ഏഴുമാസം ഗർഭിണി, മഴയുള്ളപ്പോഴും ശരീരത്തിനു വല്ലാത്ത ചൂട്... ഇതു സ്വാഭാവികമാണോ?
ഗർഭകാലത്ത് ശരീരത്തിന് അമിതമായി ചൂട് അനുഭവപ്പെടുന്നത് സാധാരണമാണെങ്കിലും, ഇത് ഹോർമോൺ വ്യതിയാനങ്ങളും രക്തചക്രമണത്തിലുണ്ടാകുന്ന മാറ്റങ്ങളും കാരണമാണ് ഉണ്ടാകുന്നത്. അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക, മുറിയിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഈ അസ്വസ്ഥത ഒരു പരിധി വരെ കുറയ്ക്കാം. എന്നാൽ ചൂടിനോടൊപ്പം തലവേദന, തലകറക്കം, വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് തൈറോയ്ഡ് പ്രശ്നങ്ങളോ ഗർഭകാല ഹൈപ്പർടെൻഷനോ ആകാൻ സാധ്യതയുള്ളതിനാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

Q. ഏഴുമാസം ഗർഭിണിയാണ്. ഈയിടെയായി ശരീരത്തിനു വല്ലാത്ത ചൂട് അനുഭവപ്പെടുന്നു. വീട്ടിലെ മറ്റ് അംഗങ്ങൾക്കു ചൂടു തോന്നാത്തപ്പോഴും മഴയുള്ളപ്പോഴും ഒക്കെ എനിക്കു ചൂട് അനുഭവപ്പെടുന്നുണ്ട്. ഇതു സ്വാഭാവികമാണോ ?- രഹ്ന, നെടുമങ്ങാട്
A. ഗർഭകാലത്ത് 25-30 % സ്ത്രീകളിലും അമിതമായ ചൂട് അനുഭവപ്പെടാറുണ്ട്. ഇതിനോടൊപ്പം ശരീരം വിയർക്കുക പ്രത്യേകിച്ചു രാത്രികാലങ്ങളിൽ, തൊലിപ്പുറത്തു ചുവന്ന നിറം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയും ഉണ്ടാകാം. ഗർഭകാലത്തിന്റെ ആദ്യത്തേയും അവസാനത്തേയും മൂന്നു മാസങ്ങളിലാണ് ഇതു കൂടുതലായി അനുഭവപ്പെടുന്നത്.
ഹോർമോൺ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശരീരതാപനിലയെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമസിനെ ബാധിക്കുന്നത്, വളരുന്ന കുഞ്ഞിന്റെ ആവശ്യങ്ങൾക്കായി രക്തത്തിന്റെ അളവ് ഗർഭിണിയുടെ ശരീരത്തിൽ വർധിക്കുകയും രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യുന്നത്, ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങൾ എന്നിവയാണു പ്രധാന കാരണങ്ങൾ.
ചൂട് അമിതമായി അലട്ടാതിരിക്കാൻ വായുസഞ്ചാരമുള്ള അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക. ചൂടും എരിവും ഉള്ള ഭക്ഷണവും കാപ്പിയും ഒഴിവാക്കാം. കിടപ്പുമുറി വായുസഞ്ചാരമുള്ളതും തണുപ്പുള്ളതുമായി നിലനിർത്താൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക.
ശരീരത്തിൽ ചൂട് അനുഭവപ്പെടുന്നത് സാധാരണമാണെങ്കിലും ഇതു തീവ്രമാകുകയോ ഉറക്കത്തെയും ദൈനംദിന ജീവിതത്തെയും ഗുരുതരമായി ബാധിക്കുകയോ ചെയ്താൽ ഡോക്ടറുടെ സഹായം തേടണം. ചൂടിനൊപ്പം വിറയൽ, തലവേദന, കാഴ്ച മങ്ങൽ, തലകറക്കം, നിരന്തര വിയർപ്പ്, അമിതദാഹം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങൾ, ജെസ്റ്റേഷനൽ ഹൈപ്പർ ടെൻഷൻ, ജെസ്റ്റേഷനൽ ഡയബറ്റിസ് എന്നിവയുടെ ലക്ഷണമാണോ എന്നു സംശയിക്കണം. വൈകാതെ ഗൈനക്കോളജിസ്റ്റിനെ കാണുക.