നാട്ടിലേക്ക് അവധിക്കു വരാന്‍ ഒരുക്കം തുടങ്ങിയപ്പോള്‍ തന്നെ ഫോണ്‍ വിളികള്‍ പലതു വന്നു. പലര്‍ക്കും ആവശ്യം സ്വര്‍ണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്‍റെ ഫോണും വന്നു. ‘മോനേ... കല്യാണിയുെട കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്‍റെ മാല കൊണ്ടുവരണം. അ ബുദാബി ഗോൾഡ് മാര്‍ക്കറ്റീന്നു വാങ്ങിയാല്‍

നാട്ടിലേക്ക് അവധിക്കു വരാന്‍ ഒരുക്കം തുടങ്ങിയപ്പോള്‍ തന്നെ ഫോണ്‍ വിളികള്‍ പലതു വന്നു. പലര്‍ക്കും ആവശ്യം സ്വര്‍ണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്‍റെ ഫോണും വന്നു. ‘മോനേ... കല്യാണിയുെട കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്‍റെ മാല കൊണ്ടുവരണം. അ ബുദാബി ഗോൾഡ് മാര്‍ക്കറ്റീന്നു വാങ്ങിയാല്‍

നാട്ടിലേക്ക് അവധിക്കു വരാന്‍ ഒരുക്കം തുടങ്ങിയപ്പോള്‍ തന്നെ ഫോണ്‍ വിളികള്‍ പലതു വന്നു. പലര്‍ക്കും ആവശ്യം സ്വര്‍ണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്‍റെ ഫോണും വന്നു. ‘മോനേ... കല്യാണിയുെട കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്‍റെ മാല കൊണ്ടുവരണം. അ ബുദാബി ഗോൾഡ് മാര്‍ക്കറ്റീന്നു വാങ്ങിയാല്‍

നാട്ടിലേക്ക് അവധിക്കു വരാന്‍ ഒരുക്കം തുടങ്ങിയപ്പോള്‍ തന്നെ ഫോണ്‍ വിളികള്‍ പലതു വന്നു. പലര്‍ക്കും ആവശ്യം സ്വര്‍ണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്‍റെ ഫോണും വന്നു. ‘മോനേ... കല്യാണിയുെട കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്‍റെ മാല കൊണ്ടുവരണം. അ ബുദാബി ഗോൾഡ് മാര്‍ക്കറ്റീന്നു വാങ്ങിയാല്‍ നല്ല ലാഭ മാെണന്നാ ഇവിെട ചിലരു പറയുന്നത്.’

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനു ദുബായിലേക്കു പോയാ ലും സ്വര്‍ണവുമായേ മടങ്ങാവൂ എന്നാവശ്യപ്പെടുന്നവരുമുണ്ട്. വളരെ വിലക്കുറവില്‍ വിദേശത്തു സ്വര്‍ണം കിട്ടും, ആഭരണങ്ങളായി െകാണ്ടുവന്നാല്‍ കസ്റ്റംസ് പിടിക്കില്ല, അണിഞ്ഞു വന്നാല്‍ നികുതിയില്ല തുടങ്ങി സ്വര്‍ണം െകാണ്ടുവരുന്നതിനെ കുറിച്ചുള്ള ധാരണകളും പലത്.

ADVERTISEMENT

വിദേശത്തു നിന്നു നിയമപരമായി എത്ര സ്വര്‍ണം െകാണ്ടുവരാം? സ്ഥിരതാമസക്കാര്‍ക്കും ടൂറിസ്റ്റുകളായി പോ യി വരുന്നവര്‍ക്കും ഒരേ നിയമമാണോ? സ്വർണം വാങ്ങി യ ബിൽ കയ്യിൽ വേണോ? തുടങ്ങി സംശയങ്ങളുടെ കട ൽ കടന്നു വേണം നാട്ടിലേക്കു പറക്കാൻ. അവയ്ക്കെല്ലാം വിശദവും കൃത്യവുമായ മറുപടികളാണ് ഇതോെടാപ്പം.

വിദേശത്തു നിന്നു വരുന്ന ഒരാൾക്ക് എത്ര അളവ് സ്വർണം നിയമപരമായി കൊണ്ടു വരാം?

ADVERTISEMENT

സ്വർണം സാധാരണ രണ്ടു തരത്തിലാണു കൊണ്ടുവരുന്നത്. ഒന്നുകില്‍ ബാർ, കോയിൻ, ബിസ്കറ്റ് തുടങ്ങിയ സോളിഡ് രൂപത്തില്‍. അല്ലെങ്കിൽ ആഭരണമായി. സോളിഡ് രൂപത്തിലുള്ള സ്വർണം ഒരു കിലോ വരെ നികുതിയടച്ചു നാട്ടിലേക്കു കൊണ്ടു വരാം. സെൻട്രൽ ബോർഡ് ഓഫ് കസ്റ്റംസ് സ്വർണത്തിന്‍റെ മൂല്യം നിശ്ചയിക്കും.

കൊണ്ടുവരുന്ന സ്വർണത്തിന്റെ ഭാരത്തിന് ആനുപാതികമായാണു മൂല്യം നിശ്ചയിക്കുക. ഇതിന്റെ 16.5 ശതമാനം നികുതിയായി അടയ്ക്കണം. വിദേശത്തു പോയി കുറഞ്ഞത് ആറു മാസം താമസിച്ചശേഷം മടങ്ങി വരുന്ന ഇന്ത്യൻ വംശജർക്കും ഇന്ത്യൻ പാസ്പോർട്ടുള്ളവർക്കും ഈ നിബന്ധന ബാധകമാണ്. കുറഞ്ഞത് ഒരു വർഷത്തെ വിദേശവാസത്തിനു ശേഷം മടങ്ങുന്നവർ ആഭരണരൂപത്തിൽ സ്വർണം കൊണ്ടുവരുമ്പോൾ ചില അലവൻസുകളുണ്ട്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യത്തിൽ കവിയാത്ത സ്വർണം സൗജന്യമായി കൊണ്ടുവരാം. പുരുഷൻമാർക്ക് 50,000 രൂപ മൂല്യത്തിൽ കവിയാത്ത സ്വർണമേ കൊണ്ടുവരാൻ കഴിയൂ. ഇതില്‍ കൂടുതലുണ്ടെങ്കില്‍ കസ്റ്റംസ് കൗണ്ടറിൽ കൃത്യമായി നികുതി അടയ്ക്കണം. വിദേശ കറൻസിയിലാണു നികുതി അടയ്ക്കേണ്ടത്.

ADVERTISEMENT

സ്വർണാഭരണങ്ങൾ അണിഞ്ഞു കൊണ്ടു വന്നാൽ കുഴപ്പമില്ല എന്നു കേൾക്കുന്നതു ശരിയാണോ?

അണിഞ്ഞു വന്നാലും ലഗേജിലോ പോക്കറ്റിലോ ഹാൻഡ്ബാഗിലോ സൂക്ഷിച്ചാലും മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ ഒരുപോലെ ബാധകമാണ്.

വിദേശത്തെ ജോലി അവസാനിപ്പിച്ച് / സ്ഥിരതാമസം നി ർത്തി മടങ്ങുമ്പോൾ കൂടുതൽ അളവു സ്വർണം കൊ ണ്ടുവരാൻ അനുവാദം ഉണ്ടോ?

വിദേശത്തെ താമസം മതിയാക്കി വരുമ്പോൾ, വീട്ടുപകരണങ്ങൾ കൊണ്ടു വരുന്നതിനു ചില ഇളവുകളുണ്ട്. സ്വർണത്തിന്റെ അളവിൽ പ്രത്യേക മാറ്റങ്ങളൊന്നും ഇക്കാരണം കൊണ്ട് അനുവദിച്ചിട്ടില്ല.

വിവിധ രാജ്യങ്ങളിൽ നിന്നു കൊണ്ടുവരാവുന്ന സ്വർണത്തിന്റെ അളവിൽ വ്യത്യാസമുണ്ടോ?

സ്വർണം ഏതു രാജ്യത്തു നിന്നു കൊണ്ടു വന്നാലും ഒരേ നിയമമാണ്. വിവിധ രാജ്യങ്ങളിൽ നിന്നു കൊണ്ടുവരാവുന്ന സ്വർണത്തിന്റെ അളവിലും വ്യത്യാസമില്ല. മൊബൈൽ ഫോൺ പോലുള്ള മറ്റു വസ്തുക്കൾ നേപ്പാൾ, ഭൂട്ടാൻ, ബർമ എന്നീ രാജ്യങ്ങളിൽ നിന്നു കൊണ്ടു വരുന്നതിനു മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ചില ഇളവുകളുണ്ട്.

വിവരങ്ങള്‍ക്കു കടപ്പാട്: എ.നൗഷാദ്

അസിസ്റ്റന്റ് കമ്മിഷണർ, കസ്റ്റംസ്

കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട്, നെടുമ്പാശ്ശേരി

English Summary:

Gold import rules define how much gold you can bring from abroad legally. Understanding the gold allowance, customs duty, and regulations is crucial for NRIs and travelers to India.

ADVERTISEMENT