‘സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മക്കളെ അറിയിക്കാന്‍ മടിക്കരുത്’; കുട്ടികളില്‍ ചുമതലാബോധം വളര്‍ത്താം, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ Parenting Strategies for Responsible Kids
കുട്ടികളിൽ ചുമതലാബോധവും കാര്യപ്രാപ്തിയും വളർത്തുന്നതിന് പ്രായത്തിനനുസരിച്ചുള്ള ജോലികൾ ചെറുപ്പം മുതലേ നൽകുക, വീട്ടിലെ ചെറിയ ജോലികൾ ഏൽപ്പിക്കുക, ജ്യേഷ്ഠസഹോദരങ്ങളെ ഇളയ കുട്ടികളെ ശ്രദ്ധിക്കാൻ ചുമതലപ്പെടുത്തുക, മറ്റുള്ളവരെ സഹായിക്കേണ്ടതിൻ്റെ പ്രാധാന്യം പഠിപ്പിക്കുക, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ധാരണ നൽകുക, വീട്ടിലും പുറത്തും പാലിക്കേണ്ട മര്യാദകൾ പഠിപ്പിക്കുക, ചെറിയ യാത്രകൾക്ക് സ്വയം പോകാൻ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ സാധിക്കും. ഇത് കുട്ടികളിൽ ആത്മവിശ്വാസവും സാമൂഹികബോധവും വളർത്തും.

ചുമതലാ ബോധവും കാര്യപ്രാപ്തിയും സ്വന്തമാക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് ഇക്കാര്യങ്ങള്‍ അറിയൂ...
1. ചെറുപ്പം മുതലേ പ്രായത്തിന് ഇണങ്ങുന്ന ചുമതലകള്‍ കുട്ടികള്‍ക്കു നല്‍കുക. ഇതു കുട്ടികളിലെ കാര്യപ്രാപ്തിയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കും. വീട്ടിലെ ചെറിയ ജോലികള്‍ കുട്ടികളെ ഏല്‍പ്പിക്കുക. ദിവസനേയും ആഴ്ചയിലൊരിക്കലുമായി തരം തിരിച്ചു വേണം ജോലികള്‍ നല്‍കേണ്ടത്. പത്രം അടുക്കി വയ്ക്കുക. ബെഡ്ഷീറ്റ് മടക്കി വയ്ക്കുക. ടിവി തുടച്ചു വൃത്തിയാക്കുക എന്നിങ്ങനെയുള്ള ജോലികള്‍ കുട്ടികളെ ഏല്‍പ്പിക്കാം.
2. ഇളയ കുട്ടിയുടെ കാര്യങ്ങള്‍ നോക്കാന്‍ മുതിര്‍ന്ന കുട്ടിയെ ഏല്‍പ്പിക്കാം. വാവയെ നോക്കുകയെന്നത് തന്റെ അവകാശവും തനിക്കു കിട്ടിയ അംഗീകാരവുമാണെന്നു കുട്ടിക്കു തോന്നുന്ന രീതിയില്‍ വേണം ഇത് അവതരിപ്പിക്കേണ്ടത്. കുഞ്ഞുവാവയെ കുളിപ്പിക്കുന്നതിനും വസ്ത്രം ധരിപ്പിക്കുന്നതും ഒരുക്കുന്നതിനും മൂത്ത കുട്ടിയെ സഹകരിപ്പിക്കണം. പക്ഷേ, ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ മേല്‍നോട്ടവും നിയന്ത്രണവും വേണം. ഇളയ ആളെ ഭരിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം മൂത്തകുട്ടിക്കു നല്‍കരുത്.
3. മറ്റുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്നതു കുട്ടിയെ ചെറുപ്പം മുതല്‍ പഠിപ്പിക്കണം. വീട്ടില്‍ അപ്പൂപ്പനോ അമ്മൂമ്മയോ ഉണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. പഠനത്തില്‍ പിന്നിലായ കുട്ടികളെയും വൈകല്യങ്ങള്‍ ഉള്ള കുട്ടികളെയും സഹായിക്കേണ്ടതുണ്ടെന്നു കുട്ടികളെ പറഞ്ഞു മനസിലാക്കണം. ക്ലാസില്‍ വരാതിരുന്ന സഹപാഠിക്കു നോട്ടുകള്‍ കുറിച്ചിട്ട പുസ്തകം നല്‍കി സഹായിക്കണമെന്നും കുട്ടിയോടു പറയുക.ഇതിലൂടെ മറ്റുള്ളവരോടു കരുതലും കരുണയും കാട്ടേണ്ടതു ചുമതലയാണ് എന്ന ജീവിതമൂല്യവും കുട്ടികള്‍ പഠിക്കുന്നു.
4. കുറച്ചു മുതിര്‍ന്ന കുട്ടികളെ വീട്ടിലെ വരവിനെക്കുറിച്ചും ചെലവിനെക്കുറിച്ചും ബോധവാന്മാരാക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുട്ടികളെ അറിയിക്കാന്‍ മടിക്കരുത്. സമ്പാദിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് നല്ലതാണ്. കുടുക്കയോ മറ്റോ നല്‍കി പോക്കറ്റ് മണിയില്‍ നിന്നുള്ള ചെറിയ തുക സമ്പാദിക്കാന്‍ കുട്ടികളെ പഠിപ്പിക്കാം. പണം ചെലവഴിക്കുന്നതിനും പരിശീലനം നല്‍കണം. ഷോപ്പിങ് നടത്താനും പരിശീലിപ്പിക്കണം. ഗൃഹോപകരണങ്ങള്‍, വാഹനം അങ്ങനെ എന്തു വാങ്ങുന്നതിനു മുമ്പും അവരുടെ അഭിപ്രായം കൂടി ചോദിക്കുക. തീരുമാനം എടുക്കുന്നതു മാതാപിതാക്കള്‍ തന്നെയാവണമെന്നു മാത്രം.
5. വീട്ടില്‍ അതിഥികള്‍ വന്നാല്‍ പാലിക്കേണ്ട മര്യാദകള്‍, മറ്റു വീടുകളില്‍ ചെന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ വ്യക്തമായി പറഞ്ഞു കൊടുക്കണം. തനിയെ ബസില്‍ കയറി ചെറിയ ദൂരങ്ങളില്‍ യാത്ര ചെയ്യാന്‍ കുട്ടികളെ അനുവദിക്കണം. ഇത്തരം യാത്രകള്‍ അവരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഉപകരിക്കും.