കാലയളവു കഴിഞ്ഞും കോപ്പർ ടി നീക്കിയില്ലെങ്കിൽ? വീണ്ടും ഗർഭധാരണം നടക്കുമോ? അറിയാം ഇക്കാര്യങ്ങള് What Happens If You Don't Remove an Expired Copper T?
കോപ്പർ ടിയുടെ കാലാവധി കഴിഞ്ഞാലും അത് നീക്കം ചെയ്യാതിരുന്നാൽ ഗർഭനിരോധന ശേഷി കുറയുകയും ഗർഭധാരണ സാധ്യത കൂടുകയും ചെയ്യും. കൂടാതെ, കോപ്പർ ടി സ്ഥാനഭ്രംശം സംഭവിച്ച് ഗർഭപാത്ര ഭിത്തിയിൽ തറയുകയോ, അണുബാധ, രക്തസ്രാവം പോലുള്ള സങ്കീർണതകൾക്ക് കാരണമാവുകയോ ചെയ്യാം. ഇത് നീക്കം ചെയ്യാൻ ശസ്ത്രക്രിയകൾ വേണ്ടിവരും. ആദ്യ കുഞ്ഞിന് ഏഴുമാസം പ്രായമുള്ള ഒരു അമ്മയ്ക്ക് രണ്ടാമത് ഗർഭിണിയായിരിക്കുമ്പോൾ ആദ്യ കുഞ്ഞിന് മുലയൂട്ടുന്നത് സാധാരണ ഗർഭകാലത്ത് പ്രശ്നമില്ലെങ്കിലും, ഗർഭകാല ഹോർമോൺ വ്യതിയാനങ്ങൾ കാരണം മുലപ്പാലിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. സങ്കീർണ്ണമായ ഗർഭകാലങ്ങളിൽ മുലയൂട്ടുന്നത് നേരത്തെയുള്ള പ്രസവവേദനയ്ക്ക് കാരണമായേക്കാം. മുലയൂട്ടുന്ന ഗർഭിണികൾക്ക് അധിക പോഷകാഹാരവും ഊർജ്ജവും ആവശ്യമാണ്. മുലപ്പാലിന്റെ അളവിലും രുചിയിലുമുണ്ടാകുന്ന മാറ്റങ്ങൾ കാരണം കുട്ടി സ്വയം മുലകുടി നിർത്താനും സാധ്യതയുണ്ട്.

കാലയളവ് കഴിഞ്ഞും കോപ്പർ ടി റിമൂവ് ചെയ്യാതിരുന്നാൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമോ ? -രൂപശ്രീ, കക്കാട്
ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുന്ന ഗർഭനിരോധന മാർഗമാണ് കോപ്പർ ടി. കോപ്പർ ടിയുടെ കാലയളവ് അഞ്ചു മുതൽ 10 വർഷം വരെയാണ്. പല തരം കോപ്പർ ടി ഉണ്ട്. CuT375 ന്റെ കാലയളവ് അഞ്ചു വർഷവും CuT380യുടേത് 10 വർഷവുമാണ്. ഈ കാലയളവിൽ 99 ശതമാനം ഫലപ്രദമാണ് കോപ്പർ ടി.
കോപ്പർ ടിയിൽ അടങ്ങിയ കോപ്പർ ഗർഭപാത്രത്തിനുള്ളിലെ ലൈനിങ്ങിനെയും മറ്റും ഗർഭധാരണത്തിന് അനുയോജ്യമല്ലാതെയാക്കി മാറ്റി പ്രഗ്‌നൻസിയെ തടയുകയാണു ചെയ്യുന്നത്. എന്നാൽ കാലയളവു കഴിഞ്ഞും കോപ്പർ ടി ഉള്ളിൽ കിടക്കുകയാണെങ്കിൽ ഗർഭധാരണം തടയാനുള്ള അതിന്റെ ശേഷി കുറയുന്നു. അങ്ങനെ ഗർഭധാരണം നടക്കാനുള്ള സാധ്യത കൂടുന്നു.
കോപ്പർ ടി വർഷങ്ങളായി ഉള്ളിൽ കിടന്നാൽ ചിലപ്പോൾ ചില സങ്കീർണതകൾ ഉണ്ടാക്കാം. സ്ഥാനചലനം സംഭവിച്ചാൽ കോപ്പർ ടി പുറത്തെടുക്കാൻ പ്രയാസം നേരിടാം. കോപ്പര്‍ ടി എൻഡോമെട്രിയൽ കാവിറ്റിയുടെ ഉള്ളിൽ ചെരിഞ്ഞു കിടക്കാനും ചിലപ്പോൾ ഗർഭപാത്ര ഭിത്തിയിൽ തറച്ചിരിക്കാനും സാധ്യതയുണ്ട്. വളരെ അപൂർവമായി ഗർഭപാത്രത്തിന്റെ ഭിത്തി തുളച്ചു പുറത്തുവന്നു കുടലിലോ മൂത്രസഞ്ചിയിലോ തറയ്ക്കാനും അപകടമുണ്ടാകാനും ഇടയുണ്ട്. വയറ്റിനുള്ളിൽ അണുബാധ, ഇൻഫ്ലമേറ്ററി റിയാക്ഷൻ, ഗർഭപാത്രത്തിനുള്ളിൽ ഇൻഫെക്‌ഷൻ, ബ്ലീഡിങ് തുടങ്ങിയ സങ്കീർണതകളും ഉണ്ടാകാം.ഇതു പിന്നീട് നീക്കം ചെയ്യാൻ ഹിസ്റ്ററോസ്കോപി, ലാപ്രോസ്കോപി, ലാപറോടമി തുടങ്ങിയ സർജിക്കൽ രീതികൾ വേണ്ടിവരും.
മാസമുറ നിലച്ചവരിൽ ഇങ്ങനെ മറന്നുപോയ കോപ്പർ ടി കാരണം രക്തസ്രാവം, അണുബാധ എന്നിവ ഉണ്ടാകാനുമിടയുണ്ട്.
ആദ്യ കുഞ്ഞിന് ഏഴു മാസം പ്രായം. ഞാൻ രണ്ടാമതു ഗർഭിണിയാണ്. ഇനി മൂത്ത കുഞ്ഞിനു പാലു കൊടുക്കാമോ ? - സ്വപ്ന, കുമാരനല്ലൂർ
അമ്മയ്ക്കും കുഞ്ഞിനും സങ്കീർണതകൾ ഇല്ലാത്ത നോർമൽ പ്രഗ്‌നൻസിയിൽ ആദ്യ മാസങ്ങളിൽ മുലയൂട്ടുന്നതിനു തടസ്സമില്ല. എങ്കിലും ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ കാരണം മുലപ്പാലിന്റെ അളവു കുറഞ്ഞു വരികയും ഗർഭകാലം നാല് – അഞ്ച് മാസം (20 ആഴ്ച) ആകുമ്പോഴേക്കും അളവു തീരെ കുറഞ്ഞു കൊളസ്ട്രം പോലെയാവുകയും ചെയ്യും. ഇതു കുഞ്ഞിന് വിശപ്പടക്കാൻ മതിയാവുകയില്ല. അതിനാൽ കുഞ്ഞിനു മറ്റ് ആഹാരങ്ങൾ നൽകേണ്ടിവരും.
എന്നാൽ കോംപ്ലിക്കേഷൻ ഉള്ള ഗർഭിണികളിൽ അതായത് മുൻപു മാസം തികയാതെ പ്രസവിച്ചവർ, അബോർഷൻ നടന്നവർ, ഇപ്രാവശ്യം നേരത്തേ പ്രസവിക്കാൻ സാധ്യതയുള്ളവർ, ഇരട്ടകളോ അതിൽ കൂടുതലോ ഗർഭസ്ഥശിശുക്കൾ ഉള്ളവർ തുടങ്ങിയവർ മുലയൂട്ടൽ തുടർന്നാൽ നേരത്തെ പ്രസവവേദന വരാനും പ്രസവിക്കാനും സാധ്യതയുണ്ട്. മുലയൂട്ടുന്ന അമ്മമാരിൽ ഓക്സിടോസിൻ ഹോർമോൺ കൂടുതലായതിനാൽ ഗർഭപാത്രത്തിൽ കോൺട്രാക്ഷൻ ഉണ്ടാകുന്നതാണു കാരണം. കൂടാതെ അമ്മയ്ക്ക് കൂടുതൽ ക്ഷീണം, വേദന തുടങ്ങിയവും ഗർഭകാലത്തു വരാം.
മുലയൂട്ടുന്ന ഗർഭിണികൾ ശരിയായ പോഷകാഹാരം കഴിക്കണം. ദിവസവും 650 കാലറി അധിക ഊർജം ഇവർക്ക് ആവശ്യമായതിനാൽ ഭക്ഷണം ഇതിനുസരിച്ചു കഴിക്കുക. വെള്ളം അധികമായി കുടിക്കുകയും വേണം.
പലപ്പോഴും മുലപ്പാലിന്റെ അളവും രുചിയും മാറുന്നതിനാൽ കുഞ്ഞു തനിയെ പാലുകുടി നിർത്താനും സാധ്യതയുണ്ട്. കുഞ്ഞിന് ആറു മാസമാകും വരെയാണു മുലപ്പാൽ മാത്രം നൽകേണ്ടത്. അതിനുശേഷം കുറുക്കു പോലുള്ള ആഹാരം നൽകിത്തുടങ്ങുമല്ലോ... കുഞ്ഞിന് ഏഴുമാസമായതിനാൽ കുഞ്ഞു പാലുകുടി നിർത്തിയാലും ആശങ്ക വേണ്ട. കുഞ്ഞിന്റെ തൂക്കം പരിശോധിച്ചു പോഷകാഹാരക്കുറവ് ഇല്ലെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക.