കൗമാരക്കാരായ കുട്ടികൾ സ്കൂളിലും മറ്റും മണിക്കൂറുകളോളം മൂത്രം പിടിച്ചു വയ്ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആരോഗ്യകരമായ ശീലം അനുസരിച്ച് ദിവസേന നാല് മുതൽ എട്ട് തവണ വരെ മൂത്രമൊഴിക്കേണ്ടതാണ്. മൂത്രം പിടിച്ചു വയ്ക്കുന്നത് മൂത്രനാളിയിൽ അണുബാധ ഉണ്ടാകാനും, മൂത്രസഞ്ചിയിലെ പേശികളുടെ ബലം കുറയാനും, കിഡ്നിയുടെ പ്രവർത്തനങ്ങളെ ബാധിക്കാനും ഇടയാക്കും. ചിലപ്പോൾ ഇത് റീനൽ സിസ്റ്റത്തിൽ കല്ലുകൾ രൂപപ്പെടുന്നതിനും ഭാവിയിൽ മൂത്രം ചോർന്നുപോകുന്ന പ്രശ്നങ്ങൾക്കും വഴിയൊരുക്കാം. കുട്ടികൾ ഇത്തരം ശീലങ്ങൾ പാലിക്കുന്നതിന്റെ കാരണം കണ്ടെത്തി പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.

മകൾക്ക് 15 വയസ്സാണ്. രാവിലെ വീട്ടിൽനിന്ന് മൂത്രമൊഴിച്ച് സ്കൂളിൽ പോയാൽ പിന്നെ വൈകുന്നേരം വീട്ടിലെത്തുമ്പോഴേ മൂത്രമൊഴിക്കൂ. ഇങ്ങനെ ഏറെ നേരം മൂത്രം പിടിച്ചു വയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? - സ്നേഹ, ചങ്ങനാശ്ശേരി

ആരോഗ്യവതിയായ 15 വയസ്സുള്ള ഒരു പെൺകുട്ടി 24 മണിക്കൂറിനുള്ളിൽ നാല് – എട്ടു പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കുന്നതാണ് ആരോഗ്യകരമായ ശീലം. ഇതു കിഡ്നി, യൂറിനറി ബ്ലാഡർ, യുറേറ്റർ, യുറീത്ര എന്നിവ അടങ്ങുന്ന റീനൽ സിസ്റ്റത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. മൂത്രസഞ്ചിയിൽ ഏകദേശം 300 - 500 മില്ലിലീറ്ററോളം മൂത്രം നിറഞ്ഞു കഴിയുമ്പോൾ സ്വാഭാവികമായി മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാകും. എന്നാൽ ഇത് അവഗണിച്ചു മണിക്കൂറുകളോളം മൂത്രം പിടിച്ചു വയ്ക്കുന്നതു മൂലം പല ആരോഗ്യപ്രശ്നങ്ങളും വരാം.

ADVERTISEMENT

∙ അടിവയറ്റിൽ വേദനയും അസ്വസ്ഥതയും

∙ മൂത്രം പിടിച്ചുവയ്ക്കുമ്പോൾ രോഗാണുക്കൾ പെരുകുകയും മൂത്രനാളിയിലും മൂത്രസഞ്ചിയിലും അണുബാധ ഉണ്ടാവുകയും ചെയ്യാം.

ADVERTISEMENT

∙ മൂത്രം തുടർച്ചയായി പിടിച്ചുവയ്ക്കുന്നതു മൂത്രസഞ്ചിയിലെ പേശികളുടെ ആരോഗ്യത്തെ ബാധിക്കുകയും സ്വാഭാവികമായ സങ്കോചശേഷി നഷ്ടപ്പെടുകയും ചെയ്യും. ഇതു ഭാവിയിൽ മൂത്രം പൂർണമായി ഒഴിച്ചു കളയാൻ പറ്റാത്ത അവസ്ഥയിലേക്കു നയിക്കാം.

∙ മൂത്രാശയം നിറഞ്ഞുകഴിയുമ്പോൾ കിഡ്നിയിലേക്കു തന്നെ ഒഴുകാൻ സാധ്യതയുണ്ട്. ഇതു കിഡ്നിയിൽ അണുബാധ ഉണ്ടാക്കാനും കിഡ്നിയുടെ പ്രവർത്തനം തകരാറിലാക്കാനും കാരണമാകാം.

ADVERTISEMENT

∙ മൂത്രം കെട്ടിക്കിടക്കുമ്പോൾ റീനൽ സിസ്റ്റത്തിൽ കല്ലുകൾ രൂപപ്പെടാം. മൂത്രമൊഴിക്കാതിരിക്കാനായി ചില കുട്ടികൾ കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കുക കൂടി ചെയ്യുമ്പോൾ യൂറിനറി ട്രാക്റ്റ് ഇൻഫെക്‌ഷനും കല്ലുകളുണ്ടാകാനുള്ള സാധ്യതയും കൂടുന്നു. 

∙ മൂത്രാശയത്തിലെ പേശികളുടെ ബലം കുറയുന്നതു മൂലം ഭാവിയിൽ മൂത്രം ചോർന്നു പോകുന്ന പ്രശ്നം (യൂറിനറി ഇൻകോണ്ടിനെൻസ്) ഉണ്ടാകാം. 

കുട്ടിയുടെ ഈ അനാരോഗ്യകരമായ പ്രവണതയ്ക്ക് കാരണം സ്കൂളിലെ വൃത്തിയില്ലാത്ത ബാത്റൂമോ മറ്റോ ആണോ എന്നു മനസ്സിലാക്കി പരിഹാരം കാണുക. അതല്ല, കുട്ടിക്കു മൂത്രമൊഴിക്കാൻ തടസ്സം നേരിടുന്നു എന്നാണെങ്കിൽ അണ്ഡാശയ മുഴകൾ, ഗർഭാശയമുഴകൾ, മൂത്രസഞ്ചിയിലെയും മൂത്രനാളിയിലെയും പേശികളുടെ ആരോഗ്യക്കുറവ്, നട്ടെല്ലിന്റെയും നാഡികളുടെയും ആരോഗ്യപ്രശ്നങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം ഇവയാണോ എന്നു പരിശോധിക്കണം. ചെറുപ്പക്കാരായ സ്ത്രീകളിലും കൗമാരക്കാരിലും യൂറിനറി റിറ്റെൻഷൻ അഥവാ മൂത്രതടസ്സം ഉണ്ടാക്കുന്ന കാരണങ്ങളാണിവ. 

Is Holding Urine Dangerous for Teenagers?:

Urine retention in teenagers can lead to various serious health complications over time. A healthy individual should ideally urinate four to eight times within a 24-hour period to maintain proper renal system function. When a 15-year-old girl holds her urine for long hours during school, it can cause lower abdominal pain and discomfort. Furthermore, holding urine allows bacteria to multiply, significantly increasing the risk of urinary tract infections. This unhealthy habit also weakens the bladder muscles, which may eventually lead to incomplete voiding or urinary incontinence. Additionally, backflow of urine can damage the kidneys and contribute to the formation of kidney stones. Parents should investigate whether school bathroom conditions or underlying medical issues are causing this behavior.

ADVERTISEMENT