‘15ാം വയസ്സിൽ 115 കിലോയായിരുന്നു ശരീരഭാരം; അന്നുകേട്ട പരിഹാസങ്ങളിൽ മനം മടുത്താണ് ശരീരഭാരം കുറച്ചത്’: ഡോൺ മൈക്കൽ Don Michael makes grand debut in Malayalam cinema
മലയാള സിനിമയുടെ അതുല്യ പ്രതിഭയായിരുന്ന രാജൻ പി. ദേവിന്റെ കൊച്ചുമകനായ ഡോൺ മൈക്കൽ ‘ഖലീഫ’, ‘ലോ ആൻഡ് ഓർഡർ’ എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുന്നു. കുട്ടിക്കാലം മുതൽക്കേ സിനിമയോടൊപ്പമുണ്ടായിരുന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ നാലു വർഷത്തെ കഠിന പരിശ്രമമാണ് താരം നടത്തിയത്. അമിതഭാരത്തിന്റെ പേരിൽ പരിഹാസങ്ങൾ കേട്ടിരുന്ന അദ്ദേഹം, കഠിനമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും 115 കിലോയിൽ നിന്ന് 80 കിലോയും സിക്സ് പാക്ക് ശരീരപ്രകൃതിയും നേടിയെടുത്തു. എം.എം.എയും സ്റ്റണ്ട് ട്രെയ്നിങ്ങും ഉൾപ്പെടെയുള്ള കഠിന പരിശീലനങ്ങളിലൂടെ തന്റെ ആദ്യ സിനിമകളിൽ തന്നെ ആക്ഷൻ രംഗങ്ങളിൽ തിളങ്ങാൻ താരത്തിന് സാധിച്ചു.

‘ഖലീഫ’യിലെ വില്ലനായും ‘എൽ & ഒ’യിലെ പൊലീസായും തിളങ്ങിയ ഡോൺ മൈക്കൽ മലയാളത്തിന്റെ സ്വന്തം രാജൻ പി.ദേവിന്റെ കൊച്ചുമകനാണ്...
ഒരേ സമയം പൊലീസും വില്ലനും
തൃപ്പൂണിത്തുറയിലെ എന്റെ വീടിന്റെ സമീപത്താണ് ഖലീഫയുടെ നിർമാതാവ് ജിനു എബ്രഹാം താമസിക്കുന്നത്. ഒരു ദിവസം ഞാൻ അങ്ങോട്ടു പോയി പരിചയപ്പെടുകയായിരുന്നു. എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാകാം നമുക്ക് സംവിധായകൻ വൈശാഖിനെ കാണാമെന്നു പറഞ്ഞു. അങ്ങനെ ഞാൻ ഖലീഫയിലെ വില്ലൻ വിവേകായി.
ഈ കഥാപാത്രം ലഭിച്ച ശേഷമാണ് ലോ & ഓർഡറിലേക്കുള്ള വിളി. പ്രൊഡക്‌ഷൻ കൺട്രോളർ ഫ്രാങ്ക്‌ലിനാണ് ഓഡിഷന് ക്ഷണിച്ചത്. പൊലീസ് ഓഫിസർ ബിജു കുര്യന്റെ വേഷം. ആദ്യം കയ്യിലെത്തിയത് ഖലീഫയാണെങ്കിലും അഭിനയിച്ചു തുടങ്ങിയത് ‘എൽ &ഒ’ യിലാണ്.
കുട്ടിക്കാലത്ത് ‘സത്യം’ സിനിമയുടെ കട്ടഫാനായിരുന്നു ഞാൻ. അന്നുതൊട്ടേയുള്ള മോഹമാണ് പൃഥ്വിരാജിനെ പോലെയാകണം, പൊലീസ് കഥാപാത്രം ചെയ്യണം എന്നെല്ലാം. ഇപ്പോഴിതാ പൊലീസ് ഓഫിസറായി തന്നെ അരങ്ങേറാൻ സാധിച്ചു. പൃഥ്വിരാജിനൊപ്പം അഭിനയിക്കാനുമായി.
ഡാഡിച്ചാ കാത്തോണേ...
എന്റെ അമ്മ ആശമ്മയുടെ അച്ഛനാണ് രാജൻ പി. ദേവ്. അദ്ദേഹത്തിന്റെ മടിയിലിരുന്നു വളർന്നതുകൊണ്ടാകണം സിനിമാനടനാകണം എന്നല്ലാതെ മറ്റൊരു സ്വപ്നവും എനിക്കില്ല.
കുട്ടിക്കാലത്ത് നടന്മാരെയൊക്കെ അനുകരിക്കുമായിരുന്നു. ഡാഡിച്ചനെ കാണാൻ സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നിങ്ങനെ നിരവധി സിനിമാതാരങ്ങളും മറ്റ് അതിഥികളും വീട്ടിൽ വരും. അപ്പോൾ എന്നോടു പറയും ‘നീയാ സുരേഷ് ഗോപിയെ ഒന്നു കാണിക്കെടാ’. ആ അനുകരണം അഭിമാനത്തോടെ കണ്ടുനിന്ന ഡാഡിച്ചൻ ഇന്നെന്റെ അഭിനയം കാണാൻ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വേർപാട്.
സിനിമയിൽ അഭിനയിക്കാൻ പോകുംമുൻപ് അ ദ്ദേഹത്തിന്റെ കല്ലറയിൽ പോയി അനുഗ്രഹം വാങ്ങി യിരുന്നു. ഓരോ ഷോട്ടിന് മുൻപും ഡാഡിച്ചാ കാത്തോണേ എന്നു മനസ്സിൽ പ്രാർഥിച്ചിട്ടുണ്ട്.
നാലു വർഷത്തെ ശ്രമം
ചെറുപ്പത്തിൽ ഞാൻ അഭിനയ മേഖല തിരഞ്ഞെടുക്കുന്നതിനോട് അച്ഛൻ ബിനോയ്ക്ക് അൽപം നീരസമുണ്ടായിരുന്നു. ബിരുദപഠനത്തിനായി മുംബൈയിലേക്കു പോയ പ്പോൾ ബിബിഎ എന്നു മാത്രമേ വീട്ടിൽ പറഞ്ഞുള്ളൂ.
ബിബിഎ ഇൻ ഫിലിം മേക്കിങ് എന്നതു മറച്ചുവച്ചു. പഠനം കഴിഞ്ഞെത്തിയപ്പോഴാണ് ഈ വിവരം വെളിപ്പെടുത്തിയത്. ‘സിനിമയിൽ എത്രത്തോളം വിജയിക്കുമെന്നറിയില്ല. പക്ഷേ, ചുവടുവച്ചാലേ മുന്നോട്ടു പോകാൻ പറ്റൂ’ എന്നു പറഞ്ഞപ്പോൾ അച്ഛൻ ഒപ്പം നിന്നു. പിന്നെ, നേരെ ന്യൂയോർക് ഫിലിം അക്കാദമിയിൽ പഠനത്തിനായി പോയി. അന്നു മുതൽ ഓഡിഷൻസിന് അയയ്ക്കാറുണ്ട്.
21ാം വയസ്സിൽ തുടങ്ങിയ ശ്രമം ഫലം കണ്ടത് നാലു വർഷത്തിനു ശേഷമാണ്. അതു വൈശാഖ്, രഞ്ജിത് എന്നീ പ്രഗത്ഭ സംവിധായകർക്കൊപ്പമായതിൽ കുടുംബത്തിനു വലിയ സന്തോഷമാണ്. രണ്ട് അ നിയത്തിമാരാണ് എനിക്ക്. തമന്നയും എക്തയും. ചേട്ടൻ സിനിമാനടനാണെന്നു പറഞ്ഞു കൂട്ടുകാർക്കിടയിൽ സ്റ്റാറാകുന്നുണ്ടു രണ്ടാളും.
അന്ന് 115 kg, ഇന്ന് ‘80 kg with 6 pack’
സിനിമയും ഫിറ്റ്നസ്സുമാണ് ലോകം. അതുകൊണ്ടുതന്നെ ലോ ആൻഡ് ഓർഡറിലേക്കു വിളിക്കുമ്പോൾ പൊലീസ് ഓഫിസർക്ക് വേണ്ട ബോഡി ഫിറ്റ്‌നസ്സിന്റെ കാര്യത്തിൽ സൂപ്പർ കോൺഫിഡന്റായിരുന്നു.
15ാം വയസ്സിൽ 115 കിലോയായിരുന്നു ശരീരഭാരം. അന്നു കേട്ട പരിഹാസങ്ങളിൽ മനം മടുത്താണ് ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാൻ 80 കിലോ വിത് സിക്സ് പാക് ആണ്. തിരിച്ചുകടിക്കാത്ത എന്തും കഴിച്ചിരുന്ന ഞാനിന്ന് ഏറ്റവും ആസ്വദിച്ചു ഡയറ്റ് പിന്തുടരുന്നു.
രാവിലെ അഞ്ചരയ്ക്ക് ഉണരും. എട്ടു മണിക്ക് ജിം. ശേഷം എംഎംഎ ട്രെയ്നിങ്, സ്റ്റണ്ട് ട്രെയ്നിങ്, പിന്നെ സിനിമ കാണൽ... ഇതാണ് റുട്ടീൻ. ആക്‌ഷൻ സീനുകളോട് തീരാത്ത ഇഷ്ടമാണ്. ദൈവാനുഗ്രഹം പോലെ ആദ്യ സിനിമകളില്‍ തന്നെ പവർപാക്ഡ് ഫൈറ്റ് സീനുകളിൽ അ ഭിനയിക്കാനായി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളമനസ്സിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ.