‘ഹാപ്പിനെസിന് പ്രായമില്ല ബ്രോ..’; ജീവിതം ബോറടിക്കാതിരിക്കാൻ മനസ്സിനു ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം Finding Your Perfect Hobby
ഇന്നു മുതൽ വ്യായാമം ചെയ്യും, വിദേശയാത്രയ്ക്കു പോകും, അല്ലെങ്കിൽ ഡയറ്റ് കൃത്യമാക്കും. ഇതൊക്കെ നിങ്ങളുടെ ‘ബക്കറ്റ് ലിസ്റ്റി’ൽ ഉണ്ടായിരിക്കാം. എന്നാൽ അതിനൊപ്പം ഹോബിയും കൂടി ചേർക്കാവുന്നതാണ്. അതും നിങ്ങളുടെ സന്തോഷത്തിലേക്കുള്ള താക്കോലാണ്. 90 കിഡ്സിന് വരെ നൊസ്റ്റാൾജിയയുടെ പെട്ടിയിൽ പല തരം ഹോബികൾ
ഇന്നു മുതൽ വ്യായാമം ചെയ്യും, വിദേശയാത്രയ്ക്കു പോകും, അല്ലെങ്കിൽ ഡയറ്റ് കൃത്യമാക്കും. ഇതൊക്കെ നിങ്ങളുടെ ‘ബക്കറ്റ് ലിസ്റ്റി’ൽ ഉണ്ടായിരിക്കാം. എന്നാൽ അതിനൊപ്പം ഹോബിയും കൂടി ചേർക്കാവുന്നതാണ്. അതും നിങ്ങളുടെ സന്തോഷത്തിലേക്കുള്ള താക്കോലാണ്. 90 കിഡ്സിന് വരെ നൊസ്റ്റാൾജിയയുടെ പെട്ടിയിൽ പല തരം ഹോബികൾ
ഇന്നു മുതൽ വ്യായാമം ചെയ്യും, വിദേശയാത്രയ്ക്കു പോകും, അല്ലെങ്കിൽ ഡയറ്റ് കൃത്യമാക്കും. ഇതൊക്കെ നിങ്ങളുടെ ‘ബക്കറ്റ് ലിസ്റ്റി’ൽ ഉണ്ടായിരിക്കാം. എന്നാൽ അതിനൊപ്പം ഹോബിയും കൂടി ചേർക്കാവുന്നതാണ്. അതും നിങ്ങളുടെ സന്തോഷത്തിലേക്കുള്ള താക്കോലാണ്. 90 കിഡ്സിന് വരെ നൊസ്റ്റാൾജിയയുടെ പെട്ടിയിൽ പല തരം ഹോബികൾ
ഇന്നു മുതൽ വ്യായാമം ചെയ്യും, വിദേശയാത്രയ്ക്കു പോകും, അല്ലെങ്കിൽ ഡയറ്റ് കൃത്യമാക്കും. ഇതൊക്കെ നിങ്ങളുടെ ‘ബക്കറ്റ് ലിസ്റ്റി’ൽ ഉണ്ടായിരിക്കാം. എന്നാൽ അതിനൊപ്പം ഹോബിയും കൂടി ചേർക്കാവുന്നതാണ്. അതും നിങ്ങളുടെ സന്തോഷത്തിലേക്കുള്ള താക്കോലാണ്.
90 കിഡ്സിന് വരെ നൊസ്റ്റാൾജിയയുടെ പെട്ടിയിൽ പല തരം ഹോബികൾ പൊടിപിടിച്ചിരിക്കുന്നുണ്ടാകും. സ്റ്റാംപ് കലക്ഷനും നാണയ ശേഖരവും മുതൽ ച്യുയിംഗത്തിനൊപ്പമുള്ള ക്രിക്കറ്റ് താരങ്ങളുടെ പടമുള്ള റാപ്പറുകൾ വരെ. അന്ന് അതിൽ നിന്നു കിട്ടുന്ന സന്തോഷം വലുതായിരുന്നു.
അതൊക്കെ ഒരു കാലം. ഇന്നിപ്പോ ആ സന്തോഷം എങ്ങനെ കിട്ടാനാണ് എന്നാണോ? ഹാപ്പിനെസിന് പ്രായമില്ല ബ്രോ. ശരിക്കും നമ്മുടെ മനസ്സുണ്ടല്ലോ, ചാടിത്തുള്ളാൻ റെഡിയായിരിക്കുകയാണ്. നമ്മൾ അതിനുള്ള സാഹചര്യം ഒരുക്കി കൊടുത്താൽ മതി. ഇങ്ങനെ പാഞ്ഞു പാഞ്ഞു കിതച്ചിരിക്കുമ്പോൾ നമുക്കും വേണ്ടേ നമ്മുടേതായ സമയം. ആ സമയത്തു ചെയ്യാൻ ഏറ്റവും നല്ല പരിപാടിയാണ് ഹോബി. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയെ പോലെ ഒരുപാട് ഇഷ്ടമുള്ള ഒരു ഹോബി.
ഇതൊക്കെ നടക്കുമോ എന്നാണോ? അതിനൊക്കെ എവിടെ സമയം എന്നാണോ? എനിക്കിഷ്ടപ്പെട്ട ഹോബി എങ്ങനെ കണ്ടെത്തും എന്നാണോ? ഡോ.അരുൺ ബി. നായർ നിർദേശിക്കുന്ന ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ.
അപ്പോൾ തുടങ്ങാം
∙ കുട്ടിക്കാലത്തു കൗതുകത്തോടെ ചെയ്തിരുന്ന പല ഹോബികളും ഇടയ്ക്കു വച്ചു നിന്നു പോയിട്ടുണ്ടാകും. പ ഠനത്തിന്റെയും ജോലിയുടെയും തിരക്കാകാം. എന്നെങ്കിലും ജീവിതമൊന്ന് സെറ്റിലായി കഴിഞ്ഞു മറ്റൊരു ഹോബി കൂടെക്കൂട്ടാമെന്നു കരുതിയതാകാം. അതുമല്ലെങ്കിൽ അ ങ്ങനെയൊരു ഹോബി തന്ന സന്തോഷം മറന്നു പോയതുകൊണ്ടുമാകാം. പാട്ടു പാടുന്നതോ എഴുതുന്നതോ നൃത്തമോ കൃഷിയോ ഗാർഡനിങ്ങോ തയ്യലോ കേക്ക് മേക്കിങ്ങോ തുടങ്ങി എന്തുമാകട്ടെ... ജനുവരി മുതൽ ചെയ്തു തുടങ്ങാം.
∙ എപ്പോഴാണു ചെയ്യേണ്ടത്? എത്ര സമയം വേണ്ടി വരും? പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് ഇത്. ദിവസേന അരമണിക്കൂർ ഹോബിക്കായി നീക്കിവച്ചാൽ എല്ലാ ദിവസവും അതിന് ഒരു തുടർച്ച വരും. അത്രയും സമയം മാറ്റിവയ്ക്കാനാകില്ലെങ്കിൽ ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും രണ്ടു മണിക്കൂർ നേരം കണ്ടെത്താം. പുസ്തകവായനയും പാട്ടു കേൾക്കലും ഗാർഡനിങ്ങും പോലുള്ള ഹോബികൾക്കു ദിവസവും അരമണിക്കൂർ മാറ്റി വയ്ക്കാം. എന്നാൽ ചിത്രരചന പോലെ ഒരുപാടു സമയം എടുക്കുന്നതാണെങ്കിൽ അവധി ദിവസത്തിലേക്കു മാറ്റാം.
ജോലിക്കൊപ്പം ഹോബി കൊണ്ടുപോകുമ്പോൾ സമയക്രമീകരണം അഥവാ ടൈം മാനേജ്മെന്റ് തീർച്ചയായും വേണം. ജോലിക്കു തടസ്സം വരാത്ത രീതിയിൽ ഹോബിക്കു സമയം കണ്ടെത്തുക.
∙ വീട്ടിലെ ഒാട്ടം ജോലി സ്ഥലത്തെ ടാർഗറ്റുകളും തിരക്കുകളും. ജീവിതം ഇങ്ങനെ സമ്മർദത്തിലായാൽ അതു മടുപ്പിലേക്കു നയിക്കാം. ഇത്തരം സന്ദർഭങ്ങളില്‍ ഹോബി ഒരു മരുന്നായി മാറും. ജോലിത്തിരക്കെല്ലാം കഴിഞ്ഞിട്ടുവൈകുന്നേരം നമുക്ക് ഏറെ ഇഷ്ടമുള്ള ഒരുകാര്യം ചെയ്യാമല്ലോ എന്ന പ്രതീക്ഷ മാനസികമായി ആശ്വാസം പകരും. ദിവസേന അരമണിക്കൂറെങ്കിലും മനസ്സിന് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കു മാനസികസമ്മർദം പൊതുവേ കുറവായിരിക്കും. അവരുടെ ഉറക്കം കൃത്യമായിരിക്കും.രോഗപ്രതിരോധശക്തിയെ വരെ മനസ്സിന്റെ സന്തോഷം നന്നായി സ്വാധീനിക്കും.
തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്തുവിന്റെ അളവു കൂടുന്തോറും ശ്രദ്ധയും ഏകാഗ്രതയും സന്തോഷവും കൂടുതലായിരിക്കും. തലച്ചോറിൽ എൻഡോർഫിൻ എന്ന രാസവസ്തുവിന്റെ അളവു കൂടുന്തോറും കൂടുതൽ ഉന്മേഷമുള്ളവരായി മാറും. വാർധക്യകാലത്തും ഇത്തരം ഹോബികളിൽ ഏർപ്പെടുന്ന ആളുകൾക്ക് ഒാർമമശക്തി മെച്ചം ആയിരിക്കും. അവർക്കു മറവിരോഗം ബാധിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും.
എനിക്കിതൊക്കെ പറ്റുമോ?
തിരഞ്ഞെടുത്ത ഹോബികൾ ആസ്വദിക്കാൻ പറ്റുന്നതാണോ എന്നു തിരിച്ചറിയണം. ആരോഗ്യാവസ്ഥ കൂടി പരിഗണിച്ചു വേണം ഈ തിരഞ്ഞെടുപ്പ്. സ്ഥിരമായി കാൽമുട്ടു വേദനയും മുട്ടിനു തേയ്മാനവുമുള്ള ഒരാള്‍ ഹോബിയായി നൃത്തം പഠിച്ചാൽ എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്.
മറ്റൊരാൾ നന്നായി ചെയ്യുന്നു എന്നതുകൊണ്ട് മാത്രം നമ്മൾ ഒരു ഹോബി തിരഞ്ഞെടുക്കണമെന്നില്ല. നമുക്കത് ആസ്വദിക്കാൻ പറ്റുമോ, നമ്മുടെ പ്രകൃതത്തിന് അത് അനുയോജ്യമാണോ എന്നീ കാര്യങ്ങൾക്കാണു മുൻഗണന നൽകേണ്ടത്.
ചെലവഴിക്കാനുള്ള സമയവും ആ ഹോബി കൊണ്ട് കൈവരിക്കാൻ ഉള്ള ലക്ഷ്യവും ഉറപ്പിച്ചാൽ ഒരു പരിധിവരെ വിജയച്ചെന്ന് ഉറപ്പാണ്. ഉദാഹരണമായി ശാസ്ത്രീയമായി സംഗീതം പഠിക്കുകയും അതു റെക്കോർഡ് ചെയ്തു ശീലിക്കുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതു മാനസിക സന്തോഷം വർധിപ്പിക്കും. ഇതു പോലെയുള്ള ആത്മ സാക്ഷാത്ക്കാരങ്ങൾ ഹോബിയോടുള്ള ഇഷ്ടം കൂട്ടും.
∙ ഹോബി തുടങ്ങി ആദ്യ ആഴ്ച വലിയ ആവേശത്തിലാകും. എന്നാൽ ചിലർക്കു കുറച്ചു കഴിയുമ്പോൾ ആവേശത്തിൽ ചെറിയ കുറവു വരും. പിന്നീടു മടി പിടിച്ച് ഹോബിയിൽ പൊടിപിടിച്ചേക്കാം.
ആവേശം ചോർന്നു പോകാൻ ഉള്ള രണ്ടു പ്രധാന കാരണങ്ങളാണ് കൃത്യമായ ഒരു സമയം അതിനുവേണ്ടി മാറ്റിവയ്ക്കാത്തതും ആ ഹോബിയുമായി ബന്ധപ്പെട്ട് ലക്ഷ്യബോധം ഇല്ലാതെ വരുന്നതും.
ചിത്രകല പഠിക്കുന്നു. കുറേ ചിത്രങ്ങൾ വരയ്ക്കുന്നു. അതു കൂട്ടി വയ്ക്കുന്നു. കുറച്ചു കഴിയുമ്പോൾ മടുത്തേക്കാം. എന്നാൽ ഈ വർഷത്തിന്റെ അവസാനം ഒരു ചിത്രപ്രദർശനം നടത്തുന്നു എന്നു മനസ്സിലുറപ്പിക്കുക. ആ ധാരണയുമായി മുന്നോട്ടു പോയാൽ തുടക്കത്തിൽ ലഭിക്കുന്ന ഊർജസ്വലത നീണ്ടുനിൽക്കും. ഒറ്റയ്ക്ക് ചെയ്യുന്നതിനു പകരം ഒരേ ഹോബിയുള്ള ഒരു കൂട്ടം ആളുകളെ കണ്ടെത്തുക.
∙തിരഞ്ഞെടുത്ത ഹോബി മുന്നോട്ടു കൊ ണ്ടുപോകാനായില്ലെങ്കിൽ എന്തുകൊണ്ടു സാധിക്കുന്നില്ലെന്ന് ആത്മപരിശോധന നടത്താം. വീട്ടിലെയോ ഒാഫിസിലെയോ തിരക്കുള്ള സ മയവും ഹോബിയും കൂട്ടിയിടിച്ചാല്‍ മുന്നോട്ടു പോകാനാകില്ല. പ്രയാസപ്പെട്ടു സമയം കണ്ടെത്തിയാൽ ഹോബി ഭാരമായി മാറും. അതു തരുന്ന പോസിറ്റീവ് എനർജി കിട്ടില്ല. അതുകൊണ്ടു തന്നെ ചില സാഹചര്യങ്ങളിൽ ആവേശത്തോടെ കൂടി ചെയ്തു തുടങ്ങിയ സംഗതിയാണെങ്കിലും മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്നില്ല എന്നു തോന്നിയാൽ, സന്തോഷം തരുന്നില്ലെന്നു മാത്രമല്ല, ആരോഗ്യത്തെയും ബാധിക്കുന്നതായി തിരിച്ചറിഞ്ഞാൽ ആ ഹോബി അവസാനിപ്പിച്ച് മറ്റൊരു ഹോബിയിലേക്കു മാറുന്നതാണു നല്ലത്.
∙ ഹോബികൾ തുടങ്ങുമ്പോൾ തന്നെ അതിലേക്ക് വലിയ തുക ഇൻവെസ്റ്റ് ചെയ്യാതിരിക്കുകയാണു നല്ലത്. ഉദാഹരണത്തിന് ഫൊട്ടോഗ്രഫിയാണ് ഹോബിയെങ്കിൽ വില കൂടിയ പുതിയ ക്യാമറകൾ ആദ്യമേ വാങ്ങിക്കണമെന്നില്ല. പകരം മൊബൈൽ ക്യാമറയിൽ പരീക്ഷണമൊക്കെ നടത്തി പതുക്കെ അപ്ഗ്രേഡ് ചെയ്യാം.
അതുപോലെ തന്നെ ഹോബിയുമായി ബന്ധപ്പെട്ട അറിവിലും അപ്ഗ്രേഡ് ചെയ്യാൻ മടിക്കരുത്. ഫൊട്ടോഗ്രഫിയാണെങ്കിൽ ലൈറ്റിങ് എഡിറ്റിങ് ഇവയെല്ലാം പഠിച്ചു തുടങ്ങുക.
കുടുംബവും ഹോബിയും
∙ ഹോബി തുടങ്ങുമ്പോൾ തന്നെ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതു നിങ്ങളുടെ ജീവിതത്തിൽ എ ത്രത്തോളം സന്തോഷമുണ്ടാക്കുന്നു എന്നതിനെക്കുറിച്ചും കുടുംബാംഗങ്ങളോടു തുറന്നു സംസാരിക്കുക. ഇതിന്റെ പ്രാധാന്യം അവർക്കു വിശദീകരിച്ചു കൊടുത്തില്ലെങ്കിൽ ചിലപ്പോൾ നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങ ൾ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായേക്കാം. ഹോബിയിൽ കുടുംബാംഗങ്ങൾ കൂടി പങ്കാളികളാകുമ്പോൾ അവർക്കും അതു സന്തോഷകരമായി മാറും. പൂന്തോട്ട നിർമാണവും അലങ്കാരമത്സ്യം വളർത്തലുമൊക്കെ ഹോബിയായി മാറുമ്പോൾ വീട്ടിൽ എല്ലാവരും ഒന്നിച്ച് അതിൽ ചേരാം.
∙ നിങ്ങളുടെ ഹോബി പങ്കാളികളുടെ മേൽ അടിച്ചേൽപ്പിക്കരുത്. കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തി അവരുടെ ഇഷ്ടങ്ങൾ കൂടി കണക്കിലെടുത്ത് അതിനെ ക്രമീകരിക്കാം. ‘എഗ്രി ടു ഡിസെഗ്രി’ അഥവാ അംഗീകരിക്കാത്തതിനെ അംഗീകരിക്കുകയാണു വേണ്ടത്. ദൂരെ യാത്രകൾ പങ്കാളിക്ക് ഇഷ്ടമല്ല. പക്ഷേ, നമുക്കു യാത്രയാണ് ഹോബി എങ്കിൽ എന്തു ചെയ്യാനാകും? അതിനെ ആദ്യം അംഗീകരിച്ച് അടുത്ത സ്ഥലങ്ങളിലേക്കു യാത്ര ക്രമീകരിക്കുക. അങ്ങനെ കുറച്ചു യാത്രകൾക്കു ശേഷം ദീർഘദൂര യാത്രകൾ ചെയ്യാം.
എന്നിട്ടും യാത്രകളിൽ പങ്കാളിക്കു താൽപര്യമില്ലെങ്കിൽ ആ ദിവസങ്ങളിൽ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ മുഴുകട്ടെ. ഇത്തരം കാര്യങ്ങളിൽ ആശയവിനിമയും സുതാര്യതയും നിലനിർത്താൻ മറക്കേണ്ട.
∙ ഹോബിയോടുള്ള താൽപര്യം കുറഞ്ഞാൽ എന്തുകൊണ്ടെന്നു കണ്ടെത്തുക. വേണെങ്കിൽ ഒരു മാസം ബ്രേക്ക് എടുക്കാം. ആ ഇടവേള അധികം നീണ്ടു പോകേണ്ട. ഏറിയാൽ ഒരു മാസം അവധിയെടുക്കാം. വീണ്ടും കൃത്യമായി ഒരു ദിവസം നിശ്ചയിച്ച് ആ ദിവസം തന്നെ ഹോബി തുടങ്ങാൻ ശ്രമിക്കുക.