‘ന്യൂ ജെൻ കോഴ്സുകൾ സീനിയർ സിറ്റിസൺസിനും വഴങ്ങും’; റിട്ടയർമെന്റിനുശേഷം പഠനം തുടങ്ങിയാലോ? Learn New Skills in Retirement for a Sharper Mind
വിരമിച്ചതിന് ശേഷവും പഠനം തുടരുന്നത് തലച്ചോറിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. ഇഷ്ടവിഷയങ്ങൾ വീണ്ടും പഠിക്കുന്നത് അഭിമാനവും ആത്മവിശ്വാസവും നൽകും. AI, സൈബർ സെക്യൂരിറ്റി പോലുള്ള പുതിയ കോഴ്സുകൾ മുതിർന്ന പൗരന്മാർക്കും പഠിക്കാൻ സാധിക്കും. ന്യൂട്രീഷൻ, സൈക്കോളജി, ഫിസിക്കൽ വെൽനസ്സ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നത് വിശ്രമ ജീവിതം സുരക്ഷിതവും ആരോഗ്യകരവുമാക്കാൻ സഹായിക്കും. ചെറിയ ഓൺലൈൻ കോഴ്സുകളിൽ തുടങ്ങി പിന്നീട് ഓഫ്‌ലൈൻ ക്ലാസുകളിൽ ചേരുന്നത് വിരസത അകറ്റാനും പുതിയ ആളുകളെ പരിചയപ്പെടാനും അവസരം നൽകും.

പ്രായം വെറും നമ്പറല്ലേ... മനസ്സു വച്ചാൽ റിട്ടയർമെന്റിനു ശേഷവും പഠിപ്പിസ്റ്റാകാം. പുതിയ കോഴ്സുകൾക്കു ചേരാം, അറിയാത്ത കാര്യങ്ങൾ പഠിച്ചെടുക്കാം.
∙ മറവി തൊടില്ല. പ്രശ്നപരിഹാരത്തിനുള്ള ചിന്താശേഷി മുൻപത്തേതു പോലെ തന്നെ കൃത്യമായിരിക്കും. ഏകോപന ശേഷി മെച്ചപ്പെടും. പുതിയ പഠനങ്ങളിലൂടെ തലച്ചോർ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ കിട്ടുന്ന എക്സ്ട്രാ മാർക്സ് ആണിതൊക്കെ.
∙ മുൻപ് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്ന വിഷയങ്ങൾ തന്നെ പഠിച്ചാൽ കൈവിട്ടു പോയ മോഹം തിരിച്ചു പിടിച്ചതിന്റെ അഭിമാനവും നിർവൃതിയും ലഭിക്കും.
∙ ഈ പ്രായത്തിലും പുതിയ കാര്യങ്ങൾ പഠിച്ചെടുത്തതിന്റെ ആത്മവിശ്വാസമാണ് വേണ്ടതെങ്കിൽ അത്തരം കോഴ്സുകൾ ചെയ്യാം. എഐ, സൈബർ സെക്യൂരിറ്റി തുടങ്ങിയ ന്യൂ ജെൻ കോഴ്സുകൾ സീനിയർ സിറ്റിസൺസിനും വഴങ്ങും.
∙ മനസ്സിനെയും ശരീരത്തെയും കൂടുതൽ അറിയാനും വിശ്രമജീവിതം സുരക്ഷിതവും ആരോഗ്യകരവുമാക്കാനുമുള്ള വഴിയായും പഠനത്തെ കാണാം. ന്യൂട്രീഷൻ, സൈക്കോളജി, ഫിസിക്കൽ വെൽനസ് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചെടുക്കാം.
∙ ചെറിയ ഓൺലൈൻ കോഴ്സുകളിൽ തുടങ്ങാം. പഴയ വിദ്യാർഥി ഉഷാറായിക്കഴിയുമ്പോൾ ഏതു കോഴ്സും പഠിക്കാം. ഓഫ്‌ലൈൻ ക്ലാസുകളിലൂടെ പുതിയ ആളുകളെ പരിചയപ്പെടാനാകും. മാറിയ അന്തരീക്ഷം റിട്ടയർമെന്റിന്റെ വിരസതയും ഇല്ലാതാക്കും.
∙ ജീവിതശൈലിക്ക് അനുസരിച്ചു പഠനസമയം ക്രമീ കരിക്കുക. സമ്മർദങ്ങളേ വേണ്ട. 20 മിനിറ്റ് കൂടുമ്പോൾ ബ്രേക് എടുക്കാം. പഠിക്കുന്നതെന്തും നിങ്ങളുടേതായ വാക്കുകളിൽ ഓർത്തു വച്ചാൽ സിംപിളായി. എല്ലാ ആഴ്ചയും റിവിഷൻ ചെയ്യാനും ശ്രമിക്കാം.
∙ ചിലർക്ക് കണ്ണിൽ പതിയുന്നതാകും ഓർമയിൽ നിൽക്കുക. ചാർട്സ്, ഫ്ലാഷ് കാർഡ്, ഡയഗ്രം എന്നിവയാണ് ഇക്കൂട്ടരെ സഹായിക്കുക. കേൾക്കുന്നതിലൂടെ പഠിക്കാനാണ് എളുപ്പമെങ്കിൽ ഓഡിയോ ബുക്സ്, റെക്കോർഡിങ്സ് എന്നിവയെ ആശ്രയിക്കാം. എഴുതി പഠിച്ചാലേ മറക്കാതിരിക്കൂ എന്നാണെങ്കിൽ ജേണലിങ്, പ്രോജക്ട്സ് എന്നിവ ചെയ്തു പഠിക്കാം.