കയ്യിൽ കാശില്ല, സ്വന്തമായി ബിസിനസ് തുടങ്ങാൻ സർക്കാര് സഹായം എങ്ങനെ ലഭിക്കും? 10 വഴികൾ Government aid for Business
സംരംഭത്തിനു സർക്കാർ സഹായം ∙ പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (പിഎംഇജിപി) പ്രകാരം ഒറ്റയ്‌ക്കും കൂട്ടായും തുടങ്ങുന്ന സംരംഭങ്ങൾക്കു വായ്പ ലഭിക്കും. സബ്സിഡി തുക അക്കൗണ്ടിലേക്കു നിക്ഷേപിക്കുകയും മൂന്നു വർഷ കാലയളവിനു ശേഷം ഈ തുക വായ്പയിൽ നിന്നു കുറവു ചെയ്തു തരികയും ചെയ്യും. വ്യവസായം നല്ല രീതിയിൽ

സംരംഭത്തിനു സർക്കാർ സഹായം
∙ പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (പിഎംഇജിപി) പ്രകാരം ഒറ്റയ്‌ക്കും കൂട്ടായും തുടങ്ങുന്ന സംരംഭങ്ങൾക്കു വായ്പ ലഭിക്കും. സബ്സിഡി തുക അക്കൗണ്ടിലേക്കു നിക്ഷേപിക്കുകയും മൂന്നു വർഷ കാലയളവിനു ശേഷം ഈ തുക വായ്പയിൽ നിന്നു കുറവു ചെയ്തു തരികയും ചെയ്യും. വ്യവസായം നല്ല രീതിയിൽ പ്രവർത്തിക്കുന്നു എങ്കിൽ രണ്ടാം ഗഡുവായും വായ്പ ലഭ്യമാകും. വിശദ വിവരങ്ങൾക്ക്– www.kviconline.gov.in
∙ സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം 51 % ഓഹരിയെങ്കിലും വനിതയുടെയോ ദലിത് അംഗത്തിന്റെയോ പേരിലായ സംരംഭത്തിനു വായ്പ ലഭിക്കും. ഉത്പാദന വ്യവസായം, കച്ചവടം, വിപണനം, സേവന സംരംഭങ്ങൾ എന്നിവ തുടങ്ങാൻ 10 ലക്ഷം– ഒരു കോടി രൂപ വായ്പ ലഭിക്കും. ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് സ്കീം ഫോർ സ്റ്റാൻഡ് അപ് ഇന്ത്യ ലോൺസ് സ്കീം പ്രകാരം കേന്ദ്രസർക്കാരാണു ഗ്യാരന്റി നിൽക്കുന്നത്. ഏഴു വർഷമാണു തിരിച്ചടവു കാലാവധി (www.standupmitra.in)
∙ കേന്ദ്രസർക്കാരിന്റെ ലാഖ്പതി ദീദി യോജന പ്രകാരം വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ 18– 50 വയസ്സിനിടയിലെ സ്ത്രീകൾക്കു നൈപുണ്യപരിശീലനം നൽകി സ്വയം തൊഴിലിനു പര്യാപ്തമാക്കുന്നു. ഒരു ലക്ഷം– 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും.
∙ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി വ ഴി 50 ലക്ഷം രൂപ വരെ പൊതുസംരംഭങ്ങൾക്കു വായ്പ അനുവദിക്കും. പത്തു ശതമാനം മാർജിൻ മണി സംരംഭകൻ വഹിക്കണം. മൂന്നുശതമാനം പലിശ സബ്സിഡി സർക്കാർ വഹിക്കും (www.kfc.org)
∙ പുതിയ സംരംഭത്തിനും നിലവിലുള്ള സംരംഭങ്ങൾക്കും ഗുണം ലഭിക്കുന്നതാണു സംസ്ഥാന സർക്കാരിന്റെ സംരംഭ സഹായ പദ്ധതി (എന്റർപ്രണർ സപ്പോർട് സ്കീം). സൂക്ഷ്മ– ചെറുകിട– ഇടത്തരം വ്യവസായങ്ങളുടെ നിർമാണ യൂണിറ്റുകൾക്കും 45 വയസ്സിനു താഴെ പ്രായമുള്ള യുവതീയുവാക്കൾക്കു 30 ലക്ഷം രൂപ വരെ സഹായം കിട്ടും. വിശദ വിവരങ്ങൾക്കു ജില്ലാ വ്യവസായ കേന്ദ്രം സന്ദർശിക്കാം.
∙ സംരംഭം തുടങ്ങുന്നതിനു വനിതകൾക്കു സഹായം നൽകാൻ വിവിധ വായ്പാ പദ്ധതികൾ വനിതാ വികസന കോർപറേഷൻ നടപ്പാക്കി വരുന്നുണ്ട് (www.kswdc.org). രണ്ടു സ്കീമുകൾ വഴി പരമാവധി മൂന്നു ലക്ഷം, പത്തു ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും.
∙ കരകൗശല യൂണിറ്റു തുടങ്ങാൻ ഗ്രാന്റ് നൽകുന്ന പദ്ധതിയാണ് ആശ സ്കീം (അസിസ്റ്റൻസ് സ്കീം ഫോർ ഹാൻഡിക്രാഫ്ട് ആർട്ടിസാൻസ്). വനിതകൾക്കും എസ്‌സി, എസ്ടി യുവാക്കൾക്കും 50% വരെ (പരമാവധി മൂന്നു ലക്ഷം രൂപ) ലഭിക്കും.
∙ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള കെഇഎസ്‌ആർയു സ്വയംതൊഴിൽ വായ്പാ പദ്ധതി വഴി ചെറിയ വ്യവസായ യൂണിറ്റുകൾക്കായി പദ്ധതി ചെലവിന്റെ 20 ശതമാനം വരെ സബ്സിഡി ലഭിക്കും. വിധവകൾ, വിവാഹമോചിതർ, എസ്‌സി, എസ്ടി അവിവാഹിത അമ്മമാർ എന്നിവർക്കായുള്ളതാണ് ശരണ്യ പദ്ധതി. ഇതിലൂടെ 50% സബ്‌സിഡിയിൽ 50,000 രൂപ വരെ വായ്പ ലഭിക്കും.
∙ 21– 55 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള പദ്ധതിയാണ് കൈവല്യ. ഒറ്റയ്‌ക്കോ സംഘമായോ സംരംഭം ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് –
www.employment.kerala.gov.in
വിവരങ്ങൾക്ക് കടപ്പാട്:
കെ.കെ. ജയകുമാർ,
പഴ്സനൽ ഫിനാൻസ് അനലിസ്റ്റ് ആൻഡ്
എന്റർപ്രണർഷിപ് മെന്റർ, കൊച്ചി