കുട്ടികൾ പുറത്തിറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടണോ? ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Essential Sunscreen Tips for Children This Summer
വേനലവധിയാണ്. കുട്ടികൾ തിമിർത്തു രസിക്കുന്ന കാലം. ഈ സമയത്ത് കുട്ടികൾ വീടിനു പുറത്തിറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും സൂര്യരശ്മികൾ ഇവരുടെ ചർമത്തെ ബാധിക്കാം. സൺസ്ക്രീൻ പുരട്ടുന്നത് കരിവാളിപ്പ് അകറ്റിനിർത്താൻ മാത്രമല്ല, ചർമത്തിന്റെ ആരോഗ്യം കാക്കാൻ വേണ്ടിയുമാണ്. കുട്ടികളുടെ ചർമ സംരക്ഷണത്തിന്റെ കാര്യത്തിൽ

വേനലവധിയാണ്. കുട്ടികൾ തിമിർത്തു രസിക്കുന്ന കാലം. ഈ സമയത്ത് കുട്ടികൾ വീടിനു പുറത്തിറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും സൂര്യരശ്മികൾ ഇവരുടെ ചർമത്തെ ബാധിക്കാം. സൺസ്ക്രീൻ പുരട്ടുന്നത് കരിവാളിപ്പ് അകറ്റിനിർത്താൻ മാത്രമല്ല, ചർമത്തിന്റെ ആരോഗ്യം കാക്കാൻ വേണ്ടിയുമാണ്.
കുട്ടികളുടെ ചർമ സംരക്ഷണത്തിന്റെ കാര്യത്തിൽ കഠിനമായ ഉല്‍പന്നങ്ങൾ ഒഴിവാക്കി ലളിതമായ രീതിയാണ് നല്ലത്. ഇളം ചർമ്മത്തിന് ഇതിനകം തന്നെ ആരോഗ്യം നിലനിർത്താനും തിരിച്ചുവരാനുമുള്ള സ്വാഭാവിക കഴിവുണ്ട്. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ദീർഘകാല ചർമത്തിന് കേടുപാടുകൾ വരുത്തും. സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡയോക്സൈഡ് പോലുള്ള ചേരുവകൾ അടങ്ങിയ ധാതു അടിസ്ഥാനമാക്കിയുള്ള സൺസ്ക്രീനുകൾ കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമാണ്.
∙ കുട്ടികൾക്കും പതിവായി സൺസക്രീൻ പുരട്ടാം. ഇവർക്കായി മാത്രം വിപണിയിലെത്തുന്ന സൺസക്രീൻ വാങ്ങി ഉപയോഗിക്കണമെന്നു മാ ത്രം. മിനറല്‍ സൺസ്ക്രീനാണ് കുട്ടികൾക്കു യോജിച്ചത്.
∙ സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ എസ്പിഎഫ് 30+, ബ്രോഡ്സ്പെക്ട്രം, യുവിഎ യുവിബി പ്രൊട്ടക്‌ഷൻ, വാട്ടർ റെസിസ്റ്റൻസ് എന്നീ കാര്യങ്ങൾ പരിഗണിക്കണം.
∙ കുട്ടികൾ പുറത്തിറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടുക. യാത്രകൾ പോകുമ്പോൾ കുട്ടികൾക്കായുള്ള സൺസ്ക്രീൻ കൂടി കയ്യിൽ കരുതണം. ബീച്ചിലേക്കാണ് യാത്ര എങ്കിൽ സൺസ്ക്രീൻ പുരട്ടാതെയിരിക്കുകയേ അരുത്. മൂന്നു മണിക്കൂർ ഇടവേളയിൽ വീണ്ടും സൺസ്ക്രീൻ പുരട്ടുകയും വേണം.
∙ എക്സിമ പോലുള്ള ചർമപ്രശ്നങ്ങളോ സെൻസിറ്റീവ് ചർമമോ ഉള്ള കുട്ടികളാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സൺസ്ക്രീൻ തിരഞ്ഞെടുക്കുക.