കോട്ടയത്തെ നാടൻ പന്തിന് ഒരു ദുബായ് കപ്പ്! താരമായി ബിബിൻ വർഗീസ്
കോട്ടയത്തിന്റെ സ്വന്തം പരമ്പരാഗത കായികവിനോദമായ നാടൻ പന്ത് ഗൾഫ് നാടുകളിൽ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയാണ് മണർകാട് സ്വദേശിയായ ബിബിൻ വർഗീസ്. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കളിത്തോഴനായ നാടൻ പന്തിനെ ഒപ്പംകൂട്ടിയ ബിബിൻ, ദുബായിലെ പ്രമുഖ ടീമായ ‘റാക്ക് റോയൽസി’നൊപ്പം ചേർന്ന് പൊന്നോണം കപ്പ് സ്വന്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അരീപ്പറമ്പ്, പാറമ്പുഴ, പുതുപ്പള്ളി തുടങ്ങിയ പ്രശസ്തമായ നാടൻ പന്ത് ടീമുകളിലൂടെ വളർന്ന ബിബിൻ, ജോലിയുടെ ഭാഗമായി ബാംഗ്ലൂരിലും പിന്നീട് ദുബായിലും എത്തിയപ്പോഴും കളി മുടക്കിയിരുന്നില്ല. ഫൈനൽ മത്സരത്തിലെയും ടൂർണമെന്റിലെയും ലീഗ് മത്സരങ്ങളിലെയും മികച്ച താരത്തിനുള്ള പുരസ്കാരങ്ങൾ വാരിയ ഈ കോട്ടയംകാരൻ ഇന്ന് പ്രവാസലോകത്തെ നാടൻ പന്ത് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി.

കോട്ടയത്തിന്റെ സ്വന്തം കളിയായ നാടൻ പന്തിന്റെ ഗൾഫ് പെരുമയിൽ താരമായി കോട്ടയം മണർകാട് സ്വദേശിയായ ബിബിൻ വർഗീസ്. വർഗീസ് ഇ.വിയുടെയും ഷൈനി വർഗീസിന്റെയും മകനായ ബിബിൻ കേരളത്തിന്റെ ഈ പരമ്പരാഗത കായികവിനോദത്തിന്റെ ആവേശം ഗൾഫ് നാടുകളിലും വാനോളമുയർത്തി മലയാളികൾക്കാകെ അഭിമാനമാകുകയാണ്.
പ്രവാസ ലോകത്തെ ജോലിത്തിരക്കുകൾക്കിടയിലും നാടൻ പന്തിനായി സമയം മാറ്റിവച്ച് കളിക്കളങ്ങളിൽ നിറയുന്ന ബിബിൻ ദുബായിലെ പ്രമുഖ ടീമായ ‘റാക്ക് റോയൽസി’നൊപ്പം ചേർന്ന് കഴിഞ്ഞ പൊന്നോണം കപ്പിൽ വിജയമുത്തം നൽകി. ഫൈനൽ മത്സരത്തിലെ മികച്ച താരം, ടൂർണമെന്റിലെ മികച്ച താരം, ലീഗ് മത്സരങ്ങളിലെ മികച്ച താരം എന്നിവ നേടി പ്രവാസ ലോകത്തെ നാടൻ പന്ത് ആരാധകരുടെ ഇഷ്ടതാരമായിക്കഴിഞ്ഞു.
കോട്ടയംകാരുടെ സ്വന്തം കളിയാണ് നാടൻ പന്ത്. നാട്ടിലെ ഓണാഘോഷ മത്സരങ്ങളിലൂടെ കളിക്കളത്തിലെത്തിയ ബിബിൻ സ്കൂളിൽ നാടൻ പന്ത് കളി പരിശീലിപ്പിക്കാനായി എത്തിയ പരിശീലകരിൽ നിന്നാണ് കളിയുടെ കൃത്യമായ നിയമങ്ങളും ശൈലികളും മനസ്സിലാക്കുന്നത്. തുടർന്ന് ‘അരീപ്പറമ്പ്’ ടീമിലെത്തി. കൂടുതൽ പരിചയസമ്പന്നനായതോടെ, ‘പാറമ്പുഴ’ ടീമിലേക്ക് ക്ഷണം ലഭിച്ചു. ടീമിലെത്തിയ ആദ്യ വർഷം തന്നെ 7 ഫൈനൽ മത്സരങ്ങൾ കളിച്ചു മികവ് തെളിയിച്ചു. പഠനകാലത്തും കളി വിട്ടില്ല. എം.ബി.എ ബിരുദം നേടിയപ്പോഴും കളിയില്‍ കൃത്യമായി ശ്രദ്ധിച്ചു. വൈകാതെ പ്രശസ്തമായ ‘പുതുപ്പള്ളി’ ടീമില്‍ അംഗമായി. ‘പുതുപ്പള്ളി’ ടീമിൽ കളിക്കുമ്പോഴാണ് ബാംഗ്ലൂരിൽ ജോലി ലഭിച്ചത്. അപ്പോഴും കളിയിൽ ഇടവേള വന്നില്ല. അവധി ദിവസങ്ങളിൽ നാട്ടിലെത്തി മത്സരങ്ങളുടെ ഭാഗമായി. ദുബായിൽ ജോലി ലഭിച്ചപ്പോഴും നാടൻ പന്തിനോടുള്ള ഇഷ്ടം നെഞ്ചേറ്റിയായിരുന്നു യാത്ര.
നിലവിൽ ഗൾഫിലെ 7 രാജ്യങ്ങളിൽ നാടൻ പന്ത് മത്സരം നടക്കുന്നുണ്ട്. യു.എ.ഇയിൽ മാത്രം 7 ടീമുകളാണുള്ളത്. കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ കീഴിൽ റജിസ്റ്റർ ചെയ്താണ് ഓരോ ടീമും മത്സരിക്കുന്നത്. ഓരോ വർഷവും 32 ടീമുകളാണ് സീസൺ മത്സരങ്ങളിൽ പങ്കെടുക്കാനായി എത്തുന്നത്. ഇപ്പോൾ വിദേശ മണ്ണിലെ നാടൻ പന്ത് കളിയിലെ മിന്നും താരമാണ് ഈ കോട്ടയംകാരൻ.