കുട്ടിയെ ചിട്ട പഠിപ്പിക്കാൻ ആഗ്രഹത്തിന്റെ എക്സ്ചേഞ്ച് ഓഫർ: സ്റ്റാർ റേറ്റിങ് നൽകി അവരെ മിടുക്കരാക്കുന്ന ടെക്നിക് ഇതാ Understanding the 'Exchange Offer' Technique for Child Discipline
വാശിക്കാരായ കുട്ടികളെ ചിട്ട പഠിപ്പിക്കാനും അവരുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കാനും 'സ്റ്റാർ റേറ്റിംഗ്' എന്ന 'എക്സ്ചേഞ്ച് ഓഫർ' രീതി ഉപയോഗിക്കാവുന്നതാണ്, ഇത് അഞ്ചു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ദിനചര്യകൾ ശീലിപ്പിക്കാൻ സഹായിക്കുന്നു. ദിവസവും പൂർത്തിയാക്കേണ്ട അഞ്ച് കാര്യങ്ങൾക്ക് സ്റ്റാർ നൽകുകയും ആഴ്ചയിൽ അഞ്ച് സ്റ്റാർ ലഭിച്ചാൽ ഒരു ഇഷ്ടമുള്ള കാര്യം ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യുന്ന ഈ രീതി ഭക്ഷണസമയം ക്രമീകരിക്കാനും കുട്ടികളെ സ്വയം ഭക്ഷണം കഴിക്കാനും പാത്രങ്ങൾ കഴുകാനും പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ചിട്ടയായ ടൈംടേബിൾ തയ്യാറാക്കുന്നത് കുട്ടികൾക്ക് പഠനത്തിലും മറ്റ് കാര്യങ്ങളിലും മുഴുകാൻ സഹായിക്കുമെന്നും, 15 വയസ്സിനു ശേഷമുള്ള മത്സര പരീക്ഷകൾക്കും ഇത് ഉപകരിക്കുമെന്നും ലേഖനം വിശദീകരിക്കുന്നു.

വാശിക്കാരായ കുട്ടികളെ മെരുക്കാനും ചിട്ട പഠിപ്പിക്കാനും അച്ഛനമ്മമാർ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്. ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കാൻ ചിട്ടയോടെയുള്ള പരിശ്രമം വേണമെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും കുട്ടിയെ പഠിക്പ്പിക്കുന്ന ഒരു ടിപ് പഠിച്ചാലോ. ആഗ്രഹത്തിന്റെ എക്സ്ചേഞ്ച് ഓഫർ എന്നു വിളിക്കാവുന്ന ഈ ടെക്നിക് കുട്ടിയെ ഉത്സാഹഭരിതൻ ആക്കുമെന്നു മാത്രമല്ല, രക്ഷിതാക്കളെ അല്ലലില്ലാതെ കാര്യങ്ങൾ മാനേജ് ചെയ്യാൻ സഹായിക്കുകയും ചെയ്യും.
ആഗ്രഹത്തിന്റെ എക്സ്ചേഞ്ച് ഓഫർ
അഞ്ചു– 10 വയസ്സു വരെയുള്ള കുട്ടികളെ ദിനചര്യകൾ ശീലിപ്പിക്കാനായി ‘സ്റ്റാർ റേറ്റിങ്’ രീതി പരീക്ഷിക്കാം. കുട്ടിയുടെ കിടപ്പുമുറിയിൽ ഒട്ടിച്ചുവയ്ക്കുന്ന ടൈംടേബിൾ പോലുള്ള ചാർട്ട്പേപ്പറാണിത്. ഒരു ദിവസം കുട്ടി നിർബന്ധമായും ചെയ്തിരിക്കേണ്ട അഞ്ചു കാര്യങ്ങളാണ് ഇതിൽ എഴുതേണ്ടത്. ഉണരുന്ന സമയം, രാവിലെ പഠിക്കേണ്ട സമയം, കളിക്കേണ്ട സമയം, മൊബൈൽ ഉപയോഗിക്കാനുള്ള സമയം എന്നിങ്ങനെയാകാം ഇവ.
തിങ്കൾ മുതൽ ഞായർ വരെയുള്ള ദിവസങ്ങളാണ് അതിനു നേരേയുള്ള കോളങ്ങളിൽ വരേണ്ടത്. ഈ അഞ്ചു കാര്യങ്ങളും കുട്ടി സ്വയം ചെയ്താൽ ഓരോ ദിവസത്തിനു നേരേയും ഓരോ സ്റ്റാർ വരയ്ക്കണം.
ആഴ്ചയിൽ അഞ്ചുസ്റ്റാർ വന്നാൽ ആറാംദിവസം ഈ സ്റ്റാറുകളെ കുട്ടിക്ക് ഇഷ്ടമുള്ള ഒരു സംഗതി ചെയ്യാനായി എക്സ്ചേഞ്ച് ചെയ്യാം.
ഒരു സിനിമ ടിവിയിലോ തിയറ്ററിലോ പോയി കാണുക, ഒരു മണിക്കൂർ കൂടുതൽ കളിക്കാൻ അനുവദിക്കുക, മൊബൈൽ ഗെയിം കളിക്കുക എന്നിങ്ങനെയാകണം ഈ എക്സ്ചേഞ്ച് ഓഫർ.
ഭക്ഷണം സുപ്രധാനം
സ്കൂൾ തുറക്കും മുൻപുതന്നെ ഭക്ഷണസമയം ക്രമീകരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. വീട്ടിൽനിന്നു പ്രഭാത ഭക്ഷണം കഴിപ്പിച്ചു തന്നെ കുട്ടിയെ സ്കൂളിലേക്കു വിടണം. ഇതിനായി രാവിലെ ഉണരാനും പ്രഭാതകൃത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ശീലിപ്പിക്കണം.
ഉച്ചഭക്ഷണം കൃത്യസമയത്തു നൽകി കുട്ടി അതു മുഴുവൻ കഴിക്കുന്നുണ്ട് എന്നുറപ്പാക്കുക. ചെറിയ കുട്ടികളെ തനിയെ വൃത്തിയായി ഭക്ഷണം കഴിക്കാൻ ശീലിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വലിയ കുട്ടികളെ ആരോഗ്യഭക്ഷണങ്ങൾ കഴിപ്പിക്കുന്നതും. ഇതിനായി കുട്ടിയുടെ ഇഷ്ടാനുസരണം ആരോഗ്യഭക്ഷണം തയാറാക്കാം.
കഴിച്ച പാത്രം അവരെകൊണ്ടുതന്നെ കഴുകിക്കുക. ഉച്ചഭക്ഷണം കൊണ്ടുപോകുന്ന ലഞ്ച് ബോക്സ് കഴുകി തിരികെ കൊണ്ടുവരാനുള്ള പരിശീലനമാണിത്. ഭക്ഷണം പങ്കുവച്ചു കഴിക്കാൻ പ്രോത്സാഹിപ്പിക്കണം. വീട്ടിൽ രണ്ടു കുട്ടികളുണ്ടെങ്കിൽ രണ്ടുപേർക്കും ഒരു പ്ലേറ്റിൽ നിന്നു കഴിക്കാൻ അവസരം നൽകാം. അപ്പോൾ കറികളും മീൻ വറുത്തതുമൊക്കെ പങ്കുവയ്ക്കുന്നുണ്ട് എന്നുറപ്പാക്കണേ.
സ്കൂൾ തുറക്കും മുൻപേ ‘റുട്ടീൻ’ ടൈംടേബിൾ നൽകാം. ഉറക്കമുണരാനും ഭക്ഷണം കഴിക്കാനും പഠിക്കാനും കളിക്കാനും ഇതിൽ സമയം നൽകണം. ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും അതിനായി എത്ര സമയം വേണം എന്നും കുട്ടിയുടെ അഭിപ്രായം കൂടി ചോദിച്ച ശേഷമാകണം ടൈംടേബിളുണ്ടാക്കാൻ. ഞായറാഴ്ച അവധിയായതിനാൽ ശനിയാഴ്ച കുറച്ചു വൈകി ഉറങ്ങുക പോലുള്ള റിലാക്സേഷനുകൾ നൽകാം.
15 വയസ്സിനു ശേഷം തീവ്രമായ മത്സരമുള്ള വിദ്യാഭ്യാസ പദ്ധതിയിലൂടെയാകും കുട്ടി കടന്നുപോകേണ്ടി വരിക. പ്രവേശന പരീക്ഷകളും പരിശീലനങ്ങളുമായി ദിനചര്യ അപ്പാടെ തകിടം മറിയാനുള്ള സാധ്യതയുമുണ്ട്. ഇവിടെയും ടൈംടേബിൾ സഹായിക്കും. സ്കൂൾ തുറന്നാൽ ദിവസവും രണ്ടു മണിക്കൂറെങ്കിലും പാഠഭാഗങ്ങൾ റിവൈസ് ചെയ്യാനും ഹോംവർക്ക് ചെയ്യാനുമായി നീക്കിവയ്ക്കണം.
ഈ ചിട്ടയിലേക്കു നയിക്കാൻ ചെറിയ കണക്കുകൾ, പുതിയ വാക്കുകൾ കണ്ടെത്തൽ, കണക്കിലെ സൂത്രവാക്യങ്ങൾ റിവൈസ് ചെയ്യൽ പോലുള്ള ടാസ്കുകൾ നൽകി കൃത്യസമയത്തു പൂർത്തിയാക്കുന്നു എന്നുറപ്പിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം. (ഓണററി കൺസൽറ്റന്റ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി)