പ്ലസ്ടു കഴിഞ്ഞവര്ക്ക് ആര്മിയില് ഓഫിസറാകാം; ബിരുദ പഠനം ഫ്രീയാണ്, പഠനകാലത്ത് സ്റ്റൈപന്റും കിട്ടും! Major Ravi's Guidance for Aspiring Defence Personnel
മേജർ രവി സൈനിക ജോലി സ്വപ്നം കാണുന്ന യുവതലമുറയ്ക്ക് സമഗ്രമായ മാർഗനിർദേശങ്ങൾ നൽകുന്നു. പ്രതിരോധ മേഖലയിൽ കരസേന, വ്യോമസേന, നാവികസേന എന്നിവിടങ്ങളിൽ ഓഫിസർമാർക്കും മറ്റ് തസ്തികകളിലുമുള്ള നിരവധി അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. നിയമരംഗം, മെഡിക്കൽ, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള പ്രവേശന പരീക്ഷകളെക്കുറിച്ചും അഗ്നിപഥ് പദ്ധതിയിലൂടെയുള്ള നാലു വർഷത്തെ സേവനത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. പ്ലസ്ടു പാസായവർക്ക് നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) വഴി ഉന്നത വിദ്യാഭ്യാസം നേടാനും ഓഫിസർ റാങ്കുകളിൽ എത്താനും അവസരങ്ങളുണ്ട്. എൻജിനീയറിങ് ബിരുദധാരികൾക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രതിരോധ സേനയിൽ അവസരങ്ങളുണ്ട്. കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡ്രോൺ ഓപ്പറേഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലെ സാധ്യതകളും അദ്ദേഹം എടുത്തുപറയുന്നു. താല്പര്യമുള്ളവർക്ക് പത്താം ക്ലാസ് മുതൽ ശ്രമങ്ങൾ ആരംഭിക്കാമെന്നും, കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയിലൂടെയും ലക്ഷ്യത്തിലെത്താമെന്നും മേജർ രവി പ്രോത്സാഹിപ്പിക്കുന്നു.
മേജർ രവി സൈനിക ജോലി സ്വപ്നം കാണുന്ന യുവതലമുറയ്ക്ക് സമഗ്രമായ മാർഗനിർദേശങ്ങൾ നൽകുന്നു. പ്രതിരോധ മേഖലയിൽ കരസേന, വ്യോമസേന, നാവികസേന എന്നിവിടങ്ങളിൽ ഓഫിസർമാർക്കും മറ്റ് തസ്തികകളിലുമുള്ള നിരവധി അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. നിയമരംഗം, മെഡിക്കൽ, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള പ്രവേശന പരീക്ഷകളെക്കുറിച്ചും അഗ്നിപഥ് പദ്ധതിയിലൂടെയുള്ള നാലു വർഷത്തെ സേവനത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. പ്ലസ്ടു പാസായവർക്ക് നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) വഴി ഉന്നത വിദ്യാഭ്യാസം നേടാനും ഓഫിസർ റാങ്കുകളിൽ എത്താനും അവസരങ്ങളുണ്ട്. എൻജിനീയറിങ് ബിരുദധാരികൾക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രതിരോധ സേനയിൽ അവസരങ്ങളുണ്ട്. കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡ്രോൺ ഓപ്പറേഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലെ സാധ്യതകളും അദ്ദേഹം എടുത്തുപറയുന്നു. താല്പര്യമുള്ളവർക്ക് പത്താം ക്ലാസ് മുതൽ ശ്രമങ്ങൾ ആരംഭിക്കാമെന്നും, കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയിലൂടെയും ലക്ഷ്യത്തിലെത്താമെന്നും മേജർ രവി പ്രോത്സാഹിപ്പിക്കുന്നു.
മേജർ രവി സൈനിക ജോലി സ്വപ്നം കാണുന്ന യുവതലമുറയ്ക്ക് സമഗ്രമായ മാർഗനിർദേശങ്ങൾ നൽകുന്നു. പ്രതിരോധ മേഖലയിൽ കരസേന, വ്യോമസേന, നാവികസേന എന്നിവിടങ്ങളിൽ ഓഫിസർമാർക്കും മറ്റ് തസ്തികകളിലുമുള്ള നിരവധി അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. നിയമരംഗം, മെഡിക്കൽ, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള പ്രവേശന പരീക്ഷകളെക്കുറിച്ചും അഗ്നിപഥ് പദ്ധതിയിലൂടെയുള്ള നാലു വർഷത്തെ സേവനത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. പ്ലസ്ടു പാസായവർക്ക് നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) വഴി ഉന്നത വിദ്യാഭ്യാസം നേടാനും ഓഫിസർ റാങ്കുകളിൽ എത്താനും അവസരങ്ങളുണ്ട്. എൻജിനീയറിങ് ബിരുദധാരികൾക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രതിരോധ സേനയിൽ അവസരങ്ങളുണ്ട്. കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡ്രോൺ ഓപ്പറേഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലെ സാധ്യതകളും അദ്ദേഹം എടുത്തുപറയുന്നു. താല്പര്യമുള്ളവർക്ക് പത്താം ക്ലാസ് മുതൽ ശ്രമങ്ങൾ ആരംഭിക്കാമെന്നും, കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയിലൂടെയും ലക്ഷ്യത്തിലെത്താമെന്നും മേജർ രവി പ്രോത്സാഹിപ്പിക്കുന്നു.
സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ..
കുട്ടിക്കാലം മുതൽ യൂണിഫോം ധരിച്ച് രാജ്യത്തെ സേവിക്കണമെന്ന് സ്വപ്നം കാണുന്ന നിരവധിയാളുകളുണ്ട്. പ്രതിരോധമേഖലയിൽ നിരവധി അവസരങ്ങളാണു യുവാക്കളെ കാത്തിരിക്കുന്നത്.
സൈനികരെ നയിക്കുന്നവരാണ് ഓഫിസർമാർ. യുദ്ധതന്ത്രങ്ങൾ രൂപപ്പെടുത്തുന്നതും സങ്കീർണമായ ഓപ്പറേഷനുകൾ നിയന്ത്രിക്കുന്നതും അവരുടെ ചുമതലയാണ്.
ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ കരസേനാ പ്രവർത്തനങ്ങൾ മുതൽ യുദ്ധവിമാന പൈലറ്റിങ്, സബ്‌മറൈൻ ഓപ്പറേഷൻ, എയ്റോനോട്ടിക്കൽ എൻജിനീയറിങ് അങ്ങനെ വിവിധ മേഖലകളിൽ ഓഫിസർമാർ പ്രവർത്തിക്കുന്നു.
നിയമരംഗത്തു താൽപര്യമുള്ളവർക്ക് JAG, മെഡിക്കൽ രംഗത്ത് താൽപര്യമുള്ളവർക്ക് AMC, സാങ്കേതികവിദ്യയിൽ മികവുള്ളവർക്ക് TGC പോലുള്ള അവസരങ്ങളും ഉണ്ട്. ബിരുദധാരികൾക്ക് CDS, എയർഫോഴ്സ് ജോലി സ്വപ്നം കാണുന്നവർക്ക് AFCAT, നേവിയിലേക്ക് പ്രവേശിക്കാൻ INET പോലുള്ള പരീക്ഷകളും വഴി തുറക്കുന്നു.
സൈനിക സേവനം ഓഫിസർ റാങ്കുകളിൽ ഒതുങ്ങുന്നില്ല. സൈനിക സംവിധാനത്തിന്റെ കരുത്തായ PBOR വിഭാഗത്തിൽ സോൾജിയർ, ടെക്നീഷ്യൻ, മെക്കാനിക്ക്, മെഡി ക്കൽ അസിസ്റ്റന്റ്, ക്ലർക്ക് എന്നീ തസ്തികകൾ ഉണ്ട്. സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ, പിന്നിൽ വാഹനങ്ങൾ പ്രവർത്തനക്ഷമമാക്കുന്ന മെക്കാനിക്കുകളും ആശയവിനിമയം ഉറപ്പാക്കുന്ന ടെക്നിക്കൽ ടീമുകളും ഭക്ഷണം ഒരുക്കുന്ന ജീവനക്കാരും ഉണ്ടാകും.
അഗ്നിപഥ് പദ്ധതി വഴി യുവാക്കൾക്കു നാലു വർഷത്തേക്കു മൂന്നു സേനകളിലും സേവനം ചെയ്യാനുള്ള അവസരം ലഭിക്കും. നേവിയിലും എയർഫോഴ്സിലും സെയിലർ, എയർമാൻ എന്നീ തസ്തികയുമുണ്ട്.
പ്രതിരോധ മേഖലയിൽ യൂണിഫോം ധരിച്ച സൈനികർ മാത്രമല്ല ഉള്ളത്; രാജ്യസുരക്ഷയ്ക്കായി പുതിയ സാങ്കേതികവിദ്യകളും മിസൈലുകളും വികസിപ്പിക്കുന്ന DRDOയിലെ ഗവേഷകർ, അതിർത്തി പ്രദേശങ്ങളിൽ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുന്ന BROയിലെ എൻജിനീയർമാർ, പ്രതിരോധ ഉൽപാദന വിഭാഗങ്ങളിലെ ഭരണവിദഗ്ധർ എന്നിവരുമുണ്ട്.
ഇതോടൊപ്പം BSF, CRPF, CISF, ITBP, SSB പോലുള്ള കേന്ദ്ര സായുധ പൊലീസ് സേനകളും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. UPSC പരീക്ഷയിലൂടെ അസിസ്റ്റന്റ് കമാൻഡന്റായി ഇവിടെ പ്രവേശിക്കാം. അതിനാൽ, പ്രതിരോധ മേഖലയിലേക്കുള്ള യാത്രയ്ക്കു സ്വപ്നം, കഴിവ്, പഠനം, പ്രതിബദ്ധത എന്നിവ ആധാരമാക്കി വഴികൾ തുറക്കപ്പെടും.
സേനയിൽ ഡിഗ്രി പഠനം, ജോലി
പ്ലസ് ടു പാസായവർക്കു സേനയിൽ നിരവധി അവസരങ്ങളുണ്ട്. നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പ്രവേശന യോഗ്യത പ്ലസ്ടു ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എൻഡിഎയിൽ പ്രവേശനം ലഭിക്കും. പത്താം ക്ലാസ് കഴിയുമ്പോൾ മുതൽ പ്രതിരോധ സേനയിൽ ചേരാനുള്ള ശ്രമം ആരംഭിക്കണം. ഫിസിക്കൽ ടെസ്റ്റ് നേരിടാൻ പ്രാപ്തി നേടണം. എഴുത്തുപരീക്ഷയുടെ സിലബസ് ഓൺലൈനിൽ ലഭ്യമാണ്. മോഡൽ ചോദ്യപേപ്പറുകൾ നോക്കി പഠനം നടത്തുക. പഠന സമയത്ത് സ്‌റ്റൈപന്റ് ലഭിക്കും.
പ്ലസ്ടു അടിസ്ഥാന യോഗ്യതയാക്കിയ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് ഓഫിസർ പദവിയിലെത്താം. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്നു വിഭാഗങ്ങളിലും ഓഫിസർ ജോലിക്കുള്ള പ്രവേശനവാതിലാണ് എൻഡിഎ (നാഷനൽ ഡിഫൻസ് അക്കാദമി). ഇവിടെ സെലക്‌ഷൻ കിട്ടിയാൽ ആറു ടേമുകളിലൂടെ ബിരുദം പൂർത്തിയാക്കാം. പഠന ചെലവ് പൂർണമായും ഒഴിവാക്കാം എന്നുള്ളതാണ് നേട്ടം. പഠനകാലത്ത് സ്‌റ്റൈപന്റ് കിട്ടും.
ബിഎസ്‌സി, ബിഎ കോഴ്സുകളിൽ ഏതെങ്കിലുമൊന്ന് ഡിഗ്രി സബ്ജക്ട് തിരഞ്ഞെടുക്കാം. നാലു ടേം പൂർത്തിയാകുമ്പോൾ (2 വർഷം) ചോയ്സ് വ്യക്തമാക്കണം. കരസേന, നാവികസേന, വ്യോമസേന – ഏതു വിഭാഗമാണെന്നു തീരുമാനം അറിയിക്കണം. ഏതു വിഭാഗമാണോ തിരഞ്ഞെടുത്തത് അതിൽ സ്പെഷലൈസ് ട്രെയിനിങ് ആയിരിക്കും അവസാനത്തെ രണ്ടു ടേമുകളിൽ ലഭിക്കുക.
മൂന്നു വർഷത്തെ ഡിഗ്രി പാസ്സാകുന്നവർക്കു ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെഎൻയു) ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. പിന്നീടുള്ള വർഷങ്ങളിൽ, അതതു സേനാ വിഭാഗത്തിന്റെ പരിശീലനം തുടരും. കരസേനക്കാർക്ക് ഡെറാഡൂൺ, നാവിക സേനയിലുള്ളവർക്ക് കൊച്ചി, ഗോവ, വ്യോമസേനയിലുള്ളവർക്ക് ഹൈദരാബാദിലെ അക്കാദമി എന്നിവിടങ്ങളിലായിരിക്കും പരിശീലനം.
നാവികസേന, വ്യോമസേന പരിശീലന കാലയളവിൽ മികവു പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ തിരികെ കരസേനയിലേക്ക് നിയമിക്കപ്പെടും. ഇത്തരം സാഹചര്യം നേരിടുന്നവർക്ക് ഒരു വർഷം സീനിയോറിറ്റി നഷ്ടപ്പെടും.
കോഴ്സ് പൂർത്തിയാക്കി സേവനത്തിനൊപ്പം തുടർപഠനം നടത്തുന്നവർക്കു സേനയുടെ മൂന്നു വിഭാഗത്തിലും ചീഫ് പദവി വരെ എത്താം.
എൻജിനീയർമാർക്ക് അവസരം
എൻജിനീയറിങ് കഴിഞ്ഞവർക്കും പ്രതിരോധ സേനയിൽ അവസരമുണ്ട്. പ്രായപരിധി: 27 വയസ്സു വരെ. സിഗ്‌നൽസ്, എൻജിനീയറിങ് (കമ്യൂണിക്കേഷൻ, എൻജിനീയറിങ്) വിഭാഗങ്ങളിൽ തൊഴിൽ അവസരങ്ങൾ വിജ്ഞാപനം ചെയ്യപ്പെടുമ്പോൾ അപേക്ഷ സമർപ്പിക്കണം.
എൻജിനീയറിങ് ഡിഗ്രിയോടുകൂടി ജോലിയിൽ പ്രവേശിക്കുന്നതിനാൽ രണ്ടു വർഷത്തെ സീനിയോറിറ്റി (മുൻകാല പ്രാബല്യം) ലഭിക്കും. പരിശീലന സമയത്തു പൂർണ ശമ്പളത്തിനും അലവൻസുകൾക്കും യോഗ്യതയുണ്ട്.
എഐ ജോലികൾ
പ്രതിരോധ മേഖലയിൽ ഭാവിയിൽ എഐ അനുബന്ധ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും. നിലവിൽ അവിടെയുള്ള ജോലിക്കാ ർ തന്നെയാണ് എഐ ടൂളുകൾ മാനേജ് ചെയ്യുന്നത്. ഭാവിയിൽ അഡ്വാൻസ്ഡ് ടെക്നോളജി വരുമ്പോൾ പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടും. എഐ ക്വാളിഫൈഡ് ആയിക്കൊണ്ട് സേനയിൽ എത്തുന്നവർക്കു സ്വാഭാവികമായും എഐ വിങ്ങുകളിൽ നിയമനം ലഭിക്കും. ‘സേനയിൽ എഐ സാങ്കേതികവിദ്യ’ എന്നതിനെക്കുറിച്ച് ഡൽഹിയിൽ ഗവേഷണം നടക്കുന്നുണ്ട്.
ഡ്രോൺ ഓപ്പറേറ്റർ
പുതുയുഗത്തിൽ ഡ്രോൺ ഓപ്പറേറ്റർമാർക്ക് സേനയിൽ നിരവധി അവസരങ്ങളുണ്ട്. നമ്മുടെ നാട്ടിലെ കല്യാണ പന്തലിൽ പറക്കുന്ന ഡ്രോൺ അല്ല പ്രതിരോധ സേനയിൽ ഉപയോഗിക്കുന്നത്. ഡിഫൻസ് ഡ്രോണിന് ഒരു എയർക്രാഫ്ടിനോളം വലുപ്പമുണ്ട്. ഓട്ടമാറ്റിക് ഫയർ ചെയ്യാൻ ആക്സസറി ഘ ടിപ്പിച്ച ഡ്രോണുകളും ഉണ്ട്. മനുഷ്യനാശം ഇല്ലാതെ ഓപ്പറേറ്റ് ചെയ്യാം എന്നുള്ളതാണ് മേന്മ. .
ഡ്രോൺ മുകളിലേക്കു പറപ്പിച്ച് ടാർജറ്റ് ഐഡന്റിഫൈ ചെയ്ത് അവിടെവച്ചു തന്നെ ലോക്ക് ചെയ്ത് ദൂരവും സ്ഥാനവും കംപ്യൂട്ടറിലേക്കു കൈമാറും. ഗൺ, മിസൈൽ വിഭാഗത്തിലുള്ളവർ ഈ ഫീഡ് ഉപയോഗിച്ച് മിഷൻ പൂർത്തിയാക്കും. അമേരിക്കൻ ആർമിയുടെ സിസ്റ്റം തന്നെയാണിത്. ടെക്നിക്കൽ നോളജ് ഉള്ളവർക്ക് ഈ മേഖലയിൽ മികവു പുലർത്താനാകും.
ഡോക്ടർ, നഴ്സ്
ഡോക്ടർമാർക്കും നഴ്സുമാർക്കും സേനയിൽ അവസരമുണ്ട്. സേനയിൽ പ്രവേശനം ലഭിച്ച ശേഷം എംബിബിഎസ് പൂർത്തിയാക്കി (ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് AFMC) ഡോക്ടർ തസ്തികയിൽ സൈനിക സേവനം നടത്താം. നീറ്റ് പരീക്ഷ നേടിക്കഴിഞ്ഞ് നേരേ എഎഫ്എംസിയിൽ ചേരുന്നവരുമുണ്ട്. കോഴ്സ് ഫീസ് വേണ്ട എന്നുള്ളതാണ് നേട്ടം. അവർക്ക് 10 വർഷം സൈനിക സേവനം നിർബന്ധം. സേനയുടെ കീഴിൽ നഴ്സിങ് ഡിഗ്രി പൂർത്തിയാക്കുന്ന നഴ്സുമാർക്കും ഈ സേവനം നിർബന്ധം. ജവാന്മാർക്ക് നഴ്സിങ് അസിസ്റ്റന്റ് ആകാം. അവർക്ക് നഴ്സിങ് പരിശീലനം ലഭിക്കും. എന്നാൽ, നഴ്സ് റാങ്ക് ലഭിക്കില്ല.
ഈ ജോലി എനിക്കു വേണം എന്നു താൽപര്യം പ്രകടിപ്പിക്കുന്നവരെയും സൈനിക സേവനത്തിനു പോകണമെന്ന് മാതാപിതാക്കളോട് നിർബന്ധബുദ്ധിയോടെ ആവശ്യപ്പെടുകയും ചെയ്യുന്നവരെ മാത്രമേ സേനയിൽ ജോലിക്ക് അയയ്ക്കാവൂ. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി ഒരാൾ സൈനിക സേവനത്തിനു പോകുമ്പോൾ അയാൾക്കതു ബുദ്ധിമുട്ട് ആയിത്തോന്നാം. താൽപര്യമുള്ളവർ പത്താം ക്ലാസ് പാസാകുമ്പോൾ മുതൽ ശ്രമം ആരംഭിക്കുക. പത്താം ക്ലാസ് ആണു സൈനിക സേവനത്തിനുള്ള അടിസ്ഥാന യോഗ്യത.
യുവാക്കൾക്ക് അഗ്നിവീർ
എ ഗ്രേഡ്: ശിപായി തസ്തികയിൽ ജോലിക്കു കയറുമ്പോൾ സേനയിൽ അത് എ ക്ലാസ് കറ്റഗറിയാണ്. ക്ലർക്ക് പൊസിഷൻ ഓഫിസ് ജോലിയാണ്. മറ്റു വിഭാഗങ്ങളിലേതു പോലെ ക്ലർക്ക് ജോലിക്കും സേനയുടെ ബേസിക് ട്രെയിനിങ് പൂർത്തിയാക്കണം. ടൈപ്പ് റൈറ്റർ, കംപ്യൂട്ടർ കീ ബോർഡ് പരിചയം ഇത്തരം ജോലിക്ക് അഡ്വാന്റേജാണ്.
ബി ഗ്രേഡ്: വയർലെസ് ഓപ്പറേറ്റർ മുതൽ തസ്തികകൾ ബിഗ്രേഡ് വിഭാഗത്തിൽ ഉൾപ്പെടുന്നു. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ഈ ജോലി ലളിതമായി കൈകാര്യം ചെയ്യാനാകും. സേനയിലെ ഒട്ടുമിക്ക മേഖലയും മാൻ പവർ മാറി മെക്കനൈസ്ഡ് ആയി.
ഗണ്ണേഴ്സ് ആണ് ബി ഗ്രേഡിൽ മറ്റൊരു വിഭാഗം. ആറു പേർ ചേർന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ജോലിയാണിത്. ആർട്ടിലറി വിഭാഗത്തിൽ ഗണ്ണുമായി (ആർട്ടിലറി ഗൺ) ബന്ധമുള്ള എല്ലാ കാര്യങ്ങളിലും പരിശീലനം നേടിയവരാണ് അവർ. ഇപ്പോൾ, ബോഫോഴ്സ് പോലെയുള്ള സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന ഗൺ ഉപയോഗിക്കാൻ മൂന്നു പേർ മതി.
ലോഡിങ്, അലൈൻമെന്റ എന്നിങ്ങനെ എല്ലാ ഫീഡുകളും കംപ്യൂട്ടർ നിയന്ത്രിതമാണ്. ദൂരം, സമയം, ടാർഗറ്റ് എ ന്നിവയെല്ലാം കംപ്യൂട്ടറിൽ സെറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. ഈ രംഗത്ത് മികവു പ്രകടിപ്പിക്കുന്നവർക്ക് ഉയർന്ന പദവികളിൽ എത്താം.
സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സെക്ടർ ആണ് സേനയിലെ അഗ്നിവീർ. റെഗുലർ സിലക്‌ഷനിലേതു പോലെയാണു പരിശീലനം. നാലു വർഷത്തേക്കു ചുറുചുറുക്കുള്ള യുവാക്കളെ രാഷ്ട്ര സേവനത്തിനു നിയമിക്കുന്ന പദ്ധതിയാണിത്.
അതേസമയം, മിസൈൽ ഓപ്പറേറ്റർ ആവാൻ ചുരുങ്ങിയതു നാലു വർഷത്തെ പരിശീലനം വേണം. ഇക്കാര്യം പരിഗണിച്ച് അഗ്നിവീർ വിഭാഗത്തിൽ മികവു പുലർത്തുന്നവരിൽ 50 ശതമാനം പട്ടാളക്കാരെ സേനയിലേക്ക് എടുക്കും. അതിനാൽ ഈ മേഖല തിരഞ്ഞെടുത്ത് മികവു തെളിയിക്കുന്നവർക്ക് സേനയിൽ ശോഭിക്കാനാകും.
നാലു വർഷത്തെ സൈനിക പരിശീലനം നേടി, ഇന്ത്യൻ പ്രതിരോധ വിഭാഗത്തിൽ നിന്നുള്ള എക്സ്പീരിയൻസ് സ ർട്ടിഫിക്കറ്റുമായി 11 ലക്ഷം രൂപ ഗ്രാറ്റിവിറ്റിയും വാങ്ങി ഇരുപത്തൊന്നാം വയസ്സിൽ പുറത്തിറങ്ങാം.
ഇപ്പോഴത്തെ ചെറുപ്പക്കാർ ഇതൊരു പാഷൻ ആയി സ്വീകരിക്കുന്നുണ്ട്. വളരെ ചെറു പ്രായത്തിൽ തന്നെ എക്സ് സർവീസ് മാൻ എന്ന പ്രിവിലേജ് സ്വന്തമാക്കാം. പ ത്താം ക്ലാസ് ജയിച്ചവർക്ക് അഗ്നിവീറിൽ അംഗമാകാൻ അപേക്ഷ നൽകാം.
സൈന്യത്തിലെ അവസരങ്ങൾ
ഓഫിസർമാർ സൈനികരെ നയിക്കുകയും, സങ്കീർണമായ ഓപ്പറേഷനുകൾ നിയന്ത്രിക്കുകയും തന്ത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.
യുദ്ധവും കമാൻഡും: കരസേനാ പ്രവർത്തനങ്ങൾ, യുദ്ധവിമാന പൈലറ്റിങ്, നാവിക ഉപരിതല യുദ്ധം, സബ്‌മറൈൻ ഓപ്പറേഷനുകൾ.
എൻജിനീയറിങ് & സാങ്കേതിക മേഖല: എയ്റോനോട്ടിക്കൽ എൻജിനീയറിങ്, നാവിക ആർക്കിടെക്ചർ, ആ യുധ സംവിധാനങ്ങളുടെ മാനേജ്മെന്റ്.
പ്രത്യേക വിഭാഗങ്ങൾ: നിയമകാര്യങ്ങൾക്കായുള്ള ജ ഡ്ജ് അഡ്വക്കേറ്റ് ജനറൽ (JAG), വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, മെഡിക്കൽ കോർപ്സ് (AMC).
പ്രധാന പരീക്ഷകളും പ്രവേശന മാർഗങ്ങളും:
∙ഇന്ത്യൻ ആർമി: (NDA, CDS, TGC, അല്ലെങ്കിൽ SSC വഴി) ∙ഇന്ത്യൻ നേവിയിൽ ചേരാൻ (NDA, CDS,
അല്ലെങ്കിൽ INET വഴി)
∙ഇന്ത്യൻ എയർഫോഴ്സ്:
(NDA, CDS, അല്ലെങ്കിൽ AFCAT വഴി)
ഓഫിസർ റാങ്കിന് താഴെയുള്ള തൊഴിവസരങ്ങൾ:
ഓഫിസർ റാങ്കിനു താഴെയുള്ള ജീവനക്കാർ (PBOR) / എൻലിസ്റ്റഡ് റോളുകൾ:
∙ സോൾജിയർ ജനറൽ ഡ്യൂട്ടി (GD): കരയുദ്ധവും അടിസ്ഥാന ഇൻഫൻട്രി പ്രവർത്തനങ്ങളും.
∙ടെക്നിക്കൽ / ട്രേഡ്സ്മാൻ വിഭാഗങ്ങൾ: മെക്കാനിക്കുകൾ, ഇലക്ട്രീഷ്യന്മാർ, ക്ലർക്കുമാർ, പാചകക്കാർ, മെഡിക്കൽ അസിസ്റ്റന്റുമാർ.
പ്രധാന പ്രവേശന മാർഗങ്ങൾ: അഗ്നിപഥ് പദ്ധതി: മൂന്നു സേനകളിലും നാലു വർഷത്തെ ഹ്രസ്വകാല സേവന പ്രവേശനം.
∙സെയിലർ / എയർമാൻ പ്രവേശനങ്ങൾ: നേവിയിലും എയർഫോഴ്സിലും പ്രത്യേക പരീക്ഷകൾ (ഉദാ: SSR, MR).
സിവിലിയൻ പ്രതിരോധ ജോലികളും ഗവേഷണവും
∙DRDO കരിയറുകൾ: ആധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ, മിസൈലുകൾ, ഇലക്ട്രോണിക്സ് എന്നിവയുടെ ഗവേഷണവും വികസനവും.
∙ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്‌ഷൻ: പ്രതിരോധ നിർമാണ യൂണിറ്റുകളിലെ ഭരണപരവും പദ്ധതിപരവുമായ ചുമതലകൾ.
∙ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO): അ തിർത്തി പ്രദേശങ്ങളിലെ എൻജിനീയറിങ് അടിസ്ഥാന സൗകര്യ വികസനവും.
∙ പാരാമിലിറ്ററി & പ്രത്യേക സേനകൾ
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നുവെങ്കിലും, ദേശീയ സുരക്ഷയ്ക്കായി പ്രതിരോധമന്ത്രാലയവുമായി അടുത്ത് സഹകരിക്കുന്നു.
∙CAPF (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സുകൾ): BSF, CRPF, CISF, ITBP, SSB എന്നിവ ഉൾപ്പെടുന്നു. UPSC പരീക്ഷകളിലൂടെ അസിസ്റ്റന്റ് കമാൻഡന്റായി പ്രവേശിക്കാം.