‘അതുതന്നെയാണ് ഏറ്റവും പേടി തോന്നിയ സമയം..’; ടിവിയിൽ നിന്ന് തിയറ്ററിലേക്കു എത്തിയ വിഷ്ണു അഗസ്ത്യ പറയുന്നു Vishnu Agastya: From Web Series to Stardom
അതിരടി, ചിന്ന ചിന്ന ആസൈ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വിഷ്ണു അഗസ്ത്യ എന്ന നടൻ്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവുകളെക്കുറിച്ചാണ് ഈ വാർത്ത. അഭിനയ രംഗത്തേക്ക് വരുന്നതിന് മുൻപ് നല്ലൊരു പോർട്ട്‌ഫോളിയോ ഇല്ലാതിരുന്നത് ഒരു പ്രധാന വെല്ലുവിളിയായിരുന്നു. എന്നാൽ 'ഇൻസോംനിയ നൈറ്റ്സ്' എന്ന വെബ് സീരീസ് അദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ നേടിക്കൊടുത്തു. വിജയ രാഘവൻ്റെ അഭിനയത്തോടുള്ള സമീപനം തന്നെ വിസ്മയിപ്പിച്ചുവെന്നും, പല യുവ സംവിധായകരുടെ ആദ്യ ചിത്രങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു എന്നും വിഷ്ണു പറയുന്നു. കിരൺ ടിവിയിലെ നാല് വർഷത്തെ പ്രവർത്തിയാണ് സ്ക്രീനിലുള്ള തൻ്റെ ഇഷ്ടം തിരിച്ചറിയാൻ സഹായിച്ചത്. കൊല്ലം ജില്ലക്കാരനായ വിഷ്ണു, തൻ്റെ കുടുംബത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമുള്ള കാര്യങ്ങളും പങ്കുവെക്കുന്നു. ടിനു പാപ്പച്ചൻ്റെയും ജിസ് ജോയിയുടെയും ചിത്രങ്ങൾ അദ്ദേഹത്തിൻ്റേതായി പുറത്തിറങ്ങാനുണ്ട്.

അതിരടി, ചിന്ന ചിന്ന ആസൈ തുടങ്ങി പതിനഞ്ചോളം സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വിഷ്ണു അഗസ്ത്യ.
വഴിത്തിരിവായ വെബ് സീരീസ്
നമ്മുടേതെന്നു പറഞ്ഞു കാണിക്കാൻ നല്ല ആക്ടിങ് പോർട്ട്ഫോളിയോ ഇല്ലാതിരിക്കുന്നതാണു തുടക്കകാലത്തു നേരിട്ട ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അതു മാറ്റിത്തന്നത് ഇൻസോംനിയ നൈറ്റ്സ് എന്ന വെബ് സീരീസാണ്. അമൽ തമ്പിയാണതു ചെയ്തത്. അതിനു ശേഷമാണ് ഓ ബേബി, ആയിരത്തൊന്നു നുണകൾ, ആർ ഡി എക്സിലെ പോൾസന്റെ വേഷം ഒക്കെ എന്നെ തേടിയെത്തിയത്.
45 വർഷത്തോളം അഭിനയിച്ചിട്ടും ഇപ്പോഴും കുട്ടികളുടേതു പോലെ എക്സൈറ്റ്മെന്റോടെ അഭിനയിക്കാനെത്തുന്ന ഒരു ആക്ടറെ കണ്ടിട്ടുണ്ട്, വിജയ രാഘവൻ. മേക്കപ് ചെയ്യുമ്പോഴൊക്കെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്നതു കാണാം. എന്നിട്ട് എങ്ങനെയുണ്ട് വേഷപ്പകർച്ചയെന്നു നമ്മളോടു പോലും അഭിപ്രായം ചോദിക്കും. അദ്ദേഹത്തെ ഞാന്‍ അതിശയത്തോടെ നോക്കി നിന്നു പോയിട്ടുണ്ട്.
ടിവിയിൽ നിന്ന് തിയറ്ററിലേക്ക്
കിരൺ ടിവിക്കൊപ്പം നാലു വർഷത്തോളം നിന്നു. അപ്പോഴാണ് സ്ക്രീനിൽ നിൽക്കുന്നതിനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞത്.
അഭിനയം പഠിക്കാനൊക്കെ പിന്നീട് അവസരങ്ങൾ തേടിപ്പോയി. മുൻപ് കലാപരിപാടികളൊന്നും ചെയ്ത് പരിചയമുണ്ടായിരുന്നില്ല. എന്നിട്ടും അഭിനയിച്ചു തുടങ്ങിയപ്പോൾ വല്ലാത്തൊരു കിക്ക് കിട്ടി. ഇതിനു വേണ്ടി എന്തും ചെയ്യാമെന്നും ആരെയും കാണിക്കാനല്ലാതെ എന്തൊക്കെയോ ചെയ്യണമെന്നും തോന്നൽ വന്നു. പല കലാകാരന്മാർക്കൊപ്പവും വർക്ക് ചെയ്തതോടെ പാഷൻ കൂടിക്കൂടി വന്നു.
നല്ല ഫിലിം മേക്കേഴ്സിന്റെയൊപ്പം അവരുടെ ആദ്യത്തെ സിനിമകളിൽ ഭാഗമാകാൻ കുറേയേറെത്തവണ ഭാഗ്യം കിട്ടിയിട്ടുണ്ട്. ആയിരത്തൊന്നു നുണകൾ തമർ ആദ്യമായി സംവിധാനം ചെയ്തതാണ്. നഹാസ് –ആർ ഡി എക്സ്, അരുൺ– അതിരടി, വർഷ– ചിന്ന ചിന്ന ആസൈ അങ്ങനെ പല പല ചുവടു വയ്പുകൾ. ആളുകൾ അവരുടെ വിജയം ആഘോഷിക്കും മുമ്പ് അവർക്കൊപ്പം നിൽക്കാനാകുന്നുണ്ട്.ആ പേടി ഇന്നും മറന്നിട്ടില്ല
എരുമേലി എംഇഎസ് കോളജിൽ നിന്ന് ബിബിഎ എടുത്തു. എന്തെങ്കിലും ജോലി സമ്പാദിക്കണം, ആരുടെ മുന്നിലും തലകുനിക്കരുത്, സ്വന്തം കാലിൽ നിൽക്കണം തുടങ്ങി കുറേയേറെ മിഡിൽ ക്ലാസ് വാല്യൂസ് ആ സമയത്ത് തലയിൽ ചുമന്നിരുന്നു. പഠനത്തിന്റെ ഭാഗമായി പ്രോജക്ട് ചെയ്യുന്ന സമയത്ത് ഒരു ഫോൺ കോൾ വന്നു. എന്റെ നാട്ടുകാരനായ വിനു എന്നൊരു ചേട്ടൻ കിരൺ ടിവിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. എപ്പോഴും എന്തെങ്കിലും പറഞ്ഞ് കളിയാക്കാൻ വേണ്ടും അടുപ്പമുള്ള ബന്ധം. സ്കൂളിലൊക്കെ വാചകമടിച്ച് നടക്കുന്നതല്ലേ..ധൈര്യമുണ്ടെങ്കിൽ ഒരു പ്രോഗ്രാം ചെയ്യാൻ വരാൻ അദ്ദേഹം പറഞ്ഞു. ഓഡിഷൻ അറ്റൻഡ് ചെയ്തു, സെലക്‌ഷനും കിട്ടി. അതറിഞ്ഞ നിമിഷമാണ് ആദ്യമായി പേടി തോന്നിയത്. ഇപ്പോൾ മുപ്പത്താറാമത്തെ വയസ്സിൽ തിരിഞ്ഞു നോക്കുമ്പോഴും അതു തന്നെയാണ് ഏറ്റവും പേടി തോന്നിയ സമയം.
കൊല്ലം വിട്ട് കൊച്ചിയിലേക്ക്
അമ്മ ഗീതാകുമാരിയും അനിയൻ ഷൻമുവുമാണ് വീട്ടിലുള്ളത്. പത്തു വർഷത്തോളമായി കൊച്ചിയിലുണ്ട്. അനിയനും കൊച്ചിയിൽ ജോലിയായതോടെ ഇടപ്പള്ളിയിൽ അവർ രണ്ടാളും താമസം തുടങ്ങി. ഞാനും പാർട്ണറും കാക്കനാടാണ് താമസം. കഴിഞ്ഞ കുറേ വർഷങ്ങളായി ലിവ്–ഇൻ റിലേഷനിലാണ്. വിവാഹം വൈകാതെയുണ്ടാകും.
കൊല്ലം ജില്ലയിലെ തേവന്നൂരാണ് ജനിച്ചത്. പിന്നീട് അഞ്ചലിലേക്കു മാറി. വാളക്കോട് എൻ എസ് വി എച് എസിലാണ് പഠിച്ചത്. പല സ്കൂളുകൾ മാറേണ്ടി വന്നിട്ടുണ്ട്. അച്ഛൻ വിജയൻ ആർമിയിലായിരുന്നു. അദ്ദേഹം ഞങ്ങൾക്കൊപ്പമില്ല.
വാരാണസിയിൽ പോകാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. അതു നടന്നതു ചിന്ന ചിന്ന ആസൈയുടെ ചിത്രീകരണ സമയത്താണ്. ഇന്നസെന്റേട്ടനൊപ്പം എ പ്പോൾ അഭിനയിക്കാൻ അവസരം കിട്ടിയാലും അതു നിധി പോലെ കാണുന്നയാളാണു ഞാൻ. ടിനു പാപ്പച്ചന്റെ കൊല്ലംകോട്ടെ കമ്പനി ഷൂട്ടിങ് പൂർത്തിയാക്കി. ജിസ് ജോയ്– ആസിഫലി പടവും പുറത്തിറങ്ങാനുണ്ട്.