‘ബ്രോക്കണ്‍ ഫാമിലി കുട്ടികളെ ബാധിക്കുന്നു, വളരെ പെട്ടെന്ന് മറ്റു ബന്ധങ്ങളിലേക്ക് വീണുപോകുന്നു’: മാതാപിതാക്കള്‍ അറിയേണ്ടത് How to Respond to a Child's Drug Addiction
കുട്ടികളിൽ ലഹരി ഉപയോഗം സംശയിച്ചാൽ മാതാപിതാക്കൾ ഭയക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യാതെ ശാന്തമായി അവരുമായി സംസാരിക്കണം, കുറ്റപ്പെടുത്താതിരിക്കുക, കുട്ടിയുടെ നല്ല ഗുണങ്ങളെ അംഗീകരിച്ച് ഭാവിയിൽ പ്രതീക്ഷയുണ്ടെന്ന് ബോധ്യപ്പെടുത്തണം, ഇത് ഒറ്റ ദിവസംകൊണ്ട് സാധിക്കില്ല. കുട്ടികളുടെ ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധയും, രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ കുട്ടികളെ സുരക്ഷിതമായ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം. കുട്ടികളല്ല, ലഹരി ഉപയോഗമാണ് പ്രശ്നം എന്ന ചിന്താഗതി വളർത്തണം, ഇത് ചികിത്സിച്ചു മാറ്റാവുന്ന പ്രശ്നമാണെന്ന് കുട്ടികൾക്ക് വിശ്വാസം പകരണം. കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കുകൾ, മാതാപിതാക്കളുടെ ലഹരി ഉപയോഗം, ഗാർഹിക പീഡനം എന്നിവ കുട്ടികളെ മാനസികമായി തളർത്തുകയും സുരക്ഷിതത്വബോധം ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാൽ, രക്ഷിതാക്കൾ കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുകയും, അവരുടെ ആവശ്യങ്ങൾക്ക് പരിധി നിശ്ചയിക്കുകയും, മറ്റുള്ളവരുടെ ആവശ്യങ്ങളെ മാനിക്കാനും, കൂട്ടായ്മയോടെ ജീവിക്കാനും പഠിപ്പിക്കുകയും വേണം. കുടുംബത്തിൽ സ്നേഹവും സന്തോഷവും പങ്കുവെക്കുന്നതിലൂടെ കുട്ടികളിൽ സുരക്ഷിതത്വബോധം വളരുകയും, ഇത് അവരെ തെറ്റായ കൂട്ടുകെട്ടുകളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യും.

. ‘കുട്ടി ഡ്രഗ് അഡിക്റ്റ് ആണെന്നു തിരിച്ചറിഞ്ഞാൽ എന്താണ് ആദ്യം ചെയ്യേണ്ടത്? എങ്ങനെയാണ് പ്രതികരിക്കേണ്ടത്? പല രക്ഷിതാക്കളുടെയും സംശയമാണി ത്. മക്കളുടെ ഭാവി ഇല്ലാതാകുമോ എന്ന പേടി. പക്ഷേ, ലഹരിയിൽ നിന്ന് അവരെ എങ്ങനെ രക്ഷിക്കാനാകും എന്ന ആശങ്കയും. ഇതെങ്ങനെ പരിഹരിക്കും?’
ലഹരി ഉപയോഗിക്കുന്ന എല്ലാ കുട്ടികളെയും ഡ്രഗ് അഡിക്ട് എന്ന കാഴ്ചപ്പാടിലൂടെ വീക്ഷിക്കാതെ നമ്മുടെ കുട്ടികളെ എങ്ങനെ ആരോഗ്യപരമായ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാം എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നു സംശയം തോന്നിയാൽ മാതാപിതാക്കൾ സംയമനം പാലിക്കണം. അമിതമായ ഭയമോ ദേഷ്യമോ പ്രകടിപ്പിക്കാതെ ശാന്തമായി കുട്ടിയെ വിളിച്ചിരുത്തി സംഭാഷണത്തിൽ ഏർപ്പെടണം, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരിക്കലും കുറ്റപ്പെടുത്തലുകൾ പാടില്ല.
ശാന്തമായി, കുട്ടിയുടെ ഭാവിയിൽ പ്രതീക്ഷയുണ്ടെന്നും കുട്ടിയുടെ മറ്റു ഗുണങ്ങളെയും കഴിവുകളെയും അംഗീകരിച്ചുകൊണ്ടുമാകണം സംഭാഷണം. ഇതെല്ലാം, ഒറ്റയടിക്ക് ഒരു ദിവസം കൊണ്ടു ചെയ്തു തീർക്കാനാവണമെന്നില്ല. കുട്ടിയുടെ ദൈനംദിന കാര്യങ്ങളിലും മറ്റും ശ്രദ്ധ വേണം. കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ചു നിന്നു മാനസിക ആരോഗ്യവിദഗ്ധരുടെയും മറ്റും സഹായത്തോടെ സുരക്ഷിതമായ ജീവിത രീതിയിലേക്ക് കുട്ടികളെ തിരിച്ചു കൊണ്ടുവരണം.
കുട്ടിക്കല്ല കുഴപ്പം, മറിച്ച് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ശീലമാണ് കുഴപ്പം എന്ന രീതിയിൽ അതിനെ കാണാൻ ശ്രമിക്കണം. ഇതു വിദഗ്ധ ചികിത്സയിലൂടെ പരിഹരിക്കാൻ പറ്റുന്ന പ്രശ്നമാണ് എന്ന വിശ്വാസം രക്ഷിതാക്കൾക്കും വേണം. അതു കുട്ടികൾക്ക് പകർന്നു കൊടുക്കുകയും വേണം.
. ‘ബ്രോക്കണ്‍ ഫാമിലി കുട്ടികളെ വല്ലാതെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കൾ തമ്മിലുള്ള വഴക്കുകൾ ആത്മവിശ്വാസത്തെ തകർക്കുന്നുണ്ട്, ഇത്തരം കുട്ടികളാണു വളരെ പെട്ടെന്നു മറ്റു ബന്ധങ്ങളിലേക്കു വീണുപോകുന്നതെന്നു കണ്ടിട്ടുണ്ട്. പലപ്പോഴും കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാകുമ്പോൾ അവരോടു സംസാരിക്കുമ്പോഴാണ് വീട്ടിലെ പ്രശ്നങ്ങൾ കണ്ടെത്താറുള്ളത്.’
ഭാര്യയും ഭർത്താവും എന്ന രീതിയിൽ എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും രക്ഷിതാക്കൾ എന്ന റോളിൽ അവർ കുട്ടിയോടു നീതി പുലർത്തണം. കുട്ടികളൊടൊത്ത് ആനന്ദകരമായ രീതിയിൽ സമയം ചെലവിടാൻ ശ്രമിക്കേണ്ടതുണ്ട്.
അച്ഛനമ്മമാരുടെ മദ്യപാനം, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം, ഗാർഹിക പീഡനം ഇവയൊക്കെ കുട്ടികളെ വേദനിപ്പിക്കാറുണ്ട്. അതൊടെ കുട്ടികൾക്കു വീട്ടിൽ സുരക്ഷിതത്വബോധം നഷ്ടപ്പെടുന്നു.
അതുപോലെ തന്നെ കുട്ടികളോടു തുറന്നു സ്നേഹം പ്രകടിപ്പിക്കാനും മറക്കരുത്. എന്നുവച്ച് അവരുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അവ യുക്തിക്കു നിരക്കാത്തതാണെങ്കിലും പൊടുന്നനെ സാധിച്ചു കൊടുക്കുന്നതാണു ശരിയായ പേരന്റിങ് എന്നു തെറ്റിധരിച്ചിട്ടുള്ള മാതാപിതാക്കളുമുണ്ട്. നമ്മുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും പരിധികളുണ്ടെന്നും മറ്റുള്ളവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കൂടെ ബഹുമാനിച്ചുകൊണ്ടു കൂട്ടായ്മയിലൂടെ വേണം ജീവിക്കാൻ എന്ന പാഠം മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിച്ചാൽ പിൽക്കാലത്തു കുട്ടികൾക്കു ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ പതറാതെ നേരിടാനുള്ള നൈപുണ്യം ലഭിക്കും.
കുടുംബത്തിൽ സ്നേഹവും സുഖദുഃഖങ്ങൾ പരസ്പരം പങ്കുവച്ചുള്ള ഇടപെടലുകളും ഉണ്ടാകുമ്പോൾ കുട്ടികൾക്കു സുരക്ഷിതത്വബോധം ഉണ്ടാകുന്നു. ഇത് ഒരു പരിധിവരെ അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്തുന്നു.
‘പ്രണയം എന്ന വാക്കിന് ഈ കാലത്തെ കുട്ടികള്‍ കാണുന്ന അർഥം വേറെയാണെ ന്നു തോന്നുന്നു. അധ്യാപകരായ ഞങ്ങ ൾ പഴയ തലമുറ ആയതുകൊണ്ടല്ല. പ ക്ഷേ, ‘ഫിസിക്കൽ നീഡ്സിന് വലിയ പ്രാധാന്യമുണ്ട്. റിലേഷനി ൽ അല്ല, ബെസ്റ്റി മാത്രമാണ് എന്നൊക്കെ പറഞ്ഞാലും എത്തുന്നത് പലപ്പോഴും ലൈംഗികതയിലേക്കാണ്. അതു പോലെ തന്നെയാണ് സോഷ്യൽ മീഡിയയിൽ അറിയാത്ത ആളുകളുമായുള്ള ചതിക്കുഴികളിലേക്ക് എത്തിക്കുന്നത്. അത്തരം കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്.’
മൊബൈലും ടെക്നോളജിയും കുട്ടികളുടെ ജീവിതത്തിലേക്കു വളരെ വേഗത്തിലെത്തിയത് കോവിഡിന് ശേഷമാണെന്നു പറയാം. ഒാൺലൈൻ ക്ലാസ് എന്ന ചിന്തയ്ക്കു വന്ന സ്വീകാര്യത ഈ മാറ്റത്തിനു വേഗം കൂട്ടി. ടെക്നോളജിയിൽ വന്ന ഈ കുതിപ്പിലൂടെ ലോകം വിരൽതുമ്പിലൊതുങ്ങി. അന്ധമായ പാശ്ചാത്യവൽക്കരണത്തിലൂടെയും മറ്റും നിലവിലുള്ള സംസ്കാരത്തിൽ വലിയ മാറ്റങ്ങൾ പൊടുന്നനെ വന്നു. ഈ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വെല്ലുവിളിയായി.
വൈകാരികമായ പക്വത വരാൻ കുട്ടികൾക്ക് സമയമെടുക്കും. 20-24 വയസ്സു വരെ പ്രായമെടുക്കാം. അതുകൊണ്ടു തന്നെ സാമൂഹ്യമാധ്യമങ്ങളിൽ കാണുന്ന ആകർഷണീയമായ എന്തും സ്വന്തം ജീവതത്തിലേക്ക് ആവേശപൂർവം പകർത്തുമ്പോൾ അതിന്റെ പിന്നിൽ പതിയിരിക്കുന്ന അ പായം മനസ്സിലാക്കാനുള്ള യുക്തിപരമായ ചിന്ത, കൗമാരക്കാരിൽ ഉണ്ടാകണമെന്നില്ല.
കുട്ടികൾക്ക് പരസ്പരം കളിച്ചും കലഹിച്ചും വളരാനുള്ള സ്വാതന്ത്ര്യം വേണം. എന്നാൽ ബന്ധങ്ങളിൽ അതിർത്തികൾ (ബൗണ്ടറീസ്) പാലിക്കേണ്ട ആവശ്യകതയും കുട്ടികളും മുതിർന്നവരും മനസ്സിലാക്കേണ്ടതുണ്ട്.
അവനവനു സുഖകരമല്ല എന്നു തോന്നുന്ന ഏതു സമീപനത്തോടും അത് സാമൂഹിക മാധ്യമത്തിലൂടെയുള്ളതോ യഥാർഥ ജീവിതത്തിലൂടെയുള്ളതോ ആകട്ടെ. അരുത് / നോ എന്നു സധൈര്യം പറയാനുള്ള നൈപുണ്യം കുട്ടിക ൾക്കു പകർന്നു കൊടുക്കണം. ഇങ്ങനെയുള്ള സങ്കീർണമായ പ്രശ്നങ്ങൾ മാതാപിതാക്കളോടോ ടീച്ചർമാരോടോ തുറന്നു പറഞ്ഞു പ്രശ്നങ്ങൾക്കു വ്യക്തത കൈവരിച്ചു വിദഗ്ധ സഹായം നേടാൻ കുട്ടികളെ പരിശീലിപ്പിക്കണം.
നമ്മുടെ നാട്ടിലെ ‘പോക്സോ’ പോലെയുള്ള നിയമങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കേണ്ടതുണ്ട്. സുരക്ഷിതമായ സ്പർശനവും അല്ലാത്തതും അതു തമ്മിലുള്ള വ്യത്യാസവും കുട്ടികളും കൗമാരപ്രായക്കാരും അറിഞ്ഞിരിക്കേണ്ടതുണ്ട്.