‘ലഗേജ് കൂടുതലാണ്, ഈ ചോക്ലെറ്റ് ബോക്സ് ഒന്നു പിടിക്കാമോ?’: എയർപോർട്ടിലെ ഈ ‘മാന്യൻമാരെ’ സൂക്ഷിക്കുക How Much Gold Can You Legally Bring From Abroad?
നാട്ടിലേക്ക് അവധിക്കു വരാന്‍ ഒരുക്കം തുടങ്ങിയപ്പോള്‍ തന്നെ േഫാണ്‍ വിളികള്‍ പലതു വന്നു. പലര്‍ക്കും ആവശ്യം സ്വര്‍ണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്‍റെ ഫോണും വന്നു. ‘മോനേ... കല്യാണിയുെട കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്‍റെ മാല കൊണ്ടുവരണം. അ ബുദാബി ഗോൾഡ് മാര്‍ക്കറ്റീന്നു വാങ്ങിയാല്‍
നാട്ടിലേക്ക് അവധിക്കു വരാന്‍ ഒരുക്കം തുടങ്ങിയപ്പോള്‍ തന്നെ േഫാണ്‍ വിളികള്‍ പലതു വന്നു. പലര്‍ക്കും ആവശ്യം സ്വര്‍ണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്‍റെ ഫോണും വന്നു. ‘മോനേ... കല്യാണിയുെട കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്‍റെ മാല കൊണ്ടുവരണം. അ ബുദാബി ഗോൾഡ് മാര്‍ക്കറ്റീന്നു വാങ്ങിയാല്‍
നാട്ടിലേക്ക് അവധിക്കു വരാന്‍ ഒരുക്കം തുടങ്ങിയപ്പോള്‍ തന്നെ േഫാണ്‍ വിളികള്‍ പലതു വന്നു. പലര്‍ക്കും ആവശ്യം സ്വര്‍ണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്‍റെ ഫോണും വന്നു. ‘മോനേ... കല്യാണിയുെട കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്‍റെ മാല കൊണ്ടുവരണം. അ ബുദാബി ഗോൾഡ് മാര്‍ക്കറ്റീന്നു വാങ്ങിയാല്‍
നാട്ടിലേക്ക് അവധിക്കു വരാന്‍ ഒരുക്കം തുടങ്ങിയപ്പോള്‍ തന്നെ േഫാണ്‍ വിളികള്‍ പലതു വന്നു. പലര്‍ക്കും ആവശ്യം സ്വര്‍ണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്‍റെ ഫോണും വന്നു. ‘മോനേ... കല്യാണിയുെട കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്‍റെ മാല കൊണ്ടുവരണം. അ ബുദാബി ഗോൾഡ് മാര്‍ക്കറ്റീന്നു വാങ്ങിയാല്‍ നല്ല ലാഭ മാെണന്നാ ഇവിെട ചിലരു പറയുന്നത്.’
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനു ദുബായിലേക്കു പോയാ ലും സ്വര്‍ണവുമായേ മടങ്ങാവൂ എന്നാവശ്യപ്പെടുന്നവരുമുണ്ട്. വളരെ വിലക്കുറവില്‍ വിദേശത്തു സ്വര്‍ണം കിട്ടും, ആഭരണങ്ങളായി െകാണ്ടുവന്നാല്‍ കസ്റ്റംസ് പിടിക്കില്ല, അണിഞ്ഞു വന്നാല്‍ നികുതിയില്ല തുടങ്ങി സ്വര്‍ണം െകാണ്ടുവരുന്നതിനെ കുറിച്ചുള്ള ധാരണകളും പലത്.
വിദേശത്തു നിന്നു നിയമപരമായി എത്ര സ്വര്‍ണം െകാണ്ടുവരാം? സ്ഥിരതാമസക്കാര്‍ക്കും ടൂറിസ്റ്റുകളായി പോ യി വരുന്നവര്‍ക്കും ഒരേ നിയമമാണോ? സ്വർണം വാങ്ങി യ ബിൽ കയ്യിൽ വേണോ? തുടങ്ങി സംശയങ്ങളുടെ കട ൽ കടന്നു വേണം നാട്ടിലേക്കു പറക്കാൻ. അവയ്ക്കെല്ലാം വിശദവും കൃത്യവുമായ മറുപടികളാണ് ഇതോെടാപ്പം.
വിദേശത്തു നിന്നു വരുന്ന ഒരാൾക്ക് എത്ര അളവ് സ്വ ർണം നിയമപരമായി കൊണ്ടു വരാം?
സ്വർണം സാധാരണ രണ്ടു തരത്തിലാണു കൊണ്ടുവരുന്നത്. ഒന്നുകില്‍ ബാർ, കോയിൻ, ബിസ്കറ്റ് തുടങ്ങിയ സോളിഡ് രൂപത്തില്‍. അല്ലെങ്കിൽ ആഭരണമായി. സോളിഡ് രൂപത്തിലുള്ള സ്വർണം ഒരു കിലോ വരെ നികുതിയടച്ചു നാട്ടിലേക്കു കൊണ്ടു വരാം. സെൻട്രൽ ബോർഡ് ഓഫ് കസ്റ്റംസ് സ്വർണത്തിന്‍റെ മൂല്യം നിശ്ചയിക്കും.
കൊണ്ടുവരുന്ന സ്വർണത്തിന്റെ ഭാരത്തിന് ആനുപാതികമായാണു മൂല്യം നിശ്ചയിക്കുക. ഇതിന്റെ 16.5 ശതമാനം നികുതിയായി അടയ്ക്കണം. വിദേശത്തു പോയി കുറഞ്ഞത് ആറു മാസം താമസിച്ചശേഷം മടങ്ങി വരുന്ന ഇന്ത്യൻ വംശജർക്കും ഇന്ത്യൻ പാസ്പോർട്ടുള്ളവർക്കും ഈ നിബന്ധന ബാധകമാണ്. കുറഞ്ഞത് ഒരു വർഷത്തെ വിദേശവാസത്തിനു ശേഷം മടങ്ങുന്നവർ ആഭരണരൂപത്തിൽ സ്വർണം കൊണ്ടുവരുമ്പോൾ ചില അലവൻസുകളുണ്ട്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യത്തിൽ കവിയാത്ത സ്വർണം സൗജന്യമായി കൊണ്ടുവരാം. പുരുഷൻമാർക്ക് 50,000 രൂപ മൂല്യത്തിൽ കവിയാത്ത സ്വർണമേ കൊണ്ടുവരാൻ കഴിയൂ. ഇതില്‍ കൂടുതലുണ്ടെങ്കില്‍ കസ്റ്റംസ് കൗണ്ടറിൽ കൃത്യമായി നികുതി അടയ്ക്കണം. വിദേശ കറൻസിയിലാണു നികുതി അടയ്ക്കേണ്ടത്.
സ്വർണാഭരണങ്ങൾ അണിഞ്ഞു കൊണ്ടു വന്നാൽ കുഴപ്പമില്ല എന്നു കേൾക്കുന്നതു ശരിയാണോ?
അണിഞ്ഞു വന്നാലും ലഗേജിലോ പോക്കറ്റിലോ ഹാൻഡ്ബാഗിലോ സൂക്ഷിച്ചാലും മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ ഒരുപോലെ ബാധകമാണ്.
വിദേശത്തെ ജോലി അവസാനിപ്പിച്ച് / സ്ഥിരതാമസം നി ർത്തി മടങ്ങുമ്പോൾ കൂടുതൽ അളവു സ്വർണം കൊ ണ്ടുവരാൻ അനുവാദം ഉണ്ടോ?
വിദേശത്തെ താമസം മതിയാക്കി വരുമ്പോൾ, വീട്ടുപകരണങ്ങൾ കൊണ്ടു വരുന്നതിനു ചില ഇളവുകളുണ്ട്. സ്വർണത്തിന്റെ അളവിൽ പ്രത്യേക മാറ്റങ്ങളൊന്നും ഇക്കാരണം കൊണ്ട് അനുവദിച്ചിട്ടില്ല.
വിവിധ രാജ്യങ്ങളിൽ നിന്നു കൊണ്ടുവരാവുന്ന സ്വർണത്തിന്റെ അളവിൽ വ്യത്യാസമുണ്ടോ?
സ്വർണം ഏതു രാജ്യത്തു നിന്നു കൊണ്ടു വന്നാലും ഒരേ നിയമമാണ്. വിവിധ രാജ്യങ്ങളിൽ നിന്നു കൊണ്ടുവരാവുന്ന സ്വർണത്തിന്റെ അളവിലും വ്യത്യാസമില്ല. മൊബൈൽ ഫോൺ പോലുള്ള മറ്റു വസ്തുക്കൾ നേപ്പാൾ, ഭൂട്ടാൻ, ബർമ എന്നീ രാജ്യങ്ങളിൽ നിന്നു കൊണ്ടു വരുന്നതിനു മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ചില ഇളവുകളുണ്ട്.
വിദേശത്തേക്കു പോകുമ്പോൾ ആഭരണമായും അല്ലാതെയും സ്വർണം കൈവശം ഉണ്ടെങ്കിൽ കസ്റ്റംസിൽ അറിയിക്കണോ ?
മുൻകാലങ്ങളിൽ വിദേശത്തേക്കു പോകുന്ന അവസരത്തില്‍ കൈവശമുള്ള സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറെ കാണിക്കുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്യണമായിരുന്നു. ഇതിൽ പ്രായോഗിക പരിമിതികൾ നേരിട്ടിരുന്നു. കാണിക്കുന്നതു യഥാർഥ സ്വർണം തന്നെയെന്നു ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരിച്ചറിയുന്നത് ഉദ്യോഗസ്ഥർക്ക് പലപ്പോഴും പ്രയാസമാകും. ഇപ്പോഴുള്ള സംവിധാനത്തിൽ നേരത്തേ തന്നെ കസ്റ്റംസിൽ അറിയിക്കണം. കസ്റ്റംസ് നിയോഗിച്ച അപ്രൈസർ സ്വർണം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകും. വിദേശത്തു നിന്നു മടങ്ങുമ്പോൾ ഈ സ്വർണത്തിന്റെ ഫോട്ടോയും സർട്ടിഫിക്കറ്റും കസ്റ്റംസ് ഓഫിസറെ കാണിക്കാം.
വിദേശത്തു നിന്നു വാങ്ങിയ സ്വർണം കൊണ്ടുവരുമ്പോ ൾ രസീതോ മറ്റു രേഖകളോ കയ്യിൽ കരുതേണ്ടതുണ്ടോ?
സാധാരണഗതിയിൽ ഇത്തരത്തിൽ രസീത് ആവശ്യമായി വരില്ല. സംശയാസ്പദമായ സാഹചര്യത്തിൽ പരിശോധനകളോ അന്വേഷണങ്ങളോ നടത്തേണ്ടി വന്നാൽ, സ്വന്തം ഉടമസ്ഥതയിലുള്ള സ്വർണമാണെന്നു തെളിയിക്കാനും മറ്റും രസീത് ഉപകരിക്കും. മറ്റൊരാൾക്കു വേണ്ടി സ്വർണക്കടത്തു സംശയിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പരിശോധനകളുണ്ടാകുക. അല്ലാത്തപക്ഷം, രസീതൊന്നും കയ്യിൽ കരുതേണ്ട ആവശ്യമില്ല.
ചില മാന്യൻമാരെ സൂക്ഷിക്കുക
വിദേശത്തെ എയര്‍പോര്‍ട്ടുകളില്‍ വളരെ സ്നേഹത്തില്‍ അടുത്തുകൂടുന്നവരുണ്ട്. മാന്യമായി വേഷം ധരിച്ച്, ഏറ്റവും മൃദുവായി സംസാരിച്ചാകും ഇടപെടൽ. ‘എനിക്കു ലഗേജ് അല്‍പം കൂടുതലാണ്, ഒരു െചറിയ ബോക്സില്‍ കുറച്ചു ചോക്‌ലെറ്റ്സ് ഉണ്ട്, അെതാന്നു കയ്യില്‍ വയ്ക്കാമോ, െകാച്ചിയില്‍ എത്തുമ്പോള്‍ തിരികെ വാങ്ങാം.’ എന്നാകും അഭ്യർഥന. ‘നാട്ടില്‍ മക്കള്‍ക്കുള്ള ചില പഠനസാമഗ്രികളാണ്, െകാച്ചിയില്‍ ഭാര്യ വന്നു വാങ്ങിക്കൊള്ളും’ എന്നു പറഞ്ഞാകും മറ്റു ചിലര്‍ സമീപിക്കുക. അഭ്യർഥന എന്തായാലും ആള്‍ എത്ര മാന്യതയോടെ പെരുമാറിയാലും പുരുഷനോ സ്ത്രീയോ സീനിയര്‍ സിറ്റിസണോ ഒക്കെ ആയാലും ഇത്തരം ആവശ്യങ്ങള്‍ ഏറ്റെടുക്കരുത്. വിദേശയാത്ര െചയ്യുന്ന എല്ലാവരും ഇതു കര്‍ശനമായി പാലിക്കണം.
കാരണം, ഏൽപിക്കുന്ന പൊതിയില്‍ പലപ്പോഴും സ്വര്‍ണമോ ലഹരിയോ ഒക്കെയാകാം. ‘പരോപകാരമേ പുണ്യം’ എന്നു മനസ്സിലോര്‍ത്തു പാക്കറ്റ് വാങ്ങിയാല്‍ ജയിലിലാകുന്നതു നിങ്ങളാണെന്നതു മറക്കേണ്ട.
‘കുറച്ചു സ്വർണം തന്നുവിടാം. നാട്ടിലെത്തിച്ചാൽ 50,000 രൂപ അപ്പോൾത്തന്നെ കിട്ടും.’ എന്ന പ്രലോഭനങ്ങളുമായി സമീപിക്കുന്നവരുമുണ്ട്. ‘കസ്റ്റംസിന്റെ ക്യാമറ കണ്ണിൽ കുടുങ്ങിയാല്‍ തര്‍ക്കത്തിെനാന്നും പോകേണ്ട. അവര്‍ സ്വര്‍ണം കണ്ടുകെട്ടിക്കോട്ടെ. പുറ ത്തെത്തിയാല്‍ കാശ് െറഡി.’ എന്നൊക്കെ പറഞ്ഞ് ഇ വര്‍ പിന്നാലെ കൂടും. സ്വർണം പോയാല്‍ എനിക്കെന്ത്, കിട്ടിയാല്‍ ഊട്ടി എന്ന ചിന്തയോടെ സ്വര്‍ണം വാങ്ങി വരുന്നവരുണ്ട്. പരിശോധനയിൽ കുടുങ്ങിയാല്‍ സ്വർണം പോകുമെന്നു മാത്രമല്ല, വീട്ടിലെത്തി മാസങ്ങൾ കഴിയുമ്പോഴാകും, കാരണം കാണിക്കൽ നോട്ടീസ് വരുന്നത്. ഇത്തരം നോട്ടീസ് ‘ഓൺ ദ് സ്പോട്ട്’ നല്‍കണം എന്നില്ല. ആറുമാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ലഭിക്കാം.
സ്വർണം ഏൽപിച്ചയാളുടെ പൊടി പോലും പിന്നെ, കാണില്ല. പെനാൽറ്റിയും ഫൈനും നിയമനടപടികളും എല്ലാം നേരിടേണ്ടി വരും. 50 ലക്ഷത്തിന്റെ സ്വർണമെങ്കിൽ പത്തു ശതമാനം പെനൽറ്റിയായി അഞ്ചു ലക്ഷം നൽകേണ്ടതായി വരാം. അതു കൊടുക്കാനായില്ലെങ്കിൽ ജപ്തി വരെ ചെന്നെത്തും. കേസു തീരാൻ വർഷങ്ങളെടുത്തേക്കാം.
നാട്ടിലേക്കു വരുമ്പോൾ കൈവശം ഉള്ള സ്വർണം വിദേശത്തേക്ക് പോയപ്പോൾ കയ്യിൽ ഉണ്ടായിരുന്നതാണെന്ന് അവകാശപ്പെട്ടാൽ അതിനു നിയമ സാധുത ഉണ്ടോ?
മതിയായ രേഖകൾ ആവശ്യമാണ്. അവകാശവാദം കൊണ്ടു മാത്രം നികുതിയിളവ് നേടാനാകില്ല. നാട്ടിലേക്കു കൊണ്ടു വരുന്ന സ്വർണം ഗിഫ്റ്റ് കൊടുക്കാനോ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനോ ഉള്ളതാണെങ്കില്‍ പോലും അതിന് ഇളവുകൾ ലഭിക്കില്ല. സ്വർണത്തിന്റെ ഉപയോഗം എങ്ങനെ എന്നുള്ളതു നികുതിയെ ബാധിക്കില്ല.
വിദേശത്തു നിന്നു വരുമ്പോൾ പരിധിയിൽ കവിഞ്ഞ സ്വർണം കയ്യിൽ ഉണ്ടെങ്കിൽ എന്താണു ചെയ്യേണ്ടത്?
എല്ലാ വിമാനത്താവളങ്ങളിലും കസ്റ്റംസിന്റെ രണ്ടു ചാന ലുകളുണ്ട്, പച്ചയും ചുവപ്പും. എക്സിറ്റിലേക്കു പോകുന്ന ദിശയിൽ ഈ ചാനലുകൾ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. പച്ചയിലൂടെ നടന്നു പോയാൽ ബോധിപ്പിക്കാൻ ഒന്നുമില്ല. നിയമവിധേയമായാണു യാത്ര ചെയ്യുന്നത് എന്നർഥം. നിയമലംഘനങ്ങളൊന്നും ചെയ്യുന്നില്ലെന്നും
അധികനികുതി അടയ്ക്കാനില്ലെന്നും പൂർണബോധ്യമുള്ളവർക്കു പച്ച ചാനലിലൂടെ കടന്നുപോകാം.
ചുവപ്പിലൂടെ കടന്നു വന്നാല്‍ നികുതി അടയ്ക്കാനുണ്ട് എന്നാണ് അർഥം. ചുവപ്പു ചാനലിലൂടെ വരുന്ന യാത്ര ക്കാരനു കസ്റ്റംസ് കൗണ്ടറിലേക്കു പോയി നികുതി അടയ്ക്കാം. അപ്പോഴും ഒരു കിലോ മാത്രമാണു നികുതി അടച്ചു കൊണ്ടു വരാവുന്ന സ്വർണത്തിന്റെ പരിധി. അതിൽ കൂടുതൽ സ്വർണം അനുവദനീയമല്ല. പരിധിയിൽ കൂടുതൽ സ്വർണം കയ്യിലുണ്ടെങ്കിൽ മറ്റു നടപടിക്രമങ്ങൾക്കും അ ന്വേഷണങ്ങൾക്കും വിധേയരാകേണ്ടി വരും.
കൂടുതൽ സ്വർണം കയ്യിൽ ഉള്ളതിന്റെ പേരിൽ പിടിക്കപ്പെട്ടാൽ എന്താണു ശിക്ഷ? സ്വർണം കണ്ടു കെട്ടുമോ?
പരിധിയിൽ കവിഞ്ഞ സ്വർണം കൈവശമുള്ളതായി യാത്രക്കാരൻ തന്നെ ശ്രദ്ധയിൽപ്പെടുത്തിയാല്‍ ശിക്ഷകളൊന്നുമില്ല. കസ്റ്റംസ് അധികൃതരുടെ നിർദേശമനുസരിച്ച് നികുതിയും മറ്റും അടച്ചാൽ മതിയാകും. എന്നാൽ പച്ച ചാനലിലൂടെ നടന്നു പോകുകയും പരിധിയിൽ കവിഞ്ഞ സ്വർണം കൈവശമുണ്ടെന്നു കണ്ടെത്തുകയും ചെയ്താൽ ഉദ്യോഗസ്ഥർക്ക് കേസെടുക്കാം.
കേസായാൽ സ്വർണം പിടിച്ചെടുത്തു കാരണം കാണിക്കൽ നോട്ടീസ് നൽകും. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യമനുസരിച്ച് ഉദ്യോഗസ്ഥശ്രേണിയിൽ അധികാരപ്പെട്ട ഓഫിസർ നടപടികൾക്കു നേതൃത്വം കൊടുക്കും. കുറ്റമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ പെനൽറ്റിയുണ്ട്. കുറഞ്ഞത് 5000 രൂപയും പരമാവധി സ്വർണത്തിന്റെ മൂല്യത്തിനു തുല്യമായ തുകയും പെനൽറ്റിയായി അടയ്ക്കേണ്ടി വരും. ബന്ധപ്പെട്ട ഓഫിസറാണ് പെനൽറ്റി തുകയിൽ തീരുമാനമെടുക്കുന്നത്.
പത്തു ലക്ഷം രൂപ വരെ മൂല്യമുള്ള സ്വർണമാണു പിടിച്ചെടുക്കുന്നതെങ്കിൽ സിസ്റ്റം കമ്മിഷണറും അതിനു മുകളിൽ മൂല്യമുണ്ടെങ്കിൽ അഡീഷനൽ കമ്മിഷണറും തീരുമാനങ്ങളെടുക്കും. ചില കേസുകളിൽ പെനൽറ്റിയും ഫൈനും നികുതിയും അടച്ച് സ്വർണം തിരികെയെടുക്കാം. കൂടുതൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ പെനൽറ്റി ഈടാക്കുകയും സ്വർണം കണ്ടുകെട്ടുകയും ചെയ്യും.
അൻപതു ലക്ഷത്തിലേറെ മൂല്യമുള്ള സ്വർണമാണു ക ണ്ടെത്തുന്നതെങ്കിൽ കമ്മിഷണറുടെ തീരുമാനത്തിന്മേൽ അറസ്റ്റും ചില കേസുകളിൽ ഇതിനുപുറമേ പ്രോസിക്യൂഷൻ നടപടികളും അഭിമുഖീകരിക്കേണ്ടി വരും.
അൻപതു ലക്ഷത്തിനു മുകളിലും ഒരു കോടിയിൽ താഴെയും മൂല്യമുള്ള സ്വർണത്തിന്റെ കേസിൽ അറസ്റ്റിനു ശേഷം സ്റ്റേഷൻ ജാമ്യത്തിൽ പോകാം. ഒരു കോടിക്കു മുകളിൽ മൂല്യമുണ്ടെങ്കിൽ റിമാൻഡ് ചെയ്ത് കോടതിയിൽ ഹാജരാക്കും. ജയിൽവാസവും അനുഭവിക്കേണ്ടി വരും.
ടൂറിസ്റ്റ് വീസയിൽ പോകുന്നവർ, വിദേശത്തു സ്വർണം വാങ്ങുമ്പോൾ എന്തെല്ലാം കരുതൽ എടുക്കണം?
കുറഞ്ഞതു മൂന്നു ദിവസത്തെ വിദേശവാസം ഉറപ്പാക്കിയിരിക്കണം. സൗജന്യ അലവൻസ് പരിധിയിൽ വരുന്ന സ്വർണമേ കൊണ്ടു വരാൻ പാടുള്ളൂ.
കൂടുതൽ സ്വർണം വാങ്ങിയാൽ വിമാനത്താവളത്തിൽ നികുതിയടയ്ക്കാൻ തയാറായിരിക്കണം. മറ്റുള്ളവരുടെ ക യ്യിൽ നിന്നു വാങ്ങിയ സാധനങ്ങൾ കൊണ്ടു വരുമ്പോൾ അതിനുള്ളിൽ അനധികൃത സ്വർണം ഒളിപ്പിച്ചിട്ടില്ലെന്ന് ഉ റപ്പാക്കുക.
വിദേശത്ത് സ്ഥിരതാമസമുള്ളവർ നാട്ടിലേക്കു കൊണ്ടു വരുന്ന സ്വർണം തിരിച്ചു പോകുമ്പോൾ കൊണ്ടുപോകും എന്ന സത്യവാങ്മൂലം കൊടുത്താൽ മതി എന്നു കേൾക്കുന്നതു ശരിയാണോ?
അങ്ങനെയൊരു സംവിധാനം നിലവിലില്ല. കൊണ്ടു വരുന്ന സ്വർണത്തിനു നികുതി അടയ്ക്കാൻ പണം കയ്യിലില്ലാത്ത പക്ഷം, കസ്റ്റംസ് ആ സ്വർണം പിടിച്ചെടുത്തു സൂക്ഷിക്കും. തിരികെ പോകുമ്പോൾ അതു കൈപ്പറ്റാൻ സൗകര്യമുണ്ട്. ഒരു കിലോയിലധികം സ്വർണം കൊണ്ടു വരാൻ അനുമതിയില്ല.
വിമാനത്താവളത്തിലെ ജ്വല്ലറികളിൽ നിന്നു വാങ്ങിയ സ്വർണമെങ്കിൽ എന്തെങ്കിലും ഇളവുകൾ ലഭിക്കുമോ?
ഇല്ല. വിമാനത്താവളത്തിൽ നിന്നു സ്വർണം വാങ്ങിയാലും മേൽപ്പറഞ്ഞ നിയമനടപടികൾ ബാധകമായിരിക്കും.
രത്നക്കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ കൊണ്ടു വരുന്നതിനു പ്രത്യേക നിയമങ്ങൾ ഉണ്ടോ?
വിലപിടിപ്പുള്ള വസ്തുക്കളും മറ്റു ലോഹങ്ങളും കൊണ്ടു വരുന്ന വിഭാഗത്തിലാണു രത്നക്കല്ലുകളെയും പരിഗണിക്കുന്നത്. പ്രത്യേക ഇളവുകളോ സൗജന്യ അലവൻസോ ഇവയ്ക്കു ബാധകമല്ല. തക്കതായ നികുതി അടച്ചു മാത്രമേ കൊണ്ടു വരാനാകൂ.
വൈറ്റ് ഗോൾഡ്, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ആഭരണങ്ങൾ കൊണ്ടുവരുന്നതിനും പരിധി ഉണ്ടോ?
സ്വർണത്തിന്റെ നിയമങ്ങൾ തന്നെയാണു വൈറ്റ് ഗോൾഡിനും. ആറു മാസത്തിനു മേൽ വിദേശവാസം കഴിഞ്ഞു മടങ്ങുന്നവർക്ക് പത്തു കിലോയിൽ കവിയാത്ത വെള്ളി കൊണ്ടു വരാൻ അനുവാദമുണ്ട്. മറ്റു ലോഹങ്ങൾക്കുള്ള പരിധികളും ബാഗേജ് നിയമങ്ങളും പ്ലാറ്റിനത്തിനു ബാധകമാണ്. സ്വർണത്തിന്റേതു പോലെ സൗജന്യ അലവൻസ് പ്ലാറ്റിനത്തിനില്ല. എത്ര തൂക്കമാണോ കൊണ്ടുവരുന്നത് അതിനുള്ള നികുതി അടയ്ക്കണം.
വിവരങ്ങള്‍ക്കു കടപ്പാട്: എ
.നൗഷാദ്
അസിസ്റ്റന്റ് കമ്മിഷണർ, കസ്റ്റംസ്
കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട്, നെടുമ്പാശ്ശേരി