നഴ്സിങ് ജോലിയും വിസിറ്റ് വീസയും: ഗൾഫിൽ ജോലിക്ക് ശ്രമിക്കുന്നവർ ഈ അബദ്ധങ്ങളിൽ പെടരുത് Legal Aspects of Nursing Jobs in the Gulf
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക റൂട്ട്സ് എന്റെ സഹോദരി യുഎഇയിൽ നഴ്സാണ്. ഞാനും നഴ്സാണ്. ജനറൽ നഴ്സിങ് കോഴ്സ് കഴിഞ്ഞു മൂന്നുവർഷമായി നാട്ടിൽ ജോലി ചെയ്യുന്നു. വിസിറ്റിങ് വീസയിൽ അവിടെ ചെന്നാൽ ജോലിക്കു ശ്രമിക്കാമെന്നു

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക റൂട്ട്സ്
എന്റെ സഹോദരി യുഎഇയിൽ നഴ്സാണ്. ഞാനും നഴ്സാണ്. ജനറൽ നഴ്സിങ് കോഴ്സ് കഴിഞ്ഞു മൂന്നുവർഷമായി നാട്ടിൽ ജോലി ചെയ്യുന്നു. വിസിറ്റിങ് വീസയിൽ അവിടെ ചെന്നാൽ ജോലിക്കു ശ്രമിക്കാമെന്നു പറയുന്നു. അങ്ങനെ ചെയ്യുന്നതിൽ നിയമപരമായ എന്തെങ്കിലും തടസ്സമുണ്ടോ?
ബിൻസി പൗലോ,
മൂവാറ്റുപുഴ
ഒരുപാടു പേർ അബദ്ധത്തിൽ ചെന്നുപെടുന്ന പ്രശ്നത്തെക്കുറിച്ചുള്ളതാണു ചോദ്യം. മധ്യേഷ്യയിൽ പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ ആറു ജിസിസി രാജ്യങ്ങളിലേക്കു നഴ്സ് തസ്തികയിൽ ജോലിക്കു ശ്രമിക്കുന്നവർ അറിയേണ്ട കാര്യമുണ്ട്.
സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, യുഎഇ, ബഹ്റൈൻ എന്നീ ആറു ജിസിസി രാജ്യങ്ങളും വിദേശകാര്യ മന്ത്രാലയം നോട്ടിഫൈ ചെയ്തവയാണ്. അതായത് ഈ രാജ്യങ്ങളിലേക്കു നഴ്സിങ് ജോലിക്കു പോകുന്നവർ നിർബന്ധമായും എമിഗ്രേഷൻ ക്ലിയറൻസ് എടുക്കണം. സർക്കാർ അംഗീകൃത ഏജൻസികൾ മുഖേന വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫിസുകളിൽ നിന്ന് എമിഗ്രേഷൻ ക്ലിയറൻസ് നേടിയിരിക്കണം.
വിസിറ്റിങ് വീസയിൽ വിദേശത്തു പോയി അവിടെ നിന്ന് എംപ്ലോയ്മെന്റ് വീസയാക്കി മാറ്റുന്ന നഴ്സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് കാണില്ല. എന്നാൽ ഇത്തരത്തിൽ ജോ ലി ചെയ്യുന്നവർക്കു തിരികെ നാട്ടിൽ വന്ന് അവധിക്കു ശേ ഷം ആ വീസയിൽ മടങ്ങാൻ കഴിയില്ല. വിമാനത്താവളത്തിലെ എമിഗ്രേഷൻ ഡസ്ക് യാത്രാനുമതി നിഷേധിക്കും. വിദേശ ഹോസ്പിറ്റൽ കമ്പനികളിൽ നിന്നു നേരിട്ട് ഓഫർലെറ്ററും വീസയും ലഭിക്കുന്നവരുടെ കാര്യത്തിലും ഇതു ബാധകമാണ്.
എല്ലാവർക്കും ഇതു ബാധകമാണോ?
പ്രധാനമായും നഴ്സിങ് പ്രഫഷൻ, മെട്രിക്കുലേഷൻ പാസാകാത്തവർ തുടങ്ങിയവർക്കാണു നിലവിൽ ഇത്തരത്തി ൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായി വരുന്നത്.
നോട്ടിഫൈ ചെയ്യാത്ത മറ്റു പ്രഫഷനുകൾക്ക് ഇതു ബാധകമല്ല. ഈ മേഖലയിലെ തൊഴിൽ തട്ടിപ്പുകളും കുറഞ്ഞ ശമ്പളത്തിൽ മോശം സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്ന അനുഭവങ്ങളും പ്രതിരോധിക്കുക എന്ന ഉദ്ദേശം ഇ തിനു പിന്നിലുണ്ട്.
ഇവിടങ്ങളിൽ നഴ്സായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾ എമിഗ്രേഷൻ ക്ലിയറൻസ് എടുത്തുവേണം പോകാൻ. വിദേശകാര്യ മന്ത്രാലയത്തിന്റെ emigrate പോർട്ടലിൽ നിഷ്കർഷിച്ചിരിക്കുന്ന തൊഴിൽ കരാർ ഉള്ളവർക്കാണ് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നത്.
വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഏജൻസികൾ വഴി ശ്രമിക്കാം. ഇന്ത്യയിൽ രണ്ടായിരത്തിൽ അധികം അംഗീകൃത ഏജൻസികളുണ്ട്. അവയിൽ നിന്ന് ഇഷ്ടമുള്ളവയുടെ സേവനം തിരഞ്ഞെടുക്കാം.
വിദേശ നിയമനത്തിന് ഒരു ഉദ്യോഗാർഥിയിൽ നിന്നു പ രമാവധി 30000 രൂപ വരെയെ ഏജൻസികൾക്ക് ഈടാക്കാൻ അനുവാദമുള്ളൂ. നിയമപരമായ വഴിയിലൂടെ കുറഞ്ഞ ചെലവിൽ സുരക്ഷിതമായ വിദേശ ജോലി കരസ്ഥമാക്കാനുള്ള അവസരം കൂടിയാണിത്.