‘ഇതൊക്കെ ആരേലും വാങ്ങുവോ?’ എന്നുള്ള കളിയാക്കലുകൾ മറികടന്ന് ഷിഫ ഇന്ന് 8 പേർക്ക് സ്ഥിര ജോലി നൽകുന്ന ക്രോഷേ സംരംഭക! Shifa Sultana's Crochet Hook: A Pioneering Craft Business in Kerala
‘ഈ കളിപ്പാട്ടങ്ങളുണ്ടാക്കിയിരുന്നിട്ട് എന്തു കിട്ടാനാ?’ ‘ഇതൊക്കെ ആരേലും വാങ്ങുവോ?’ ‘വെറുതേ സമയം കളയാതെ വേറെന്തേലും ചെയ്തൂടെ... ഇത്ര പഠിച്ചയാളല്ലേ?’ ക്രോഷേ ചെയ്തു തുടങ്ങുന്ന കാലം തൊട്ടേ (ചിലപ്പോഴൊക്കെ ഇപ്പോഴും) ഷിഫ സുൽത്താനയ്ക്കു മുന്നിലേക്ക് വന്ന പിന്തിരിപ്പൻ ചോദ്യങ്ങൾക്ക് കൈയും കണക്കുമില്ല. ആ
‘ഈ കളിപ്പാട്ടങ്ങളുണ്ടാക്കിയിരുന്നിട്ട് എന്തു കിട്ടാനാ?’ ‘ഇതൊക്കെ ആരേലും വാങ്ങുവോ?’ ‘വെറുതേ സമയം കളയാതെ വേറെന്തേലും ചെയ്തൂടെ... ഇത്ര പഠിച്ചയാളല്ലേ?’ ക്രോഷേ ചെയ്തു തുടങ്ങുന്ന കാലം തൊട്ടേ (ചിലപ്പോഴൊക്കെ ഇപ്പോഴും) ഷിഫ സുൽത്താനയ്ക്കു മുന്നിലേക്ക് വന്ന പിന്തിരിപ്പൻ ചോദ്യങ്ങൾക്ക് കൈയും കണക്കുമില്ല. ആ
‘ഈ കളിപ്പാട്ടങ്ങളുണ്ടാക്കിയിരുന്നിട്ട് എന്തു കിട്ടാനാ?’ ‘ഇതൊക്കെ ആരേലും വാങ്ങുവോ?’ ‘വെറുതേ സമയം കളയാതെ വേറെന്തേലും ചെയ്തൂടെ... ഇത്ര പഠിച്ചയാളല്ലേ?’ ക്രോഷേ ചെയ്തു തുടങ്ങുന്ന കാലം തൊട്ടേ (ചിലപ്പോഴൊക്കെ ഇപ്പോഴും) ഷിഫ സുൽത്താനയ്ക്കു മുന്നിലേക്ക് വന്ന പിന്തിരിപ്പൻ ചോദ്യങ്ങൾക്ക് കൈയും കണക്കുമില്ല. ആ
‘ഈ കളിപ്പാട്ടങ്ങളുണ്ടാക്കിയിരുന്നിട്ട് എന്തു കിട്ടാനാ?’ ‘ഇതൊക്കെ ആരേലും വാങ്ങുവോ?’ ‘വെറുതേ സമയം കളയാതെ വേറെന്തേലും ചെയ്തൂടെ... ഇത്ര പഠിച്ചയാളല്ലേ?’ ക്രോഷേ ചെയ്തു തുടങ്ങുന്ന കാലം തൊട്ടേ (ചിലപ്പോഴൊക്കെ ഇപ്പോഴും) ഷിഫ സുൽത്താനയ്ക്കു മുന്നിലേക്ക് വന്ന പിന്തിരിപ്പൻ ചോദ്യങ്ങൾക്ക് കൈയും കണക്കുമില്ല. ആ ചോദ്യങ്ങൾ കേട്ട് അതിനൊക്കെ അർഹിക്കുന്ന അവഗണന കൊടുത്ത് മുന്നോട്ട് പോയതാണ് ഷിഫയെ ‘ക്രോഷേ ഹുക്’ തുടങ്ങാൻ സാഹായിച്ചത്.... ഒരു പക്ഷേ, കേരളത്തിലെ തന്നെ ആദ്യ ക്രോഷേ ക്രാഫ്റ്റും ക്രോഷേയ്ക്ക് ആവശ്യമായ ഉത്പ്പന്നങ്ങളും അതു പരിശീലിക്കാനുള്ള ക്ലാസുകളും ഒരുമിച്ചു കിട്ടുന്നിടം. ‘‘ചോദ്യങ്ങൾ എന്നെ ബുദ്ധിമുട്ടിച്ചില്ലെന്ന് പറയാനാവില്ല, തുടക്കത്തിലൊക്കെ നമ്മൾ പ്രോത്സാഹനം പ്രതീക്ഷിക്കുന്നിടത്തു നിന്ന് ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ അതൊരാളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കും.. പക്ഷേ, ചോദിക്കുന്നവരെയൊക്കെ പോയി തിരുത്താൻ എനിക്ക് കഴിയില്ലല്ലോ... ഞാനെനിക്ക് ഇഷ്ടമുള്ളത് തുടർന്നും ചെയ്തു. ഇന്നിപ്പോ അന്ന് കളിയാക്കിയവരിൽ പലരും വന്ന് ക്ലാസെടുത്തു തരുമോ എന്നും ചോദിക്കുന്നിടത്തേക്ക് എത്തി.’’ ഷിഫ തന്റെ യാത്രയെ കുറിച്ചു പറയുന്നു. കോഴിക്കോട് നടക്കാവിലുള്ള ‘ക്രോഷേ ഹുക്ക്’ ഇക്കഴിഞ്ഞ് ഓഗസ്റ്റ് 15നാണ് ഷിഫയുടെ മനസിലെ സ്വപ്നം എന്നതിനപ്പുറം യാഥാർഥ്യമായത്.
അമ്മൂമ്മയിൽ നിന്നും പകർന്നു കിട്ടിയ കല
2014ലാണ് ക്രോഷേ ചെയ്തു തുടങ്ങിയത്. ഗർഭകാലത്തുണ്ടായിരുന്ന മൂഡ് സ്വിങ്ങ്സും മറ്റാനുള്ളൊരു വഴിയിയിട്ടായിരുന്നു തുടക്കം. അമ്മൂമ്മയിൽ നിന്നാണ് അവശ്യം വേണ്ട സ്റ്റിച്ചുകളും മറ്റും പഠിച്ചത്. അന്ന് ഇതിന്റെ തന്നെ നൂലും മറ്റുമൊന്നുമല്ല കിട്ടിയത്, ഉള്ളതു കൊണ്ടൊക്കെ പിറക്കാനിരിക്കുന്ന കുഞ്ഞിനു വേണ്ടി കുഞ്ഞു തൊപ്പിയും ഉടുപ്പുമൊക്കെയുണ്ടാക്കി. എന്നാൽ ഗർഭകാലവും പ്രസവവും ഒക്കെ കഴിഞ്ഞും ക്രോഷേ എനിക്കൊപ്പം കൂടി.
മക്കളായപ്പോ അവർക്കിടാനുള്ള പല തരം ഉടുപ്പുകൾ വീണ്ടും ഉണ്ടാക്കിക്കൊണ്ടിരുന്നു.. അപ്പോഴൊക്കെയാണ് ക്രോഷേയ്ക്കായി പുറം നാടുകളിൽ പലതരം നൂലുകളും ഹുക്കുകളും ഉണ്ടെന്ന് മനസിലാകുന്നത്, ഇവിടാണ് കിട്ടാത്തതെന്നും. ആ ഒരു ഗാപ് നികത്താനെന്നോളം ചെറിയ അളവിൽ പുറത്തുന്നൊക്കെ നൂലും ഹുക്കും ഒക്കെ വരുത്തിച്ചിരുന്നു.
ദുബായിലും മറ്റും ബന്ധുക്കളും പരിചയക്കാരുമൊക്കെ യുണ്ട്. അവരാണ് സാഹായിച്ചത്.
അതോടെ പല ചടങ്ങുകൾക്കായും മക്കൾക്ക് പല ഡിസൈനിലുള്ള ഉടുപ്പുകൾ തുന്നാൻ തുടങ്ങി. ‘ഇവിടെങ്ങും കാണാത്ത തരം ഉടുപ്പുകളാണല്ലോ’ എന്നൊക്കെ പറഞ്ഞ് സാവധാനം ചുറ്റുമുള്ളവർ ആവശ്യക്കാരായി മാറി. ഫെയ്സ്ബുക്കിലൂടെയും കുറച്ച് ഓഡറുകൾ വന്നു. ഇതിനോടാപ്പം തന്നെ ചെറിയ ചില കടകളിലേക്ക് ബൾക്കായി തന്നെ തൊപ്പികൾ, ഷൂസ്, ഹെയർബാന്റ് തുടങ്ങിയവയും കൊടുത്തു.
2018ലാണ് ആദ്യമായി പ്രദർശനങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. അതോടെ കൂടുതൽ ആളുകളിലേക്കെത്തി. കുറേപ്പേർ പഠിക്കാനും താൽപര്യം കാണിച്ചു. കൂടുതൽ ബൾക്ക് ഓഡറുകൾ വന്നു. അങ്ങനെയാണ് ഇതു ശരിക്കും ഒരു സംരംഭമായി തന്നെ തുടങ്ങിയത്.
മുംബൈ, ഊട്ടി, എറണാകുളം, മലപ്പുറം, കാസർഗോഡ് തുടങ്ങി പല സ്ഥലത്തും ഒരോ സ്റ്റാഫ് വച്ചുണ്ട്. ഞാൻ പഠിപ്പിച്ച കുട്ടികളിൽ ഏറ്റവും നന്നായി കഴിവു പ്രകടിപ്പിക്കുന്ന 8 പേരാണ് സ്ഥിരജോലിക്കാരായി ഒപ്പമുള്ളത്. ഇതു കൂടാതെ ബൾക്ക് ഓഡറുകൾ വരുമ്പോൾ ചിലപ്പോൾ ക്രോഷേ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രതിസന്ധികൾ അനുഭവിക്കുന്നവർക്കും ജോലി പകുത്ത് കൊടുക്കാറുണ്ട്..
2018ലാണ് ആദ്യമായി ക്രോഷേ പഠിപ്പിച്ചു തുടങ്ങുന്നത്. അന്ന് രണ്ടു ദിവസത്തെ ബേസിക്ക് ക്ലാസിന് 250 രൂപയാണ് ഫീസ് വച്ചത്. ഇപ്പോ ഓൺലൈനായും ഓഫ്‌ലൈനായും പഠിപ്പിക്കുന്നു. ഇന്നൊരു വർക്ക്ഷോപ്പിന് 3500 രൂപയാണ് ഫീസ്. 250ൽ നിന്നും ഇവിടെത്താൻ അത്രയും ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്, ഒരുപാട് ഉറക്കമിളച്ചിട്ടുണ്ട്, പലതും വേണ്ടെന്നു വയ്ക്കേണ്ടി വന്നിട്ടുണ്ട്, പലരേയും പിണക്കേണ്ടി വന്നു... എന്നാലും ഇന്ന് തിരിഞ്ഞു നോക്കുമ്പോ അഭിമാനം മാത്രമാണുള്ളത്.
ഇപ്പോ ബേയിസിക്, അഡ്വാൻസ്ഡ്, ടോയ് മെയിക്കിങ്ങ് വർക്ക്ഷോപ്പുകളും നടത്തി വരുന്നു. കോഴ്സുകൾക്കുമുള്ള അന്വേഷണങ്ങളൊക്കെ ഇൻസ്റ്റഗ്രാം വഴിയാണ് വരുന്നത്.
സ്വന്തം ലോകം കെട്ടിപ്പടുക്കാനാകുന്നതിന്റെ ധൈര്യം
പണ്ടൊക്കെ അച്ഛനോ സഹോദരനോ ഭർത്താവോ ഒക്കെ ജോലി ചെയ്യുന്നുണ്ടെങ്കിൽ പിന്നെ സ്ത്രീകളെ അങ്ങനെ ജോലിക്കൊന്നും വിടാറില്ല. ഇന്നിപ്പോ കാലം മാറി. പുറത്തു പോവാൻ സാധിച്ചില്ലെങ്കിൽ പോലും വീട്ടിലിരുന്ന തന്നെ വരുമാനുണ്ടാക്കാനുള്ള പല മാർഗങ്ങളും ഇന്നുണ്ട്. ഉടുപ്പ് വിൽക്കുന്നതാകാം, ബെയ്ക്കിങ്ങ് ആകാം, തുന്നലാകാം... അങ്ങനെ പലതും.
ഞാൻ എം.കോം കഴിഞ്ഞ ആളാണ്. പലരും കരുതിയത് ഞാനൊരു ബാങ്കിലോ കമ്പനിയിലോ പോയി ജോലി ചെയ്യും എന്നുമാണ്. ഈ സംരംഭം തുടങ്ങുന്ന സമയത്ത് അതുകൊണ്ട് തന്നെ പല തരം കളിയാക്കലുകളും നേരിട്ടിട്ടുണ്ട്.
ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം. നമ്മുടെ ചിലവിനായി ആരോടും ചോദിക്കണ്ട, ഒരാവശ്യം വന്നാൽ കൈയിൽ പൈയയുണ്ട്, കുട്ടികൾക്കായി പണം ചിലവഴിക്കാം എന്നതൊക്കെ സമൂഹത്തിൽ ഒരു സ്ത്രീയുടെ മൂല്യം കൂട്ടുക തന്നെ ചെയ്യും. ഒരാളുടെ തണലിന്റെ ആവശ്യമില്ലാതെ നമ്മുക്കിഷ്ടമുള്ളൊരു ലോകം സ്വയം കെട്ടിപ്പടുക്കാം എന്നത് നമ്മുടെ മാനസികാരോഗ്യത്തെ തന്നെ മെച്ചപ്പെടുത്തും. എന്തു ജോലിക്കു പോകുന്നവരാണെങ്കിലും എക്സ്ട്രാ ഒരു ക്രാഫ്റ്റ് പഠിച്ചു വയ്ക്കുന്നത് ഏതെങ്കിലും കാലത്ത് ഉപകാരപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്.
മനസിന്റെ കടുംകെട്ടുകളഴിക്കും ക്രോഷേ...
ക്രോഷേ ചെയ്തു തുടങ്ങിയാൽ പലരും അതിന് അഡിക്റ്റ് ആയി മാറാറുണ്ടെന്ന് കേട്ടിട്ടുണ്ട്, അനുഭവവുമുണ്ട്. അത്രയ്ക്കും തെറാപ്യൂട്ടിക് ആയൊരു അനുഭൂതി കൂടിയാണത്. ചെയ്തു തുടങ്ങിയാൽ മാനസിക സമ്മർദ്ദവും മറ്റും നന്നായി കുറയുന്നതായി തോന്നാറുണ്ട്.. അതാകും മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള ഉപാധിയായി ഡോക്ടർമാർ പോലും ഇത് രോഗികൾക്ക് സജസ്റ്റ് ചെയ്യുന്നത്. നിലവിൽ ഇന്ത്യയിൽ നിന്നും പുറത്തു നിന്നുമൊക്കെ എനിക്കിന്ന് ധാരാളം ക്രോഷേ വിദ്യാർഥികളുണ്ട്. അതിൽ തന്നെ പല തരം രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരും സർജറി കഴിഞ്ഞവരും ഒക്കെയും ഉൾപ്പെടും.
ഭർത്താവ് മുഹമ്മദ് ഷെറീർ ഓൺലൈൻ ബിസ്നസ് ചെയ്യുന്നു. രണ്ടു കുട്ടികളുണ്ട് ഹയാലും, ഹിൽഫും... ഇതാണെന്റെ കുടുംബം..