പ്രയോജനം ചെയ്യുക. ശബ്ദങ്ങളുടെ വ്യതിയാനം കൃത്യമായി തിരിച്ചറിയാന്‍ ഇതു സഹായിക്കും.

5. കാഴ്ച - ചെറിയ കുട്ടികളെ നിറങ്ങള്‍ പഠിപ്പിച്ച ശേഷം ഇടയ്ക്കിടെ ഓരോ സാധനവും കാണിച്ച് ഏതു നിറമാണെന്നു ചോദിക്കുക. പുറത്തേക്കു കൂട്ടിക്കൊണ്ടു പോയി പ്രകൃതിയിലുള്ള ചെടികളുടെയും പൂക്കളുടെയും നിറമേതെന്നു ചോദിക്കാം. നിറങ്ങളുടെ കോംമ്പിനേഷന്‍ കുട്ടികളെ പഠിപ്പിക്കണം. രണ്ടു നിറങ്ങള്‍ ചേരുമ്പോള്‍ വേറെ നിറങ്ങളുണ്ടാകുമെന്നതു കുട്ടിയെ ഉദാഹരണ സഹിതം കാണിച്ച് അറിവ് പകരാം. ചിത്രങ്ങള്‍ക്കു നിറം നല്‍കാന്‍ കുട്ടിയെ സഹായിക്കാം. ആകാശത്തിന് നീല നിറമാണു നല്‍കേണ്ടതെന്നതു പോലെയുള്ള കാര്യങ്ങള്‍ കുട്ടി ഇതിലൂടെ തിരിച്ചറിയും.

ADVERTISEMENT
Fun Ways to Improve Your Child's Sensory Skills:

Sensory development is crucial for children's overall growth, focusing on enhancing their five senses through various activities. Encouraging children to interact with nature and different textures can improve their sense of touch, while games involving identifying fruits and flowers by smell can boost their olfactory skills. Exploring different tastes by identifying fruits helps develop their palate. Learning music, especially classical and instrumental, at a young age is highly beneficial for auditory development by distinguishing sound variations. Finally, teaching children colors through everyday objects and nature, and explaining color combinations, sharpens their visual perception. These methods contribute to a well-rounded sensory experience for young minds, aiding in cognitive and physical development. Parents can actively engage their children in these sensory enrichment activities to foster their learning and exploration.

ADVERTISEMENT