ബാങ്കിൽ പോകാൻ കഴിയാത്ത സാഹചര്യമാണോ? ടെൻഷൻ വേണ്ട, വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ Banking Services at your Door Steps
ബാങ്കിങ് സേവനങ്ങൾ ഇടപാടുകാരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ആവിഷ്കരിച്ച സംവിധാനമാണു ഡോർ സ്റ്റെപ് ബാങ്കിങ് അഥവാ വാതിൽപ്പടി സേവനങ്ങൾ. യാത്ര ചെയ്യാൻ ക്ലേശമനുഭവിക്കുന്നവർ, കിടപ്പുരോഗികൾ, വർക്ക് ഫ്രം ഹോം രീതിയിൽ വീട്ടിലിരുന്നു ജോലി ചെയ്യേണ്ട നിബന്ധനയുള്ളവർ

ബാങ്കിങ് സേവനങ്ങൾ ഇടപാടുകാരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ആവിഷ്കരിച്ച സംവിധാനമാണു ഡോർ സ്റ്റെപ് ബാങ്കിങ് അഥവാ വാതിൽപ്പടി സേവനങ്ങൾ. യാത്ര ചെയ്യാൻ ക്ലേശമനുഭവിക്കുന്നവർ, കിടപ്പുരോഗികൾ, വർക്ക് ഫ്രം ഹോം രീതിയിൽ വീട്ടിലിരുന്നു ജോലി ചെയ്യേണ്ട നിബന്ധനയുള്ളവർ എന്നിവർക്കൊക്കെ ഈ സേവനം പ്രയോജനപ്പെടുത്താം. വിവിധ സാമ്പത്തിക ഇടപാടുകൾ, രേഖകൾ സമർപ്പിക്കൽ, പെൻഷനായവരുടെ വാർഷിക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ എന്നിവയൊക്കെ ഇങ്ങനെ അവരവരുടെ വീട്ടിലിരുന്നു തന്നെ ചെയ്യാവുന്നതാണ്.
പൊതുമേഖലാ ബാങ്കുകളുടെ KYC (തിരിച്ചറിയൽ) പൂർണമായതും മൊബൈൽ നമ്പർ കൂട്ടിയിണക്കപ്പെട്ടതുമായ എല്ലാ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഈ സേവനം തേടാം. പരിചയം സിദ്ധിച്ച പ്രതിനിധികൾ ഇടപാടുകാരുടെ വീട്ടിലെത്തി സേവനങ്ങൾ പൂർത്തിയാക്കി നൽകും. ഇതിനായി മൊബൈൽ ആപ് സജ്ജമാക്കിയിട്ടുണ്ട്. ആപ് ഇൻസ്റ്റാൾ ചെയ്ത് വേണ്ട സേവനങ്ങൾ തിരഞ്ഞെടുക്കാം. ഭവന സന്ദർശനം നടത്തുന്ന പ്രതിനിധിയുടെ വിവരങ്ങൾ ആപ്പിൽ ലഭ്യമായിരിക്കും.
വീട്ടിൽ എത്തുന്ന ആളിന്റെ ഫോട്ടോ പതിപ്പിച്ച ഐഡി കാർഡ് നോക്കി ഉറപ്പ് വരുത്തിയശേഷം ആവശ്യപ്പെട്ട സേവനത്തിലേക്ക് കടക്കാം. ചെറിയ തുക ഇതിന് ഈടാക്കുമെങ്കിലും സീനിയർ സിറ്റിസൺസിന് ഇളവുണ്ട്. വിശദ വിവരങ്ങൾക്ക്: https://www.psballiance.com/
വിവരങ്ങൾക്കു കടപ്പാട്:
വി.കെ. ആദർശ്
അസിസ്റ്റന്റ് ജനറൽ മാനേജർ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ