നിങ്ങളുടെ കുട്ടി 'W' ആകൃതിയിലാണ് ഇരിക്കുന്നത് എങ്കില്‍ ശ്രദ്ധിക്കണം. മുട്ടു കൂട്ടി ഇരിക്കുന്ന കുട്ടികൾ (W ആകൃതിയില്‍). രണ്ടു മുട്ടും മുന്നിലേക്കും, കാലുകൾ ഇരുവശത്തേക്കും. മറ്റു കുട്ടികൾ ഇങ്ങനെ ഇരിക്കുവാൻ പ്രയാസപ്പെടുമ്പോൾ ചില കുട്ടികൾ ഇങ്ങനെ മാത്രം ഇരിക്കുന്നത് മാതാപിതാക്കളിൽ ആശങ്ക ഉണ്ടാക്കും.

1. 'W' ആകൃതിയില്‍ ഇരിക്കുന്നത് പ്രശ്നമാണോ?

ADVERTISEMENT

സാധാരണ രണ്ടോ മൂന്നോ വയസ്സ് അടുപ്പിച്ചുള്ള പ്രായത്തിലെ കുട്ടികളിലാണ് ഇത്തരത്തില്‍ ഇരിക്കുന്ന രീതി കാണുക. അങ്ങനെ ഇരിക്കുന്നത് അവർക്ക് വളരെ സൗകര്യപ്രദമായി തോന്നും. പക്ഷേ കുറച്ചു പ്രായം കടന്ന ശേഷം ഈ രീതി തുടരുകയാണെങ്കിൽ മസിലുകളുടെ ബലക്ഷയം, തുടരെത്തുടരെ വീഴുക, മറ്റു വളര്‍ച്ചാ പ്രശ്നങ്ങൾ ഉണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കണം. കാലുകളുടെ വളര്‍ച്ചയെയും ആകൃതിയെയും ബാധിക്കുന്ന രീതിയില്‍ മറ്റ് അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം.

2. എന്തുകൊണ്ട് കുട്ടികൾ 'W' പോലെ ഇരിക്കുന്നു?

ADVERTISEMENT

'W' പോലെ ഇരിക്കുന്ന രീതി ചെറിയ കുട്ടികൾക്ക് ഇരിക്കുമ്പോൾ നല്ല ഉറപ്പു ലഭിക്കുന്ന ഒന്നാണ്. അവർക്ക് മുന്നോട്ടും പിന്നോട്ടും ആഞ്ഞ് കളിക്കുവാനും, കളിപ്പാട്ടം എടുക്കുവാനും കഴിയുന്നു. അതിനാലാണ് സെറിബ്രൽ പാൾസി ഉള്ള കുട്ടികൾ, അതുപോലെ (Motor development) തലച്ചോര്‍ വളര്‍ച്ച പൂര്‍ണ്ണമാവാത്ത കുട്ടികള്‍. ഇവരൊക്കെ ഈ രീതിയില്‍ ഇരിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ഉടല്‍ കറങ്ങുകയില്ല. മുന്നോട്ടും പിന്നോട്ടും ആഞ്ഞാല്‍ മാത്രം മതി.

3. ഈ രീതി സാധാരണ കുട്ടികൾ തുടർന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ ?

ADVERTISEMENT

മുന്നോട്ടും പിന്നോട്ടും ആഞ്ഞ് മാത്രം കാര്യങ്ങൾ ചെയ്യുന്നത് കുഞ്ഞിൻറെ സ്വാഭാവിക വളർച്ചയെ ബാധിക്കും. ഉടൽ കറങ്ങാതെ ഒരു വസ്തു എടുക്കുന്ന ശീലം ഉണ്ടെങ്കില്‍, കുട്ടിക്ക് മുന്നിലുള്ള വസ്തു എടുക്കുന്നതിന് അതാത് വശത്തെ കൈകള്‍ മാത്രമെ ഉപയോഗിക്കൂ. ഇത് കുഞ്ഞിന്‍റെ ഫൈന്‍ മോട്ടോര്‍ സ്കില്‍സ്നെയും (hand preference ) നെയും ബാധിക്കും. (ഫൈന്‍ മോട്ടോര്‍ സ്കില്‍സ് ) ഉദാ: എഴുതുവാനും ,പേന പെന്‍സില്‍ പിടിക്കുവാനുള്ള കഴിവ് (hand preference ) ഏതു കൈ ഉപയോഗിക്കണം എന്നുള്ളത്.

. ഇങ്ങനെ ഇരിക്കുന്ന രീതി ആരിലൊക്കെ അപകടം ഉണ്ടാക്കാം?

പ്രധാനമായും അസ്ഥിരോഗം ഉള്ള കുട്ടികൾ, ഇടുപ്പെല്ലിന് വളർച്ച പ്രശ്നമുള്ള കുട്ടികൾ, തുടയിലുള്ള മസിലുകൾ ബലകുറവുള്ള കുട്ടികൾ, തലച്ചോറിലെ വളർച്ച പൂർണ്ണ മല്ലാത്ത കുട്ടികൾ, വളർച്ച തകരാറുള്ള കുട്ടികൾ.

5. ഈ രീതി എങ്ങനെ തടയാം?

ഈ രീതി തുടർന്നു കാണുമ്പോൾ തന്നെ അത് ഒരു ശീലം ആകുവാൻ അനുവദിക്കാതിരിക്കുക. കുഞ്ഞിനെ മറ്റ് ഇരിക്കുന്ന രീതികൾ പ്രേരിപ്പിക്കുക, തുടർച്ചയായി ഈ പ്രശ്നം കാണുകയാണെങ്കില്‍ ഡോക്ടറെ കാണിക്കുകയും ചികിത്സ എടുക്കേണ്ടതും അത്യാവശ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

Dr VidyaVimal
Consultant Pediatrician
GG Hospital

English Summary:

W sitting in children can be a concern if it persists beyond a certain age. W Sitting and its Effects on Child Development: This posture might indicate underlying developmental issues or muscle imbalances and should be addressed to ensure proper growth and motor skill development.

ADVERTISEMENT