കിടപ്പുമുറിയിൽ ലാപ്ടോപ്, ടിവി, കളിപ്പാട്ടങ്ങൾ എന്നിവ വേണ്ട; കുട്ടികൾ നന്നായി ഉറങ്ങട്ടേ... Natural Ways to Promote Restful Sleep in Kids
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആവശ്യമായ നല്ല ഉറക്കം ഉറപ്പാക്കാൻ സ്നേഹപൂർവമായ രീതികളിലൂടെ ചിട്ട വരുത്താമെന്നും, നാലു മുതൽ ആറു വയസ്സു വരെയുള്ള കുട്ടികൾക്ക് 12 മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം ആവശ്യമാണെന്നും ലേഖനം പറയുന്നു. നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് ലഘുവായ അത്താഴം കഴിക്കുക, കിടപ്പുമുറി ലാപ്ടോപ്, ടിവി, മൊബൈൽ ഫോൺ തുടങ്ങിയവയുടെ ഉപയോഗം കിടക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും നിർത്തുക, കഫീൻ ഒഴിവാക്കുക, ലഘു വ്യായാമം ശീലമാക്കുക, നേർത്ത സംഗീതം കേൾക്കുക, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ദൃശ്യമാധ്യമങ്ങൾ ഒഴിവാക്കുക, വെള്ളം കുടിക്കുന്നത് പരിമിതപ്പെടുത്തുക, സൂര്യപ്രകാശമേൽക്കുക, ശ്വസന വ്യായാമങ്ങൾ ചെയ്യുക തുടങ്ങിയ മാർഗ്ഗങ്ങൾ ഇതിനായി നിർദ്ദേശിക്കുന്നു. ഉറക്കക്കുറവ് ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, വിഷാദരോഗം തുടങ്ങിയ ഗുരുതരമായ ശാരീരിക, മാനസിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും, ഇത് കാര്യങ്ങൾ ഗ്രഹിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവിനെ ബാധിക്കുമെന്നും ലേഖനം വിശദീകരിക്കുന്നു.

കുട്ടികൾ നന്നായി ഉറങ്ങട്ടേ... സ്നേഹപൂർവമുള്ള രീതികളിലൂടെ ഉറക്കത്തിന് ചിട്ട വരുത്താം...
കുഞ്ഞുങ്ങൾ വേണ്ടതു പോലെ ഉറങ്ങിയാലേ അവരുടെ ശാരീരിക വളർച്ചയും ബുദ്ധി വളർച്ചയും പൂർണതയിലെത്തൂ. നാലു മുതൽ ആറു വയസ്സു വരെയുള്ള പ്രായത്തിൽ കുട്ടിക്ക് 12 മണിക്കൂർ വരെ ഉറക്കം ലഭിക്കണം. തടസ്സമില്ലാത്ത ഉറക്കം ശാരീരിക, മാനസിക ആരോഗ്യത്തിന് അത്യാവശ്യമാണ്. നല്ല ഉറക്കം ലഭിക്കാൻ ചില മാർഗങ്ങൾ പരീക്ഷിക്കാം.
∙ നല്ല ഉറക്കത്തിന് ഉറങ്ങാനും ഉണരാനും നിശ്ചിത സമയം ഉണ്ടായിരിക്കണം. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. ലഘുവായ ഭക്ഷണമാണ് അത്താഴത്തിന് നല്ലത്.
∙ ഉറങ്ങാൻ കിടക്കുന്ന സ്ഥലം ഇടയ്ക്കിടെ മാറ്റാതിരിക്കുക.
∙ കിടപ്പുമുറിയും കിടക്കയും കണ്ടാൽ ഉറങ്ങാൻ തോന്നണം. വൃത്തിയും ഭംഗിയുമുള്ള കിടക്കവിരികൾ തലയണ എന്നിവ ഉപയോഗിക്കുക. കിടപ്പുമുറി കിടക്കാൻ മാത്രം ഉപയോഗിക്കുക.
∙ ലാപ്ടോപ്, ടിവി, കളിപ്പാട്ടങ്ങൾ തുടങ്ങിയ വസ്തുക്കൾ കിടപ്പുമുറിയിൽ വേണ്ട. ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഇവയുടെ ഉപയോഗം നിർത്തുക.
∙ കിടപ്പുമുറിയിലെ പ്രകാശവും താപനിലയും ഉറക്കത്തെ തടസപ്പെടുത്തുന്നതാകരുത്.
∙ കഫീൻ അടങ്ങിയ കാപ്പി, ചായ എന്നിവ ഉറക്കത്തിന് ആറ്- എട്ട് മണിക്കൂർ മുൻപെങ്കിലും ഒഴിവാക്കണം.
∙ ലഘുവായ വ്യായാമം നല്ല ഉറക്കം തരും. എന്നാൽ വ്യായാമം ചെയ്യുന്നത് ഉറക്കത്തിന് തൊട്ടുമുൻപ് ആകരുത്. വൈകുന്നേരം വ്യായാമം ചെയ്യുന്നത് ശീലമാക്കുക.
∙ നേർത്ത സംഗീതം മനസ്സിലെ ആകുലതകൾ അകറ്റി നല്ല ഉറക്കം പ്രദാനം ചെയ്യും.
∙ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മൊബൈൽ ഫോൺ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കുക.
∙ രാത്രി മൂത്രശങ്ക ഉണ്ടാകാനിടയുണ്ടെങ്കിൽ രാത്രി കുടിക്കുന്ന വെള്ളം പരിമിതപ്പെടുത്താം.
∙ വൈകുന്നേരം അര മണിക്കൂർ നേരം സൂര്യപ്രകാശം കൊണ്ട് ലഘുവ്യായാമം ചെയ്യുക.
∙ കിടക്കുന്നതിന് തൊട്ടുമുൻപ് കണ്ണുകൾ അടച്ച് ശ്വാസം നീട്ടി ഉള്ളിലേക്ക് വലിക്കുകയും സാവധാനം പുറത്തേക്ക് വിടുകയും ചെയ്യുന്ന ശ്വസന വ്യായാമം 25 തവണ ചെയ്യുക.
ഉറക്കം നഷ്ടപ്പെട്ടാല്‍...
ഉറക്കം കുറവുള്ളവർക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഹൃദയാരോഗ്യമാണ് ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്നത്. ഉറക്കക്കുറവ് കാരണം രക്തസമ്മർദമുയരുന്നത് ഹൃദ്രോഗത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകാം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത് പക്ഷാഘാത സാധ്യതയും വര്‍ധിപ്പിക്കുന്നു.
ദീർഘകാലമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നവർക്ക് പ്രമേഹസാധ്യതയും കൂടുതലാണ്. വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളും ഉറക്കക്കുറവുള്ളവരില്‍ കൂടുതലായി കണ്ടുവരുന്നു. ഉറക്കം ശരിയായില്ലെങ്കില്‍ കാര്യങ്ങൾ കൃത്യമായി ഗ്രഹിക്കാനും വിശകലനം ചെയ്യാനും അതനുസരിച്ച് പ്രവർത്തിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുന്നു. ഏകാഗ്രതക്കുറവ് മൂലം തൊഴിലിടങ്ങളിലും വീട്ടിലുമൊക്കെ അപകടങ്ങളുണ്ടാകാനും സാധ്യതയുണ്ട്.