കാഴ്ച്ചയിൽ ഇത്തിരികുഞ്ഞൻ എങ്കിലും വീടാക്കും കൂൾ കൂൾ... അടുത്തറിയാം സക്കുലന്റുകളെ Beyond Beauty: The Surprising Benefits of Keeping Succulents Indoors
വളരെ മനോഹരമായ ഈ ഇത്തിരി കുഞ്ഞൻ ചെടികളെ നമ്മളിൽ പലരും പല ഹോട്ടലുകളിലും ഓഫീസുകളിലും വീടുകളിലും ഒക്കെ കണ്ടു കാണും. എന്നാലും അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാൻ ഒന്നു മടിച്ചിട്ടുമുണ്ടാകും.. ഈ കുഞ്ഞിച്ചെടി വച്ചിട്ടിപ്പോ എന്തു കാര്യം? എന്നൊക്കെയാകും പലരുടേയും മനസിൽ... എന്നാൽ കാര്യമുണ്ട്. കാഴ്ച്ചയിൽ

വളരെ മനോഹരമായ ഈ ഇത്തിരി കുഞ്ഞൻ ചെടികളെ നമ്മളിൽ പലരും പല ഹോട്ടലുകളിലും ഓഫീസുകളിലും വീടുകളിലും ഒക്കെ കണ്ടു കാണും. എന്നാലും അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാൻ ഒന്നു മടിച്ചിട്ടുമുണ്ടാകും.. ഈ കുഞ്ഞിച്ചെടി വച്ചിട്ടിപ്പോ എന്തു കാര്യം? എന്നൊക്കെയാകും പലരുടേയും മനസിൽ... എന്നാൽ കാര്യമുണ്ട്. കാഴ്ച്ചയിൽ വലുപ്പമില്ലെങ്കിലും സക്കുലന്റുകൾ നൽകുന്ന ഗുണങ്ങൾ ഏറെയാണ്...
നല്ല ഭംഗിയുള്ള ആകൃതിയും ഇലകളും നിറങ്ങളുമായി ആദ്യമേ സക്കുലന്റുകൾ നിങ്ങളുടെ കണ്ണും മനസുമാണ് കീഴടക്കുക. ഈ ഇന്ത്യാ മഹാരാജ്യത്തെ വ്യത്യസ്ഥങ്ങളായ കാലാവസ്ഥയിലും ഒരു കൂസലുമില്ലാതെ സക്കുലന്റുകൾ വാഴും എന്നതു തന്നെയാണ് അവയുടെ ആദ്യത്തെ ഗുണം. ബാക്കി ഗുണങ്ങളും കൂടി അറിയാം...
∙ വായു ശുചീകരണം
ചെടികൾ കാർബൺ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് ഓക്സിജനെ പുറന്തള്ളുമെന്ന് എല്ലാവർക്കും അറിയാം. വീട്ടിനകത്തെ വായു ശുദ്ധീകരിച്ച് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കാൻ ഇവ ഉത്തമമാണ്. നഗരങ്ങളിൽ താമസിക്കുന്നവർക്ക് പ്രകൃതിദത്തമായി തന്നെ വായു ശുദ്ധീകരിക്കുന്ന ഇവയുടെ ഈ സേവനം ഉപയോഗപ്പെടുത്താം..
∙ രാത്രിയും ഓക്സിജൻ
ചില സക്കുലന്റുകൾ മറ്റു ചെടികളിൽ നിന്നു വ്യത്യസ്ഥമായി രാത്രി കാലത്തു പോലും ഓക്സിജൻ പുറത്തേക്കു വിടും. കറ്റാർ വാഴ, സ്നേക്ക് പ്ലാന്റ് എന്നിവ അതിൽ പെടുന്നവയാണ്. ഇവ കിടപ്പറയിൽ വയ്ക്കുന്നത് ആരോഗ്യകരമായ ഉറക്കം കിട്ടാനും സഹായിക്കും.
∙ പരിചരണം പേരിനു മാത്രം
മറ്റു ചെടികളെ അപേക്ഷിച്ച് തീരെ കുറച്ച് പരിചരണത്തിലും ഇവ വളരും എന്നതാണ് എടുത്തു പറയേണ്ട കാര്യം. വളരെ തിരക്കിട്ട ജോലിയുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും പോലും സക്കുലന്റുകൾ വളർത്താൻ ഇതു വഴി സാധിക്കും. കുറച്ച് സൂര്യപ്രകാശം 10–14 ദിവസം കൂടുമ്പോ മണ്ണ് ഉണങ്ങിക്കഴിയുമ്പോഴേക്ക് ഇത്തിരി വെള്ളം... തീർന്നു, സക്കുലന്റിന്റെ പ്രധാന ആവശ്യങ്ങൾ.
∙ പ്രകൃതിദത്ത ഈർപം
സക്കുലന്റുകൾ ചെറിയ അളവിൽ അന്തരീക്ഷത്തിലേക്ക് ഈർപ്പം പുറന്തള്ളി പ്രകൃതിദത്തമായ ഹ്യുമിഡിഫൈയറുകളായി പ്രവർത്തിക്കുന്നു. ഈ ചൂടുകാലത്ത് മുറിയിൽ നിൽക്കുന്ന വരണ്ട വായു അകറ്റി നന്നായി ശ്വസിക്കാൻ ഇവ നിങ്ങളെ സഹായിക്കും..
∙ മാനസിക പിരിമുറുക്കത്തിന് അയവ്
പച്ചപ്പിലേക്ക് നോക്കുന്നത് മാനസികപിരിമുറുക്കം കുറയ്ക്കാൻ സാഹായകമാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. നിങ്ങളുടെ ജോലി സ്ഥലത്തെ ഡസ്കിലോ സ്റ്റഡി ടേബിളിലോ ഒക്കെ ഒരു സക്കുലന്റെ് വയ്ക്കുന്നത് ഏകാഗ്രത കൂട്ടാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്.
∙ ശ്വസിക്കുന്ന അലങ്കാരം
മറ്റു ഉപയോഗമില്ലാത്ത വസ്തുക്കൾക്കു പകരം ജീവനുള്ള പല നിറ–രൂപത്തിലുള്ള സക്കുലന്റുകൾ കൊണ്ട് വീടിനകവും ഓഫീസ് ഇടങ്ങളും ഒക്കെ അലങ്കരിക്കാം.
∙ ചെറിയ ഇടങ്ങളിലും ഫിറ്റ് ആകും
സ്ഥലമില്ലാത്തതു കൊണ്ട് ചെടികൾ വളർത്താൻ സാധിക്കുന്നില്ലെന്ന് പരിഭവം പറയുന്നവർക്ക് ചെറിയൊരാശ്വാസം നൽകാൻ സക്കുലന്റുകൾക്കാകും.. ഇത്തിരിക്കുഞ്ഞന്മാരായ സക്കുലന്റുകൾ തീരെ ഇടുക്കുള്ള ഇടങ്ങളിൽ പോലും പെർഫക്റ്റ് ഫിറ്റ് ആയിട്ടിരിക്കും...