പരീക്ഷക്കാലത്തു കുട്ടികൾക്കു കൊടുക്കാം ‘ബ്രെയിൻ ബൂസ്റ്റിങ്ങ് ഫൂഡ്’ : ഏകാഗ്രതയും ഊർജ്ജവും കൂട്ടാം Smart Diet for Exam Success
പഠിക്കാനൊക്കെ വലിയ ഉത്സാഹം കാണിക്കുന്നുണ്ട്.... എന്നാലും കുട്ടിക്കു ഇടയ്ക്കിടെ വരുന്ന ക്ഷീണവും ആലസ്യവും ചെറിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ പോലും വരുത്തുന്ന ശ്രദ്ധക്കുറവും നിങ്ങൾ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ കുട്ടി കഴിക്കുന്ന ഡയറ്റ് പരിശോധിക്കേണ്ടതുണ്ട്... എന്നും വറുത്തതും

പഠിക്കാനൊക്കെ വലിയ ഉത്സാഹം കാണിക്കുന്നുണ്ട്.... എന്നാലും കുട്ടിക്കു ഇടയ്ക്കിടെ വരുന്ന ക്ഷീണവും ആലസ്യവും ചെറിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ പോലും വരുത്തുന്ന ശ്രദ്ധക്കുറവും നിങ്ങൾ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ കുട്ടി കഴിക്കുന്ന ഡയറ്റ് പരിശോധിക്കേണ്ടതുണ്ട്...
എന്നും വറുത്തതും പൊരിച്ചതും ജംങ്ക് ഫൂഡും ഒക്കെ ശീലിച്ചാൽ അതു കുട്ടിയുടെ ശാരീരിക–മാനസികാരോഗ്യത്തെ തന്നെ സാരമായി ബാധിക്കും.
ഇടയ്ക്കിടെ അസുഖങ്ങൾ വരിക, ശ്രദ്ധ കുറയുക, എപ്പോഴും ഉറക്കം തൂങ്ങിയ മട്ട്, ഒന്നിനും എനർജി ഇല്ല... മുതലായവയൊക്കെ പരീക്ഷക്കാലമാകുമ്പോഴേക്കും കുട്ടിയേയും മാതാപിതാക്കളേയും ഒരേപോലെ പ്രതിസന്ധിയിലാക്കും.
പരീക്ഷാ സമയത്ത് മാനസികമായും ശരീരികമായും ഷാർപ് ആയിരിക്കാൻ കുട്ടിയുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടവ എന്തൊക്കെയെന്ന് നോക്കാം.
1. ശ്രദ്ധകൂട്ടാൻ പ്രോട്ടീൻ നിറയ്ക്കാം
മുട്ട, പനീർ, തൈര്, വിളയിച്ച ധാന്യങ്ങൾ, പയറു– പരിപ്പു വർഗങ്ങൾ, കൊഴുപ്പു കുറഞ്ഞ മാംസം മുതലായവ നിർബന്ധമായും ഡയറ്റിൽ ഉണ്ടായിരിക്കണം..
2. ആരോഗ്യത്തിനായി നട്ട്സും സീഡ്സും
ബദാം, വാൾനട്, മത്തക്കുരു, സൂര്യകാന്തിക്കുരു എന്നിവയിൽ ധാരാളം ഓമേഗാ 3 ഫാറ്റി ആസിഡുകളും വൈറ്റമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇവ ഓർമ ശക്തി കൂട്ടാനും കുട്ടികളുടെ വൈജ്ഞാനിക ശേഷി മെച്ചപ്പെടുത്താനും സഹായിക്കും.
3. തലച്ചോറിനെ ഊട്ടാം കാർബ്സ്
മുഴുവൻ ധാന്യങ്ങൾ, ധാന്യങ്ങൾ കൊണ്ടുള്ള പലഹാരങ്ങൾ, ഓട്ട്സ്, മില്ലെറ്റുകൾ എന്നിവ കഴിക്കുന്നത് തലച്ചോറിനാവശ്യമായ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാൻ അത്യാവശ്യമാണ്.
4. സമ്മർദ്ദം കുറച്ച് ഓർമ കൂട്ടാം
പല തരം ബെറീസ് (സ്ട്രോബറി, ചാമ്പയ്ക്കാ, ഞാവൽപ്പഴം, നെല്ലിക്ക...), വൈറ്റമിൻ സിയുടെ കലവറയായ ഓറഞ്ച് കൂടാതെ മറ്റു പല ഫലങ്ങൾ, ആന്റീഓക്സിഡന്റുകൾ അടങ്ങിയ ഇലക്കറിക്കൾ ഉൾപ്പെട്ട പച്ചക്കറികൾ മുതലായവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവ കുട്ടിയുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഓർമ ശക്തി കൂട്ടാനും സഹായിക്കും.. അതോടൊപ്പം ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കും.
5. ഒഴിവാക്കരുത് നല്ല കൊഴുപ്പ്
അയല, ചാള പോലുലുള്ള മീനുകൾ മറ്റു ചെറു മത്സ്യങ്ങൾ, മിതമായ അളവിൽ ചീസ് ഇതൊക്കെയും കുട്ടിയുടെ ഭക്ഷണപാത്രത്തിൽ വേണം.
എക്സാം ഡയറ്റ് ഇങ്ങനെ
∙ 3 നേരം വയറു പൊട്ടുന്ന കണക്കെ ഭക്ഷണം കഴിച്ചാൽ പലപ്പോഴും പെട്ടന്ന് ഉറക്കം വരാം, ക്ഷീണം തോന്നാം... പകരം 3–4 നേരമുള്ള സമീകൃതാഹാരം കഴിക്കുന്നത് ശീലിക്കുക.
∙ വെള്ളം, പഴച്ചാറുകൾ, മോരുംവെള്ളം, നാരങ്ങാ വെള്ളം തുടങ്ങിയവയടക്കം 1.5 –2 ലിറ്റർ വെള്ളമെങ്കിലും കുട്ടി ഒരു ദിവസം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
∙ കുറച്ചു നാൾ ജംഗിങ്ങിൽ നിന്നൊരു ബ്രേയ്ക്ക് എടുക്കാം. ഫാസ്റ്റ് ഫൂഡ്, ചായ/കാപ്പി കുടി, എണ്ണയിൽ മുക്കി വറുത്തവ, അമിത എരിവും മധുരവും ചേർന്ന ചെറുകടികൾ എന്നിവ കഴിവതും ഒഴിവാക്കാം. അവ ഒറ്റയടിക്ക് ഊർജ്ജം നൽകിയാലും അതേപോലെ അതു തകർന്നു വീഴുകയും ചെയ്യും. ഈ അസ്ഥിരത ഒഴിവാക്കാം..
∙ ആരോഗ്യകരമായ ചെറുകടി ശീലം ഉണ്ടാക്കാം. മുറിച്ച ഫലങ്ങൾ, ഡ്രൈഫ്രൂട്ട്സ്, കപ്പലണ്ടി വറുത്തത് പോലുള്ള ആരോഗ്യകരമായ ചെറുകടികൾ ശീലിക്കുക.
∙ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. അതാണ് ഒരു ദിവസത്തെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്ന പ്രധാന ഊർജ്ജം.