കുട്ടി പച്ചക്കറികൾ കഴിക്കാൻ വിമുഖത കാണിക്കുന്നു, ഇത് എങ്ങനെ മാറ്റാം? ഡോക്ടർ നൽകുന്ന മറുപടി Tips for Encouraging Vegetable Consumption in Children
Q 4–5 വയസ്സു പ്രായമുള്ള കുട്ടിയ്ക്ക് എത്ര ഇടവേളയിൽ വിരമരുന്നു നൽകണം? വൃത്തിഹീനതയുടെ സാക്ഷ്യപത്രമാണു വിരബാധ. ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക, കൈനഖങ്ങൾ കൃത്യമായ ഇടവേളകളിൽ മുറിച്ചു കളയുക, നന്നായി കൈ കഴുകി മാത്രം ഭക്ഷണം കഴിക്കുക. ടോയ്‌ലറ്റുകളിൽ പോയി വന്നാൽ സോപ്പുപയോഗിച്ചു കൈ കഴുകുക,

Q 4–5 വയസ്സു പ്രായമുള്ള കുട്ടിയ്ക്ക് എത്ര ഇടവേളയിൽ വിരമരുന്നു നൽകണം?
വൃത്തിഹീനതയുടെ സാക്ഷ്യപത്രമാണു വിരബാധ. ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക, കൈനഖങ്ങൾ കൃത്യമായ ഇടവേളകളിൽ മുറിച്ചു കളയുക, നന്നായി കൈ കഴുകി മാത്രം ഭക്ഷണം കഴിക്കുക.
ടോയ്‌ലറ്റുകളിൽ പോയി വന്നാൽ സോപ്പുപയോഗിച്ചു കൈ കഴുകുക, അടിവസ്ത്രങ്ങൾ പുഴുങ്ങി അലക്കുക, വെള്ളവും ഭക്ഷണവും പരമാവധി
വൃത്തിയിൽ ഉപയോഗിക്കുക എന്നിവയാണു പ്രാഥമിക പാഠങ്ങൾ. സാധാരണഗതിയിൽ രണ്ടു വയസ്സിനു ശേഷം വർഷത്തിൽ ആറു മാസം ഇടവിട്ടു വിരമരുന്നു നൽകാം. മലദ്വാരത്തിനടുത്തു രാത്രികാലങ്ങളിൽ ചൊറിച്ചിൽ, മലത്തിൽ വിരയുടെ സാന്നിധ്യം എന്നിവയാണു സാധാരണ ലക്ഷണങ്ങൾ.
Q കുട്ടി പച്ചക്കറികൾ കഴിക്കാൻ വിമുഖത കാണിക്കുന്നു. ഇത് എങ്ങനെ മാറ്റാം?
സാധാരണയായി ഫൂഡ് ഫാഡ് (food fad) എന്ന് വിളിക്കുന്ന 'സഞ്ചാരി ഭാവ'ത്തിലുള്ള സ്വഭാവ രീതിയാണിത്. കുട്ടികൾ ചെറുപ്പത്തിൽ തന്നെ ചില ഭക്ഷണങ്ങളോടു താൽപര്യവും ചിലതിനോടു വൈമുഖ്യവും കാണിക്കാറുണ്ട്. പച്ചക്കറികളിലെ വൈറ്റമിൻ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, നാരുകൾ എന്നിവയുടെ സാന്നിധ്യം അവയെ നമ്മുടെ ഭക്ഷണത്തിൽ നിശ്ചയമായും ഉൾച്ചേരേണ്ടവയാക്കി മാറ്റുന്നു. കറിയായോ, ഉപ്പേരി യായോ, മറ്റു വസ്തുക്കളിൽ ഉൾപ്പെടുത്തിയിട്ടോ, സാലഡായിട്ടോ കുട്ടിക്കു കഴിക്കാൻ താൽപര്യമുള്ള രീതിയിൽ നൽകാൻ ശ്രമിക്കുക.
Q നാലു വയസ്സുള്ള കുട്ടിയ്ക്കു ടോയ്‌ലറ്റിൽ പോകുന്നതിനു കൃത്യസമയം ഇല്ല. നഴ്സറിയിൽ പോകുമ്പോൾ പ്രശ്നമാകില്ലേ?
ടോയ്‌ലറ്റ് ട്രെയിനിങ് നഴ്സറി സ്കൂളിൽ പോവുന്നതിനു മുൻപു തുടങ്ങണം. രാവിലെ എഴുന്നേറ്റാൽ ഉടൻ ടോയ്‌ലറ്റിൽ പോവുന്നതു കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളെ പഠിപ്പിച്ചെടുക്കാം. ഇരിക്കാൻ താൽപര്യമുണ്ടാവുന്ന തരത്തിലുള്ള പോട്ടികളും, സ്വസ്ഥമായി ഇരിക്കാവുന്ന മറ്റുസൗകര്യങ്ങളും കുട്ടികളെ പ്രചോദിപ്പിക്കും. രാവിലെ ടോയ്‌ലറ്റിൽ പോവുന്നതിന്റെ ഗുണങ്ങൾ കളിയായും
കാര്യമായും ഇടക്കിടെ പറഞ്ഞു കൊടുക്കുന്നത് അനുകൂലമായ മാനസികാവസ്ഥ സൃഷ്ടിക്കും. പോട്ടിയിൽ ഇരിക്കുന്ന സമയത്ത് അമ്മയും അച്ഛനും അടുത്തുണ്ടാവുന്നതു കുട്ടികൾക്ക് ആശ്വാസപ്രദമാണ്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. എം. മുരളീധരൻ
കൺസൽറ്റന്റ്
പീഡിയാട്രിഷൻ
ആശ ഹോസ്പിറ്റൽ
വടകര