‘മകൻ മരിച്ചിട്ട് 6 മാസം, മകനുമായി 4 മാസമായി പ്രണയത്തിലായിരുന്നെന്നും ഗർഭിണിയാണെന്നും പെൺകുട്ടി’! നിഖിലേഷ് മേനോൻ എഴുതുന്നു From Doctor to Novelist: Nikhilesh Menon's Literary Journey
മലയാളത്തിലെ യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനാണ് നിഖിലേഷ് മേനോൻ. പ്രഥമദൃഷ്ട്യാ, അഗോചരം, ഹനനം, പ്രതിക്രിയ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയരചനകൾ. ആരോഗ്യവകുപ്പിൽ സംസ്ഥാനത്തെ ലാബ് ശൃംഖലയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ, അസിസ്റ്റന്‍റ് സർജൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നിഖിലേഷിന്റെ പുതിയ നോവലാണ് അല്‍വറാഡോ

മലയാളത്തിലെ യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനാണ് നിഖിലേഷ് മേനോൻ. പ്രഥമദൃഷ്ട്യാ, അഗോചരം, ഹനനം, പ്രതിക്രിയ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയരചനകൾ. ആരോഗ്യവകുപ്പിൽ സംസ്ഥാനത്തെ ലാബ് ശൃംഖലയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ, അസിസ്റ്റന്‍റ് സർജൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നിഖിലേഷിന്റെ പുതിയ നോവലാണ് അല്‍വറാഡോ മരണങ്ങള്‍. ഈ കൃതിയുടെ രചനാനുഭവം നിഖിലേഷ് മേനോൻ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
എഴുതുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമുള്ള ഒരു പണിയല്ല. എഴുതുന്നത് ത്രില്ലറുകളും, അത് പുറത്ത് വരുന്നത് ഇന്നത്തെ ഈ നെറ്റ്ഫ്ലിക്സ് / റീൽസ് കാലഘട്ടത്തിൽ ആകുമ്പോൾ അത് അല്പം കൂടി ദുഷ്കരമാണ്. വായനക്കാരന്റെ ശ്രദ്ധയെ പുസ്തകത്താളിലെ സസ്‌പെൻസിലേക്ക് വരിഞ്ഞു മുറുക്കിയിടുക എന്നത് നിസ്സാരപ്പണിയല്ലല്ലോ.
മെഡിക്കൽ ത്രില്ലറുകളിലേക്ക് വരുമ്പോൾ ആ വെല്ലുവിളി കുറച്ചു കൂടി കൂടും. എഴുതുന്നത് ഡോക്ടറാണ്! വായിച്ചും, കണ്ടും, കേട്ടുമടുത്ത, അവയവ മോഷണം, മരുന്ന് പരീക്ഷണം പോലുള്ള ക്ളീഷേ തീമുകൾ ഒന്നും കടന്നു വരാതെ സസ്പെൻസ് എഴുതുകയും വേണം, ഡോക്ടർമാരെയോ, ആശുപത്രികളെയോ ഒന്നും അനാവശ്യമായി മോശക്കാരാക്കി ചിത്രീകരിക്കാനും പാടില്ല. അത് കൊണ്ടൊക്കെ തന്നെ, ആറാമത്തെ നോവലായ ‘അൽവറാഡോ’ മരണങ്ങൾ എന്ന ഈ നോവൽ എഴുതി പൂർത്തീകരിക്കുവാനാണ് ഞാൻ ഏറ്റവും കഷ്ടപ്പെട്ടത്. ജോലിയും, വീട്ടുകാര്യങ്ങളും ഒക്കെ മുടങ്ങാതെ നോക്കുമ്പോഴും, എഴുത്തു വഴികളിൽ നടന്നെത്തുവാൻ പലപ്പോഴും ഉറക്കം പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. എഴുതി എഴുതി തളർന്നു വീണ ചുരുക്കം ചില എഴുത്തുകാരിൽ ഒരാൾ ഒരു പക്ഷേ ഞാനായിരിക്കും എന്ന് തോന്നുന്നു! എന്നാൽ പുസ്തകം പുറത്തിറങ്ങി രണ്ടാഴ്ച പൂർത്തിയാകുന്നതിന് മുൻപ് തന്നെ മൂന്നാം പതിപ്പിലേക്ക് എത്തുന്നു എന്നറിയുമ്പോൾ, ഇതിനായി ചിലവഴിച്ച സമയവും, പ്രയത്നവും പാഴായില്ല എന്നതിൽ കുറച്ചൊരു ആശ്വാസവും സന്തോഷവും ഒക്കെ തോന്നുന്നുണ്ട്.
‘അൽവറാഡോ മരണങ്ങൾ’ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി നാല് മാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാൽ ഈ പറയുന്ന മകൻ മരിച്ചിട്ടുതന്നെ 6 മാസമായതായി അയാൾ പറയുന്നു. സത്യം തേടിയുള്ള അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്സ് എത്തിച്ചേരുന്നത് അൽവറാഡോ എന്ന് പേരുള്ള സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ സംഭവിച്ച 9 മരണങ്ങളിലും അവയിലെ ദുരൂഹതകളിലേക്കുമാണ്.
മാസങ്ങളോളം സ്വാഭാവികം എന്നു കരുതിയിരുന്ന ആ മരണങ്ങൾക്ക് പിന്നിലെ രഹസ്യം എന്തായിരുന്നു? മരണപ്പെട്ടു പോയ ആ വ്യക്തിക്ക് എങ്ങനെയാണ് ആ പെൺകുട്ടിയെ ഗർഭിണിയാക്കുവാൻ സാധിച്ചത്? രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന അൽവറാഡോ മരണങ്ങളിലെ കഥയെ രസചരട് പൊട്ടിപോവാതെ ക്ലൈമാക്സിലേക്ക് എത്തിക്കുവാൻ ഏതാണ്ട് ഒരു വർഷത്തോളമെടുത്തു. മുന്നൂറ് പേജുകളിൽ അധികമുള്ള ഈ നോവൽ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുവാൻ കഴിഞ്ഞുവെന്നും, പുസ്തക വായന കാരണം ഉറങ്ങുവാൻ കഴിഞ്ഞില്ല എന്നുമെല്ലാം വായനക്കാർ അറിയിക്കുമ്പോൾ നിറഞ്ഞ സന്തോഷം, അതിലുപരി വലിയ ആശ്വാസം!